Breaking News

ഇഷ്ട പ്രാണേശ്വരി ലക്ഷ്മി

Date:
malayalamvaarthakal-cinema-news-new-movie-vishudhapusthakam-aaliya

ഇഷ്ട പ്രാണേശ്വരി ലക്ഷ്മി

നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ട പ്രാണേശ്വരിയാണ് ലക്ഷ്മി. അവളെ പ്രണയിക്കാത്ത
ചെറുപ്പക്കാര്‍ അവിടെ ഇല്ല എന്നതാണ് സത്യം. നവാഗത സംവിധാനകനായ ഷാബു ഉസ്മാന്‍ സംവിധാനം ചെയ്യുന്ന ‘വിശുദ്ധ പുസ്തകം’ എന്ന ചിത്രത്തിലാണ് ലക്ഷ്മി നിറഞ്ഞു നില്‍ക്കുന്നത്. ആലിയ ആണ് ലക്ഷമി ആയി തിളങ്ങുന്നത്. ‘ഇല്ലം’ ‘ഒരു പപ്പടവട പ്രണയം’തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ആലിയ അവതരിപ്പിച്ച മികച്ച കഥാപാത്രമാണ് വിശുദ്ധ പുസ്തകത്തിലെ ലക്ഷ്മി. ചിത്രീകരണം പൂര്‍ത്തിയായ വിശുദ്ധ പുസ്തകം മെയ് ആവ
സാനം തീയേറ്ററിലെത്തും.പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ അപ്പുവായി വേഷമിട്ട ബാദുഷയാണ് വിശുദ്ധ പുസ്തകത്തില്‍ ആലിയയുടെ നായകനായി എത്തുന്നത്. പ്രേഷകരുടെ ഹരമായിരുന്ന അപ്പുസിന്റെ കാമുകിയായി വേഷമിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ആലിയ കരുതുന്നു.

ബാദുഷയുടെ നായികയായി അഭിനയിച്ചത് എനിക്ക് വലിയ അംഗീകാരമാണ് നേടിതന്നത്. എല്ലാവരും എന്നെ അപ്പുസിന്റെ കാമുകി എന്ന് വിളിക്കും. ആലിയ പറയുന്നു.നാട്ടിലെ പഴയ ജന്മിയുടെ (ജനാര്‍ദനന്‍) മകളാണ് ലക്ഷ്മി (ആലിയ) അമ്മ ചെറുപ്പത്തിലെ നഷ്ടമായതുകൊണ്ട് അമ്മയുടെ സ്‌നേഹം അറിയാതെയാണ് അവള്‍ വളര്‍ന്നത്.ലക്ഷ്മിയുടെ പിതാവ് പഴയ ജന്മിയാണെങ്കിലും, നല്ലൊരു മനുഷ്യ സ്‌നേഹിയായിരുന്നു.നാട്ടില്‍ വളരെ ബുദ്ധിമുട്ടി ജീവിച്ച നജിബിനും (ബാദുഷ) കുടുംബത്തിനും ഇഷ്ടദാനമായി ഭൂമി കൊടുക്കുകയും, അവരെ സഹായിക്കുകയും ചെയ്യുവാന്‍ ആ നല്ല മനുഷ്യന്‍ മുമ്പോട്ടു വന്നു. നജീബിനും കുടുംബത്തിനും, അത് വലിയ ആശ്വസയമായി.നജീബും, ജന്മിയുടെ മകള്‍ ലക്ഷ്മിയും ഒരേ പ്രായക്കാരായിരുന്നു. കൂടാതെ ഒരേ മനസ്സുള്ളവരും ആയിരുന്നു ഇവര്‍. നജീബ് ചിന്തിക്കുന്ന യുവാവായിരുന്നു.

ഇലക്‌ട്രോണിക്‌സില്‍ പുതിയ കണ്ടു പിടുത്തങ്ങള്‍ നടത്തുന്ന നജിബിനെ ലക്ഷ്മി ആരാധിച്ചു.പിന്നീട്, അത് പ്രണയമായി മാറി. നജീബിനും ലക്ഷ്മിയെ ഇഷ്ടമായിരുന്നു. അവര്‍ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തുടങ്ങി .അതിനിടയിലാണ് നജീബിനെ പെട്ടെന്ന് കാണാതായത്. ലക്ഷ്മിക്ക് ആ വേര്‍പാട് താങ്ങാന്‍ കഴിഞ്ഞില്ല. നജീബിനോടുള്ള ആത്മാര്‍ത്ഥ പ്രണയം ആപ്പോഴാണ് അവള്‍ക്ക് മനസിലായത്. അവള്‍ നജീബിന്റെ വരവും കാത്തിരുന്നു.ലക്ഷ്മിയായി നല്ല പ്രകടനമാണ് ആലിയ കാഴ്ച വെച്ചത്. നജീബായി ബാദുഷയും തിളങ്ങി.

രാജശ്രീ മീഡിയയ്ക്കുവേണ്ടി രാജേഷ് കളിയിക്കല്‍ നിര്‍മ്മിക്കുന്ന ചിത്രം ഷാബു ഉസ്മാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ – കലഞ്ഞൂര്‍ ശശികുമാര്‍, പ്രണവം ഉണ്ണിക്കൃഷ്ണന്‍, തിരക്കഥ-സംഭാഷണം – ജഗദ്ദീപ്കുമാര്‍, ഷാബു ഉസ്മാന്‍,ക്യാമറ -രഞ്ജിത്ത് മുരളി, ഗാനങ്ങള്‍ – എസ്.രമേശന്‍ നായര്‍, പൂവച്ചല്ല ഖാദര്‍, ഫെമിന ബീഗം എഡിറ്റര്‍ – ശ്രീജിത്ത് രങ്കന്‍, സംഗീതം – സുമേഷ് കൂട്ടിക്കല്‍, കോസ്റ്റ്യൂമര്‍ – രവി കുമാരപുരം, മേക്കപ്പ് -മുരുകന്‍ കുണ്ടറ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഗാദ്ധികുട്ടന്‍, സഹസംവിധാനം-പ്രണവം ഉണ്ണികൃഷ്ണന്‍, ഹരീഷ് പത്തനാപുരം, നൗഫല്‍ സൈനുദ്ദീന്‍, മാനേജര്‍ – മാത്യൂ കോന്നി,ആക്ഷന്‍-ബ്രൂസിലി രാജേഷ് നൃത്തം – നജീം വോള്‍ക്കാനോ, സ്റ്റില്‍ – ഷാലു പ്രകാശ് , പി.ആര്‍.ഒ അയ്മനം സാജന്‍.വിതരണം- ക്യാപ്റ്റന്‍ ഫിലിംസ്,ആലിയ, ബാദുഷ, മനോജ് കെ. ജയന്‍,ജനാര്‍ദ്ദനന്‍, മധു, മാമുക്കോയ, ഭീമന്‍ രഘു, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ്, പത്മരാജ് രതീഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, ആദിനാട് ശശി,സിയാദ് അബ്ദുളള , പി.എസ് നമ്പൂതിരി, കൊല്ലം സിറാജ്, കലഞ്ഞൂര്‍ സന്തോഷ്, വോഡഫോണ്‍ സുരേഷ്,അനില്‍ കുമാര്‍, അനില്‍ അനശ്വര, ശാന്ത കുമാരി, കനക ലത, മീനാക്ഷി എന്നിവര്‍ അഭിനയിക്കുന്നു.

അയ്മനം സാജന്‍

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort