Breaking News

യൗവ്വനം വിടപറയുമ്പോള്‍

Date:
malayalamvaarthakal-beauty-Sad-woman
യൗവ്വനം വിടപറയുമ്പോള്‍

യൗവ്വനം വിടപറയുമ്പോള്‍ പൊതുവേ സ്ത്രീകള്‍. മാനസികമായി അസ്വസ്ഥരാകും. അതുകൊണ്ട് മധ്യവയസ്സു വേണ്ടതുപോലെ കൈകാര്യം ചെയ്യാന്‍  സ്ത്രീകള്‍ ശ്രമിക്കണം.
 
പിന്നീടു വരുന്ന വയസ്സും വാര്‍ദ്ധക്യവും സമചിത്തതയോടെ നേരിടുന്നതിനു മുന്‍പ് സ്വന്തം ശരീര ചര്‍മ്മം അതിനര്‍ഹമായ പരിഗണനയോടെ പരിപാലിക്കാന്‍ ശ്രമിക്കണം,
 
പ്രത്യേകിച്ചും സെന്‍സിറ്റീവ് ചര്‍മ്മമുള്ള സ്ത്രീകള്‍ തക്കിലെ ചുളിവുകളും അയഞ്ഞു തൂങ്ങിയ മസിലുകളും ഒരു പരിധിവരെയെങ്കിലും പ്രശ്നമാകാതിരിക്കാനുള്ള ശ്രമം നടത്തണം,
 
അതിനുവേണ്ട ചര്‍മ്മ ചികിത്സകളും മസ്സാജുകളും ചെയ്തുകൊണ്ടിരുന്നാല്‍ മദ്ധ്യവയസ്സിന്‍റെ ചര്‍മ്മാധിഷ്ടിത പ്രശ്നങ്ങള്‍ കുറെയൊക്കെ ഒഴിവാക്കാനാകും. ഒരു നിമിഷം ചിന്തിക്കൂ,മധ്യവയസ്സു ഒരു വയസ്സേ അല്ല, പടിഞ്ഞാറന്‍ വിദേശ രാജ്യങ്ങിലും,അമേരിക്കയിലും, യു. കെ യിലുമൊക്കെ 70 വയസ്സിലും സ്ത്രീകള്‍
ഊര്‍ജ്വസ്വലരായി ജീവിതം ആസ്വദിക്കുന്നുണ്ട്.
 
ഇന്ത്യന്‍ വനിതകളും അവരെ ജീവിത ശൈലിയില്‍ അനുകരിക്കണം വയസ്സായി എന്ന ചിന്ത ഒരിക്കലും മനസ്സിനെ അലട്ടാതിരിക്കാന്‍ 40 ലെത്തിയ സ്ത്രീകള്‍ പ്രത്യകം ശ്രദ്ധിക്കണം.
 
ചെറുപ്പം നിലനിര്‍ത്താനുള്ള നിരവധിയായ അത്യാധുനിക ബ്യുട്ടി ട്രീറ്റ്മെന്‍റ്കള്‍ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ 40  ലെത്തിയ വനിതകളെ സന്തോഷവതികളായിരിക്കൂ.
 
“ബ്യുട്ടി ട്രീറ്റ്മെന്‍റ്” അഥവാ സൌന്ദര്യ ചികിത്സയ്ക്ക് ഇന്ന് ലോകത്തെവിടെയും അവിശ്വസനീയമായ മാറ്റങ്ങള്‍ ഉളവാക്കുന്ന അത്യാധുനിക ഉപാധികള്‍ ലഭ്യമാണ്.
 
അതില്‍പ്പെടുന്ന ഒന്നാണ് മാസ്കുകള്‍, മാസ്കുകളില്‍ത്തന്നെ ആധുനിക എക്വിപ്മെന്‍റ്കള്‍ ഉപയോഗിച്ചുള്ള മാസ്കുകളും ഉണ്ട്.
 
പുതുതായി വിപണിയില്‍ മാസ്കുകള്‍ നിരന്തരം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
 
പടിഞ്ഞാറന്‍ വിദേശ രാജ്യങ്ങളില്‍ ശാസ്ത്രന്മാര്‍ മാസ്കുകള്‍ സംബന്ധമായ പരീക്ഷണ നീരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു. ഇന്ത്യയിലേക്ക്‌ അനുദിനം വ്യത്യസ്ത തരം മാസ്കുകള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു.
 

ഇന്ത്യന്‍ പെണ്‍കുട്ടികളും, വനിതകളും വീട്ടമ്മമാരുമൊക്കെ എന്നും “സുന്ദരി” സങ്കല്പ്പത്തെ മുറുകെ പുണരുന്നതുകൊണ്ട് ഇന്ത്യയില്‍ മാസ്കുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്‌.
 
പടിഞ്ഞാറന്‍ വിദേശ രാജ്യങ്ങളായ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി,  പിന്നെ യു.എസ്. എ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇന്ത്യയിലേക്ക്‌ മാസ്കുകള്‍ എത്തുന്നത്.
 
അവിടങ്ങളിലെ ശാസ്ത്രജ്ഞന്മാരാണ് മേല്‍പ്പറഞ്ഞ മാസ്കുകള്‍ “മുഖ സൌന്ദര്യ സംരക്ഷണത്തിനു വേണ്ടി” വികസിപ്പിച്ചെടുത്തത്. സ്വന്തം മുഖ സൌന്ദര്യ സംരക്ഷണത്തിനു ഏറെ പ്രാധാന്യം നല്‍കുന്ന ഒരു വമ്പന്‍ വനിതാ ഉപഭോക്തൃ സാധ്യതയുള്ള  ഇന്ത്യ പോലുള്ള ഒരു രാജ്യം,
 
വലിയ തോതില്‍ വിദേശ മാസ്കുകളെ ആശ്രയിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണ്.
 
അത് കൊണ്ട് തന്നെ വിദേശ മാസ്ക്കുകളുടെ ഇറക്കുമതി നിര്‍വിഘ്നം തുടര്‍ന്ന് കൊണ്ടിരിക്കാനാണ് സാധ്യത.
 
ഭാരതത്തിന്‍റെ തനതു പാരമ്പര്യവും സംസ്കാരവും അനുശാസിക്കുന്ന ഭാരതത്തിന്‍റെ സ്വന്തം സൌന്ദര്യ സംരക്ഷണ മാര്‍ഗങ്ങളെ പാടെ നിരാകരിച്ചുകൊണ്ടു,
 
പുതിയ ബ്യുട്ടിഷ്യന്‍ സന്ദര്‍ശന സംസ്കാരത്തിന്‍റെ പിന്നാലെയാണ് നല്ലൊരു ശതമാനം സ്ത്രീകളും. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? കാലം മാറി,കഥ മാറി, ജീവിത ശൈലിയില്‍ കാതലായ വ്യത്യാസം വന്നിരിക്കുന്നു.
സൌന്ദര്യ സങ്കല്‍പ്പങ്ങളും ഒരുപാട് മാറിയിരിക്കുന്നു.
 
എടുത്തു പറയേണ്ട ഒരു കാര്യം, എല്ലാവര്‍ക്കും  അറിയാവുന്നത് പോലെ ഇത് പഴയ കാലമല്ല.പുതിയ കാലത്തെ പുതിയ സ്ത്രീകളുടെ കാലമാണ്,
 
അവരുടെ സൌന്ദര്യ സങ്കല്പ്പം എന്തുതന്നെയായാലും അവരത് അവരുടെ ഇഷ്ടാനുസരണം സ്ഥാപിച്ചെടുത്തു കൊണ്ടിരിക്കുന്നു.  സ്ത്രീകള്‍ക്കു വേണം മാസ്കുകള്‍, അതുപയോഗിച്ചുള്ള പ്രായം കുറയ്ക്കാനുള്ള എല്ലാത്തരം
ഉദ്യമങ്ങളോടും അവര്‍ സഹകരിച്ചു കൊണ്ടിരിക്കുന്നു.
 
ആര്‍ത്തവ വിരാമത്തോടെ ജീവിതം തീര്‍ന്നുവെന്ന് ഇനിമേല്‍ സ്ത്രീകള്‍ പരിതപിക്കേണ്ടതില്ല. പ്രായം 40 കടന്നാലും അവരെ കൂടുതല്‍ ചെറുപ്പമാക്കാന്‍ പോന്ന, മുഖത്തിനു പുതു സൌന്ദര്യം നല്‍കുന്ന മാസ്കുകളുടെ കാലമാണിതു,

 
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വ്യത്യസ്ത തരം വിദേശ മാസ്കുകള്‍ വേണ്ടതുപോലെ പ്രയോജനപ്പെടുത്തി തീര്‍ച്ചയായും പ്രായം 40 കടന്ന സ്ത്രീ മുഖം സുന്ദരമാക്കാം.
 
ഇനി പലതരം മാസ്കുകള്‍ പരിചയപ്പെടാം
Peel off Alginate Mask  
പലതരം മാസ്കുകള്‍ വിപണിയില്‍ ലഭ്യമാണെന്ന് പറഞ്ഞല്ലോ? പ്രായം ഏറി വരുന്നതോ, വയസ്സ് 40 കടന്നതോ പ്രശ്നമാക്കേണ്ടതില്ല. ഇപ്പോള്‍ പരിചയപ്പെടുത്തുന്ന Peel Off Alginate Mask വളരെ വ്യത്യസ്തവും
ഫലപ്രദവുമാണ്. ഇത് ഒരു “ആന്‍റി ഏജിംഗ് സ്കിന്‍ ടൈറ്റനിഗ് മാസ്കാ”ണ് (Anti Aging Skin Tightening Mask), ഇതിന്‍റെ ഉപയോഗം വളരെ എളുപ്പമാണ്, ഇത് റബ്ബര്‍ പോലെ ഉരിഞ്ഞു (Peel) ചെയ്യാവുന്നതാണ്.
 

ഇത് വളരെ പ്രയോജനം ചെയ്യുന്ന ഒരു മാസ്കാണ്. ഇത് സൌകര്യാര്‍ത്ഥം ഓരോ വിധത്തില്‍ ലഭിക്കും. അതെ, പല വിധത്തില്‍ ലഭിക്കുന്ന ഒരു ആന്‍റി ഏജിംഗ് സ്കിന്‍ ടൈറ്റനിഗ് മാസ്കാണ്  Peel Off Alginate Mask.
 
എല്ലാത്തരം ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യുന്ന വ്യത്യസ്ത തരം മാസ്കുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. Peel Off Alginate Mask തന്നെ വിപണിയില്‍ വിവിധ തരത്തില്‍ ലഭിക്കുന്നുണ്ട്.
 
വൈറ്റനിംഗ് മാസ്ക്, ആഗ്നി മാസ്ക്, ഹൈഡ്രൈറ്റിംഗ് മാസ്ക്, സ്പിരിലുന, പപ്പായ, വൈറ്റമിന്‍ സി ഇവ അടങ്ങിയ ഈ മാസ്കുകള്‍ എല്ലാത്തരം ചര്‍മ്മത്തിനും യോജിച്ചതാണ്.
 
ഇത് ത്വക്കിന് എല്ലാ അര്‍ത്ഥത്തിലും ഗുണം ചെയ്യും, ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കുന്ന പോലുള്ള പ്രക്രിയയാണതു. ഇത്തരം മാസ്കുകള്‍ കോശങ്ങളെ പുനരുജീവിപ്പിക്കുന്നു.
 
ഇതേ മാസ്കുകള്‍തന്നെ ത്വക്കിന് മൃദുത്വവും കളറും നല്‍കും. എന്നതിന് പുറമേ ചര്‍മ്മത്തില്‍ ഈര്‍പ്പം നില നിര്‍ത്താനും സഹായിക്കുന്നു. അയഞ്ഞതും തൂങ്ങിയതുമായ ത്വക്കിനെയും മസിലുകളെയും ഉറപ്പിക്കുകയും
ചെയ്യുന്നു.
 
ഇപ്പോള്‍ Peel Off Aliginate Mask നെക്കുറിച്ചു പലതും മനസ്സിലായിക്കാനുമല്ലോ? ഇത് പ്രായം 40 ചെന്ന സ്ത്രീകളെ
സംബന്ധിച്ചേടത്തോളം വളരെ അനുഗ്രഹകരമായ ഒന്നാണ്.
 

യഥാര്‍ത്ഥത്തില്‍ ഇത്തരം മാസ്കുകള്‍ ധാരാളം വിപണിയില്‍ ലഭിക്കുന്ന ഇക്കാലത്ത് മദ്ധ്യവയസ്സിലെത്തുന്ന സ്ത്രീകള്‍ എന്തിനു വിഷമിക്കണം?
 
ബാല്യം, കൌമാരം, യുവത്വം, മദ്ധ്യവയസ്സ്, വയസ്സ്, വാര്‍ധക്യം എന്നിവ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങലാനെങ്കിലും, സ്ത്രീകള്‍ മദ്ധ്യവയസെത്തുമ്പോഴേക്കും മാനസികാസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങും.)   
                

യഥാര്‍ത്ഥത്തില്‍ ഇത്തരം മാസ്കുകള്‍ ധാരാളം വിപണിയില്‍ ലഭിക്കുന്ന ഇക്കാലത്ത് മദ്ധ്യവയസ്സിലെത്തുന്ന സ്ത്രീകള്‍ എന്തിനു വിഷമിക്കണം?
 
ബാല്യം, കൌമാരം, യുവത്വം, മദ്ധ്യവയസ്സ്, വയസ്സ്, വാര്‍ധക്യം എന്നിവ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളാനെങ്കിലും, സ്ത്രീകള്‍ മദ്ധ്യവയസെത്തുമ്പോഴേക്കും മാനസികാസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങും.
 
ആര്‍ത്തവ വിരാമം സംഭവിച്ച ഒരു സ്ത്രീ അതോടെ സ്വന്തം ജീവിതം പൂര്‍ണമായി എന്ന് സങ്കല്‍പ്പിച്ചു കളയും. അതുമല്ലെങ്കില്‍ തനിക്കു വയസായിയെന്നും, ഇനി അധികം ജീവിതമില്ലെന്നും സ്വയം കരുതും,
 
എല്ലാറ്റിലുമുപരി ആര്‍ത്തവ വിരാമം സംഭവിച്ചാല്‍ ശരീര ശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട്തന്നെ സ്ത്രീകളുടെ മനസ്സ് അസ്വസ്ഥമായിരിക്കും. പെട്ടെന്ന് ദ്വേഷ്യം വരുക, ദുഖിതയാകുക, നിരാശപ്പെടുക എന്നിങ്ങനെ
പലതും അവരെ അലട്ടും. സ്വന്തം ശരീരത്തില്‍ ഉണ്ടാകുന്ന ഏറ്റവും ചെറിയ വ്യതിയാനം പോലും അവരെ ആകുലചിത്തരാക്കും.
 
ഇവിടെയാണ് മുന്‍പറഞ്ഞ മാസ്കുകളുടെ പ്രസക്തി.  Peel Off Aliginate Mask പോലുള്ളവ 40 നു മേല്‍ പ്രായമുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാണ്‌.
 
സ്പിരിലൂന, പപ്പായ, വൈറ്റമിന്‍ സി ഇവ അടങ്ങിയ മാസ്കുകള്‍ മധ്യവയസ്സിലേക്ക് കടക്കുന്ന സ്ത്രീകളുടെ ചര്‍മ്മത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ വരുത്തും.
 
തക്കിനെ കൂടുതല്‍ മാര്‍ദ്ദവമുള്ളതാക്കും, ത്വക്കിന്‍റെ നിറം വര്‍ദ്ധിപ്പിക്കും. എല്ലാറ്റിലുമുപരി ചര്‍മ്മത്തില്‍ ഈര്‍പ്പം നഷ്ടമാക്കാതെ സംരക്ഷിക്കുകയും ചെയ്യന്നു.
 
അതുകൊണ്ട് 40 നു മേല്‍ പ്രായം കടന്ന സ്ത്രീകളെ സന്തോഷവതികളായിരിക്കൂ, ഫലപ്രദമായി നിങ്ങളുടെ ചെറുപ്പം സംരക്ഷിക്കുന്ന നിരവധി “ആന്‍റി ഏജിംഗ് ബ്യുട്ടി ട്രീറ്റ്മെന്‍റ്” കള്‍ ഇന്നു സുസാധ്യമാണ്.

 
ആദ്യമേ വേണ്ടത്,  സ്ത്രീകള്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.വൃത്തിയുടെ ആദ്യപാഠം തുടങ്ങുന്നതും ഇവിടം മുതലാണ്‌.
 
മുഖം വൃത്തിയാക്കുക. എന്ന് പറയുമ്പോള്‍ സോപ്പുപയോഗിച്ച് മുഖം നല്ലവണ്ണം കഴുകുക.അതിനുശേഷം ആവി പിടിക്കുക. ഒന്നുരണ്ടു മിനിറ്റുകള്‍ക്ക്ശേഷം മുഖം തുടയ്ക്കുക.അതിനുശേഷമാണ് മുന്‍പറഞ്ഞ
മാസ്ക് ഇടേണ്ടത്.
 
ഈ മാസ്ക് തണുത്ത വെള്ളത്തില്‍ കലക്കി മുഖത്ത് ഇടുന്നു.പിന്നീടു അല്‍പ സമയം കാത്തിരിക്കണം. ഒരു നിശ്ചിത സമയത്തിനു ശേഷം ഇത് ഉരിഞ്ഞു (Peeling) കളഞ്ഞു (പീല്‍ ചെയ്തു) വൃത്തിയാക്കുന്നു.
 
തുടര്‍ന്ന് കണ്ണാടി നോക്കുമ്പോള്‍ മനസ്സിലാകും ചെറുപ്പം നിങ്ങളെ വിട്ടുപോയിട്ടില്ലെന്നു, അതെ നിങ്ങള്‍ പ്രായം 40 കടന്നെങ്കിലും ഇപ്പോഴും സുന്ദരി തന്നെ.
 
മാട്രി കോള്‍ കൊളെജന്‍  ഷീറ്റ് ആന്‍റ് മാട്രിജെല്‍ മാസ്ക്
Matri col collegen sheet and matrigel mask

ഇത് തീര്‍ച്ചയായും പ്രത്യേകതയുള്ളതാണ്, ജെല്‍ എന്ന ഘടകം ഇതില്‍അടങ്ങിയിട്ടുണ്ട്. ജെല്‍ അടങ്ങിയ ഈ പ്രത്യേകതരം മാസ്ക് വളരെ പ്രയോജനകരം തന്നെ. ഇതിനു ഒരു ഘടനയുണ്ട്,
 
ഇത് ഷീറ്റ് രൂപത്തിലാണ്. ഇത് ഒരു ആള്‍റൌണ്ടര്‍ മാസ്കാണ്. എന്ന് വച്ചാല്‍ ഏതു വിധത്തിലും പ്രയോജനപ്പെടുത്താം എന്ന് സാരം.
 

എല്‍ തരത്തിലുമുള്ള ചര്‍മ്മത്തിന് ഉപയോഗിക്കാവുന്ന  ഒരു മാസ്കാണിത്.അക്കാരണം കൊണ്ടുതന്നെ നാം ഈ മാസ്കിനെ അംഗീകരിച്ചേ തീരു.
 
ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് വരണ്ട ചര്‍മ്മമുള്ളവര്‍ക്കാണ്.അത്തരക്കാര്‍ക്കു   “മാട്രി കോള്‍ കൊളെജന്‍  ഷീറ്റ് ആന്‍റ് മാട്രിജെല്‍ മാസ്ക്”വളരെ നല്ലതാണെന്നു വസ്തുനിഷ്ടമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു.
 
വരണ്ട ചര്‍മ്മമുള്ളവര്‍ ആദ്യമേ മുഖം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. അതിനുശേഷം നല്ലവണ്ണം മുഖം മസ്സാജ് ചെയ്യണം.
 
പിന്നേയുമുണ്ട് കാര്യങ്ങള്‍. മുഖം ആവി പിടിക്കുക, നല്ലവണ്ണം ആവി കൊള്ളിച്ച ശേഷം ഈര്‍പ്പമുള്ള മുഖത്ത് കൊളെജന്‍  ഷീറ്റ്പീസുകള്‍ ഒട്ടിക്കലാണ് അടുത്ത പ്രക്രിയ.
 

മസ്സാജ് ഇവിടെ ആവശ്യമാണ്‌, കോളെജന്‍ ഷീറ്റ് പീസുകള്‍ ഒട്ടിച്ച മുഖത്ത് വെള്ളം തൊട്ടു വീണ്ടും മസ്സാജ് ചെയ്യേണ്ടതുണ്ട്. വീണ്ടും ഒന്നുകൂടി ആവികൊടുത്ത് വീണ്ടും മസ്സാജ് ചെയ്യുന്നു.
 
പിന്നീട് അല്പം വിശ്രമത്തിന്‍റെ ആവശ്യമുണ്ട്. ഏതാനും മിനിട്ടുകള്‍, ഒരു പത്ത് മിനിറ്റ് ഇങ്ങിനെ തന്നെയിരിക്കട്ടെ. അത് ഉണങ്ങി മുഖത്ത് വലിച്ചില്‍ തോന്നും വിധം തോന്നിയേക്കും.
 
ഇതിലെ ജെല്‍ ഒരു ഫിലിം പോലെ ഉണങ്ങിയിരിക്കും. തുടര്‍ന്ന് മുഖം വൃത്തിയാക്കാന്‍ ശ്രമിക്കുക, 40 കടന്ന നിങ്ങള്‍ വീണ്ടും ചെറുപ്പമാകുന്നത് കാണാം. (തുടരും)

ഗ്ലൈക്കോളിക് ചികിത്സ

ത്വക്കുകള്‍ പല തരത്തിലുണ്ടെന്നു പറഞ്ഞുകഴിഞ്ഞു, അതില്‍ ഏറ്റവും
നല്ലതെന്ന് വിശേഷിപ്പിക്കപ്പെടുന്നത് സാധാരണ ത്വക് (Normal Skin)  ആണെന്നും മനസ്സിലായിക്കാണുമല്ലോ?
സ്ത്രീകളുടെ ശരീര ചര്‍മ്മം ഒരു പരിധി വരെ അവരുടെ സ്വഭാവത്തിന്‍റെ സ്വാധീനം എടുത്തു കാട്ടിയേക്കാം. പൊതുവേ എല്ലാ കാര്യത്തിലും അസഹിഷ്ണത പ്രകടിപ്പിക്കുന്ന സ്ത്രീ 70% വും വരണ്ട ചര്‍മ്മമുള്ള
സ്ത്രീയായിരിക്കണം.

സഹജഭാവം കൊണ്ട് സ്ത്രീ അബലയാണെന്ന് പറയാറുണ്ടെങ്കിലും നമുക്കറിയാം ഇക്കാലത്ത് അത്തരം വിശേഷണത്തിനു അര്‍ത്ഥമില്ലെന്ന്. ഗ്ലൈക്കൊളിക് ചികിത്സ ഏതുതരം ചര്‍മ്മത്തിനാണ് കൂടുതല്‍ യോജിക്കുക?
അത് സ്വാഭാവികമായ ഒരു സംശയമാണ്. ഗ്ലൈക്കോളിക് ചികിത്സ കട്ടികൂടിയ ത്വക്കിനെ ഉദ്ദേശിച്ചുള്ളതാണ്. അത്തരം ചര്‍മ്മത്തിന് അയവും മാര്‍ദ്ദവവും ലഭിക്കാന്‍ ഗ്ലൈക്കോളിക് ചികിത്സ പ്രയോജനപ്പെടും.ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍, കുഴികള്‍ എന്നിവയ്ക്കും നല്ലതാണ് ഒരു പരിഹാരമായി കാണാവുന്ന ഗ്ലൈക്കോളിക് ചികിത്സ ഇപ്പോള്‍ കട്ടികൂടിയ ചര്‍മ്മമുള്ള  സ്ത്രീകള്‍ നിരന്തരം ഉപയോഗിച്ചുവരുന്നുണ്ട്.ഈ മരുന്ന് (മെഡിസിന്‍) വിദേശ നിര്‍മ്മിതമാണ്, ഇത് ഇപ്പോള്‍ ധാരാളമായ്‌
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ഗ്ലൈക്കോളിക് ആസിഡ് ആണ്.

ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് അപകടം വരുത്തിവയ്ക്കും.ഇതിലെ ആസിഡിന്‍റെ സ്വഭാവത്തെക്കുറിച്ചു പറഞ്ഞുകാണുമല്ലോ? അശ്രദ്ധയോടുകൂടിയ സമീപനം പാടില്ല,
വളരെ ജാഗ്രതാപൂര്‍വം വേണം ഗ്ലൈക്കൊളിക് ചികിത്സ ചര്‍മ്മത്തിനുമേല്‍ നടത്തേണ്ടത്. ഇത് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന ചികിത്സാമാര്‍ഗമല്ല. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമേ ഗ്ലൈക്കോളിക് പാടുള്ളൂ, അതായത് 2% മാത്രം. അതെ സമയം നോര്‍മല്‍ സ്കിന്നിനു 12% വരെ ഉള്ളത് ഉപയോഗിക്കാം. ഇങ്ങിനെ ഗ്ലൈക്കൊളിന്‍ ചികിത്സ കട്ടികൂടിയ ത്വക് ഉള്ളവര്‍ക്കു ഏറ്റവും
കൂടുതലും കുറഞ്ഞയളവിലാണേങ്കിലും സെന്‍സിറ്റീവ് സ്കിന്നുള്ളവര്‍ക്കും നോര്‍മല്‍ സ്കിന്നുള്ളവര്‍ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്ന വിധത്തിലും നടത്താവുന്നതാണ്.

ഇനി ഗ്ലൈക്കോളിന്‍ ഉപയോഗിക്കേണ്ട വിധം പറയാം
The Method of Glycolic Treatment on the Skin
ആദ്യമേ  മുഖം വൃത്തിയായി കഴുകുക, മുഖം ക്ലീന്‍ ചെയ്തു തുടച്ചതിന് ശേഷം ഗ്ലൈക്കോളിക് ഉപയോഗിച്ചു മസ്സാജ് ചെയ്യണം,
 
അത് സാധാരണ മസ്സാജ് അല്ല. ലിംഫാറ്റിക് മസ്സാജ് ആണ് ചെയ്യേണ്ടത്.ഓര്‍ക്കുക അങ്ങേയറ്റം ശ്രദ്ധവേണം. ആസിഡ് പവറുള്ളതാണ്,
 
കണ്ണിനു ചുറ്റും, മൂക്കിന്‍റെയും ചുണ്ടിന്‍റെയും അഗ്രങ്ങളില്‍ ഇതിടരുത്.അല്‍പസമയത്തിനുശേഷം തുടയ്ക്കുക,
 
എന്നിട്ട് അടുത്ത മസ്സാജ് തുടങ്ങണം.അതിനു ഉപയോഗിക്കേണ്ടത് ന്യുട്രിറ്റീവ് ക്രീമാണ്.അതുപയോഗിച്ചു മസ്സാജ് ചെയ്യണം ഇതിന്‍റെ പ്രയോജനം ചെറുതല്ല,ഈ മസ്സാജ് ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുവാന്‍ സഹായിക്കുന്നു.
 
പ്രായം 40 കടന്ന വനിതകളെ, ഗ്ലൈക്കോളിക് ചികിത്സയെക്കുറിച്ചു മനസ്സിലാക്കിയില്ലേ? നിങ്ങള്‍ എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നതു തെറ്റല്ല. (ത്ടരും)

അരോമ ഗോസ് (Aroma Gauze)

ഇനി പറയുന്നത് ത്വക്കിനെ ഗുണപരമായി സംരക്ഷിക്കുന്ന ഒരു ഗോസിനെക്കുറിച്ചാണ്. ഇത് തീര്‍ച്ചയായും 40 ല്‍ എത്തിയതും കടന്നതുമായ സ്ത്രീകളുടെ പ്രായം കുറയ്ക്കും.
 
ഒരു പരിധിവരെ മധ്യവയസ്സെത്തിയ സ്ത്രീകളെ ചെറുപ്പക്കാരികളാക്കുന്നതിനു ഉപകരിക്കുന്നതാണ് മേല്‍പ്പറഞ്ഞ ഗോസ്.ഈ ഗോസ് വിദേശ നിര്‍മ്മിതമാണ്,
 
ഇത് പ്രശസ്തമായ അരോമയുടെ ഉല്‍പ്പന്നമാണ്‌. ഇത് ത്വക്കിനെ സമ്പൂര്‍ണമായി സംരക്ഷിക്കുന്ന കാര്യത്തില്‍ വിശ്വസിക്കാവുന്ന ഗോസാണ്.ഇത് ത്വക്കിന് ആരോഗ്യവും പരിചരണവും നല്‍കുന്നതോടൊപ്പം ത്വക്കിനെ
മൃദുലമാക്കുകയും ചെയ്യന്നു.ഈ ഗോസിന്‍റെ ഉപയോഗത്തിന് പറയത്തക്ക നിഷ്കര്‍ഷതകളില്ല.
 
അടുത്തത് ഒരു ഫേഷ്യലാണ്, അല്പം ദൈര്‍ഘ്യമുള്ള പേരാണ് അതിന്‍റെത്.

കൊക്കനട്ട് ഫ്രൂട്ട് ഫേഷ്യല്‍ അരോമ മാജിക് ബ്ലോസ്സം കൊച്ചാര്‍ (Coconut Fruit Facial Aroma Magic Blossom)

ഇതില്‍ ഏകദേശം പത്തോളം ക്ലെന്‍സര്‍ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഓരോ ഇനം ക്ലെന്‍സറും ഓരോതരം ചര്‍മ്മത്തിനും യോജിച്ചതാണ്.നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ചത് തിരഞ്ഞെടുത്തു മുഖം വൃത്തിയാക്കുക.
 
തുടര്‍ന്ന് ചെറിയതോതിലുള്ള തടവല്‍ ആവശ്യമാണ്‌.പെപ്പര്‍മിന്‍റ്റു ജെല്‍ പുരട്ടി നല്ലവണ്ണം തടവുകയാണ്‌ വേണ്ടത്. തുടര്‍ന്നു പഴയ കോശങ്ങളെ നീക്കം ചെയ്യുക.
 
പിന്നീടു വേണ്ടത് സ്കിന്‍ ടോണ്‍ മസ്സാജ് ചെയ്യകയാണ്,അതിന്‍റെ മീഡിയ(മാധ്യമം) കരിക്കിന്‍ വെള്ളമാണ്. അല്പം കരിക്കിന്‍ വെള്ളം മതി,
 

അതില്‍ 1 തുള്ളി ലാവണ്ടരും I തുള്ളി റോസ് ഓയിലും മിക്സ് ചെയ്തു പുരട്ടി സ്കിന്‍ ടോണ്‍ മസ്സാജ് ലഘുവായി ചെയ്യുക.
 
 ഇത് ഏകദേശം അഞ്ചു മിനിറ്റോളമെങ്കിലും ചെയ്യണം. ഇത് ചര്‍മത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.
 
ഇനിയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളത്. അതില്‍ വിഷമം വിചാരിച്ചിട്ട് കാര്യമില്ല.
 
സുന്ദരിയാകണോ? അല്പം ശ്രമങ്ങളൊക്കെ വേണ്ടിവരും. ഇനി 40 ല്‍ ആയാലും അത് കടന്നാലും പ്രശ്നമില്ല, തീര്‍ച്ചയായും പറഞ്ഞുവരുന്ന പ്രയോഗങ്ങളൊക്കെ ചെയ്താല്‍ നിങ്ങളുടെ പ്രായം കുറയും

 
നിങ്ങള്‍ സുന്ദരിയാകും, അതു തന്നെയാണ് ഇതിന്‍റെ പ്ലസ് പോയിന്റു.
 
സ്കിന്‍ടോണ്‍ ലഘുവായി ടോണ്‍ ചെയ്ത ശേഷം വിഷയ പ്രസക്തമായ കാര്യങ്ങളാണ് ചെയ്യാനുള്ളത്. 1  ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍, ഉടച്ച സപ്പോട്ട, കല്‍ ടീസ്പൂണ്‍ തേന്‍, 1 തുള്ളി പാചോളി ഇവ മിക്സ് ചെയ്തു
15 മിനിട്ട്  മസാജ് ചെയ്യുക.
 
തുടര്‍ന്നു നനഞ്ഞ കോട്ടന്‍ ഉപയോഗിച്ചു വൃത്തിയാക്കുക. സീവീട്ജെല്‍ മിക്സ്ചെയ്തിടുക. തുടര്‍ന്ന് 3 മിനിട്ട് ഹൈ ഫ്രീക്വന്‍സി കൊടുക്കുക.
 
അത് കഴിഞ്ഞു തേങ്ങ വെള്ളത്തില്‍ മിക്സ് ചെയ്ത മില്‍ക് പാക്ക് 20 മിനിറ്റ് ഇടുക. അല്പ സമയത്തിനു ശേഷം തുടയ്ക്കുക,
 
പിന്നീടു സണ്‍സ്ക്രീന്‍ ആല്‍മൊണ്ട് മോയിസ്ചറയിസര്‍ ഇടുക.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort