Breaking News

കേരളം അഭിമുഖീകരിച്ച മഹാ പ്രളയം “ഡാം മാനേജ്മെന്‍റ്” ന്‍റെ പിടിപ്പുകേടും വീഴ്ചയും കൊണ്ട് സംഭവിച്ചതാണെന്ന് സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നു.

Date:
malayalamvaarthakal-news-kerala-government-aginst-amicus-curaei-report

കേരളം അഭിമുഖീകരിച്ച മഹാ പ്രളയം “ഡാം മാനേജ്മെന്‍റ്” ന്‍റെ പിടിപ്പുകേടും വീഴ്ചയും കൊണ്ട് സംഭവിച്ചതാണെന്ന് സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നു.

ഹാ പ്രളയം സംബന്ധിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടു വേണ്ടത്ര മനസ്സിലാക്കാതെ തയ്യാറാക്കിയത്കൊണ്ട് അത് അവാസ്തവമാണേന്നും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഏകദേശം 500 ഓളം പേര്‍ മരണമടഞ്ഞ ഈ മഹാ ദുരന്തം അപ്രതീക്ഷിതമായ പെരുമഴയുടെ പ്രത്യാഘാതമാണേന്നു സ്ഥാപിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റിലാണു കേരളത്തെ നടുക്കിയ വെള്ളപ്പൊക്ക മഹാ ദുരന്തം ഉണ്ടായതു. ഓഗസ്റ്റ് 15 മുതല്‍ 17 വരെ ഘോരമായ മഴയായിരുന്നുവെന്നും, കാലാവസ്ഥയുടെ ചതി തന്നെയായിരുന്നു മഹാപ്രളയത്തിന് കാരണമായതെന്നും സര്‍ക്കാര്‍ പറയുന്നു.

ശാസ്ത്രീയമായ പഠനം നടത്താതെയാണത്രേ അമ്ക്കാസ് ക്യൂറി ഈ റിപ്പോര്‍ട്ടു തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു. എന്തായാലും ഹൈക്കൊടതിയുടെ നിലപാടറിയാന്‍ കേരളം കാത്തിരിക്കുന്നു. കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ അപ്രതീക്ഷിതമായ അതി തീവ്ര പെരുമഴയാണ് മ്ഹാപ്രളയത്തിനു കാരണമെന്ന കണ്ടെത്തലിനെ ശരിവയ്ക്കുകയും ചെയ്തത്രേ? ഇക്കാര്യത്തില്‍ ഇനി പഠനമോ വിലയിരുത്തലോ ആവശ്യമില്ലെന്നും (CWC) സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ അറിയിച്ചത്രേ? ഇത് കൂടാതെ മദ്രാസ് ഐ.ഐടി യില്‍ നിന്നുള്ള കെ.പി സുധീര്‍ കഴിഞ്ഞുപോയ പ്രളയം “ദൈവത്ത്ന്റെ പ്രവൃത്തി മാത്രമാണെന്നും” പറഞ്ഞുവത്രേ? അമിക്കസ് ക്യൂറി ജേക്കബ് പി അലക്സിന്റെ റിപ്പോര്‍ട്ടുമായി ചേര്‍ന്നു വിമല്‍മിശ്ര തയ്യാറാക്കിയ റിപ്പോര്‍ട്ടും (ഹൈക്കോടതിയുടെ അംഗീകാരത്തിനായി) തള്ളിക്കളഞ്ഞ കണ്ടത്തലുകളെ അടിസ്ഥാനമാക്കിയാണെന്നും സര്‍ക്കാര്‍ സമര്തിക്കുന്നു.

ഹിമാന്ഷു താപ്പറിന്റെ ആര്‍ട്ടിക്കിളും ഇതേ പോലെ ശാസ്ത്രീയമല്ലാത്ത നിഗമനങ്ങളുടെ ശേഖരമാണേന്നും മുഖവിലയ്ക്ക് എടുക്കെണ്ടാതില്ലയെന്നും സര്‍ക്കാര്‍ പറയുന്നു. കേരള സര്‍ക്കാരിനു ഹൈക്കോടതിയോട് അപേക്ഷിക്കാനുള്ളത് “ അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടു തള്ളിക്കളയണമെന്നാണ്. അതി തീവ്രമായ മഴ് മാത്രമാണ് മഹാപ്രളയത്തിന് കാരണമായതെന്ന യാഥാര്‍ത്ഥ്യം കോടതി അംഗീകരിക്കണമെന്നാണ്‌.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort