Breaking News

‘ഒരു തലൈ കാതല്‍’ തമിഴ് നാടിനെ ഞെട്ടിച്ച സംഭവ കഥ

Date:
malayalamvaarthakal-cinema-news-oru-thalai-kadhal-movie
‘ഒരു തലൈ കാതല്‍’ തമിഴ് നാടിനെ ഞെട്ടിച്ച സംഭവ കഥ

മിഴ് നാടിനെ ഞെട്ടിച്ച ഒരു പ്രണയവും,അതിനെത്തുടര്‍ന്നുണ്ടായ കൊലപാതക പരമ്പരകളെയും ആധാരമാക്കി ചിത്രീകരിച്ച, ഒരു തലൈ കാതല്‍ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം
തെങ്കാശി, ആര്യങ്കാവ് എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. അണ്ണൈ ഇന്റര്‍നാഷണല്‍ മൂവിസിനുവേണ്ടി
സി.രാജുക്കുട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രം ഹരീഷ് റ്റി കഥ എഴുതി സംവിധാനം ചെയ്യുന്നു.തമിഴ് നാടിനെ ഞെട്ടിച്ച ഒരു കൊലപാതക കഥ,തികച്ചും സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം.

നാട്ടുകാരെല്ലാം അറിഞ്ഞ പ്രണയമായിരുന്നു, പാഞ്ചന്റെയും ഇന്ദുവിന്റെയും. വലിയ കോലാഹലം ഉണ്ടാക്കിയ പ്രണയമായിരുന്നു അത്. തൊഴിലില്ലാത്ത ചെറുപ്പക്കാരനായതുകൊണ്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. ചെറുപ്പക്കാരന് അതോടെ വാശിയായി. അയാള്‍ നന്നായി പ്രയഗ്നിച്ച് പോലീസ് എസ്.ഐ ആയി ജോലിനേടിയെടുത്തു. ജോലിയില്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന പേര് പെട്ടെന്ന് തന്നെ അയാള്‍ നേടിയെടുത്തു. നാട്ടിലെ ഗുണ്ടകളെയെല്ലാം എസ്.ഐ ശക്തമായി നേരിട്ട് ഒതുക്കുന്നു. ഗുണ്ടാലിസ്‌ററിലുളള കാമുകിയുടെ മാമനും അങ്ങനെ അഴിക്കകത്താകുന്നു. കാമുകിയുടെ ബന്ധുക്കള്‍ അതോടെ എസ്.ഐ.യുടെ കടുത്ത ശത്രുക്കള്‍ ആയിമാറുന്നു.

ഇതിനിടയില്‍ എസ്.ഐയ്ക്ക് മറ്റൊരു സ്ഥലത്തേക്ക് പോസ്‌ററിംങ്ങ് കിട്ടി.അയാള്‍ അവിടെയും തനിസ്വഭാവം കാണിച്ചു. ഇത്രയൊക്കെ വിവാദ പുരുഷനായിട്ടും,കാമുകി എസ്.ഐയെ വിട്ടുപിരിഞ്ഞില്ല. ആയിടെയാണ് തമിഴ്‌നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം അരങ്ങേറിയത്. എസ്.ഐ അന്വേഷണം ഏറ്റെടുത്തു. അതോടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ തുടങ്ങി. അത് നാട്ടുകാരെ ഞെട്ടിപ്പിച്ചു.
പോലീസ് ഓഫീസറായി ഷൈന്‍രവികുമാറും, കാമുകിയായി ആന്‍സിയും വേഷമിടുന്നു.ഗുരുപ്രീയ ചാനല്‍ ബ്യൂറോ ചീഫ് കൂടിയായ ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ്കുട്ടിയാണ് കാമുകിയുടെ പിതാവായി വേഷമിടുന്നത്. തമിഴിലെ പ്രമുഖ താരങ്ങളായ കരാട്ടെരാജ, വിജയശങ്കര്‍ ചെന്നൈ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അണ്ണൈ ഇന്‍ര്‍നാഷണല്‍ മൂവീസിനു വേണ്ടി സി രാജുക്കുട്ടി നിര്‍മ്മിക്കുന്ന ‘ഒരു തലൈ കാതല്‍’ ഹരീഷ്
റ്റി. കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ-വിജയശങ്കര്‍, ക്യാമറ-ശേഖര്‍,പ്രശാന്ത്,ഗാനങ്ങള്‍-
മുത്തു വിജയന്‍,സംഗീതം-ജോസ് ബാപ്പയ്യ,കല-മഹേഷ്,മേക്കപ്പ്-കുമരേശന്‍,പ്രൊഡഷന്‍ കണ്‍ട്രോളര്‍
-ഇഞ്ചക്കാട് ജയന്‍,കോസ്റ്റ്യൂമര്‍-ആന്റണി,അസോസ്യേറ്റ് ഡയറക്ടര്‍-ഷൈന്‍ രവികുമാര്‍,സഹ
സംവിധാനം-സി.രാജുക്കുട്ടി,പി.ആര്‍.ഒ- അയ്മനം സാജന്‍ .

ഷൈന്‍ രവികുമാര്‍,കരാട്ടെ രാജ, വിജയശങ്കര്‍,രാജുക്കുട്ടി,വെങ്കിടേഷ്,സുരേഷ്,അയ്മനംസാജന്‍,ഗിരീഷ്,ജയന്‍, കുമാര്‍ കുറ്റാലം,അമാനുളള,നടരാജ്,സുരേഷ്,സെയ്ദ് എസ് ട്രീം,ജോണ്‍സന്‍,ആന്‍സി,അജിത,
പവിത്ര,സിന്ധു,ശോഭന,മരിയസുധ,നൈന,സംഗീതസന്തോഷ്,സംവൃതസന്തോഷ്,എന്നിവര്‍ അഭിനയിക്കുന്നു.

അയ്‌മനം സാജൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort