Breaking News

കങ്കണാ റാവത്തിന്‍റെ മോഡി നിരീക്ഷണം: അവര്‍ പറയുന്നത് “നരേന്ദ്ര മോഡി” അങ്ങേയറ്റം സ്നേഹം നിറഞ്ഞ മനുഷ്യനാണെന്നാണല്ലോ

Date:
malayalam-vaarthakal-pm-narendra-modi-kangana-rauvat

കങ്കണാ റാവത്തിന്‍റെ മോഡി നിരീക്ഷണം: അവര്‍ പറയുന്നത് “നരേന്ദ്ര മോഡി” അങ്ങേയറ്റം സ്നേഹം നിറഞ്ഞ മനുഷ്യനാണെന്നാണല്ലോ

വ്യാഴാഴ്ച്ച നടന്ന നരേന്ദ്ര മോഡിയുടെ രണ്ടാം വരവിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമാ രംഗത്തുള്ള നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിക്കുകയുണ്ടായി. എല്ലാവരും ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള നമ്പര്‍. 1 ലിസ്റ്റില്‍ പെട്ടവര്‍ തന്നെ. കരന്‍ ജോഹര്‍, രജനി കാന്ത്, ബോണി കപൂര്‍, കങ്കണാ റാവത്ത് തുടങ്ങിയവരെല്ലാം മോഡിയുടെ സത്യ പ്രതിജ്ഞാ ചടങ്ങിനു എത്തിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഫിലിം ആന്‍റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡിന്‍റെ പ്രസിഡന്റ്റ് സിദ്ധാര്‍ഥ് റോയ് കപൂര്‍, നടന്‍ ഷാഹിദ് കപൂര്‍ എന്നിവരും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സന്തോഷകരവും അതിലേറെ ഭാഗ്യവുമാണെന്നു നിര്‍മാതാവ് ബോണികപൂര്‍ പറയുകയുണ്ടായി.

അദ്ദേഹം തുടര്‍ന്നു, ഈ ചടങ്ങ് ഒരു ആഘോഷം പോലെയാണ്, ഇത് ജനാധിപത്യത്തിന്‍റെ ആഘോഷമാണ്. നല്ലതു ചിലതു സംഭവിച്ചു, ഇനിയും സംഭവിക്കാന്‍ വേണ്ടി ഇത് തുടരുകയും ചെയ്യും. മുംബൈയില്‍ നിന്നും പറന്നു പൊങ്ങുന്നതിനു മുന്‍പ് കങ്കണ റാവത്ത് ചുറ്റും കൂടിയ പത്ര പ്രവര്‍ത്തകരോട് പറഞ്ഞു “ ഞാന്‍ നരേന്ദ്ര മോഡിക്ക് തുടര്‍ന്നു മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ഉദ്യമങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു”. പ്രധാനമന്ത്രി ഇപ്പോഴേ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തിക്കുന്നത്, അത് അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞല്ലോ? ഞങ്ങളുടെയല്ലാം ആശംസകള്‍ അദ്ദേഹത്തോടൊപ്പമുണ്ട്, അദ്ദേഹം ഇനി രാജ്യത്തിന്‍റെ നല്ലതിനുവേണ്ടി എന്തും ചെയ്യാന്‍ പ്രാപ്തനാകട്ടെ?

അദ്ദേഹത്തിനു എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ. മോഡി അങ്ങേയറ്റം സ്നേഹമുള്ള ഒരു പ്രധാനമന്ത്രിയാണ്. അദ്ദേഹം സമുന്നതമായ ഈ പദവിയിലെത്തിയത് കഠിനാധ്വാനം കൊണ്ടാണ്. കങ്കണ പറഞ്ഞു “നമുക്കദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രമേ കഴിയൂ”, കഴിഞ്ഞ വര്ഷം തിരക്കിനിടയിലും അദ്ദേഹം രണ്ടു പ്രാവശ്യം ബോളിവുഡ് ഡെലിഗേഷനുമായ് മുഖാമുഖം ചര്‍ച്ചയ്ക്കിരുന്നു. സിനിമയെന്ന വിനോദ വ്യവസായവും (Entertainment Industry) രാഷ്ട്ര നിര്‍മാണത്തിന്‍റെ ഭാഗമാകണമെന്നു അദ്ദേഹം നിര്ദ്ദേശം വച്ചു.

രണ്ടു യോഗങ്ങളുടെ സംഘാടകരില്‍ ഒരാളായ നിര്‍മാതാവ് മഹാവീര്‍ ജെയിന്‍ രാജ് കുമാര്‍ ഹിരാനി, രജനി കാന്ത്, ആനന്ദ് എല്‍ റായ്, കരന്‍ ജോഹര്‍, സുശാന്ത് സിംഗ് രാജ്പുട്, ദിവ്യ ഖോസ്ല കുമാര്‍, കാജല്‍ അഗര്‍വാള്‍, മന്ഗേഷ് ഹടവാല, അഭിഷേക് കപൂര്‍ എന്നിവരുടെ മഹനീയ സാനിധ്യത്തെ എടുത്തു പറഞ്ഞു. അദ്ദേഹം തുടര്‍ന്നു” ഈ സ്ത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങളെ ക്ഷണിച്ചത് ഞങ്ങള്‍ക്ക് കിട്ടിയ ആദരമാണ്. ഞങ്ങള്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ രാഷ്ട്ര നിര്‍മാണ ശ്രമങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പമുണ്ട്. ഞങ്ങളുടെ സ്വന്തം വഴിയിലൂടെ അതില്‍ പങ്കാളിയാകുകയെന്നത് ഞങ്ങളുടെ പ്രത്യേക അവകാശമാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort