Breaking News

കാലന്‍ വേണുവിന്റെ വീരഗാഥകള്‍

Date:
malayalam-vaarthakal-kalanvenuvinte-virakadhakal-thumb

കാലന്‍ വേണുവിന്റെ വീരഗാഥകള്‍

രണത്തിന്റെ ദൂതനായ കാലന്റെ കൂടപ്പിറപ്പാണ് വേണു. നാട്ടുകാര്‍ അവനെ കാലന്‍ വേണു എന്ന് വിളിച്ചു. കാലന്‍ വേണു ഒരുതുള്ളി വെള്ളം നാക്കില്‍ ഇറ്റിച്ചുകൊടുത്താല്‍ മരണക്കിടക്കയില്‍ കിടക്കുന്നവരെ കാലന്‍ സ്വീകരിക്കും. അതാണ് ഗ്രാമീണരുടെ വിശ്വാസം.മലയാള സിനിമയില്‍ ഇതുവരെ കടന്നുവരാത്ത ഈ കാലന്‍ വേണുവിനെ പച്ചയായി അവതരിപ്പിക്കുന്നത് എഡ്‌വിന്‍ സാബുവാണ്. ഒളാട്ടുപുറം ഫിലിംസിനുവേണ്ടി വില്‍സണ്‍ കാവില്‍പ്പാട് സംവിധാനം ചെയ്യുന്ന കാലന്‍ വേണു എന്ന ചിത്രത്തിലാണ് കാലന്‍ വേണുവിന്റെ കഥ കടന്നുവരുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ‘കാലന്‍ വേണു’ ഉടന്‍ തീയേറ്ററിലെത്തും.

ഗ്രാമത്തിലെ പൊതു ശ്മശാന സൂക്ഷിപ്പുകാരനാണ് കാലന്‍ വേണു. (എഡ്‌വിന്‍ സാബു) ഗ്രാമ
ത്തിലെ എല്ലാവരോടും കാലന്‍ വേണുവിന് സ്‌നേഹമാണ്. പക്ഷേ, നാട്ടുകാര്‍ക്ക് വേണുവിനെ കാണു
ന്നത് തന്നെ ഭയമാണ്. അവര്‍ക്ക് വേണു മരണത്തിന്റെ പ്രതീകമാണ്. കാലനായാണ് വേണുവിനെ
ഗ്രാമത്തിലുള്ളവര്‍ കാണുന്നത്. എന്നാല്‍ ഗ്രാമത്തിലെ പൊതു സമ്മതനായ ഭാസ്‌ക്കരന്‍ മാഷിനും,
ഇരുമ്പ് രവി എന്ന ഗുണ്ടയ്ക്കും കാലന്‍ വേണുവിനോട് താല്‍പര്യമായിരുന്നു. അവര്‍ വേണുവിനെ
സ്‌നേഹിച്ചു.മരിക്കാന്‍ കിടക്കുന്ന രോഗികള്‍ക്ക് കാലന്‍ വേണു വെള്ളം കൊടുത്താല്‍ രോഗി ഉടന്‍ മരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗ്രാമത്തിലെ എല്ലാവരുടെയും, പ്രീയപ്പെട്ടവനായ ശ്രീനി
(സുനില്‍ കാഞ്ഞിരപ്പള്ളി) യുടെ അച്ഛന്‍ രാഘവവാര്യന്‍ മരണ കിടക്കയിലാണ്. ശ്രീനിയുടെ അമ്മാവന്‍
കാലന്‍ വേണുവിനെ വിളിച്ച് വെള്ളം കൊടുക്കാന്‍ ശ്രീനിയോട് പറഞ്ഞു.

ശ്രീനി ദു:ഖത്തോടെയാണെങ്കിലും വേണുവിനെ വിളിച്ചു. വേണു വെള്ളം കൊടുത്തയുടന്‍ രാഘവവാര്യന്‍ മരിക്കുകയും ചെയ്തു. ഈ സംഭവത്തോടെ നാട്ടുകാര്‍ക്ക് കാലന്‍ വേണുവിനെ കൂടുതല്‍ പേടിയായി.കൊലക്കേസുകളില്‍ പ്രതിയായ ഇരുമ്പു രവി, ജയിലില്‍ നിന്നിറങ്ങുമ്പോള്‍, ആദ്യം കാണു
ന്നത് കാലന്‍ വേണുവിനെയായിരുന്നു. വേണുവിന്റെ സ്ഥിരം സങ്കേതത്തില്‍ രവി എത്തും. രവി,
ജോസിന്റെ മകള്‍ ഗ്രേസിയുമായുള്ള പ്രണയ കഥ അല്പം എരിവ് ചേര്‍ത്ത് പറയും. ഇതെല്ലാം കേള്‍ക്കുന്നത് വേണുവിനൊരു ത്രില്ലാണ്.വേണു സ്വന്തം പിതാവിനെപ്പോലെ സ്‌നേഹിക്കുന്ന ഭാസ്‌ക്കരന്‍ മാഷ്, പെട്ടന്നു തന്നെ രോഗിയായി കിടപ്പിലായി. മാഷിനെ കാണാന്‍ വേണുവിന്ആ ഗ്രഹമുണ്ടായിരുന്നെങ്കിലും, മാഷിന്റെ മരുമകള്‍ വേണുവിനെ അടുപ്പിച്ചില്ല. വേണുവിന്റെ മനസ്സിനെ വേദനിപ്പിച്ച സംഭവമായിരുന്നു അത്.കാലന്‍ വേണുവായി എഡ്‌വിന്‍ സാബു തിളങ്ങിയപ്പോള്‍, ശ്രീനിയായി സുനില്‍ കാഞ്ഞിരപ്പള്ളിയും, ഇരുമ്പ് രവിയായി തങ്കച്ചനും, ഭാസ്‌ക്കരന്‍ മാഷായി ഇല്ലിക്കട്ട് നമ്പൂതിരിയും നല്ല പ്രകടനം കാഴ്ച വെച്ചു,ഒളാട്ടു പുറം ഫിലിംസിനുവേണ്ടി, സാബുഫ്രാന്‍സിസ് പൊയ്യ നിര്‍മ്മിക്കുന്ന കാലന്‍ വേണു, വില്‍സണ്‍ കാവില്‍പ്പാട് സംവിധാനം ചെയ്യുന്നു.

കഥ, തിരക്കഥ, സംഭാഷണം- സനല്‍ മച്ചാട്, ക്യാമറ- ശശി രാമകൃഷ്ണന്‍, എഡിറ്റര്‍- മില്‍ജോ ജോണി, ഗാനങ്ങള്‍ -ശ്രീഹരി ആറ്റൂര്‍, സംഗീതം, ആലാപനം-നെക്ടര്‍ അലക്‌സ്, പശ്ചാത്തല സംഗീതം- ജിനോഷ് ആന്റെണി, കല- പ്രമോദ് കൈനകരി, കോസ്റ്റ്യൂമര്‍ -ജിജിമോള്‍, മേക്കപ്പ്- പ്രബീഷ്, സഹസംവിധാനം- വയലാര്‍ എസ്. രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശെല്‍വ കുമാര്‍, മാനേജര്‍- സുനീഷ്, പി.ആര്‍.ഒ അയ്മനം സാജന്‍.എഡ്‌വിന്‍ സാബു, ഇല്ലിക്കട്ട് നമ്പൂതിരി, സുനില്‍ കാഞ്ഞിരപ്പള്ളി, പരസ്പരം പ്രദീപ്, തങ്കച്ചന്‍ തിരുത്തൂര്‍, കോട്ടയം പുരുഷന്‍,പ്രശാന്ത് പത്തനംതിട്ട, നിമിഷ, സന്ധ്യ, ബേബി സേവ്യര്‍, മേരി ബെഡ്‌നെറ്റ്,എന്നിവരോടൊപ്പം, മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort