Breaking News

“പുഞ്ചിരി” മുഖത്തെ ആകര്‍ഷകമാക്കുന്ന സൌന്ദര്യത്തിന്‍റെ ഒന്നാം പാഠം

Date:
malayalam-vaarthakal-beauty-smile
“പുഞ്ചിരി” മുഖത്തെ ആകര്‍ഷകമാക്കുന്ന സൌന്ദര്യത്തിന്‍റെ ഒന്നാം പാഠം

പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്‍റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ്സ്ത്രീ. സ്ത്രീ അമ്മയാണ്, സഹോദരിയാണ്, കാമുകിയാണ് എന്നൊക്കെ പറയാറുണ്ടെങ്കിലും,സ്ത്രീയുടെ സ്വഭാവത്തെക്കാള്‍  സൗന്ദര്യമുള്ള സ്ത്രീയുടെ പ്രസക്തിയാണ്എടുത്തു പറയേണ്ടി വരുന്നത്. സ്ത്രീയും അവരുടെ സൗന്ദര്യവും സൗന്ദര്യ വര്‍ദ്ധക ഉപാധികളും ഒരേ ചരടില്‍ കോര്‍ത്ത പൂക്കള്‍ പോലെ പരസ്പരം പൂരകമായ വാസ്തവീകയതയാണ്.ഇപ്പോഴും പുഞ്ചിരിക്കാന്‍ ശ്രമിക്കുക,അത് മറ്റൊരാള്‍ക്ക് നല്‍കാവുന്ന ചെറുതെങ്കിലും അമൂല്യമായ വ്യക്തിത്വ പ്രകടനമാണ്.

സൗന്ദര്യം സ്വന്തമാക്കുക എന്നത് സ്ത്രീയെന്ന നിലയില്‍ താങ്കളുടെ ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍, ഓര്‍ക്കുക ഹൃദ്യമായി പുഞ്ചിരിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ താങ്കളുടെ സൗന്ദര്യം അര്‍ത്ഥവത്താകുകയുള്ളു,അത് അംഗീകരിക്കപ്പെടണമെങ്കില്‍ നല്ല പുഞ്ചിരി കൂടിയേ തീരു. “മൊണാലിസയുടെ” വിശ്വ പ്രസിദ്ധമായ പുഞ്ചിരി അറിയാമല്ലോ? ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില പറഞ്ഞിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് മൊണാലിസ . ഒരു പുഞ്ചിരി ഏതൊരു സ്ത്രീയെയും കൂടുതല്‍ സുന്ദരിയാക്കുമെന്നതിലേറെ പുഞ്ചിരി ഉദാത്തമായ വ്യക്തിത്വത്തിന്‍റെ ഉത്തമ നിദര്‍ശനം കൂടിയാണ്.
 
ഒരു പ്രയോഗമുണ്ട് “എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി”യെന്നത്.അതെ പുഞ്ചിരിക്കു എല്ലാം മറച്ചു വയ്ക്കാനുള്ള കഴിവുണ്ട്. മ്ലാനമായ മുഖഭാവമുള്ള ഒരു സുന്ദരി, അപൂര്‍ണമായ സൌന്ദര്യത്തിന്‍റെ പ്രതീകം മാത്രമാണ്.അതുകൊണ്ട് ഇപ്പോഴും പുഞ്ചിരിക്കാന്‍ ശ്രമിക്കുക.ദൈവം മനുഷ്യന് മാത്രം തന്നിട്ടുള്ള സവിശേഷമായ സിദ്ധിയാണ് പുഞ്ചിരി.സൗന്ദര്യം ആകര്‍ഷിക്കുന്നുവെന്നല്ലാതെ വികര്‍ഷണം അതിന്‍റെ പരിധിയില്‍ വരൂന്നില്ല..

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort