Breaking News

പഴങ്ങളും ചര്‍മ്മവും

Date:
malayalam-vaarthakal-beauty-fruits
പഴങ്ങളും ചര്‍മ്മവും

വിവിധതരം പഴവര്‍ഗങ്ങള്‍ക്കു നമ്മുടെ ചര്‍മ്മത്തിനു വളരെ ഫല പ്രദമായ സംരക്ഷണം നല്‍കാന്‍ കഴിയും.പഴവര്‍ഗങ്ങളെ ഒരു കവചം പോലെ ചര്‍മ്മത്തിന് മേല്‍ ഉപയോഗിക്കാന്‍ കഴിയും.ഒരു പക്ഷെ, നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നമ്മുടെ നാട്ടു രാജാക്കന്മാരുടെ കൊട്ടാര അന്തപ്പുരങ്ങളില്‍ സ്ത്രീകള്‍ പഴ വര്‍ഗ ചര്‍മ സംരക്ഷണോപധികള്‍
പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
 
നമ്മുടെ  നാട്ടില്‍ ഓരോ കാലത്തും ഓരോ തരം  പഴവര്‍ഗങ്ങള്‍ ലഭിക്കുന്നുണ്ട്, നമ്മുടെ നാട്ടിലെ പ്രത്യേക കാലാവസ്ഥ വിഭിന്ന തരം പഴവര്‍ഗങ്ങള്‍ക്ക് യോജിച്ചതാണ്.നമ്മുടെ ചര്‍മ്മ സംരക്ഷണത്തിനു വേണ്ടി അതാതു കാലത്ത് ലഭിക്കുന്ന
പഴവര്‍ഗമേതോ,അത് തന്നെ ഉപയോഗിക്കാവുന്നതാണ്. പഴവര്‍ഗ മേതായാലും അത്ഒരാവരണമെന്ന നിലയില്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്.
 
ഇത്തരം ചര്‍മ്മ സംരക്ഷണോപാധികള്‍ ഒരു നല്ല അളവ് വരെ നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുമെന്ന് പറയാതെ വയ്യ.
ഇതുകൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങളില്‍ ഒന്ന് നമ്മുടെ ചര്‍മ്മത്തെ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാതെ സംരക്ഷണം ഉറപ്പാക്കുന്നുവെന്നതാണ്.പഴങ്ങള്‍ക്ക് നമ്മുടെ ചര്‍മ്മത്തിനാവശ്യമായ ദ്രവീകരണ ശക്തിലഭ്യമാക്കാന്‍ കഴിയും. പക്ഷെ അതിനു മുന്‍പേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
 
ചര്‍മ്മ സംരക്ഷണനുപയോഗിക്കുന്ന പഴവര്‍ഗമേതായാലും അവ അല്പം പോലും കേടുവന്നതാകരുത്. നല്ല പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.എന്ന് മാത്രമല്ല അതിന്‍റെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിനു മുൻപ് ഉപയോഗിക്കണം .അത് എതുരീതിയിലാണ് ഉപയോഗിക്കേണ്ടതെന്നു നിങ്ങള്‍ തന്നെ തീരുമാനിക്കണം.വ്യത്യസ്ത രീതിയില്‍ ചര്‍മ്മത്തിനു മേല്‍ ഓരോ തരം പഴ ഇനവും ഉപയോഗിക്കാവുന്നതാണ്.
 

അത് നമ്മുടെ ചര്‍മ്മോപരിതലത്തില്‍ രണ്ടു രീതിയില്‍ ഒരു കവചം പോലെ ആവരണമായി ഉപയോഗിക്കാം.അതിന്‍റെ മാംസളഭാഗമോ  അല്ലെങ്കില്‍ പഴച്ചാറോ ചര്‍മ്മത്തില്‍ ആവരണം ചെയ്യാവുന്നതാണ്.പലതരം പഴവര്‍ഗങ്ങള്‍ നമുക്ക് ചര്‍മ്മത്തിനുമേല്‍ ആവരണമായി ഉപയോഗിക്കാവുന്നതാണ്.

ഇനി ചര്‍മ്മത്തിനുമേല്‍ വളരെ വിജയകരമായി ഉപയോഗിക്കാവുന്ന ഏതാനും ഫല വര്‍ഗങ്ങളെക്കുറിച്ചു പറയാം.
 
മുന്തിരി

ആദ്യമേ പറയുന്നത് നമുക്കെല്ലാം സുപരിചിതമായ മുന്തിരിയെക്കുറിച്ചാണ്.മധുരവും പുളിയും കലര്‍ന്ന രുചിയുള്ള മുന്തിരി നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ഒരു പഴ വര്‍ഗമാണ്. പതിവായി മുന്തിരി കഴിക്കുന്നവര്‍ക്ക് നല്ല രക്ത പ്രസാദമുള്ള മുഖശ്രീ
ലഭ്യമാകുമെന്ന് ആയുര്‍വേദം പറയുന്നു.മുന്തിരിയില്‍ ഗ്ലൂക്കോസ്, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എല്ലാം നിറയെ
അടങ്ങിയിരിക്കുന്നു.
 
തക്കിലുള്ള വിഷമയ പദാര്‍ത്ഥങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വളരെ ഫലപ്രദമായി മുന്തിരിക്കു സാധിക്കും.ഇത് പരീക്ഷിച്ചറിഞ്ഞിട്ടുള്ള ഒരു വസ്തുതയാണ്. പുക, പൊടി,രാസപദാര്‍ത്ഥങ്ങളുടെ അംശങ്ങള്‍ എന്നിങ്ങനെ നമ്മുടെ ചര്‍മ്മത്തില്‍, ഒരുപക്ഷെ ത്വക്കിനെ അപകടപ്പെടുത്താന്‍ പോലും പര്യാപ്തമായ വിഷാംശങ്ങള്‍ നാം അറിയാതെതന്നെ ധാരാളമായി പറ്റിപ്പിടിക്കുന്നുണ്ട്.മുന്തിരിക്കു അത്തരം വിഷാംശങ്ങളെ പാടെ ഇല്ലാതാക്കി ചര്‍മ്മത്തെ ആര്‍ദ്രീകരിക്കാനും പോഷിപ്പിക്കാനും സാധിക്കും.
 
മുന്തിരിക്കു മറ്റു പല ഗുണങ്ങള്‍ കൂടിയുണ്ട്, ഇത് ചര്‍മോപരിതലത്തില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു  വായയുടെയും കണ്ണുകളുടെയും അടുത്തുള്ള ചുഴികള്‍ക്ക് പ്രതിവിധിയേകുന്നു.  
 
തണ്ണിമത്തന്‍

നമുക്കറിയാം, നല്ല മധുരവും നിറയെ ജലാംശവുമുള്ള തണ്ണിമത്തന്‍ ഒരു വേനല്‍ക്കാല ആശ്വാസ ഫല വര്‍ഗമാണ്.നല്ല പാകമായ തണ്ണിമത്തന് ഏതാണ്ട് പത്തു കിലോഗ്രാമെങ്കിലും തൂക്കംകാണും.ഇത് വട്ടം മുറിച്ചാല്‍ നല്ല ചുവപ്പ് നിറത്തില്‍ മധുരമുള്ള ജലാംശം
കിനിയുന്ന രീതിയില്‍ കാണപ്പെടും. തണ്ണി മത്തനില്‍ വൈറ്റമിന്‍ എ യും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. വേനല്‍ക്കാലത്ത് അത്യുഷ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ ഏറ്റവും ഉപകരിക്കുന്ന തണ്ണിമത്തന്‍  ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ നിര്‍ജലനീകരണം തടയാന്‍ സഹായിക്കും,
 
ഇത് നല്ല മാധുര്യമേറിയതാണ് എന്നതിലേറെ അതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ യും പൊട്ടാസ്യവും ശരീരത്തിനു പ്രയോജനം ചെയ്യും.തണ്ണിത്തന്‍ രണ്ടു രീതിയില്‍ നമ്മുടെ ചര്‍മ്മത്തില്‍ ഒരാവരണം പോലെ കവചം ചെയ്യാവുന്നതാണ്.
തണ്ണിമത്തന്‍റെ മാംസള ഭാഗങ്ങള്‍ അരച്ചു  ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കാം,അല്ലെങ്കില്‍ തണ്ണിമത്തന്‍റെ മാംസള ഭാഗങ്ങള്‍ പിഴിഞ്ഞെടുത്ത നീര് നമ്മുടെ ത്വക്കിന് മേല്‍ തേച്ചു പിടിപ്പിക്കാം.
 
മേല്‍പ്പറഞ്ഞതില്‍ ഏതു മാര്‍ഗം സ്വീകരിച്ചാലും അത് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാതെ ചര്‍മ്മത്തിനാവശ്യമായ ദ്രവീകരണ ശക്തി ലഭ്യമാക്കും.വേനല്‍ക്കാലത്ത് സ്ത്രീകളുടെ ചര്‍മ്മ സംരക്ഷണത്തിനു ബഹുവിധങ്ങളായ മാര്‍ഗങ്ങള്‍ അവലംബിക്കാമെങ്കിലും പഴവര്‍ഗ ചര്‍മ്മ പരിപാലനം പലതുകൊണ്ടും സവിശേഷമാണ്.
 
ചെറുനാരങ്ങ നീര്

ഇനി പറയുന്നത് നമുക്ക് വളരെയേറെ സുപരിചിതമായ ചെരുനാരങ്ങയെക്കുറിച്ചാണ്. കാഴ്ച്ചയില്‍ ചെറുതും സുഗന്ധം പരത്തുന്നതുമായ ചെറുനാരങ്ങ സ്ത്രീകളുടെ സൌന്ദര്യ സംരക്ഷണ വിഷയത്തില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്.
രണ്ടായി മുറിച്ച നാരങ്ങാ പകുതി ചര്‍മ്മത്തില്‍ നന്നായി തേച്ചു ഉരച്ചു പിടിപ്പിക്കണം.
 
എന്നത് പോലെ തന്നെ ചെറുനാരങ്ങാ നീരും ഒരു ആവരണമെന്നപോലെ ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കാവുന്നതാണ്.
ചെരുനാരങ്ങ നീരില്‍ വൈറ്റമിന്‍ സി (ജീവകം) ധാരാളം അടങ്ങിയിരിക്കുന്നു.ഇത് അണുനാശകമായ നല്ലൊരു ശുചീകരണിയാണ്.

ചെറുനാരങ്ങ ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കുന്നതുകൊണ്ട് (പിന്നീടു കഴുകി തുടയ്ക്കുമെങ്കിലും) വിയര്‍പ്പിന്‍റെ രൂക്ഷഗന്ധം ശരീരത്തില്‍ നിന്നും പാടെ മാറിപ്പോകും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort