Breaking News

സ്വര്‍ണം കള്ളക്കടത്ത് നടത്തിയ “സറീനയ്ക്ക്” പാക്കിസ്ഥാന്‍ ബന്ധം

Date:
malayalam-vaarthakal-serina-shaji-smuggling-case

സ്വര്‍ണം കള്ളക്കടത്ത് നടത്തിയ “സറീനയ്ക്ക്” പാക്കിസ്ഥാന്‍ ബന്ധം

തിനെത്തുടര്‍ന്ന് അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കകയാണ്. ഈ അന്വേഷണ സമയത്ത് റെവെന്യൂ ഇന്‍റെലിജന്സിന് (DRI) പാക്കിസ്ഥാനുമായുള്ള സെറീനാ ഷാജിയുടെ ബന്ധം മനസ്സിലാക്കാന്‍ കഴിഞ്ഞു. പാക്കിസ്ഥാന്‍ സ്വദേശിയായ നദീമിനെ സ്വര്‍ണക്കള്ളക്കടത്ത് ഗ്രൂപ്പിന് പരിചയപ്പെടുത്തിയത് സെറീനനീക്കം ഷാജിയാണത്രെ? സെറീനയുടെ ബ്യൂട്ടി പാര്‍ലറില്‍ വിപണനത്തിനാവശ്യമായ കോസ്മീറ്റിക്സ്‌ എത്തിച്ചു കൊടുത്തിരുന്നത് നദീമാണ്. ജിത്തു എന്ന് പേരുള്ള ദുബായില്‍ സ്വര്‍ണ ക്കള്ളക്കടത്തുകാരെ നിയന്ത്രിക്കുന്ന പ്രധാനിയായ ഒരാളുടെ അടുത്ത സുഹൃത്താണ് നദീം. ഇക്കാര്യം സെറീനയുടെ മൊഴിയില്‍ അവള്‍ വെളിപ്പെടുത്തിയതാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ റോയും എന്‍.ഐ.എ യും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

ദേശീയ സുരക്ഷയെ ബാധിക്കുമെന്ന കാരണത്താല്‍ കുറ്റാരോപിതരായ ഇവര്‍ക്ക് DRI ജാമ്യം നിഷേധിച്ചിരിക്കുകയാണ്. അതെ സമയം തിരുവനന്തപുരത്തെ സ്പെഷ്യല്‍ കോര്‍ട്ടില്‍ സി. ബി.ഐ സമര്‍പ്പിച്ചിട്ടുള്ള FIR ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. സി.ബി.ഐ സമര്‍പ്പിച്ചിട്ടുള്ള FIR ല്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തെ DRI നേരത്തെ അറസ്റ്റു ചെയ്തതാണ്. കസ്റ്റംസ് സൂപ്രണ്ടിനെക്കൂടാതെ സ്ഥലത്തെ പ്രധാനികളായ പലരും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ട്.

FIR ല്‍ പറയുന്നത് പ്രകാരം കസ്റംസ് സൂപ്രണ്ട് രാധാകൃഷണന്‍ ഉള്‍പ്പെടെ സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളികളായ എല്ലാവരും ഏപ്രില്‍ 17 നും മേയ് 27 നുമിടയ്ക്ക് കുറ്റകരമായ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നാണ്. 25 കിലോഗ്രാം സ്വര്‍ണം കള്ളക്കടത്ത് നടത്തുമ്പോള്‍ പിടിക്കപ്പെട്ട ഇവര്‍ പിടിക്കപ്പെടുന്നതിനു മുന്പുള്ള ചെറിയ കാലയളവിനുള്ളില്‍ത്തന്നെ കോടികണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്. ഏകദേശം 700 കിലോഗ്രാമോളം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

FIR ല്‍ പറയുന്നത് പ്രകാരം പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ വളരെ നിര്‍ണായകമായ പങ്കുണ്ടെന്നാണ്. 9 പേരെ പോലീസ് ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ടു പ്രതി ചേര്‍ത്തിട്ടുണ്ട്. കസ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് രണ്ടാം പ്രതി.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort