Breaking News

ആകാശത്ത് നിന്ന് അവള്‍ വീണ്ടും വരുന്നു “ഗംഗ”, പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ “വിനയന്‍റെ ആകാശ ഗംഗ” ഒരിക്കല്‍ക്കൂടി

Date:
malayalamvaarthakal-cinema-news-aakashaganga-second-part

ആകാശത്ത് നിന്ന് അവള്‍ വീണ്ടും വരുന്നു “ഗംഗ”, പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ “വിനയന്‍റെ ആകാശ ഗംഗ” ഒരിക്കല്‍ക്കൂടി

ണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1999 ലാണു കേരളമാകെ തരംഗം സൃഷ്ടിച്ചുകൊണ്ട് സൂപ്പര്‍ഹിറ്റായി പണം വാരിയ സംവിധായകന്‍ വിനയന്‍ അവതരിപ്പിച്ച “ആകാശ ഗംഗ” റിലീസാകുന്നത്. ദിവ്യ ഉണ്ണിയായിരുന്നു ഈ ചിത്രത്തിലെ നായിക. ഇത് ഒരു പ്രേത കഥയുടെ രസകരമായ ചലചിത്രാവിഷ്കാരമായിരുന്നു. മാലപ്പടക്കം പോലെ നിറയെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ കൂട്ടിയിണക്കി ഭീതിയുടെ മേമ്പൊടി ചേര്‍ത്തു വിനയന്‍ മലയാളീ പ്രേക്ഷകര്‍ക്ക്‌ നല്‍കിയത് ഒരിക്കലും മറക്കാനാകാത്ത ഒന്നാതരം എന്‍റെര്‍ട്ടെയിനര്‍ ആയിരുന്നു. എന്നതിലുപരി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നുമായിരുന്നു. നീണ്ട ഒരു താര നിരതന്നെ ഈ ചിത്രത്തിലുണ്ടായിരുന്നു. പ്രത്യേകിച്ചും ഹാസ്യ താരങ്ങള്‍. ഇന്നസെന്റ്റ്, ജഗദീഷ്, ജഗതി ശ്രീകുമാര്‍,കല്പന, ഇന്ദ്രന്‍സ് എന്നിങ്ങനെ പലരും. ഈ ചിത്രം വീണ്ടും റിലീസായാല്‍ ഇനിയും ചിലപ്പോള്‍ 100 ദിവസം ഓടിയേക്കാം.

ഇത്രയ്ക്ക് രസകരമായി ഒരു ഹൊറര്‍ കോമഡി മലയാള സിനിമയില്‍ ഇതിനു മുന്‍പും ശേഷവും ആരും അവതരിപ്പിച്ചിട്ടില്ല. അതേ ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ വീണ്ടും വരുന്നത്. ഷൂട്ടിംഗ് മുഴുവനും പൂര്‍ത്തിയായി, ചിത്രം സെപ്തംബറില്‍ റിലീസാകുമെന്നാണ് വിനയന്‍ പറയുന്നത്. എതായാലും ഈ ചിത്രത്തിന്‍റെ രണ്ടാം വരവ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വിനയന്‍ തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ “ആകാശ ഗംഗ”യുടെ രണ്ടാം വരവ് വിശദമായി അറിയിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലും രസകരമായ നിരവധി തമാശ രംഗങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന ഭീതിത രംഗങ്ങളും ഉണ്ടാകുമെന്നും, 100% എന്‍റെര്‍ട്ടെയിനര്‍ ആയ, കുടുംബസദസ്സുകളെ പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും രസിപ്പിക്കുന്ന ഒരു നല്ല ചിത്രമായിരിക്കും ആകാശ ഗംഗയുടെ രണ്ടാം ഭാഗമെന്നും അദ്ദേഹം പറയുന്നുണ്ടു.

പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രീകരണം നടന്നത്, 20 വര്ഷം മുന്‍പ് ആകാശ ഗംഗയുടെ തുടക്കവും ഇവിടെയായിരുന്നു. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന രമ്യാ കൃഷ്ണനും (ബാഹുബലി ഫെയിം) പുതുമുഖം ആരതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിജയ്‌, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, സലിം കുമാര്‍, ഹരിഷ് കണാരന്‍, ധര്‍മജന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ഈ സിനിമ മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. പ്രകാശ് കുട്ടിയാണ് സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നത്‌. സംഗീത സംവിധാനം ബിജിപാല്‍. ഗാന്‍രചന ഹരി നാരായണന്‍, രമേശന്‍ നായര്‍.

കാത്തിരിക്കാം അവളുടെ രണ്ടാം വരവിനായി,

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort