Breaking News

‘കൊണ്ടോട്ടിപ്പുരം’ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി അറബി നായകനാകുന്ന ചിത്രം

Date:
malayalamvaarthakal-cinema-news-new-malayalam-movie-kondottypooram

‘കൊണ്ടോട്ടിപ്പുരം’ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി അറബി നായകനാകുന്ന ചിത്രം

ന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു അറബ് പൗരന്‍ നായകനായി അഭിനയിക്കുന്ന ചിത്രം വരുന്നു.’കൊണ്ടോട്ടിപ്പുരം’എന്ന് പേരിട്ട ഈ ചിത്രത്തിന്റെ സംവിധായകന്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മജീദ് മാറഞ്ചേരി ആണ്. ടേക്ക് ഓഫ് സിനിമയ്ക്കുവേണ്ടി സുധീര്‍ പൂജപ്പുര നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊണ്ടോട്ടിയിലും, പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
ഹാഷീം അബാസ് എന്ന അറബ് പൗരനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സൗദി അറേബ്യക്കാരനായ ഹാഷീമിന് സിനിമ ഒരു സ്വപ്നമായിരുന്നു.ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ മജീദ് മാറഞ്ചേരി എത്തിയപ്പോള്‍ കണ്ണുമടച്ച് സമ്മതം മൂളൂകയായിരുന്നു. ലൊക്കേഷനില്‍ എല്ലാവരുമായി സൗഹൃദം പങ്കിട്ട് നടന്ന ഹഷീം, ക്യാമറയുടെ മുമ്പില്‍ യാതൊരു സങ്കോചവും കൂടാതെ അഭിനയിച്ചു. സംവിധായകന് അറബി ഭാഷ പരിചയമുള്ളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്തു.

‘കൊണ്ടോട്ടിപ്പുര’ത്തില്‍ ഹാഷീം അബാസ് ഒരു അറബിയുടെ വേഷം തന്നെയാണ് അവതരിപ്പിക്കുന്നത്. മാമുക്കോയ,സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ എന്നിവര്‍ അറബിയോടൊപ്പം മല്‍സരാഭിനയം കാഴ്ച വെയ്ക്കുകയും ചെയ്തു.എഴുപത്കളില്‍ കൊണ്ടോട്ടി എന്ന സ്ഥലത്ത് ധാരാളം അറബി കല്ല്യാണങ്ങള്‍ നടന്നിരുന്നു. അന്ന് കൊണ്ടോട്ടിയിലെ ആയിഷ എന്ന സുന്ദരിപ്പെണ്ണിനെ കല്ല്യാണം കഴിച്ച അറബിയ്ക്കുണ്ടായ ഫസല്‍ അഹമ്മദ് സൂരി എന്ന മകന്റെ വേഷത്തിലാണ് ഹാഷീം അബാസ് എത്തുന്നത്.ഫസല്‍ അഹമ്മദിന്റെ ഉമ്മ ആയിഷയെ പ്രണയിച്ച ഒരു രാമന്‍ ഉണ്ടായിരുന്നു. ഇന്നത്തെ എഴുപത്കാരന്‍ രാമേട്ടന്‍ ( ശിവജി ഗുരുവായൂര്‍) ഇദ്ദേഹത്തെ കാണാനാണ് ഫസല്‍ അഹമ്മദ് അറബ് നാട്ടില്‍ നിന്നെത്തിയത്. രാമന്റെയും. ആയിഷയുടേയേയും പ്രണയം അത്രയ്ക്കും പ്രസിന്ധമായിരുന്നു.മദ്രസയിലും, പള്ളിക്കുടത്തിലും രാമന്‍ അന്ന് ആയിഷയെ കാണാന്‍ എന്നും കാത്ത് നില്‍ക്കും.ഒരിക്കല്‍ ഇഷ്ടം കയറി ആയിഷയുടെ കയ്യില്‍ ചുംബിക്കുകയും ചെയ്തു. ആയിഷയുടെ ബാപ്പ ഈ സംഭവം അറിഞ്ഞ അന്ന് തന്നെ ആയിഷയെ ഒരു അറബിക്ക് വിവാഹം ചെയ്തു കൊടുത്തു. രാമന്റെ നെഞ്ച് തകര്‍ന്നു പോയി.

വിവാഹത്തെക്കുറിച്ച് പിന്നീട് അയാള്‍ ആലോചിച്ചില്ല. ആയിഷ എന്നും മനസില്‍ നിറഞ്ഞു നിന്നു.ഇപ്പോള്‍ തനിക്ക് പിറാക്കാതെ പോയ ആയിഷയുടെ മകന്‍, തന്നെ അന്വേഷിച്ച് വന്നുവെന്നറിഞ്ഞപ്പോള്‍ രാമേട്ടന് സന്തോഷമായി. അയാള്‍ ബസ് കണ്ടക്ടര്‍ ബീരാന്‍, അബു, ജമാല്‍ എന്നിവരെ ആയിഷയുടെ മകനെ സ്വീകരിക്കാന്‍ കോഴിക്കോട്ടേക്ക് അയച്ചു. അവര്‍ അറബിയെ സ്വീകരിച്ചു. കൊണ്ടോട്ടിയില്‍ വലിയ സ്വീകരണം തന്നെ സംഘടിപ്പിച്ചു. ഒരു മാസത്തോളം അറബി കൊണ്ടോട്ടിയില്‍ അടിച്ചു പൊളിച്ചു നടന്നു. ഇതിനിടയില്‍ നഗര സഭാ ഇലക്ഷന്‍ വന്നു. അറബി ഒട്ടക ചിഹ്നനത്തില്‍ മല്‍സരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അബുവിനെ സ്ഥാനാര്‍ത്ഥിയാക്കി. അറബിയുടെ കടന്നുകയറ്റം ചിലര്‍ക്ക് സുഖിച്ചില്ല. കൊണ്ടോട്ടിയിലെ പ്രമുഖന്മാരായ ഇല്ലിക്കല്‍ മാധവന്‍, അറക്കല്‍ ആരീഫ്, കരീം സാഹീബ് എന്നീവര്‍ അറബിയേയും, സംഘത്തെയും എതിര്‍ക്കാന്‍ രംഗത്ത് വന്നു. അറബിയെ നാട്ടില്‍ നിന്ന് തുരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പെട്ടെന്നൊരു ദിവസം അറബിയെ കാണാതാകുകയുംചെയ്തു.

പോലീസ് അന്വേഷണം തുടങ്ങി അറബിക് എന്താണ് സംഭവിച്ചത്?അറബിയോടൊപ്പം വരുന്ന സഹായി ഗഫൂര്‍ക്ക എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ പേര് കോയ എന്നാണെങ്കിലും, നാടോടിക്കാറ്റിന്റെ ഷൂട്ടിംഗില്‍ മോഹന്‍ലാലിനെയും, ശ്രീനിവാസനെയും ഉരുവില്‍ കയറ്റി അറബി നാട്ടില്‍ എത്തിച്ചതോടെ തനിക്ക് ഗഫൂര്‍ക്ക എന്ന പേര് വീണതായി കോയ പറയുന്നു.ഹാഷീം അബാസ് അഭിനയിച്ച അമ്മയെ വാഴ്ത്തുന്ന ഒരു ഗാനം ഇതിനോടകം യൂറ്റിയൂബില്‍ ഹിറ്റായി. അറബി ഈരംഗത്ത് വളരെ സ്വാഭാവിക അഭിനം കാഴ്ച വെച്ച് ശ്രദ്ധേയനായി മാറിയിരുന്നു.ടേക്ക് ഓഫ് സിനിമയ്ക്കു വേണ്ടി സുധീര്‍ പൂജപ്പുര നിര്‍മ്മിക്കുന്ന കൊണ്ടോട്ടിപ്പൂരം, മജീദ് മാറഞ്ചേരി രചന- സംവിധാനം നിര്‍വ്വഹിക്കുന്നു. ക്രിയേറ്റീവ് ഹെഡ്- ശങ്കര്‍ നാരായണന്‍, ക്യാമറ-മാധേഷ്, ഗാനങ്ങള്‍- സുഹൈന്‍ സുല്‍ത്താന്‍ , സംഗീതം- സജീത്ത് ശങ്കര്‍, ആലാപനം- അര്‍ജുന്‍ വി. അക്ഷര,കല- ശ്രീകുമാര്‍, പ്രോഡഷന്‍ കണ്‍ട്രോളര്‍ – കിച്ചു പൂജപ്പുര, മേക്കപ്പ്- രാജേഷ്, കോസ്റ്റ്യൂമര്‍- ശ്രീജിത്ത് കുമാരപുരം, അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു വല്‍സന്‍, പി.ആര്‍.ഒ- അയ്മനം സാജന്‍ ഹാഷീം അബാസ്, ശിവജി ഗുരുവായൂര്‍ , മാമുക്കോയ, സുനില്‍ സുഗത, ശ്രീജിത്ത്,ഷുഹൈബ്, നിസാം, റന, റാഫി, രുദ്ര, സാവിത്രി, രാജശ്രീ, ജാസ്മീന്‍, എന്നിവരോടൊപ്പം,കൊണ്ടോട്ടിയിലെ നൂറൂകണക്കിന് ജനങ്ങളും അഭിനയിക്കുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort