

സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്ത് ജീവിക്കുന്ന താരങ്ങളായതുകൊണ്ട് അവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് സ്വാഭാവികമായും പ്രത്യേകിച്ചോന്നും തോന്നാനിടയില്ല. കാരണം എപ്പോള്‍ വേണമെങ്കിലും വിവാഹ മോചനം നടന്നേക്കാം. വിവാഹവും അധികം വൈകാതെ തന്നെ വിവാഹ മോചനവും ഗ്ലാമര്‍ ലോകത്ത് പതിവുള്ള കാഴ്ചയാണ്. പ്രിയങ്കയുടെ കാര്യത്തിലും എപ്പോള്‍ വേണമെങ്കിലും വിവാഹ മോചനം സംഭവിച്ചേക്കാം. ദന്ത ഗോപുര വാസികളായ ഗ്ലാമര്‍ ലോകത്തെ സമ്പന്നരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന പാപ്പരാസികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ വളരെ താല്പര്യമായിരിക്കും.
പ്രിയങ്ക ചോപ്ര ഒരു ഇന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല, ഹോളിവൂഡ്ലും അറിയപ്പെടുന്ന താരമാണ്. അവരുടെ റിലീസാകാനിരിക്കുന്ന ഏറ്റവും പുതിയ പടമാണ് “സ്കൈ ഈസ് പിങ്ക്” അമേരിക്കയില്‍ എവിടെ ചെന്നാലും പ്രിയങ്ക ചോപ്രയ്ക്ക് വം സ്വീകരണമാണ് ലഭിക്കുന്നത്. അവരുടെ അപാര സൌന്ദര്യം ഹോളിവൂഡ് അംഗീകരിച്ചു കഴിഞ്ഞു. അങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലിരിക്കുമ്പോഴാണ് പ്രശസ്ത ഗായകന് നിക്ക് ജോനാസുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.കഴിഞ വര്‍ഷം 2018 മേയ് മാസത്തിലായിരുന്നു പ്രിയങ്കയും നിക്ക് ഡോനാസും വിവാഹിതരാകുന്നത്.
ഇവര്‍ രണ്ടുപേരും വിവാഹ ശേഷം ലണ്ടനിലാണ് ഒരുമിച്ചു താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പ്രണയിച്ചു വിവാഹിതനായ നിക്ക് ജോനാസും വളരെ വികാരാധീനനായി ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയങ്കയ്ക്ക് വേണ്ടി ഒരു പോസ്റ്റ് ചെയ്തിരുന്നു. അതിലൂടെ കണ്ണ് പായിക്കുന്നവര്‍ക്ക് അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാകും, അത്രമാത്രം വികാര തീവ്രമായിരുന്നു നിക്കിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിങ്ങ്. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഞാനും എന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് ഹോളിവുഡ് ബൌള്‍ ല്‍ ചെന്ന് ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റു കാണുന്നത്. അന്ന് എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ ഇടയില്‍ എന്റെ ഏറ്റവും നല്ല സുഹൃത്തും എന്റെ സൌന്ദര്യ ദേവതയും,പിന്നെ എന്റെ ഭാര്യയുമായ പ്രിയങ്കയും ഉണ്ടായിരുന്നു.
നിക്ക് ജോനാസ് വികാര പരവശനായി ഇന്സ്ടാഗ്രാമില് പോസ്റ്റ് ചെയ്ത വാക്കുകള്‍ ഇതാണ് ”എന്റെ മുഖത്ത് എല്ലാ ദിവസവും പുഞ്ചിരി വിരിയുന്നതിന്റെ കാരണം നീയാണ്. എനിക്ക് എന്നെക്കുറിച്ചു തന്നെ കൂടതല്‍ ആത്മവിശ്വാസം കിട്ടുന്നത് നിന്റെ പ്രചോദനം കൊണ്ടാണ്. നിന്റെ ഭര്‍ത്താവാകാന്‍ കഴിഞ്ഞതുകൊണ്ട് എനിക്ക് കൂടുതല്‍ ആദരം ലഭിച്ചു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഒരു പക്ഷെ പറയാന്‍ കഴിയുന്നതിലും അധികം. ഇത് കൂടാതേ അടുത്തയിടെ കാന്‍ ഫിലിം ഫെസ്ടിവലില്‍ പങ്കെടുത്തപ്പോഴുള്ള ഒരു സുന്ദരന്‍ ഫോട്ടോഗ്രാഫും നിക്ക് പോസ്റ്റ് ചെയ്യുകയുണ്ടായി. അതൊരു റൊമാന്റിക് ഫോട്ടോ ഗ്രാഫ് ആണ്. വെള്ള ഗൌന്‍ അണിഞ്ഞു അതി സുന്ദരിയായ പ്രിയങ്കയെ നിക്ക് കരവലയത്തിലാക്കി ഡാന്‍സു ചെയ്യന്ന ഫൊട്ടാഗ്രഫ് വളരെ ആകര്‍ഷകമാണ്.