Breaking News

എന്താണ് ബിറ്റ് കോയിന്‍?

Date:
bitcoin

ബിറ്റ് കോയിന്‍ എന്ന് പറഞ്ഞാല്‍ അത് “ഡിജിറ്റല്‍ കറന്‍സി” യുടെ ഒരു രൂപമാണ്. അത് നിര്‍മിച്ചിട്ടുള്ളതും, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നതും ഇലേക്ട്രോനിക്കലായിട്ടാണ്. അത് ആരും നിയന്ത്രിക്കുന്നില്ല. അമേരിക്കന്‍ ഡോളറോ, യുറോയോ പോലെ അതിനൊരു “കടലാസ് പ്രിന്‍റ്റെഡ് ഫോര്‍മാറ്റ്‌” ഇല്ല. അവ ഉല്‍പ്പാദിപ്പിക്കുന്നത് ജനങ്ങള്‍ തന്നെയാണ്, അത് വഴി അധികം ബിസിനസ്സും സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു കമ്പ്യൂട്ടരുകളിലൂടെ കണക്കു സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട്  ലോകമെമ്പാടും നടത്തപ്പെടുന്നു. ക്രിപ്ടോ കറന്‍സി എന്നറിയപ്പെടുന്ന പണ വിനിമയത്തിന്‍റെ ആദ്യ ഉദാഹരണമാണ് ബിറ്റ് കോയിന്‍.

സാധാരണ കറന്‍സിയില്‍ നിന്നും ബിറ്റ് കോയിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ബിറ്റ് കോയിന്‍  ഉപയോഗിക്കുന്നത് ഇലക്ട്രിക്കലായിട്ടു സാധന സാമഗ്രികള്‍ വാങ്ങാനായിട്ടാണ് ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ബിറ്റ് കോയിന്‍ വ്യവസ്ഥാപിത (പരമ്പരാഗത) രൂപത്തില്‍ ഡിജിറ്റലായിട്ടു വ്യാപാരികമായി ഉപയോഗിക്കാവുന്ന ഡോളര്‍ ,യൂറോ. യെന്‍ എന്നിവ പോലെയാണ്. എന്തായാലും ബിറ്റ് കോയിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ ഘടകവും, മറ്റു അന്ഗീകൃത പണ വിനിമയ കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണെന്നു പറയാം.   ബിറ്റ് കോയിന്‍ ഒരു കേന്ദ്രീകൃത സംവിധാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. സാധാരണ പരമ്പരാഗത പണ വിനിമയ സംവിധാനങ്ങളെല്ലാം കേന്ദ്രീകൃതമാണ്. ബിറ്റ് കോയിന്‍ നെറ്റ് വര്‍ക്കിനെ ഒരു ഏക സ്ഥാപനവും നിയന്ത്രിക്കുന്നില്ല. ഇത് ചില ആളുകളെ സംബന്ധിച്ച്ചിടത്തോളം എളുപ്പമാണ്. കാരണം യാതൊരു വലിയ ബാങ്കിനും അവരുടെ പണത്തിന്മേല്‍ സ്വയ നിയന്ത്രണ സംവിധാനമില്ല.

ആരാണ് ബിറ്റ് കോയിന്‍ നിര്‍മിക്കുന്നത്?

“സതോഷി നമകോട്ടോ” എന്ന പേരിലുള്ള ഒരു സോഫ്റ്റ്‌ വേയര്‍ ഡേവലപ്പരാണ് ബിറ്റ് കോയിന്‍ യാഥാര്‍ത്ഥ വിനിമയത്തിലാക്കിയത്. കണക്കിന്‍റെ തെളിവുകളെ അടിസ്ഥാനമാക്കി നിര്‍മിച്ച ഒരു “ഇലക്‌ട്രോനിക് പെയ്മെന്‍റ് സിസ്റ്റമാണ്” ബിറ്റ് കോയിന്‍. കേന്ദ്രീകണ സ്വഭാവമില്ലാത്ത സ്വതന്ത്രമായ ഒരു കറന്സി നിര്‍മിക്കുക എന്ന ആശയത്തിന്‍റെ പ്രതിഫലനമാണ്  ബിറ്റ് കോയിന്‍. അതും ഇലക്ട്രോനിക്കലായിട്ടു കൈമാറ്റം ചെയ്യാന്‍ പറ്റും വിധത്തില്‍, (കുറഞ്ഞാലും കൂടിയാലും) ചെറിയ കൈമാറ്റ ഫീസോടുകൂടി വിനിമയപ്രദമാണ് ബിറ്റ് കോയിന്‍.

ആരാണിത് മുദ്രണം ചെയ്യുന്നത്?

ആരുമല്ല. ഏതെങ്കിലുമൊരു കേന്ദ്ര ബാങ്കിന്‍റെ നിഴല്‍പറ്റി, രൂപമുണ്ടാക്കി പ്രിന്‍ടു ചെയ്തതല്ല ബിറ്റ് കോയിന്‍. മേല്‍പ്പറഞ്ഞ ബാങ്കുകള്‍ ജനങ്ങള്‍ക്കിടയില്‍ “ അണ്‍ അക്കൌന്‍ടബിള്‍ ആണ്. അതിന്‍റെ സ്വന്തം നിയമങ്ങളാണ് അതിനെ ഭരിക്കുന്നത്‌. ഈ ബാങ്കുകള്‍ക്ക് ദേശീയ കട ബാധ്യതയേ മറയ്ക്കാന്‍ വേര്യ്തെ നിസ്സാരമായിട്ട് കറന്‍സികല്‍ അടിച്ചിറക്കാന്‍ കഴിയും. അത് സ്വന്തം പണത്തിന്‍റെ (കറന്‍സിയുടെ) മൂല്യം കുറയ്ക്കും. പകരം ബിററ് കോയിന്‍  ദിജിറ്റലായിട്ടു നിര്‍മ്മിച്ചത് കൊണ്ട് ഏതൊരു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും അതുമായിട്ടു സഹകരിക്കാനാകും. ബിറ്റ് കോയിന്‍ ഖനനനം ചെയ്യ്ന്നതുപോലെയാണ്. കംപുട്ടര്‍ ഉപയോഗത്തിന്‍റെ പിന്തുണയോടെ, ബിറ്റ് കോയിന്‍ വിതരണ ശ്രുംഖല പ്രവര്‍ത്തന സജജമാണ്. ഈ നെറ്റ്‌വര്‍ക്ക് ഫലത്തിലുള്ള കറന്‍സിയോടൊപ്പം എല്ലാ ഇടപാടുകള്‍ക്കും സാധ്യമാണ്.ബിററ് കോയിന്‍ വളരെ ഫലപ്രദമായിട്ടാണ് അതിന്റെ സ്വന്തം പെയ്മെന്‍റ് നെറ്റ്‌വര്‍ക്ക് നടത്തിപ്പോരുന്നത്.

അതുകൊണ്ട് ഒരു പരിധിക്കപ്പുറം ബിറ്റ് കോയിന്‍ കടഞ്ഞെടുക്കാന്‍ നിങ്ങള്ക്ക് സാധ്യമല്ല ..

അത് ശരിയാണ്, ബിറ്റ് കോയിന്‍ പ്രോട്ടോക്കോള്‍ – ബിറ്റ് കോയിന്‍  പ്രാബല്യത്തില്‍ വരുത്തിയതിനു പിന്നിലെ നിയമങ്ങള്‍ പറയുന്നത് – വെറും 21 കോടി ബിറ്റ് കോയിന്‍ മാത്രമേ ഇതുവരെ വിനിമയത്തിന് വന്നിട്ടുല്ലുവേന്നാണ്. എന്ത് പറഞ്ഞാലും ഈ കോയിന്‍സ് ചെറിയ ഭാഗങ്ങളായിട്ട് വിഭജിക്കാവുന്നതാണ്‌.(ഒരു ബിറ്റ് കോയിന്‍റെ 100  കോടിയിലൊരു ഭാഗമാണ് വിഭജിക്കാവുന്ന ഏറ്റവും ചെറിയ തുക, അതിനു പറയുന്നത് “സതോഷി” എന്നാണ്, ബിറ്റ് കോയിന്‍ സതോഷി നമാകൊട്ടോ ആരംഭിച്ചതിനു ശേഷം)

ബിറ്റ് കോയിന്‍റെ അടിസ്ഥാനമെന്താണ്?

സാംബ്രദായിക (നിലവിലുള്ള) കറന്‍സികള്‍ സ്വര്‍ണ്ണത്തെയോ വെള്ളിയെയോ അടിസ്ഥാനമാക്കിയാനുള്ളത്. ഒരു പക്ഷെ നിങ്ങള്‍ക്ക് അറിയാമായിരിക്കും (തിയററ്റിക്കലായിട്ടു) നിങ്ങള്‍ ബാങ്കില്‍ ഒരു ഡോളര്‍ കൈമാറുമ്പോള്‍ നിങ്ങള്ക്ക് കുറച്ചു സ്വര്‍ണം ലഭിക്കുന്നുണ്ട്, അത് സംഭവിക്കുന്നില്ലെങ്കില്‍ കൂടി അങ്ങിനെയൊരു കാര്യമുണ്ട്) എന്നാല്‍ ബിറ്റ് കോയിന്‍ സ്വര്‍ണം അടിസ്ഥാനമാകിയല്ല പ്രവര്‍ത്തിക്കുന്നത്. ബി കോയിന്റെ അടിസ്ഥാനം കണക്കാണ് (MATHEMATICS)

ലോകം മുഴുവനും ജനങ്ങള്‍ സോഫ്റ്റു വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നുണ്ട്, അത് ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഒരു കണക്കു (MATHEMATICAL) ഫോര്‍മുല ഉപയോഗിക്കുന്നുണ്ട്. ഈ കണക്കു ഫോര്‍മുല വെറുതെ ലഭിക്കുന്നതാണ്.അത് കൊണ്ട് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ്‌.

ഈ സോഫ്റ്റ്‌ വെയര്‍ ഓപ്പന്‍ സോഴ്സ് ആണ്. അത് അര്‍ത്ഥമാക്കുന്നത് ബിറ്റ് കോയിന്‍റെ ഉദ്ദേശ ശുദ്ധി മറ്റുള്ളവര്‍ക്ക് നോക്കിക്കാണാനാകുമെന്നാണ്.

എന്താണ് ബിറ്റ് കോയിന്‍റെ സവിശേഷതകള്‍.

ബിറ്റ് കോയിന് നിരവധി പ്രധാനപ്പെട്ട സവിശേഷതകളുണ്ട്.അത് തികച്ചും ഗവന്‍മെണ്ട് (സര്‍ക്കാര്‍) പിന്തുണയോടെ ഇറക്കപ്പെടുന്ന കറന്‍സികളില്‍ നിന്നും  വേറിട്ട്‌  നില്‍ക്കുന്നവിധം വ്യത്യസ്തമാണ്.

1.ബിറ്റ് കോയിന് കേന്ത്രീകൃത സ്വഭാവമില്ല.

ബിററ് കോയിന്‍ നെറ്റുവര്‍ക്കിനെ ഏതെങ്കിലുമൊരു അധികാര കേന്ദ്രത്തില്‍നിന്നും നിയന്ത്രിക്കുന്നില്ല. ബിറ്റ് കോയിന്‍ തികച്ചും സ്വതന്ത്രമാണ്. ലോകത്തിലെ എല്ലാ മെഷീനുകള്‍ക്കും (കംപ്യുട്ടര്‍) ബിറ്റ് കോയിന്‍ ഖനനം ചെയ്യാവുന്നതാണ്. അത് നെറ്റ് വര്‍ക്കിന്‍റെ ഭാഗമായിട്ട് എല്ലാത്തരം കൊടുക്കലു,വാങ്ങലുകള്‍ക്കും (transactions) വേണ്ടി പ്രയോജനപ്പെടുത്താവുന്നതുമാണ്. ഇത് അര്‍ത്ഥമാക്കുന്നത് (തിയരിട്ടിക്കലായിട്ടു) ഏതെങ്കിലുമൊരു കേന്ദ്ര അധികാര കേന്ദ്രത്തിനു ധന പരമായ പോളിസി കൊണ്ട് ബിറ്റ് കോയിനെ സ്പര്‍ശിക്കാനാവില്ലയെന്നാണ്.അതുപോലെ വെറുതെ എളുപ്പത്തില്‍ ജനങ്ങളില്‍ നിന്നും ബിറ്റ് കോയിന്‍ തിരിച്ചെടുക്കാന്‍ തീരുമാനത്തിലെത്താനും പറ്റില്ല. ( ഇത് പോലെ 2013 ല്‍, സെന്‍ട്രല്‍ യൂരോപ്യന്‍ ബാങ്ക് സൈപ്രസില്‍ ശ്രമിച്ച്ചതാണ്) തന്നെയുമല്ല ചില സ്ഥലങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട്, ഓഫ് ലൈനാനെന്നുന്ടെങ്കില്‍ കൂടി ബിറ്റ് കോയിന്‍ പ്രവരത്തനക്ഷമമായിരിക്കും.

  1. ബിറ്റ് കോയിന്‍ സെറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്.

ഒരു ബാങ്ക് അക്കൗണ്ട്‌ തുടങ്ങുന്നതിനു വേണ്ടി സാമ്പ്രദായിക ബാങ്കുകള്‍ നിങ്ങളെ വളയത്തിലൂടെ ചാടിക്കും. ഒരു കച്ചവടഅക്കൗണ്ട്‌ തുടങ്ങാനാനെങ്കില്‍ പോലും അതിനു ചില നിയത ഫോര്‍മാലിട്ടികളുണ്ട്. അതെ സമയം ബിറ്റ് കോയിന്‍ അക്കൗണ്ട്‌ തുടങ്ങാന്‍ സെക്കണ്ടുകള്‍ മാത്രം മതി. ആരും ചോദ്യം ചെയ്യില്ല, പ്രത്യേകിച്ചു ഫീസും വേണ്ട.

  1. ബിറ്റ് കോയിന്‍ ഒരിക്കലും അക്കൗണ്ട്‌ ഹോള്‍ഡരുടെ പേര് വെളിപ്പെടുത്തുന്നില്ല.

ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നവര്‍ക്ക് എത്ര ബിററ് കോയിന്‍ അഡ്രസ്‌ വേണമെങ്കിലും ഉപയോഗിക്കാം. അവരെ ഒരിക്കലും പെരുമായിട്ടോ, അഡ്രെസ്സുമായിട്ടോ ബന്ധപ്പെടുത്തുന്നില്ല. അതുപോലെ വ്യക്തിപരമായ അറിവ് നല്‍കുന്ന യാതൊരു കാര്യങ്ങളുമായിട്ടും ബന്ധപ്പെടുത്തുന്നില്ല. എന്നിരുന്നാലും..

  1. 5. ഇത് മുഴുവനും സുതാര്യമാണ്

എപ്പോള്‍ സംഭവിക്കുന്ന ഏതൊരു ട്രാന്‍സാക്ഷനും (ചെറുതാണെങ്കില്‍ കൂടി) അത് ബിറ്റ് കോയിന്‍ ശേഖരിച്ചു (സ്റ്റോര്‍ ചെയ്തു) വയ്ക്കുന്നുണ്ട്‌. അതിനു വേണ്ടി ഒരു വലിയ (പൊതു) ജെനെറല്‍ സംവിധാനമുണ്ട്. ബ്ലോക്ചെയിന്‍ (BLOCK CHAIN) എന്നറിയപ്പെടുന്ന ഒരു ലെഡ്ജര്‍ ആണത്. ബ്ലോക്ക് ചെയിനു എല്ലാ വിവരങ്ങളും നല്‍കാനാകും.

നിങ്ങള്‍ക്കൊരു പൊതുവായിട്ടു ഉപയോഗിക്കുന്ന  ബിറ്റ് കോയിന്‍ അഡ്രസ്‌ ഉണ്ടെങ്കില്‍, ആ അഡ്രെസ്സില്‍ ശേഖരിച്ചിരിക്കുന്ന ബിറ്റ് കൊയിനുകളുടെ എണ്ണം ഏതൊരാള്‍ക്കും പറയാനാകും. പക്ഷെ അവര്‍ക്ക് നിങ്ങലെ സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകില്ല. ബിറ്റ് കോയിന്‍ നെറ്റ് വര്‍ക്കില്‍ വ്യക്തികള്‍ക്ക് കൂടുതല്‍ സുതാര്യമല്ലാത്തവിധം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനു നിയന്ത്രണങ്ങളുണ്ട്.എന്നിരുന്നാലും സ്ഥിരമായിട്ട് ഒരേ ബിറ്റ് കോയിന്‍ അഡ്രസ്‌ ഉപയോഗിക്കാതിരുന്നാല്‍, അതുപോലെ ബിറ്റ് കോയിന്‍ സ്ഥിരമായിട്ടു ഒരു സിംഗിള്‍ (ഒറ്റ) അഡ്രസ്സിലേക്ക് അയക്കാതെയിരുന്നാലും പ്രശ്നമാണ്.

  1. 5. ട്രാന്‍സാക്ഷന്‍ ഫീസ്‌ തീരെ ഇല്ല..

നിങ്ങളുടെ ബാങ്ക് നിങ്ങളോട് 10 ഡോളര്‍ അന്തര്‍ദേശിയ ഇടപാടുകള്‍ക്ക് വേണ്ടി ഫീസ് വാങ്ങിച്ചേക്കും. എന്നാല്‍ ബിറ്റ് കോയിന്‍ പണം ഈടാക്കില്ല.

  1. ബിറ്റ് കോയിന്‍ വളരെ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്ക്ക് പണം എവിടേക്ക് വേണമെങ്കിലും അയക്കാം. അത് പോലെ മിന്ട്ടുകള്‍ക്കകം നിങ്ങള്ക്ക് പണമെത്തിച്ചെരുകയും ചെയ്യും. പണമിടപാട് കാര്യത്തില്‍ ബിറ്റ് കോയിന്‍ നെററ് വര്‍ക്കുമായി കൈ കോര്‍ക്കുകയെ വേണ്ടു.

  1. ബിറ്റ് കോയിന്‍ ഒന്നും തിരസ്കരിക്കുന്നില്ല ..

നിങ്ങളുടെ ബിറ്റ് കോയിന്‍സ് അയച്ചു കഴിഞ്ഞാല്‍ , അവ തിരിച്ചു വരുന്ന പ്രശ്നമേയില്ല. അത് ലഭിക്കുന്നയാള്‍ തിരിച്ച്ചയച്ച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂ.അല്ലെങ്കില്‍ ഒരിക്കല്‍ പോയാല്‍ പോയത് തന്നെ,

8.അത് കൊണ്ട് ബിറ്റ് കോയിന് (തിയറിയില്‍) ധാരാളം യാത്രകളുണ്ട്.പക്ഷെ അതെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്? (ബിറ്റ് കോയിന്‍ വിനിമയ പരിശീലനം) കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ “HOW BIT KOYINS ARE MINDED “ എന്നതിലൂടെ അറിയാം.

 

  തുടരും ……….

സ്വന്തം ലേഖകൻ

Paguvakuka

 

 

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort