Breaking News

സൂഷ്മ രന്ധ്രങ്ങളുടെ അതി വികസനം

Date:
malayalamvaarthakal-beauty-orange-peel-skin-texture
സൂഷ്മ രന്ധ്രങ്ങളുടെ അതി വികസനം

നി പറയുന്നത് ശരീര ചര്‍മ്മത്തെ ബാധിക്കുന്ന ഒരു വൈകല്യത്തെക്കുറിച്ചാണ്. ശരീരത്തിലെ സൂഷ്മ രന്ധ്രങ്ങള്‍ അമിതമായി വികസിച്ചുണ്ടാകുന്ന വൈകല്യമാണിത്.
 
നമുക്കറിയാം നമ്മുടെ ശരീര ചര്‍മ്മത്തിലെ  സൂഷ്മ രന്ധ്രങ്ങള്‍ ശരീരത്തിന്‍റെ പൊതുവേയുള്ള ആരോഗ്യ സ്ഥിതിയേ ബാധിക്കാന്‍ പര്യാപ്തമായ വ്യതിയാനങ്ങള്‍ക്ക് വിധേയമാണ്.
 
സൂഷ്മ രന്ധ്രങ്ങള്‍ ആവശ്യത്തിലേറെ വികസിച്ചു ഉണ്ടാകുന്ന ഒരു ചര്‍മ്മ വൈക്യല്യമാണിത്. കാഴ്ചയില്‍ എത്ര സുന്ദരിയാണെങ്കിലും ഇത്തരം ചര്‍മ്മം ചിലപ്പോള്‍ അരോചകമായിത്തോന്നിയെക്കാം.
 
ഒറ്റ നോട്ടത്തില്‍ ചര്‍മ്മം ഓറഞ്ചിന്‍റെ തൊലിപ്പുറം പോലെയിരിക്കും. ഈ ചര്‍മ്മ വൈകല്യം പലതരത്തിലും കാണപ്പെടുന്നുണ്ട്. കാഴ്ച്ചക്കനുസരിച്ചു ഓറഞ്ചു പീല്‍ സ്കിന്‍ എന്ന് ഇതിനു പേരുമുണ്ട്.
 
ഈ ചര്‍മ വൈകല്യം എല്ലാത്തരം ത്വക്കിലും കാണപ്പെടുന്നില്ല.അതുകൊണ്ടുതന്നെ ഇതു സര്‍വസാധാരണമായ ഒരു  ചര്‍മ്മ വൈകല്യമല്ല. സ്നിഗ്ധ ചര്‍മ്മമുള്ളവരിലാണ് താരതമ്യേന ഈ ചര്‍മ്മ വൈകല്യം കണ്ടുവരുന്നത്‌.
 
ചര്‍മ്മത്തെ ബാധിക്കുന്ന മറ്റു പല വൈകല്യങ്ങള്‍ക്കും ഫലപ്രദമായ ബ്യുട്ടികെയര്‍ പരിഹാരമുണ്ട്, പക്ഷെ ഓറഞ്ച് പീല്‍ എന്നറിയപ്പെടുന്ന ചര്‍മ്മത്തിലെ സൂഷ്മ രന്ധ്രങ്ങളുടെ അനാവശ്യമായ വികാസമെന്ന വൈകല്യത്തിന് ഫലപ്രദമായി ഗുണം ചെയ്യന്ന എന്തെങ്കിലും ചികില്സാ വിധിയില്ല.
 
എങ്കിലും താല്‍ക്കാലിക ആശ്വാസമെന്ന നിലയില് ചിലതെല്ലാം ഇത്തരം ചര്‍മ്മത്തില്‍ ചെയ്തുവരുന്നുണ്ട്. പതിവായ ടോണിങ്ങും ആഴ്ചയിലൊരിക്കലുള്ള ആവരണമിടലും ഒരു ചെറിയ പരിധിവരെയെങ്കിലും സൂക്ഷ്മരന്ധ്രങ്ങള്‍ക്ക് ഇറുക്കമുണ്ടാക്കും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort