Breaking News

സ്നേഹത്തിന്‍റെ ഒരേ താളം തഴുകി രണ്ടു കൂട്ടുകാരികള്‍, നടി പാര്‍വതി ഉറ്റ സ്നേഹിത റീമ കല്ലുങ്കലുമായി സൗഹൃദ നിര്‍വേദം

Date:
malayalamvaarthakal-cinema-news-rima-kallingal-and-parvathy-thiruvoth

സ്നേഹത്തിന്‍റെ ഒരേ താളം തഴുകി രണ്ടു കൂട്ടുകാരികള്‍, നടി പാര്‍വതി ഉറ്റ സ്നേഹിത റീമ കല്ലുങ്കലുമായി സൗഹൃദ നിര്‍വേദം

റീമ കല്ലുങ്കല്‍ ഈയടുത്ത് നിര്‍മാതാവിന്‍റെ മേലങ്കി എടുത്തണിഞ്ഞപ്പോള്‍ ഉറ്റ സ്നേഹിതയായ പാര്‍വതി തിരുവോത്ത് റീമയ്ക്ക് ഒരു വികാര നിര്‍ഭരമായ മെസ്സേജ് ഇന്സ്റ്റാഗ്രാം പേജിലൂടെ ഷെയര്‍ ചെയ്യുകയുണ്ടായി. അവര്‍ തമ്മിലുള്ള ചങ്ങാത്തം വളരെ ഗാഡമാണ്, പാര്‍വതി പറഞ്ഞു തനിക്കു റീമയെക്കുറിച്ചു അഭിമാനമുണ്ടെന്നു, കഴിഞ്ഞ വെള്ളിയാഴ്ച വൈറസ്‌ (സംവിധാനം റീമയുടെ ഭര്‍ത്താവ് ആഷിക് അബു) റിലീസ് ആയതിനു ശേഷമാണ് പാര്‍വതി മുന്‍പറഞ്ഞ വികാര നിര്‍ഭരമായ മെസ്സേജ് റീമയ്ക്ക് ഇന്സ്റ്റാഗ്രാമിലൂടെ അയക്കുന്നത്.പാര്‍വതിയുടെ ഏറ്റവും അടുത്ത സുഹൃത്തായ റീമയാണ് വൈറസ് നിര്‍മ്മിച്ചതു. മാരകമായ നിപ്പ വൈറസ്‌ പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് വൈറസ്.

ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമയുടെ നിര്‍മ്മാതാവെന്ന നിലയില്‍ റീമയുടെ ആദ്യ സിനിമയാണ്. പാര്‍വതിയോടൊപ്പം റീമയും ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പാര്‍വതിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക “ റീമ ഞാന്‍ നിന്നെയോര്‍ത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. എങ്ങിന്നെ സ്വന്തം തട്ടകം മാറി മറ്റൊന്നകാമെന്നു നീയെനിക്ക് കാണിച്ചു തന്നു. സത്യം വിളിച്ചു പറയുന്നവളും കഥാപാത്രത്തോട് വിട്ടു വീഴ്ചയില്ലാതെ താദാത്മ്യം പ്രാപിക്കുന്നവളുമായ കലാകാരിയാണെന്നു തെളിയിച്ചവളാണു നീ. റീമ നിന്നോടുള്ള സൗഹൃദം കൊണ്ട് സത്യസന്ധതയുടെ വില ഞാന്‍ മനസ്സിലാക്കി. എന്‍റെ വിഷമ സമയങ്ങളില്‍ നീ എന്നെ സമാശ്വസിപ്പിച്ചു.

നിന്നെ സ്നേഹിക്കുന്ന, പിന്താങ്ങുന്ന പ്രേക്ഷകരില്‍ നിന്നും ഒരിക്കലും പുറകോട്ടുപോകാന്‍ നിനക്കാകുമായിരുന്നില്ല. ഒരാള്‍ക്ക് എല്ലായ്പ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന സുഹൃത്താണ് നീ, ഇക്കാലത്ത് വളരെ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന നന്മകളും മൂല്യങ്ങളും നിന്നില്‍ ഇപ്പോഴുമുണ്ട്. ഇങ്ങിനെ പോകുന്നു പാര്‍വതി തിരുവോത്ത് ഇന്സ്റ്റാഗ്രാം പേജിലൂടെ റീമയ്ക്ക് ഷെയര്‍ ചെയ്ത മെസ്സെജിലെ വാക്കുകള്‍. അതെ, പാര്‍വതി റീമയെ അതിരുവിട്ടു വാഴ്ത്ത്തുന്നുണ്ട്, അവള്‍ വീണ്ടും പറയുന്നു “റീമ മഹത്വ മുള്ളവളാണ്, അതിനെക്കാളുപരി ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവളും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort