Breaking News

കരങ്ങള്‍ മിനുസമുള്ളതും മൃദുലവുമാക്കാന്‍

Date:
malayalam-vaarthakal-beauty-hair
കരങ്ങള്‍ മിനുസമുള്ളതും മൃദുലവുമാക്കാന്‍

മുന്‍പേ പറഞ്ഞത് പോലെ ഒരു സ്ത്രീയുടെ സൗന്ദര്യ സങ്കല്‍പ്പം അവളുടെ സുന്ദരമായ മുഖശ്രീകൊണ്ട് മാത്രം പൂര്‍ണമാകുകയോ പരിമിതിപ്പെടുകയോ ചെയ്യുന്നില്ല.ചര്‍മ്മം, കൈകാലുകള്‍, നഖങ്ങള്‍, എന്നിങ്ങനെയുള്ള  മുഴുവന്‍ ശരീര ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് സുന്ദരിയായ ഒരു സ്ത്രീയുടെ ലക്ഷണം.
 
കേവലം മുഖ സൗന്ദര്യം മാത്രം ഒരു സ്ത്രീയുടെ മുഖ  സൗന്ദര്യത്തിന്‍റെ  അളവു കോലല്ല. അതുകൊണ്ടുതന്നെ സുന്ദരമായ സ്ത്രീ എന്ന സങ്കല്‍പം പലപ്പോഴും പൊളിച്ചെഴുതേണ്ടിവരും.കാരണം മുഖം സുന്ദരമാണെങ്കില്‍ ക്കൂടി ചര്‍മ്മം മോശമാണെങ്കില്‍
അല്ലെങ്കില്‍ കൈകാലുകള്‍ക്ക്, നഖങ്ങള്‍ക്ക് അഭംഗി വന്നാല്‍ എല്ലാം തകിടം മറിയും.
 
സുന്ദരി വിരൂപയായില്ലെങ്കില്‍കൂടി അവളെ പുതിയ മാനദണ്ഡമുപയോഗിച്ചു ആരുംതന്നെ അംഗീകരിക്കണമെന്നില്ല.അതുകൊണ്ട് സ്വയം സുന്ദരിയാണെന്ന് മേനി നടിക്കുന്ന ഇതൊരു സ്ത്രീയും സ്വന്തം ശരീരം ഏതുതരത്തില്‍പ്പെട്ടതാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.പലപ്പോഴും എല്ലാം ഒത്തു വരണമെന്നില്ല. എങ്കിലും 100 ല്‍ ഒരു 30% ശതമാനത്തോളം ഒത്തു വരാറുണ്ട്.
 
എന്നുവച്ചാല്‍ മുഖ സൌന്ദര്യം മാത്രമല്ല മറ്റു ആനുപാതിക ഘടകങ്ങളും ഒത്ത് വരാറുണ്ട്.ചുരുക്കിപ്പറഞ്ഞാല്‍ നാം കാഴ്ചയില്‍ സുന്ദരിയെന്നു പറയുന്ന പലരും നമ്മുടെ തന്നെ സൂഷ്മ വിശകലനത്തില്‍ മാറ്റിപ്പറയെണ്ടിവരുമെന്നു സാരം.ഇപ്പോള്‍ പറഞ്ഞത് മുഴുവന്‍ “കരങ്ങള്‍ മിനുസമുള്ളതും മൃദുലവുമാക്കാന്‍” എന്ന ശീര്‍ഷകത്തിന്‍റെ മുന്നോടിയായ ചില കാര്യങ്ങളാണ്,അതാകട്ടെ സ്ത്രീയുടെ സൗന്ദര്യ സങ്കല്പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്കുന്നതാണ്‌താനും.  
 
നമുക്ക് നാളിതുവരെ ചിരപരിചിതമായിരുന്ന സുന്ദരി നാരി  സങ്കല്‍പ്പം പാടെ മാറിപ്പോയിരിക്കുന്നു.മുഖ സൗന്ദര്യവും, ശരീര, ചര്‍മ്മ, അംഗ സൌന്ദര്യവും എല്ലാം കൂടി ഒത്തു വന്നാല്‍ മാത്രമേ സുന്ദരിയായ സ്ത്രീ സങ്കല്പം പൂര്‍ണമാകുന്നുള്ളു,ഇനി സ്ത്രീ സൗന്ദര്യത്തിനെ പൂര്‍ണതയിലേക്ക്‌ നയിക്കുന്ന ഒരു ഉപാധിയെക്കുറിച്ചാണ് പറയുന്നത്.
 
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഏതെങ്കിലും വീര്യം കുറഞ്ഞ സോപ്പുപയോഗിച്ചു കൈകള്‍ വൃത്തിയായി കഴുകണം.പക്ഷെ ഒരു കാര്യമുണ്ട്, മിക്കവാറും ഓരോ സ്ത്രീയുടെയും കൈകള്‍ ഓരോ തരമായിരിക്കും.ചിലരുടെ ചര്‍മ്മം വളരെ മിനുസമേറിയതായിരിക്കും, മറ്റു ചിലരുടെയാകട്ടെ ചര്‍മത്തിന് കട്ടികൂടിയിരിക്കും.ചര്‍മ സംരക്ഷണത്തിന്‍റെ ഭാഗമായി ചെയ്യുന്ന ഇത്തരം ക്രീം മസാജുകള്‍ വളരെ ഗുണം ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്‌.
 
ഇത് കൈകളിലെ ചര്‍മ്മത്തെ മൃദുലമാക്കുക മാത്രമല്ല, പുറമേ നിന്നുള്ള ചര്‍മ രോഗ സാധ്യതകളെ ചെറുക്കുകയും ചെയ്യുന്നു.
അതിനെക്കാളെറെ കൈകളില്‍ ധാരാളം രക്ത സഞ്ചാരത്തിനുള്ള അവസരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്.ഇത്തരം മസ്സാജു കൊണ്ട് പലതരത്തിലുള്ള ഗുണങ്ങള്‍ ലഭിക്കും. ഭാരതീയ വിധിപ്രകാരം നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ഇത്തരം ചര്‍മ ചികിത്സകള്‍ നിലവിലുണ്ടായിരുന്നു.

 
സ്ത്രീകള്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ലേപനങ്ങളോ, കുഴമ്പോ,എണ്ണയോ മറ്റും പ്രാചീന കാലം മുതല്‍ക്കുതന്നെ സൌന്ദര്യ
സംരക്ഷണത്തിന്‍റെ ഭാഗമായി ശരീര ചര്‍മത്തില്‍ തേച്ചു പിടിപ്പിക്കുകയും ഒരു നിശ്ചിത സമയത്തിനുശേഷം കുളിച്ചു ചെറുപയര്‍ പൊടിയോ ഇഞ്ചയോ ഉപയോഗിച്ചു തേച്ചുരച്ച് വൃത്തിയാക്കുകയും ചെയ്യുമായിരുന്നു.ഇപ്പോള്‍ ആരോ പറഞ്ഞതുപോലെ കാലം മാറി കഥമാറി, ഇപ്പോള്‍ നമുക്ക്പ്രാചീന ചികിത്സ വിധികളോടു  താല്പര്യമില്ല, ഒരു പരിധി വരെ പുച്ഛവുമാണ്.
 
ഏതായാലും ക്രീം ഉപയോഗിച്ചുള്ള മസാജിനോട് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും താല്പര്യമാണ്.മേല്‍പ്പറഞ്ഞ മസ്സാജ് ചെയ്യുന്നതിനു മുന്പു കൈകള്‍ ചെറുചൂടുള്ള എണ്ണയില്‍ (ഒലിവെണ്ണയിലോ, ബദാം എണ്ണയിലോ) പത്ത് മുതള്‍ മുപ്പതു
മിനിറ്റു നേരത്തേക്ക് മുക്കി വയ്ക്കേണ്ടതാണ്.ഇതു കൊണ്ട് പലവിധ ഗുണങ്ങളുണ്ട്, ഇത് സ്വാഭാവികമായും  ശരീര
ചര്‍മത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുള്ളത് പറയേണ്ടതില്ലല്ലോ?
 
ചര്‍മ്മത്തെ മൃദുലമാക്കും, മാര്‍ദ്ദവം കൂടും എന്നതിനെക്കാളുപരി വരണ്ട ചര്‍മ്മമുള്ള കൈകള്‍ക്കും നഖങ്ങള്‍ക്കും നല്ല പരിചരണമാണ്.ഇത്തരം സൌന്ദര്യ പരിപാലന കാര്യങ്ങള്‍ക്ക് ശരീര ശാസ്ത്രപരമായി നിരവധി ഗുണങ്ങളുണ്ട്, അതില്‍ പ്രധാനം ചര്‍മ കാന്തിയാണ്.അതിനുവേണ്ടി സമയം കൂടുതല്‍ വിനിയോഗിക്കേണ്ടതില്ല. കരങ്ങളുടെ സൌന്ദര്യ പരിപാലനം മുഖ സൌന്ദര്യ സംരക്ഷണം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് പറഞ്ഞു കഴിഞ്ഞുവല്ലോ?
 
ഇന്ന് നമ്മുടെ കേരളത്തിലെ സ്ത്രീകളില്‍ നല്ലൊരു ശതമാനവു (ഏകദേശം70% ത്തോളം 40 ല്‍ താഴെ) സ്വന്തം സൌന്ദര്യ സംരക്ഷണത്തിനു  വേണ്ടി ധാരാളം പണം ചിലവിടുന്നവരാണ്.പക്ഷെ ഒരു കാര്യം ഉണ്ട്, സൌന്ദര്യ സംരക്ഷണ സംബന്ധമായി എന്ത്ചെയ്യുമ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമുണ്ട്,ഏതു വിധ പരിരക്ഷണമായാലും അത് എത്രമാത്രം സ്വന്തം
ശരീരത്തിനിണങ്ങുമെന്നു സ്വയം അറിയേണ്ടതുണ്ട്.അല്ലെങ്കില്‍ ഒരു പഴഞ്ചൊല്ല് പറയുന്നതുപോലെ ഏച്ചുകെട്ടിയാല്‍ മുഴച്ചു
നില്‍ക്കും. ഇത് മറ്റൊരു രീതിയില്‍ക്കൂടി പറഞ്ഞു തരാം,മേയ്ക്കപ്പിനു ഒരുപാടു പരിമിതികളുണ്ട്.

എല്ലാ സ്ത്രീകള്‍ക്കും മേയ്ക്കപ് യോജിക്കണമെന്നില്ല. ഏതൊരു ബ്യുട്ടീഷ്യനും യാഥാര്‍ത്ഥത്തില്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ്.
കരങ്ങളുടെ സൗന്ദര്യവും പരിരക്ഷയും ഏതൊരു സ്ത്രീയെ സംബന്ധിച്ചുംനല്ല കാര്യം തന്നെ. പക്ഷെ അതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുക.വെറുതെ പരപ്രേരണകൊണ്ട് സ്വന്തം കരങ്ങള്‍ ബുട്ടിഷ്യനെ എല്പ്പിക്കേണ്ടതുണ്ടോ?
 
അതിനു മുന്‍പ് സ്വന്തം കരങ്ങള്‍ക്ക് നല്ല ആകൃതിയുണ്ടോയെന്നു സ്വയ അറിയുക, അത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.നല്ല ആകൃതിയില്ലാത്ത കരങ്ങള്‍ക്ക് സൌന്ദര്യ പരിരക്ഷണം കൊണ്ട് കാര്യമായ പ്രയോജനമില്ലനിങ്ങളുടെ കരങ്ങള്‍ കൂടുതല്‍ തടിച്ചതാനെങ്കില്‍ ഏതുതരം  പരിരക്ഷയും പരാജയപ്പെടും. കരങ്ങള്‍ അയഞ്ഞു തൂങ്ങുന്നതാനെങ്കില്‍ ചിലതരം കളികള്‍ പ്രയോജനം ചെയ്യും.
 
ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ നീന്തലും ടെന്നീസ്, ബാഡ്മിന്‍റെന്‍ കളികളുമാണ്.
കാരണം കൈകളിലെ അയഞ്ഞു തൂങ്ങിയ പേശികള്‍ക്ക് കൂടുതല്‍ കരുത്തു ലഭിക്കാന്‍ ഇത് കാരണമാകും.കൈകളിലെ പേശികളെ ദൃഡമാക്കാന്‍ മുന്‍പറഞ്ഞ നീന്തലും, ടെന്നീസ്,ബാഡ്മിന്‍റെന്‍ കളികളും ഒരു പാട് പ്രയോജനം ചെയ്യും.
 
കൈകളിലെ പേശികള്‍ ദൃഡമായിക്കഴിഞ്ഞാല്‍ കാഴ്ചയിലെ അപാകതകള്‍ ഒരു പരിധിവരെ മാറിപ്പോകും. ഇനി മറിച്ചും സംഭവിക്കാം,നിങ്ങളുടെ കരങ്ങള്‍ വണ്ണമില്ലാത്തതാനെങ്കിലും പ്രശ്നമാണ്. അപ്പോഴും എന്തെങ്കിലും പരിരക്ഷ ചെയ്യുമ്പോള്‍ ആലോചിക്കേണ്ടതുണ്ട്.കൈകളിലെ പേശികള്‍ ദൃഡമായിക്കഴിഞ്ഞാല്‍ കാഴ്ചയിലെ അപാകതകള്‍ ഒരു പരിധിവരെ മാറിപ്പോകും. ഇനി മറിച്ചും സംഭവിക്കാം,
 
നിങ്ങളുടെ കരങ്ങള്‍ വണ്ണമില്ലാത്തതാനെങ്കിലും പ്രശ്നമാണ്. അപ്പോഴും എന്തെങ്കിലും പരിരക്ഷ ചെയ്യുമ്പോള്‍ ആലോചിക്കേണ്ടതുണ്ട്.വണ്ണമില്ലാത്ത കൈകള്‍ക്ക് ഏതുതരം പരിരക്ഷയാണു ചെയ്യേണ്ടതെന്നും അത്തരം കൈകള്‍ക്ക് തീര്‍ത്തും യോജിക്കുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗം എന്തുതന്നെയായാലും അതെത്രമാത്രം ഗുണകരമായി ഭവിക്കുമെന്നും
വണ്ണമില്ലാത്ത കൈകള്‍ ഉള്ള സ്ത്രീകള്‍ മനസ്സിലാക്കേണ്ടതുണ്ട്.

 
 

വെറുതെ യാതൊരുവിധ മുന്‍കരുതലും ഇല്ലാതെ വെറുതെ കൈകളുടെ സൗ ന്ദര്യ പരിപാലനത്തിനായി എടുത്തു ചാടി പുറപ്പെടുന്നത് ബുദ്ധിയല്ല.അത്തരം സ്ത്രീകള്‍ തങ്ങളുടെ കൈക;ള്‍ക്കു വണ്ണമില്ല എന്നതിന് പകരം കൃശമായ ശരീരഘടനയുള്ളവളാണ് താനെന്നു സ്വയം വിശ്വസിക്കുക.വെറുതെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി വൃഥാ മാനസിക സംഘര്‍ഷം
അനുഭവിക്കുന്നതില്‍ അര്‍ത്ഥമില്ല.
 
അത് വീണ്ടും ശരീര ചര്‍മ്മത്തിനും അവയവങ്ങള്‍ക്കും പ്രായക്കൂടുതല്‍ തോന്നിക്കും വിധം പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
അതുകൊണ്ട് മനസിനെ വെറുതെ സന്തോഷത്തിന്‍റെ മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രപറഞ്ഞു വിടുന്നതാണ് നല്ലത്.സന്തോഷമുള്ള മനസും സൌന്ദര്യവും ഒരേ ചരടില്‍ കോര്‍ത്ത പൂക്കളെപ്പോലെയാണ്.

അധിക രോമ വളര്‍ച്ച
 
സൗന്ദര്യം ശോഭിതമാകണമെങ്കില്‍ അവിടെ സന്തോഷം കൂടിയേ തീരു.ഇനി മറ്റു ചിലരുടെ പ്രശ്നം അതല്ല. അത് അധിക രോമ വളര്‍ച്ചസംബന്ധമായ കാര്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രോമം ഉള്ളതുതന്നെ അവര്‍ പ്രശ്നമായിട്ടാണ് കാണുന്നത്.
അപ്പോള്‍പിന്നെ അധിക രോമ വളര്‍ച്ചയുടെ കാര്യം പറയേണ്ടതുണ്ടോ?അധിക രോമ വളര്‍ച്ച അത് കൈകളിലായാലും ശരീരത്തിലെവിടെയായാലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം  അവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കും.
 
നിങ്ങളുടെ കൈകളിലെ രോമ വളര്‍ച്ച എങ്ങിനെയാണ്. അത്സാധാരണയില്‍ കവിഞ്ഞു വളരെക്കൂടുതലുണ്ടോ?എങ്കില്‍ അത് പ്രശ്നം തന്നെ. കൈകളിലെ മുടികള്‍ ആവശ്യത്തിലധികമാണേങ്കില്‍  തീര്‍ച്ചയായും അത് നീക്കം ചെയ്യേണ്ടത്
ആവശ്യമാണ്.അതിനു തയ്യാറാകുക തന്നെ വേണം. ഇന്നത്തെ ആധുനിക കാലത്ത് അനാവശ്യമായ മുടികള്‍ നീക്കം ചെയ്യുന്നതിന് ധാരാളം മാര്‍ഗങ്ങള്‍ ഉണ്ട്.
 
അത് ചെലവ് കൂടിയ രീതിയിലും ചെലവ് കുറഞ്ഞ രീതിയിലും ചെയ്യാനാകും. ഇന്ന് കേരളത്തില്‍മാത്രം ഏതാണ്ട് അന്‍പതില്‍ (50) ല്‍ താഴെ ഹെയര്‍ റിമൂവിംഗ് സെന്‍റെറുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇത്തരം ഇലക്‌ട്രോളിസിസ് സെന്‍റെറുകളില്‍ രോമ നിവാരണത്തിനായി ഉപയോഗിക്കുന്ന ഉപാധികള്‍ അധികവും വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നവയാണ്.
 
ഇത് ഒരുപക്ഷെ കേരളത്തില ആദ്യമായി തുടങ്ങിവച്ചതു Allena of New York എന്ന സ്ഥാപനമാണ്‌. പിന്നീട് അതിനു പിറകെ നിരവധി Hair Removing Center കള്‍ കേരളത്തിലങ്ങോളമിങ്ങോളം വരികയുണ്ടായി.സ്ത്രീകളുടെ അമിത രോമ വളര്‍ച്ചയെ ഇല്ലാതാക്കാന്‍ ബ്യുട്ടി പാര്‍ലറുകളില്‍ തന്നെ ധാരാളം മാര്‍ഗങ്ങളുണ്ട്.അതുകൊണ്ടുതന്നെ നിങ്ങള്‍ ഒരു അധിക രോമ വളര്‍ച്ചയുള്ള സ്ത്രീയാണെങ്കില്‍ രോമ നിവാരണത്തിനു ശ്രമിക്കും മുന്‍പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

 
കാരണം മറ്റൊന്നല്ല, തന്‍റെ സ്വന്തം ശരീരത്തിനു തീര്‍ത്തും യോജിച്ച മാര്‍ഗം ഏതാണെന്ന് അറിയേണം.അതുകൊണ്ട് മറ്റു ദൂഷ്യങ്ങള്‍ (അലര്‍ജി, നിറം മാറ്റം, ചൊറിച്ചില്‍)ശരീരത്തെ ബാധിക്കാത്ത തരം രോമ നിവാരണ മാര്‍ഗം ഏതാണെന്ന് വ്യക്തമായും
തിരിച്ചറിഞ്ഞ ശേഷം വേണം അതിനുള്ള പരിഹാര മാര്‍ഗം തേടാന്‍.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort