Breaking News

ക്യാന്‍സറിനെ അതിജീവിച്ച് മനീഷാ കൊയ്‌രാള ഇടവപ്പാതിയിലുടെ വീണ്ടും വരുന്നു.

Date:

ക്യാന്‍സര്‍ എന്ന മാരക രോഗത്തെ അതിജീവിച്ച് മനീഷാ കൊയ്‌രാള വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന ചിത്രത്തി ലഭിനയിക്കാന്‍ അവര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇടവപ്പാതിയില്‍ മാതംഗി, സുമിത്ര എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മനീഷാ കൊയ്‌രാള അവതരിപ്പിക്കുന്നത്.
ശ്യാമപ്രസാദിന്റെ ഇലക്ട്ര എന്ന ചിത്രത്തിനുശേഷം ഇടവപ്പാതിയിലൂടെ ഞാന്‍ വീണ്ടും മലയാള സിനിമയിലേക്ക് വരുകയാണ്. ഇടവപ്പാതിയില്‍ ശക്തമായ രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് ബുദ്ധിപരവും, കലാ മൂല്യവുമുള്ള ഈ സിനിമ ചെയ്തതില്‍ ഞാന്‍ സന്തോഷിക്കുന്നു മനീഷാ കൊയ്‌രാള തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന പ്രസ് മീറ്റിംഗില്‍ പറഞ്ഞു.

സഹജീവികളോട് സ്‌നേഹത്തോടെയും, കരുണയോടെയും പെരുമാറുന്നതും, ആത്മവിശ്വാ സവും, നല്ല ജീവിത സാഹചര്യങ്ങളും, രോഗങ്ങളെ അകറ്റി നിര്‍ത്താനും, സന്തോഷമായി കഴിയാനും സഹായിക്കും. എന്റെ ജീവിതം തന്നെ ഇതിന് തെളിവാണ് മനീഷാ കൊയ്‌രാള അഭിപ്രായപ്പെട്ടു. സഹജീവികളെ കഴിയുന്ന രീതിയില്‍ സഹായിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്. കഴിയുന്ന സഹായങ്ങള്‍ ചെയ്യാറുണ്ട്. അത്, ആത്മാവും, ഹൃദയവും, ശുദ്ധമാക്കും. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് ഞാന്‍ മനീഷാ കൊയ്‌രാള പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇപ്പോള്‍ സജീവമാണ്. ജീവിത ശൈലി, രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇടയ്ക്ക് ബോധവല്‍ക്കരണ ക്യമ്പ് നടത്താറുണ്ട്. എന്റെ ഇതുവരെയുള്ള അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബുക്ക് എഴുതി. ഡല്‍ഹി ബുക്ക് ഫെസ്റ്റിവലില്‍ അത് പ്രകാശനം ചെയ്യും. മനീഷാ കൊയ്‌രാള പറഞ്ഞു.
മുന്‍കാല ജീവിതത്തെക്കുറിച്ച് തനിക്ക് കുറ്റബോധം ഉണ്ടെന്നും, മനീഷാ കൊയ്‌രാള സൂചിപ്പിച്ചു. ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു ഞാന്‍. ഇന്ന് അങ്ങനെ ജീവിച്ചതില്‍ ദുഃഖം തോന്നുന്നു. ജിവിതം ഒരു വരദാനമാണ്. അത് നമ്മള്‍ അംഗീകരിക്കണം. ആത്മീയതയും, സമത്വവും കൊണ്ട് ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന യുദ്ധത്തിനും, അസഹിഷ്ണുതയ്ക്കും എതിരേ പോരാടാം മനീഷാ കൊയ്‌രാള പറഞ്ഞു. നല്ല കഥാപാത്രങ്ങളെ ലഭിച്ചാല്‍ എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ മനീഷാ കൊയ്‌രാളയ്ക്ക് താല്‍പര്യമുണ്ട്.
ഇടവപ്പാതി പോലുള്ള നല്ല ചിത്രങ്ങള്‍ ഇനിയും ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഏത് നടിയും സ്വപ്നം കാണുന്ന രണ്ട് കഥാപാത്രങ്ങള്‍. അത് ഞാന്‍ നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍, മധു അമ്പാട്ട് എന്നീ മഹാരഥന്മാര്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചത്. അത് നല്ലൊരു അനുഭവമായി. മനീഷാ കൊയ്‌രാള പറയുന്നു. നേപ്പാളിലെ രാജ കുടുംബത്തില്‍ പിറന്ന മനീഷാ കൊയ്‌രാള, കലയോടുള്ള പ്രണയം കൊണ്ടാണ് സിനിമയില്‍ വന്നത്. ചെറുപ്പം മുതല്‍ ഭരതനാട്യം പഠിച്ചു. പിന്നീട്, രണ്ട് നേപ്പാളി ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന്, മുമ്പൈയിലെത്തിയ മനീഷ സൗദാഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബോളിവുഡില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ തമിഴില്‍, ഇന്ത്യന്‍, മുതല്‍വന്‍, ബോംബെ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന മനീഷാ കൊയ്‌രാള ഇടവപ്പാതി എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. അതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍. ലെനിന്‍ രാജേന്ദ്രന്‍, മധു അമ്പാട്ട്, ഇടവപ്പാതിയുടെ നിര്‍മ്മാതാവ് രവിശങ്കര്‍, ഡോ. സന്തോഷ് കുമാര്‍, നടന്‍ എസ്. പി. പ്രകാശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Aymanam Sajan

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort