Breaking News

“ഭാഗ്യം വരുന്ന വഴി” ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല, തൃപ്രയാറില്‍ ഭാഗ്യം രചിച്ച കഥ ലോട്ടറി ടിക്കറ്റുകാരന്‍റെ തലവര മാറ്റി

Date:
malayalam-vaarthakal-lottery-tickets-good-lucky-thriprayar

“ഭാഗ്യം വരുന്ന വഴി” ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല, തൃപ്രയാറില്‍ ഭാഗ്യം രചിച്ച കഥ ലോട്ടറി ടിക്കറ്റുകാരന്‍റെ തലവര മാറ്റി

ഴിഞ്ഞ വ്യാഴാഴ്ച്ച തൃപ്രയാറിലെ ലോട്ടറി ടിക്കറ്റ്‌ വില്പനക്കാരന്‍ ബാബുവിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയ നിമിഷങ്ങളില്‍ സ്വന്തം ജീവിതത്തില് ഐശ്വര്യം കുട നിവര്‍ത്തിയ ദിവസമായിരുന്നു. വിറ്റുപോകാതിരുന്ന ഒരു ലോട്ടറി ടിക്കറ്റ്‌ ഭാഗ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് വില്‍പ്പനക്കാരനെത്തന്നെയായിരുന്നു. ടിക്കറ്റ്‌ എണ്ണിയ ദിവസമാണ് വില്‍പ്പനക്കാരനായ ബാബുവിനെ ഭാഗ്യ ദേവത കടാക്ഷിക്കുന്നത്.

വിട്ടു പോകാതിരുന്ന കാരുണ്യ പ്ലസ്‌ ലോട്ടറി ടിക്കറ്റ്‌ തീര്‍ത്തും അപ്രതീക്ഷിതമായി ബാബുവിനെ 80 ലക്ഷം രൂപയുടെ അധിപനാക്കുകയായിരുന്നു. എല്ലാവരും തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണും നട്ടിരുന്നതുകൊണ്ട് ബാബുവിന് അന്നേ ദിവസം കച്ചവടം വളരെ കുറവായിരുന്നു. അക്കാരണത്താല്‍ തന്നെ ബാബു സങ്കട്ത്തിലുമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും 20 ഓളം ടിക്കറ്റുകള്‍ വിറ്റു പോകാതെ ബാബുവിന്റെ ബാഗില്‍ കുടുങ്ങി. അതിലൊരെണ്ണം PB 300 7002 എന്ന നമ്പരാണ് ബാബുവിനെ സമ്പന്നനാക്കിയത്. ആ ടിക്കറ്റിലൂടെ ബാബുവിന് 80 ലക്ഷം രൂപ ലഭിച്ചു. അയാള്‍ ആ ടിക്കറ്റ്‌ അടുത്തുള്ള ബാങ്കില്‍ അന്നേ ദിവസം വ്യാഴാഴ്ച തന്നെ ബാങ്കില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ലോട്ടറി വില്പ്പന എന്ന തൊഴിലിലേക്ക് വരുന്നതിനു മുന്‍പ് ബാബു ഒരു ഇരുമ്പു പണിക്കാരന്‍ (കൊല്ലന്‍) ആയിരുന്നു. ആ തൊഴില്‍ ക്രമേണ ഇല്ലാതായി, പിന്നീടാണ് ലോട്ടറി വില്പ്പനയിലേക്ക്‌ വരുന്നത്. അവിടെയും ബാബുവിന് കഷ്ടപ്പാടായിരുന്നു. ബാബു ടിക്കറ്റു വിറ്റിട്ടുള്ള നിരവധിയാളുകള്‍ക്ക് ചെറുതും വലുതുമായി ലോട്ടറി അടിച്ചിട്ടുണ്ട് ബാബുവും കുടുംബവും ഇപ്പോള്‍ അങ്ങേയറ്റം സന്തോഷത്തിലാണ്, കാരണം അവസാനം ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടു. ഒരു നല്ല വീട്പണിയാനുള്ള ആഗ്രഹം ഇനി സഫലമാകും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort