Breaking News

പുതുതലമുറയെ തോൽവികൾ ഏറ്റുവാങ്ങാൻ പഠിപ്പിക്കണം – മോഹൻലാൽ

Date:
malayalam-vaarthakal-mohanlal-new-generation-accept-failures

പുതുതലമുറയെ തോൽവികൾ ഏറ്റുവാങ്ങാൻ പഠിപ്പിക്കണം – മോഹൻലാൽ

ഞാന്‍ രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്ത നിരവധി സിനിമകള്‍ പരാജയപ്പെട്ടുപോയി. എനിക്ക് വളരേ ദുഖവും നിരാശയും തോന്നി, പക്ഷെ അതൊന്നും എന്നെ തളര്‍ത്തിയില്ല. എന്‍റെ ജീവിതത്തിലെ ഓരോ പരാജയവും കഠിനാദ്ധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു, തളരാതെ പൊരുതാനുള്ള പ്രോത്സാഹനം സ്വയം നല്‍കി. അങ്ങനെയാണ് ഞാന്‍ പരാജയങ്ങളെ അതിജീവിച്ചത്. ഇത് പറയുന്നത് ഇന്ത്യന്‍ സിനിമയുടെ മഹാനടന്‍ മോഹന്‍ ലാലാണ് എന്നതുകൊണ്ട്‌ തന്നെ നാം അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുഖ വിലയ്ക്ക് എടുക്കേണ്ടതുണ്ട്. പുതിയ തലമുറയിലെ കൌമാരക്കാരും ചെറുപ്പക്കാരും മോഹന്‍ലാലിന്‍റെ വാക്കുകളുടെ പിന്നിലെ ആത്മാര്‍ഥത അറിയണം. ചെറിയ ഒരു തോല്‍വിയെപ്പോലും താങ്ങാനാകാതെ തന്നേ ചെറിയ പ്രായത്തിലെ തന്നെ ജീവനൊടുക്കുന്ന പലരേക്കുറിച്ചും നാം പത്രമാധ്യമങ്ങളില്‍ വായിക്കാറുണ്ട്.

തോല്‍വികളെ സമചിത്തതയോടെ നേരിടാന്‍ പുതിയ തലമുറയിലെ കൌമാരക്കാരും ചെറുപ്പക്കാരും പഠിക്കണം. തോല്‍വിയും ജയവുമെല്ലാം ജീവതത്തിന്‍റെ ഭാഗമാണെന്നു എല്ലാവരും അറിയേണ്ടതുണ്ട്. മോഹന്‍ ലാലിന്‍റെ ജീവിതംതന്നെ ഒരു തുറന്ന പുസ്തമാണ്. പരാജയങ്ങളില്‍ തളരാതെ, നിരാശപ്പെടാതെ ജീവിതത്തോടു പൊരുതി വിജയം കൊയ്ത നിശ്ചയദൃഡതയുടെ പ്രതീകമാണ് മോഹന്‍ലാല്‍. കേരള സി.ബി.എസ് സ്കൂളുകളുടെ കൌണ്‍സില്‍ തൃപ്പൂണിത്തുറ ജെ. ടി പാര്‍ക്കില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത അവസരത്തിലാണു മോഹന്‍ലാല്‍ കാര്യമാത്ര പ്രസ്ക്തമായ വിഷയത്തിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധയെ ക്ഷണിച്ചത്.

മോഹന്‍ ലാല്‍ പറഞ്ഞു “ വര്‍ഷങ്ങള്‍ക്കു മുന്പുള്ള എന്‍റെ വിദ്യാഭ്യാസ കാലത്ത് ഞാന്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലുള്ള സൌകര്യങ്ങളില്ല. ഭാഗ്യവശാല്‍ ഇന്നത്തെ പുതു തലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സൌകര്യങ്ങളുമുണ്ട്. നല്ല മാര്‍ക്കോടെ പാസാകാന്‍ വിജയം ലക്ഷ്യമാക്കി പഠിച്ചാല്‍ മാത്രം മതി. അങ്ങിനെ വിജയം ഒരു സ്ഥിര വിധേയത്വമായി. എന്നാല്‍ പഠന കാര്യത്തിലായാലും മറ്റെന്തു കാര്യത്തിലായാലും അമിതമായ വിധേയത്വം നല്ലതല്ല, അത് മോശമാണ്. അത് നമ്മുടെ സുബോധത്തെ നശിപ്പിക്കും.

നമ്മള്‍ പരാജയത്തെ സ്വീകരിക്കാനും പഠിക്കണം. വിജയം എല്ലാ കാര്യത്തിലും എപ്പോഴും ഉണ്ടാക്കണമെന്നില്ല. പക്ഷേ നാം എപ്പോഴും ലക്ഷ്യമാക്കേണ്ടത് വിജയത്തെയാണ്. വിജയം ആരോഗ്യത്തെപ്പോലെയാണ്, വിജയം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. ഇപ്പോള്‍ പുതു തലമുറയ്ക്ക് തോല്‍വികളെ സ്വീകരിക്കാന്‍ മടിയാണ്. അല്ലെങ്കില്‍ താല്പര്യമില്ല. ചെറിയ പരാജയങ്ങള്‍ പോലും പുതു തലമുറയെ വിഷാദരോഗത്തിലേക്ക് നയിക്കുന്നുണ്ട്‌. അദ്ദേഹം നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ജീവിതത്തെക്കുറിച്ചും പറഞ്ഞു. ഒരിക്കല്‍ ഒരു ചെറിയ കുട്ടി മോഡിയോടു ചോദിച്ചു? ഞാന്‍ ജീവിതത്തില്‍ എന്തായിത്തീരണം? മോഡി പറഞ്ഞു “കുട്ടീ, നീ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക, അപ്പോള്‍ നീ എന്തെങ്കിലും ആയിത്തീരും. മോഡിയുടെ മറുപടി മഹത്തരമാണ്. വിദ്യാര്‍ഥികള്‍ എപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം.

സി.ബി. എസ് സ്കൂളുകളുടെ കൌണ്‍സിലിന്‍റെ ഒരു ലോഗോ പ്രസിഡന്റ്റ് ജോസ് തോമസ്‌ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടികള്‍ക്ക് ശേഷം സമ്മാന ദാനവും പാരിതോഷിക വിതരണവും നടന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort