Breaking News

എന്‍റെ ജീവിതം മാറ്റിമറിച്ചത് “കുമ്പളങ്ങിയിലെ രാത്രികളാണ്”,ഇത് പറയുന്നത് മറ്റാരുമല്ല, “ഗ്രേസ് ആന്‍റണി”യാണ്.

Date:
malayalamvaarthakal-cinema-news-grace-kumbalangi-nights

എന്‍റെ ജീവിതം മാറ്റിമറിച്ചത് “കുമ്പളങ്ങിയിലെ രാത്രികളാണ്”,ഇത് പറയുന്നത് മറ്റാരുമല്ല, “ഗ്രേസ് ആന്‍റണി”യാണ്.

പുതുമുഖ നടി ഗ്രേസ് ആന്റണിക്ക് തന്‍റെ ആദ്യ സിനിമയായ “കുമ്പളങ്ങി നൈറ്റ്സി”നെക്കുറിച്ചു ഒരുപാട് പറയാനുണ്ട്. ചിതം വംപൻ ഹിറ്റായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഗ്രേസ് ആന്‍റെണി അവതരിപ്പിച്ച കഥാപാത്രം ലാഘവത്തോടെ തള്ളിക്കളയാന്‍ പറ്റുന്ന ഒന്നല്ല. ഒരു ചെറിയ ഡയലോഗിലൂടെ അവള്‍ പറയുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പരം ബഹുമാനിക്കേണ്ടതാണെന്ന്, ആ ഡയലോഗ് മാത്രം മതി, അവതരിപ്പിച്ച സിമിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍മിക്കാന്‍. ഗ്രേസ് ആന്റെണിയെന്ന പുതുമുഖ താരത്തിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു സിമിയെന്ന കഥാപാത്രം. അവളുടെ ആദ്യ ചിത്രം ഹാപ്പി വെഡിംഗ് ആയിരുന്നു. അതില്‍ ഒരു കോളെജ് കുമാരിയായി വന്നു പ്രേക്ഷകരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു അവള്‍. ഇപ്പോള്‍ ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം “ തമാശ” വരുന്നുണ്ട്. സഫിയ എന്നുപേരുള്ള ഒരു മുസലീം കഥാപാത്രമാണ്, ശരിക്കും തിളങ്ങിയിട്ടുണ്ടത്രേ. ഈയടുത്ത് മാത്രുഭൂമിക്കു അവള്‍ ഒരു ഇന്‍റെര്‍വ്യൂ നല്‍കുകയുണ്ടായി. സിനിമാ ഇന്ഡസ്ട്രിയില്‍ നിന്നുള്ള അനുഭവങ്ങള് ഗ്രേസ് ആന്‍റെണി പങ്കുവയ്ക്കുന്നുണ്ട്. തമാശയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷൈജു ഖാലിദ്‌ ആണ് (അദ്ദേഹം കുമ്പളങ്ങി നൈറ്റ്സിന്‍റെ സിനിമാട്ടോഗ്രാഫേര്‍ ആയിരുന്നു) തമാശയിലെ കഥാപാത്രം ഓഫര്‍ ചെയ്തത്. എനിക്ക് അവരോടു സഹകരിക്കുന്നതില്‍ സന്തോഷമായിരുന്നു. അവരുടെ ക്ഷണം ഞാന്‍ സ്വീകരിച്ചു, നല്ലൊരു ടീമായിരുന്നു അവര്‍. യാതൊരു വിധ സംശയവും കൂടാതെ ഞാന്‍ അവരുടെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. അവരുടെ ടീം സ്പിരിറ്റിനെക്കുറിച്ചു എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു. അവരില്‍ നിന്നും ഓഫര്‍ ലഭിക്കുമ്പോള്‍ കുമ്പളങ്ങി നൈറ്റ്സ് അതിന്‍റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികളിലായിരുന്നു. എനിക്ക് തമാശയില്‍ ഒരു റോള്‍ കിട്ടിയതില്‍ സന്തോഷമുണ്ടായിരുന്നു, അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതിയത്‌. തമാശയില്‍ എനിക്ക് കിട്ടിയ കഥാപാത്രം എന്‍റെതു പോലെതന്നെ ഒരേ വയസുള്ളവരോടോത്തായിരുന്നു. ശ്രീനിവാസന്‍ എന്നുപേരുള്ള വിനയ് ഫോര്‍ട്ടിന്‍റെ കഥാപാത്രത്തിന്‍റെ ജീവിതത്തില്‍ അദ്ദേഹവുമായി സഹകരിക്കേണ്ടിവരുന്ന മൂന്നു പെണ്‍കുട്ടികളില്‍ ഒരാളാണ് ഞാന്‍. തമാശയുടെ കഥ വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ഒന്നാണ്. എല്ലാറ്റിലുമുപരി തമാശ നല്ലൊരു രസികന്‍ ചിത്രം കൂടിയാണ്.

വിനയ് ഫോര്‍ട്ടിനെക്കുറിച്ച് പറയാനുള്ളത്:

വിനയ് ഒരു സംഭാഷണ പ്രിയനാണ്. ഇപ്പോഴും വര്‍ത്തമാനം പറയുന്നതില്‍ വലിയ താല്പര്യമാണ്. എപ്പോഴും സന്തോഷവാനായിരിക്കാന്‍ ശ്രമിക്കുന്നയാള്‍,എന്നതുപോലെ മറ്റുള്ളവരെയും മുഴിപ്പിക്കാതെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. വിനയിന്‍റെ ആക്റ്റിംഗ് കാര്യറിലെതന്നെ ഒരു ഒന്നാന്തരം കഥാപാത്രമായിരിക്കും തമാശയിലേതു. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും കിട്ടിയ പാഠമായിരിക്കണം ഈ ചിത്രത്തില്‍ അദ്ദേഹത്തിനു സഹായകമായിട്ടുള്ളത് ഈ കഥാപാത്രത്ത്തിനുവേണ്ടി വിനയ് ഒരുപാട് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കഥാപാത്രമായി മാറുന്നതിനു വേണ്ടി വിനയ് എല്ലാദിവസവും നെറ്റിയിലെ മുടി ഷെവ് ചെയ്തു കളയുമായിരുന്നു. തമാശ തനിക്കൊരു ലോട്ടറിയടിച്ച പ്രതീതിയാണ് നല്‍കുന്നതെന്ന് വിനയ് പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്സിലെ “സിമി” യെന്ന കഥാപാത്രത്തെക്കുറിച്ചു:

ഇതിലെ കഥാപാത്രത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എന്നെയാദ്യം വിളിച്ചത് സംവിധായകന്‍ ശ്യാം പുഷ്കര്‍ തന്നെയാണ്, ഏകദേശം അഞ്ചു കൂടിക്കാഴ്ച്ചകളിലൂടെ എന്റെ കഥാപാത്രത്തെക്കുറിച്ചു അദ്ദേഹം വ്യക്തമായ രൂപം തന്നു. ബേബി മോള്‍ എന്നാ കഥാപാത്രത്തെ ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെയെന്നു ഞാന്‍ സംവിധായകന്‍ ശ്യാം പുഷ്കരോട് ചോദിച്ചു. അപ്രതീക്ഷിതമായി ഞാന്‍ അഭിനയിക്കേണ്ടത് ഫഹദ് ഫാസിലിനോടോപ്പമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങേയറ്റം അത്ഭുതപ്പെട്ടുപോയി. ഇതറിഞ്ഞ ഉടനെതന്നെ ഞാന്‍ എന്‍റെ വീട്ടിലേക്കു ഈ സന്തോഷ വിവരം വിളിച്ചറിയിച്ചു. അമിതമായ വികാരവിക്ഷോഭം കൊണ്ട് എനിക്ക് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.

എന്‍റെ പ്രായത്തില്‍ക്കവിഞ്ഞ് വയസുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് യാതൊരു വൈമനസ്യവുമില്ല. കാരണം എപ്പോഴും ഞാന്‍ നല്ല കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് പരിഗണന നല്‍കുന്നത്. ദിലീഷ് പോത്തന്റെയോ, ശ്യാം പുഷ്കരിന്റെയോ ചിത്രങ്ങളില്‍ കഥാപാത്രം എത്ര ചെറുതായാലും ശ്രദ്ധിക്കപ്പെടുമെന്നു എനിക്കറിയാം. എന്റെ കഥാപാത്രത്തിനു ഇത്രയും ബൃഹത്തായ പ്രതികരണം ലഭിക്കുമെന്നു ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഒരു നടിയെന്ന നിലയില്‍ “കുമ്പളങ്ങി നൈറ്റ്സ്”ല്‍ നിന്നും ഒരുപാട് പാഠങ്ങള്‍ മനസ്സിലാക്കാന്‍ എനിക്കു സാധിച്ചു. മലയാള പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു എന്നറിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort