Breaking News

ഒരു വരദാനം പോലെ സുതാര്യമായ നല്ല സേവനം മുഖ മുദ്രയാക്കി, ആരോഗ്യ രക്ഷാ രംഗത്ത് നോര്‍ക്ക

Date:
malayalamvaarthakal-news-norka-express-recruitement

ഒരു വരദാനം പോലെ സുതാര്യമായ നല്ല സേവനം മുഖ മുദ്രയാക്കി, ആരോഗ്യ രക്ഷാ രംഗത്ത് നോര്‍ക്ക

കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന “നോര്‍ക്ക”, ഇപ്പോള്‍ “എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സര്‍വീസ്” തുടങ്ങിയിരിക്കുന്നു, ഇപ്പോള്‍ നോര്‍ക്ക “ആരോഗ്യ രക്ഷാ രംഗത്ത്” പ്രവര്‍ത്തിക്കുന്ന പ്രോഫഷനലുകള്‍ക്ക് വേണ്ടി ഒട്ടും നൂലമാലകളില്ലാത്ത വലിയ ജനപ്രീതി നേടാവുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നു. 2019 ഫെബ്രുവരി മുതല്‍ “നോര്‍ക്ക” സ്വന്തം സേവനപാതയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഇടനിലക്കാരെയെല്ലാം ഒഴിവാക്കിക്കൊണ്ട് സുതാര്യമായ രീതിയിലുള്ള “റിക്രൂട്ട്മെന്റ്” നടത്താനാണ് നോര്‍ക്കയുടെ ശ്രമം. എല്ലാ കാര്യങ്ങളും സുതാര്യമാണെങ്കില്‍പ്പിന്നെ ഇടനിലക്കാരന്‍റെ ആവശ്യമില്ലല്ലോ? ഇപ്പോള്‍ സൌദി അറേബ്യയിലെ “അല്‍മൌവസാത്ത്” ആശുപത്രിയിലേക്ക് നോര്‍ക്ക ഏകദേശം 50 ഓളം നെഴ്സുമാരെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു. അതില്‍ 29 ഓളം നേഴ്സുമാര്‍ ഇതേ, ആശുപത്രിയില്‍ ഏറ്റവും പെട്ടെന്ന് ജോലിക്ക് പ്രവേശിക്കും. മേയ് അവസാനത്തോടെ നോര്‍ക്കയുടെ അടുത്ത റിക്രൂട്ട്മെന്റ് ഉണ്ടാകും.

എന്താണ് എക്സ്പ്രസ്സ്‌ സര്‍വീസ്? അറിയാന്‍ താല്പര്യം കാണുമല്ലോ?

നിലവില്‍ സാധാരണഗതിയില്‍ വിദേശത്ത് ഒരു ജോലി തരപ്പെടാന്‍വേണ്ടി കുറഞ്ഞത്‌ 6 മാസക്കാലത്തെ മുന്നൊരുക്കങ്ങള്‍ വേണ്ടി വരുമായിരുന്നു. എന്തായാലും ഇനി അത്തരം കാല ദൈര്‍ഘ്യം ഇല്ല, കാര്യങ്ങള്‍ നോര്‍ക്ക വഴിയാകുമ്പോള്‍ വിദേശ ജോലിക്കുള്ള മുന്നോരുക്കങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം മതിയാകും. വിദേശ ജോലിക്കുള്ള മുന്നൊരുക്കങ്ങളുടെ കാലതാമസം നോര്‍ക്ക ഗണ്യമായി കുറച്ചിരിക്കുന്നു. അതിനു നോര്‍ക്ക അവലംബിക്കുന്നത് ഏറ്റവും നവീനമായ വീഡിയോ കോണ്‍ഫറന്‍സിംഗ്, സ്കൈപ്പ് ഇന്റര്‍വ്യൂ സംവിധാനമാണ്. മാസത്തില്‍ രണ്ടു പ്രാവശ്യം വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ഇപ്പോള്‍ നോര്‍ക്ക വഴി നേഴ്സ്മാര്‍ക്ക് നിരവധി വിദേശ തൊഴില്‍ അവസരങ്ങളുണ്ട്. Bsc ന്ഴ്സിങ്ങ്ഗ് ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തെ ജോലി പരിചയവും GNM നേഴ്സുമാര്‍ക്ക് രണ്ടുവര്‍ഷത്തെ ജോലി പരിചയവും ആവശ്യമാണ്. ഇപ്പോള്‍ നോര്‍ക്ക റിക്രൂട്ട്മെന്റ് നടന്നുവരുന്നത് സൗദി അറേബ്യയിലെ അല്‍ മൌ വസാത് ആശുപത്രിക്ക് വേണ്ടിയാണ്.ഉടന്‍തന്നെ നോര്‍ക്ക കുവൈറ്റിലേക്ക് നെഴ്സുമാരെ എക്സ്പ്രസ്സ്‌ സര്‍വീസിലൂടെ കയറ്റി വിടുന്നുണ്ട്. നോര്‍ക്കയുടെ എക്സ്പ്രസ്സ്‌ സര്‍വീസിലൂടെ നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഫീസ്‌ ആവശ്യമില്ല. റിക്രൂട്ട്മെന്റ്സംബന്ധമായ വിവരങ്ങള്‍ എല്ലാ പ്രധാന പത്രങ്ങളിലും പ്രസിദ്ധീകരിക്കും, കൂടാതെ നോര്‍ക്കയുടെ വെബ് സൈറ്റിലും (www.norkaroots.org) ഇത് സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ കഴിയും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort