Breaking News

തുളച്ചു കയറുന്ന അത്യുഷ്ണം കൊണ്ട് കേരള ജനം പൊറുതി മുട്ടി, ദാഹനീരിനായി കേരളം വേഴാമ്പലിനെപ്പോലെ കേഴുന്നു

Date:
malayalamvaarthakal-news-kerala-summer-heat

തുളച്ചു കയറുന്ന അത്യുഷ്ണം കൊണ്ട് കേരള ജനം പൊറുതി മുട്ടി, ദാഹനീരിനായി കേരളം വേഴാമ്പലിനെപ്പോലെ കേഴുന്നു

കേരളത്തില്‍ ഈ വേനലിലെ ചൂട് അതി തീവ്രമാണ്, ജനം അത്യുഷ്ണത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്. കൊടും വേനല് തന്നെയെന്നു പറയേണ്ടിവരും. എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു അനേക വര്‍ഷങ്ങളായി ഇത്തരം ഒരു ദുര്‍വിധി? നമ്മള്‍ കേരളീയര്‍ തന്നെ നമ്മുടെ കുഴി തോണ്ടി. കാടുകളിലെ മരങ്ങള്‍ മുഴുവന്‍ വെട്ടി നിരത്തി, കാട് കട്ട് മുടിച്ചു, തോടുകളും കുളങ്ങളും കിണറുകളും യാതൊരു ദയാ ദാക്ഷണ്യവുമില്ലാതെ മൂടി നികത്തി. നാം അവിടെയെല്ലാം വീടുകളും ബംഗ്ലാവുകളും ഫ്ലാറ്റുകളും കെട്ടിപ്പൊക്കി.

പക്ഷെ ഒന്ന് മാത്രം കാണാന്‍ നാം ശ്രമിച്ചില്ല. പ്രകൃതീ മാതാവിന്റെ ഹൃദയ ഭേദകമായ പൊട്ടിക്കരച്ചില്‍ നാം കേട്ടില്ല. ഇപ്പോള്‍ നാം അനുഭവിക്കുകയാണ് കൊടും ചൂടും വരള്‍ച്ചയും. ഏതാണ്ട് 1668 ഓളം പേര്‍ക്ക് കേരളത്തില്‍ പലയിടത്തുമായി സൂര്യാതപം ഏല്‍ക്കുകയുണ്ടായി.. അവരുടെയെല്ലാം ചര്‍മ്മം ചുട്ടു പൊള്ളി. പലയിടത്തും സൂര്യാഘാതം കൊണ്ട് ചിലയാളുകള്‍ കുഴഞ്ഞു വീണു മരിച്ചു. കഠിനമായ ചൂടുകൊണ്ട് സൂര്യാതപം, സൂര്യാഘാതം, ത്വക്ക് ചുട്ടു പൊള്ളല്‍ എന്നിവ ഇപ്പോള്‍ കേരളത്തിനും പരിചിതമായിരിക്കുന്നു.

പാലക്കാട് ജില്ലയിലും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളില്പെട്ട 6 പേര്‍ക്ക് സൂര്യാഘാതം അനുഭവപ്പെട്ടു. എറണാകുളത്ത് നിന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഠിനമായ ഉഷ്നോഷ്മാവാന് പലയിടത്തും രേഖപ്പെടുത്തുന്നത്. 41.1 ഡിഗ്രി ചൂടിന്റെ കാഠിന്യം ഊഹിച്ചു നോക്കൂ. കേരളീയര്‍ ഈ ചൂടിന്റെ കാഠിന്യം അനുഭവിച്ചെ തീരൂ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort