Breaking News

ചര്‍മ്മം ശരീരത്തിലെ ഏറ്റവും വലിയ അവയവം

Date:
malayalam-vaarthakal-skin
ചര്‍മ്മം ശരീരത്തിലെ ഏറ്റവും വലിയ അവയവം

ര്‍മ്മം അഥവാ Skin (നാടന്‍ ഭാഷയില്‍ “തൊലി”) ആണത്രേ ഏറ്റവും വലിയ അവയവം. അതേ നമ്മുടെ ശരീര ചര്‍മമാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം. ഓരോരുത്തരുടെയും ശരീരത്തിന്‍റെ പ്രത്യേകത അനുസരിച്ചു ഓരോരുത്തര്‍ക്കും ഓരോതരം ചര്‍മമാണ് കാണപ്പെടുന്നത്.നമുക്കറിയാം നമ്മുടെ ശരീരത്തില്‍ കയ്യ്,കാല്, മൂക്ക്, ചെവി എന്നിങ്ങനെ പല അവയവങ്ങളുണ്ട്. എന്നാല്‍ നമ്മില്‍ പലര്‍ക്കും അറിയാത്ത, അല്ലെങ്കില്‍ വ്യക്തതയില്ലാത്ത ഒരു കാര്യമുണ്ട്? മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതെന്നു ചോദിച്ചാല്‍ ഉത്തരം പറയാമോ? ചര്‍മ്മമാണ് മനുഷ്യ
ശരീരത്തിലെ ഏറ്റവും വലിയ അവയവം.
 
ഇതിനു ഇന്ഗ്ലീഷില്‍ Dermis എന്ന് പറയും. ചര്‍മ്മത്തെ രണ്ടായി തിരിക്കാം,അഥവാ അടിസ്ഥാനപരമായി രണ്ടു പാളികളുള്ള ഒരു ആവരണമാണ്ചര്‍മ്മം. അധിചര്‍മ്മം (Epidermis), ചര്‍മ്മം (Dermis) എന്നിവയാണ്ചര്‍മത്തിന്‍റെ രണ്ടു പാളികള്‍. സ്വന്തം ശരീരത്തെക്കുറിച്ചു സാമാന്യമായ അറിവ് പോലുമില്ലാത്തവരാണ് നമ്മില്‍ പലരും.കൂടുതല്‍ അറിയാന്‍ ശ്രമിക്കുംതോറും നമ്മുടെ ശരീരം ദൈവത്തിന്‍റെ കരവിരുതില്‍ മെനയപ്പെട്ട അത്ഭുത സൃഷ്ടിയാണെന്ന് മനസ്സിലാകും.ശരീരോപരിതലം  കെരാറ്റിന്‍ എന്ന് പേരായ ഒരു ആവരണം കൊണ്ട്പൊതിയപ്പെട്ടിരിക്കുന്നു. ഇതാകട്ടെ ഒരു സ്ഥിരം സംവിധാനമല്ല, ഓരോ 27 ദിവസം കൂടുമ്പോഴും ശരീരത്തില്‍ നിന്ന് കെരാറ്റിന്‍ കൊഴിഞ്ഞു പോകും.യഥാര്‍ത്ഥത്തില്‍ ഇവ സെല്ലുകളാണ്, ഓരോ 27 ദിവസം കൂടുമ്പോഴും പഴയ സെല്ലുകള്‍ നശിച്ചു പോകുകയും പുതിയ സെല്ലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് ജീവനുള്ള മനുഷ്യ ശരീരത്തിന്‍റെ ഒരു പ്രക്രിയ മാത്രമാണ്.നമ്മുടെ ശരീര ചര്‍മ്മത്തിനു പലവിധ കഴിവുകളുമുണ്ട്.അതില്‍
പ്രധാനം സ്പര്‍ശനം തിരിച്ചറിയുവാനുള്ള കഴിവാണ്.
 
ചര്‍മ്മത്തിന്‍റെ കഴിവുകള്‍ ശ്രദ്ധിക്കുക, ആദ്യമേ പറഞ്ഞു  സ്പര്‍ശത്തിന്‍റെ കാര്യം. ഊഷ്മാവ്, പദാര്‍ത്ഥത്തിന്‍റെ സ്വഭാവം സ്പര്‍ശനത്തിലൂടെ അറിയുവാനുള്ള കഴിവ് എന്നിവ മനുഷ്യ ചര്‍മ്മത്തിനുണ്ട്.ഇത് കൂടാതെ ഒരു അവയവമെന്ന നിലയില്‍ ചര്‍മ്മം വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടി നിര്‍വഹിക്കുന്നുണ്ട്. മനുഷ്യ ജീവന്‍റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതങ്ങളായ കാര്യങ്ങളാണ് അവ.ചര്‍മ്മത്തിന്‍റെ ധര്‍മം എന്ന നിലയില്‍ പറയുകയാണെങ്കില്‍ ശരീരോഷ്മാവ്
നിലനിര്‍ത്തുക, നിയന്ത്രിക്കുക, ആന്തരിക ശരീരാവയവങ്ങളുടെ  ധര്‍മ്മം നിറവേറ്റുക, ശരീരത്തെ പലവിധത്തില്‍ സംരക്ഷിക്കുക,
അതായതു പുറമേ നിന്നുള്ള പദാര്‍ത്ഥങ്ങള്‍, ബാക്ടീരിയകള്‍, അള്‍ട്രവയലറ്റ് രശ്മികള്‍ എനിവയില്‍ നിന്നുമുള്ള പരിരക്ഷ, മുറിവ്, ക്ഷതം എന്നിവയില്‍ നിന്നും ആന്തരിക ശരീരാവയവങ്ങളെ സംരക്ഷിക്കുക എന്നുതുടങ്ങി മനുഷ്യ ജീവന്‍റെ ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളാണ്ചര്‍മ്മത്തിന്‍റെ നിയോഗങ്ങില്‍ പെടുന്നത്.

 
സ്ത്രീകളുടെ കാര്യം പറയുകയാണെങ്കില്‍ അവരുടെ ചര്‍മ്മം വളര്‍ന്നു വരുന്ന പ്രായത്തിന്‍റെ  ഓരോ  ഘട്ടത്തിലും വ്യത്യസ്തമായിരിക്കും. സ്ത്രീകള്‍ അവരുടെ കൗമാരത്തിലേക്കു പ്രവേശിക്കും മുതല്‍ അവരുടെ ശരീര ചര്‍മവും പുതിയ ഘടന
കൈവരിക്കും. പൊതുവേ സ്ത്രീകളുടെ ശരീര ചര്‍മ്മം മാര്‍ദ്ദവമുള്ളതും മിനുസമേറിയതുമായിരിക്കും.എതാണ്ടു മൂന്നുതരം ചര്‍മ ഘടനകളാണ് സാധാരണയായി സ്ത്രീകളില്‍ കാണപ്പെടുന്നത്. അവ മാര്‍ദ്ദവമുള്ള മൃദുചര്‍മ്മം, വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം എന്നിങ്ങനെയാണ്. സ്ത്രീകള്‍ പൊതുവേ സ്വന്തം ശരീര സൗന്ദര്യ കാര്യത്തില്‍ അതീവ ശ്രധ്ധയുള്ളവരായിട്ടാണ് കാണപ്പെടുന്നത്.  
 
ചര്‍മ സംരക്ഷണം ദിനചര്യപോലെ കൊണ്ടുനടക്കുന്ന സ്ത്രീകളുടെ നാടാണ് കേരളം.അത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ പ്രത്യേകിച്ചും ഹിന്ദു ബ്രാഹ്മിന്‍, നമ്പൂതിരി, നായര്‍ സ്ത്രീകള്‍
ഒരുപക്ഷെ നൂറ്റാണ്ടുകളായി സൌന്ദര്യ സംരക്ഷണകാര്യത്തില്‍ ശ്രദ്ധാലുക്കളാണെന്ന്കാണാം. അവര്‍ ചര്‍മ സംരക്ഷണത്തിനായി വ്യത്യസ്തതരം മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നു.
 
അതില്‍ ആയുര്‍വേദ മൂലികകള്‍ക്കും ചൂര്‍ണങ്ങള്‍ക്കും മാത്രമല്ല, ആയുര്‍വേദ ഔഷധങ്ങള്‍ക്കും വര്‍ദ്ധിച്ച പ്രാധാന്യം നല്‍കിയിരുന്നു. മഞ്ഞള്‍, രക്ത ചന്ദനം,ചുരുനാരങ്ങ എന്നുതുടങ്ങി പലതരം ആയുര്‍വേദ ഉപാധികള്‍ കേരളത്തിലെ
സ്ത്രീകള്‍ അവലംബിച്ചിരുന്നതായി കാണാം.ദശാബ്ദങ്ങള്‍ക്ക് മുന്‍പ് സ്ത്രീകള്‍ സോപ്പ്, ഷാമ്പൂ തുടങ്ങിയവയൊന്നുഉപയോഗിക്കുമായിരുന്നില്ല. അവര്‍ ചെറുപയര്‍ പൊടി, ഇഞ്ജ, തുടങ്ങിയവയാണ്കുളിക്കുമ്പോള്‍ ഉപയോഗിച്ചിരുന്നത്. ഇന്നും അത്തരം ശ്രേഷ്ടമായ ആയുര്‍വേദ സ്നാന ശൈലികള്‍ കൈവിടാത്ത ആയിരക്കണക്കിന് സ്ത്രീകള്‍ കേരളത്തിലുണ്ട്.
 
അവര്‍ പ്രാചിനവും പരമ്പരാഗതവുമായ ആയുര്‍വേദ മാര്‍ഗങ്ങളെ കൈവിടാന്‍ വൈമുഖ്യം കാണിക്കുന്നത് ചര്‍മ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ആയുര്‍വേദത്തിന്‍റെതനതു മഹത്വം അറിയാവുന്നതുകൊണ്ടാണ്. മഞ്ഞള്‍, രക്ത ചന്ദനം എന്നിവ
നിത്യവും ഒരുമണിക്കൂര്‍ വീതം മുഖത്ത് പൂശിയിട്ട് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളഞ്ഞു മുഖ സൗന്ദര്യം സംരക്ഷിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ ഇന്നും തല്പരരാണ്.ആയുര്‍വേദത്തില്‍ ചര്‍മ സംരക്ഷണത്തിനു ഒരു പക്ഷെ നൂറുകണക്കിന് മാര്‍ഗങ്ങള്‍
ഉപദേശിക്കപ്പെടുന്നുണ്ട്. മഞ്ഞളിനും രക്ത ചന്ദനത്തിനും വര്‍ദ്ധിച്ച പ്രാധാന്യമാണ്ആയുര്‍വേദത്തില്‍ കല്പ്പിച്ച്ചിട്ടുള്ളത്. മഞ്ഞളും  രക്ത ചന്ദനവും ചര്‍മത്തെ പ്രകാശിതമാക്കുക മാത്രമല്ല ചര്‍മത്തിന് കൂടുതല്‍ നിറവും സ്നിഗ്ദ്ധതയും നല്‍കുന്നു. എന്നതുപോലെതന്നെ ആര്യവേപ്പിന്‍റെ ഇലയും മഞ്ഞളും ചേര്‍ത്ത് അരച്ചു സ്ത്രീകള്‍ ചര്‍മസംരക്ഷണത്തിനു ഉപയോഗിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ചര്‍മ സംരക്ഷണത്തിന്‍റെ പ്രസക്തി ഒരിക്കലും നമ്മുടെ കൊച്ചു കേരളത്തില്‍ അവസാനിക്കുന്നില്ല, എന്ന് മാത്രമല്ല ലോകമാകമാനം “ചര്‍മ സംരക്ഷണം” ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയ്മായിത്തീര്‍ന്നിരിക്കുന്നു.
ഏറ്റവും ശ്രദ്ധെയമായ ഒരു വസ്തുത, ഇപ്പോള്‍ പുരുഷന്മാരും ചര്‍മ സംരക്ഷണ വിഷയത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുവെന്നതാണ്. ശാസ്ത്രം ചര്‍മ സംരക്ഷണ വിഷയത്തില്‍ നൂതനങ്ങളായ ആശയങ്ങള്‍ അനുദിനം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈയടുത്ത കാലത്ത്, എന്ന് വച്ചാല്‍ ഏതാണ്ട്രണ്ടു ദശാബ്ദങ്ങള്‍ക്ക് (20 വര്‍ഷങ്ങള്‍) ഇപ്പുറം സ്ത്രീകളുടെ
സൗന്ദര്യ സംരക്ഷണ രംഗത്ത് അതുവരെ അപരിചിതമായിരുന്ന.പലതരം സസ്യങ്ങളും, പഴവര്‍ഗങ്ങളും, പച്ചക്കറികളും കടന്നു വന്നു. അവയുടെ ഒരുആദ്യമേ ചെറിയ ലിസ്റ്റ്പരിശോധിക്കാം.
 
സസ്യങ്ങള്‍:
ആര്യ വേപ്പില, പാണല്‍ക്കുരുന്നു, പേരയില, മയിലാഞ്ചി, തൊട്ടാവാടി
ആയുര്‍വേദ് ചൂര്‍ണങ്ങള്‍:
മഞള്‍പ്പൊടി, രക്ത ചന്ദനപ്പൊടി, ഓറഞ്ചു തൊലി ഉണക്കിപ്പൊടിച്ചത്
പഴവര്‍ഗങ്ങള്‍:
മുന്തിരി, ആപ്പിള്‍, ചെറുനാരങ്ങ, തക്കാളി
പച്ചക്കറി:
കാരറ്റ്, ബീറ്റ് റൂട്ട്,വെള്ളരി
 
എന്നിങ്ങനെ സ്ത്രീകള്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പാടെ നിഷേധിക്കാതെ തന്നെ മേല്‍പ്പറഞ്ഞ സസ്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളും സൌന്ദര്യ സംരക്ഷണ ഉപാധികളായി കേരളത്തിലെ സ്ത്രീകള്‍ ഉപയോഗിച്ചു വരുന്നുണ്ട്.എല്ലാറ്റിനും പുറമേ ധാരാളം സൌന്ദര്യ സംവര്‍ദ്ധക (ബ്യുട്ടി കെയര്‍) ബ്രാന്‍ഡെഡ്ഐറ്റംസും വിപണിയില്‍ ലഭ്യമാണ്. ലാക്മേ എന്ന വിദേശ കമ്പനി ഏതാണ്ട്അരനൂറ്റാണ്ട് മുന്‍പ് മുതല്‍ ലോക വിപണിയില്‍ ബ്യുട്ടി കെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇന്ത്യയിലും അവര്‍ സ്ഥാനമുറപ്പിച്ചിട്ട്‌ അര നൂറ്റാണ്ട് (50 വര്‍ഷങ്ങള്‍)ആയിക്കാണണം. സ്വതന്ത്രാനന്തര ഇന്ത്യയിലെ സമ്പന്ന വിഭാഗം മധ്യവയസ്കസുന്ദരികള്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച “ലാക്മേ” തന്നെയാണ് ഇന്നും
ഇന്ത്യയിലെ ബ്യുട്ടി കെയര്‍ & മേക്അപ്പ്‌ രംഗത്തെ നമ്പര്‍.1 കമ്പനി.
 
ഒരു പക്ഷെ ലാക്മേ യുടെ പ്രസക്തിയും പ്രാധാന്യവും ഇക്കാലത്താണ് കൂടുതലെന്നു പറയേണ്ടിവരും. നമ്മുടെ കൊച്ചു കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ നമ്മുടെ തന്നെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഇവിടത്തെ യുവതീ/യുവാക്കള്‍ ഒരുപാട്
മാറിപ്പോയി. അവരുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളും വീക്ഷണങ്ങളും പടിഞ്ഞാറിന്‍റെ കൈപ്പിടിയിലോതുങ്ങിപ്പോയി.

എന്താണ് അധി ചര്‍മ്മം? (Epidermis)

അധി ചര്‍മ്മത്തിലെ പ്രധാന ഘടകങ്ങള്‍ പ്രോട്ടീന്‍, കെരാറ്റിന്‍ എന്നിവയാണ്.ഇത് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുറം ചട്ട തന്നെയാണ്. ഇതിന്‍റെ നിര്‍മ്മിതിയാനെങ്കില്‍ വിശാലമാണ്,പക്ഷെ നിര്‍ജീവ കോശങ്ങള്‍കൊണ്ടാണ്  അധിചര്‍മ്മത്തിന്‍റെ നിര്‍മിതി.എന്നാല്‍ ഇതിന്‍റെ ആന്തരിക സ്വഭാവം വ്യത്യസ്തമാണ്.ഇതിന്‍റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നത് ജീവനുള്ള കോശങ്ങളാണ്. പിന്നീട് സ്ട്രാറ്റം കോര്‍നിയം(stratum cornium) എന്ന ബാഹ്യ അടുക്കായി രൂപം പ്രാപിക്കുന്നു.
 
ഈ പ്രക്രിയ സംഭവിക്കുന്നത്‌ വിശാലമായ പുറം ചട്ടക്കുള്ളിലെ ജീവനുള്ള കോശങ്ങള്‍ ചര്‍മത്തിന്‍റെ ഉപരിതലത്തിലേക്ക് നീങ്ങിയ ശേഷമാണ്.  തുടര്‍ന്ന്അധി ചര്‍മ്മത്തിന്‍റെ  അടിത്തട്ടില്‍ പുതിയ കോശങ്ങള്‍ പുനര്‍ജനിക്കുന്നു.അതോടൊപ്പം ഉപരിതലത്തിലേ പഴയ ചര്‍മ്മം നശിക്കുകയും ചെയ്യുന്നു.ഇതാണ് മുന്‍പറഞ്ഞ 27 ദിവസം കൂടുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രധാനകാര്യം.
പഴയ കോശങ്ങള്‍ (സെല്ലുകള്‍) നശിച്ചു പുതിയ കോശങ്ങള്‍ ഉണ്ടാകുന്നു.അധിചര്‍മ്മത്തിന്‍റെ ഘടന ശ്രദ്ധേയമാണ്. ഇത് വളരെ ലോലമാണ്, ഒരുപേപ്പറിന്‍റെ മാത്രം കനമേ അധിചര്‍മ്മത്തിനുള്ളു.
 
അതിന്‍റെ അടിവശത്തായി ഒരു അടുക്കുണ്ട് അത് അധിചര്‍മ്മത്തേക്കാള്‍ 15മുതല്‍ 40 വരെ വലിപ്പമുള്ള ഒരു അടുക്കാണ്. ഇതാണ് ചര്‍മ്മം (Dermis),മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം.

ചര്‍മ്മം (Dermis)
ഒരു ഏകക നിര്‍മ്മിതിയല്ല ചര്‍മ്മം എന്ന് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ. നമ്മുടെ ചര്‍മത്തില്‍ രണ്ടു ഘടകങ്ങള്‍
അടങ്ങിയിരിക്കുന്നു.അവ കൊളോജിന്‍, എലാസ്റ്റിക്ക് നാരുകള്‍ എന്നിവയാണ്.ചര്‍മ്മത്തെക്കുറിച്ച് കൂടുതല്‍ അറിയുംതോറും മനുഷ്യ സൃഷ്ടി എത്രയോ സൂഷ്മമായ നിര്‍മ്മിതിയാണെന്നു മനസ്സിലാകും.മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങള്‍ക്കും അവയുടേതായ പ്രവൃത്തികള്‍ അനുഷ്‌ഠിക്കേണ്ടതായിട്ടുണ്ട്. അവയാകട്ടെ മനുഷ്യ ജീവന്‍റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന രക്തക്കുഴലുകള്‍ ഉള്‍പ്പെടെയുള്ള സൂഷ്മ നിര്‍മ്മിതികള്‍ക്ക്ഏറ്റവും ഗുണകരമായ കാര്യങ്ങളാണ് ചെയ്യുന്നത്.
 
രക്തക്കുഴലുകള്‍ , നാഡികള്‍, സ്വേദ ഗ്രന്ഥികള്‍, മുടിനാരിഴകള്‍, സ്ലേഷ്മ ഗ്രന്ഥികള്‍ എന്നിവയ്ക്ക് വേണ്ട ഉത്തേജനവും, പരിപോഷണവും നല്‍കുന്നത്ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന കൊളോജിന്‍, എലാസ്റ്റിക് നാരുകള്‍ എന്നിവയുടെ പ്രവര്‍ത്തന  ഫലമാണ്. ചര്‍മ്മ സംബന്ധമായ രഹസ്യങ്ങള്‍ ഇനിയും തീരുന്നില്ല.പ്രോട്ടീന്‍ ഇവിടെ വളരെ അര്‍ത്ഥപൂര്‍ണമായി ചിലതെല്ലാം ചെയ്യുന്നുണ്ട്.പ്രോട്ടീന്‍ നാരുകള്‍കൊണ്ട് നിര്‍മ്മിതമായ ഫൈബ്രോസൈറ്റ്സ് മനുഷ്യ ചര്‍മ്മത്തില്‍ ഉണ്ട്.
 
നമ്മുടെ ജീവന്‍റെ നിലനില്‍പ്പിനു ആവശ്യമായ് പോഷകങ്ങള്‍ നമ്മുടെ ശരീരം സ്വീകരിക്കുന്നത് പോലെ നമ്മുടെ ചര്‍മ്മവും പോഷകങ്ങളും ഓക്സിജനും ആവശ്യപ്പെടുന്നുണ്ട്.അത് ചര്‍മ്മത്തിലെത്തുന്നത് ചെറിയ രക്തക്കുഴലുകളും കോശ
സുഷിരങ്ങളും വഴിയാണ്. നമ്മുടെ ശരീരത്തിന്‍റെ താപനില ജീവന്‍റെ നിലനില്പ്പിനെ സഹായിക്കുന്നു.
താപനിലയുടെ ഏറ്റക്കുറച്ചില്‍ ശരീരവും ജീവനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായകമായ ഘടകമാണ്. എക്കറിന്‍ ഗ്ലാന്‍റസ്എന്നൊരു സംവിധാനമുണ്ട്.
 
അത് നമ്മുടെ അധിചര്‍മ്മത്തില്‍ രോമകൂപങ്ങളായി തുറക്കുന്നു. ഈ എക്കറിന്‍ ഗ്ലാന്‍റസ് ആണ് (Eccrine Glands) നമ്മുടെ ശരീരത്തിലെ താപനില നിലനിര്‍ത്തുവാന്‍ ശരീരത്തെ സഹായിക്കുന്നത്.ഉയര്‍ന്ന താപ നിലയില്‍ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാന്‍ ശരീര ചര്‍മ്മം ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അതിനു ഒരു ചെറിയ വിശദീകരണം ആവശ്യമാണ്.
നമ്മുടെ ശരീരത്തിലെ ഉപ്പുരസം കലര്‍ന്ന ജലാംശം എങ്ങിനെ സംഭവിക്കുന്നുവെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്വെറ്റ് ഗ്ലാന്‍റസ് (Sweat Glands) ആണ്.
 
നമ്മുടെ ശരീര ചര്‍മ്മത്തിന്‍റെ ഉപരിതലത്തില്‍ ഉപ്പുരസം കലര്‍ന്ന ജലാംശം എത്തിക്കുന്നത് സ്വെറ്റ് ഗ്ലാന്‍റസ് ആണ്. ഈ ജലം ശരീരത്തിലെ വെറും ഉപ്പുരസം മാത്രം കലര്‍ന്നതല്ല.മറ്റു ചിലതുകൂടി ഇതില്‍ കലര്‍ന്നിട്ടുണ്ട്, അതില്‍ പ്രധാനം
പാഴ്വസ്തുക്കളിലെ യൂറിയയാണ്.  പലപ്പോഴും ചൂട് അല്പം കൂടിയാല്‍ അസ്വസ്ഥപ്പെടുന്നതാണ് മനുഷ്യ ശരീര പ്രകൃതം.
ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജലം ചര്‍മ്മത്തില്‍ എത്തിച്ചേരുന്നുണ്ട്.ശരീരത്തില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ചര്‍മ്മം കൂടുതല്‍ ഈര്‍പ്പമുള്ളതായിത്തീരുന്നു, എന്നു വച്ചാല്‍ നമ്മുടെ രോമ കൂപങ്ങളിലൂടെ  കൂടുതല്‍ ഉപ്പു കലര്‍ന്ന ജലാംശം നമ്മുടെ ചര്‍മത്തില്‍ എത്തിച്ചേരുന്നുവെന്നു സാരം.
 
ചര്‍മ്മം സദാ കര്‍മ നിരതമാണ്.ചുട്ടുപൊള്ളുന്ന ചൂട് സമയത്തും നമ്മുടെ ചര്‍മ്മം നമുക്ക് ആശ്വാസം തരാന്‍ ശ്രമിക്കുന്നുണ്ട്. നാം കൂടുതല്‍ അസ്വസ്ഥമാകാതിരിക്കാന്‍ നമ്മുടെ ചര്‍മ്മം എന്താണ് ചെയ്യുന്നതെന്നു ശ്രദ്ധിക്കൂ..നമ്മുടെ ശരീരത്തെ വീണ്ടും തണുപ്പിച്ചു നമുക്ക്ചര്‍മ്മം ആശ്വാസം തരുന്നുണ്ട്. ശരീരത്തില്‍ എത്തിച്ചേരുന്ന ജലാംശത്തെ ശരീരത്തിന്‍റെ ഊഷ്മാവിനാല്‍ ആവിയാക്കി ചര്‍മ്മം ശരീരത്തെ സുഖപ്രദമായി കുളിര്‍മയുള്ളതാക്കുന്നു.ഉയര്‍ന്ന താപനില നമ്മുടെ ശരീരത്തിന്‍റെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. നമ്മുടെ ചര്‍മ്മം ചൂടിന്‍റെ അതിപ്രസരത്തില്‍ നിന്നും ശരീരത്തെ രക്ഷിക്കുകയെന്ന ധര്‍മ്മവും ചര്‍മ്മം നിര്‍വഹിക്കുന്നുണ്ട്.

വിവിധ തരം ചര്‍മ്മങ്ങള്‍

ഇനി ചര്‍മ്മം എത്രതരം ഉണ്ടെന്നു ചോദിച്ചാല്‍ മറുപടിയുണ്ടാകുമോ? അതേ,ഓരോരുത്തര്‍ക്കും ഓരോതരം ചര്‍മ്മമാണ്. പ്രായപൂര്‍ത്തി തികഞ്ഞതോ,അല്ലാത്തതോ ആയ സ്ത്രീകളെ നിരീക്ഷിച്ചാല്‍ എല്ലാവരിലും ഓരോതരം ചര്‍മ്മം കാണപ്പെടാനാണ് സാധ്യത.ചര്‍മ്മത്തെ അതിന്‍റെ ഘടന അനുസരിച്ചു പലതരത്തില്‍ തരം തിരിക്കാം.മൃദുചര്‍മ്മം, വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം എന്നിങ്ങനെ പലതരം ചര്‍മ്മങ്ങളും കണ്ടുവരുന്നുണ്ടെങ്കിലും ത്വക് രോഗങ്ങള്‍ പിടിപെടാത്ത സവിശേഷമായ ചര്‍മ്മം എന്നൊന്നില്ല.നമ്മുടെ ചര്‍മ്മത്തിനു സ്നിഗ്ദ്ധത ആവശ്യമുണ്ട്.ശരീരത്തിന്‍റെ സഹജമായ സന്തുലന സ്വഭാവത്തിന് ചര്‍മ്മത്തിന്‍റെ രോമാകൂപങ്ങള്‍ (Hair Follicles)ചെയ്യുന്ന സംഭാവന തീരെ ചെറുതല്ല.
 
രോമകൂപങ്ങള്‍ തന്നെയാണ് ചര്‍മ്മത്തിന് എണ്ണമയം നല്‍കുന്നത്. രോമകൂപങ്ങള്‍ക്ക് ശരീര ചര്‍മ്മത്തിനുമേല്‍   ഗണ്യമായ സ്വാധീനമുണ്ട്. സ്വേദഗ്രന്ഥികളുടെ അന്യുനമായ പ്രവര്‍ത്തനത്തിനു പിന്‍ബലമേകുന്നതും രോമകൂപങ്ങള്‍ തന്നെ.  
ഇവയ്ക്കിടയില്‍ “സെബം” (Sebum) എന്നൊരു പദാര്‍ത്ഥം ഒളിഞ്ഞിരിപ്പുണ്ട്.സെബം ഉല്‍പ്പാദിപ്പിക്കുന്നത് രോമകൂപങ്ങളുടെ ഉത്ഭവ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സെബെഷ്യസ് ഗ്ലാന്‍റസ് (Sebaceous Glands)  ആണ്.സെബം പലവിധത്തില്‍ ചര്‍മ്മത്തെ സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്‍റെ ഘടനയില്‍ സെബം അര്‍ത്ഥപൂര്‍ണമായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്മൃദുലത നല്‍കുന്നതും, ചര്‍മ്മത്തിന് വഴക്കം (Flexibility) നല്‍കുന്നതും സെബം ആണ്.
 
പിന്നെയുമുണ്ട് ചിലതെല്ലാം, സെബവും ഈര്‍പ്പവും ചേര്‍ന്ന് ചര്‍മ്മത്തിന്‍റെ മുകളില്‍ ഒരു ആവരണം തീര്‍ക്കുന്നുണ്ട്. ഈ ആവരണത്തിനുമുണ്ട് ചില ദൗത്യങ്ങള്‍,ഇത് വെറും ഒരു ആവരണം മാത്രമല്ല, ഇതിനു പുറമേ നിന്നുള്ള ചില ഭീഷണികളില്‍ നിന്നു ചര്‍മ്മത്തെ രക്ഷിക്കാന്‍ കെല്‍പ്പുണ്ട്. ഈ ആവരണത്തില്‍ ആസിഡ് അംശമുണ്ട്,അതുകൊണ്ടുതന്നെ പുറമേ നിന്നുള്ള പല ബാക്ടീരിയകളില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാന്‍ ഈ ആവരണത്തിനു കഴിയുന്നു. എന്നതിലുമുപരി അധിചര്‍മ്മത്തെയും സംരക്ഷിക്കാന്‍ ഈ ആവരണംകൊണ്ട് കഴിയുന്നു.ചുരുക്കിപ്പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ ആവരണം മനുഷ്യ ചര്‍മ്മത്തില്‍ അവശ്യ
അനിവാര്യതുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അധി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ചര്‍മ്മത്തില്‍ ഈര്‍പ്പവും എണ്ണമയവും നിറക്കുന്നതും ഇതേ ആവരണം തന്നെയാണ്.
 
ഇങ്ങിനെ പലതുകൊണ്ടും പ്രത്യേകതകളുടെ വ്യത്യസ്തത കൊണ്ട് മനുഷ്യ ചര്‍മ്മം ഏറെ സവിശേത പുലര്‍ത്തുന്ന സൃഷ്ടിയുടെ മഹത്വവുമായി സമരസപ്പെടുന്നു.ചര്‍മ്മത്തിന്‍റെ മേല്‍പ്പറഞ്ഞ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ കണക്കിലെടുത്ത് നാം
ഗൗരവതരമായ മറ്റുചില കാര്യങ്ങളിലേക്ക്കടക്കേണ്ടിയിരിക്കുന്നു. ശരീര സൗന്ദര്യ വസ്തുക്കള്‍ (Cosmetics) ചര്‍മ്മത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നു നാം മനസ്സിലാക്കേണ്ടതും ഒരാവശ്യമാണല്ലോ?എത്ര തരം ചര്‍മ്മങ്ങളാണ് പൊതുവായി മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്നത്? സ്വന്തം ശരീര ചര്‍മ്മം ഏതു ഗണത്തില്‍പ്പെടുന്നുവെന്നു ചിന്തിക്കുന്ന ഏതൊരാള്‍ക്കും താല്‍പ്പര്യമുള്ള സംഗതിയാണ് മനുഷ്യ ശരീര ചര്‍മ്മം ഏതെല്ലാം തരത്തില്‍ കാണപ്പെടുന്നുവെന്നുള്ളത്?

 

പ്രധാനമായും അഞ്ചു തരത്തില്‍പ്പെട്ട ചര്‍മ്മം ഉള്ളതായി കാണപ്പെടുന്നു.അവ
1. വരണ്ട ചര്‍മ്മം (Dry Skin)
2.സാധാരണ ചര്‍മ്മം (Normal Skin)
3എണ്ണ മയമുള്ള ചര്‍മ്മം (Oily Skin)
4. മിശ്ര ചര്‍മ്മം (Combination Skin)
5.സചേതന ചര്‍മ്മം (Sensitive Skin)  (തുടരും)
 
എത്ര തരം ചര്‍മ്മങ്ങളാണ് പൊതുവായി മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്നത്? സ്വന്തം ശരീര ചര്‍മ്മം ഏതു ഗണത്തില്‍ പ്പെടുന്നുവെന്നു ചിന്തിക്കുന്ന ഏതൊരാള്‍ക്കും താല്‍പ്പര്യമുള്ള സംഗതിയാണ് മനുഷ്യ ശരീര ചര്‍മ്മം ഏതെല്ലാം തരത്തില്‍ കാണപ്പെടുന്നുവെന്നുള്ളത്?പ്രധാനമായും അഞ്ചു തരത്തില്‍പ്പെട്ട ചര്‍മ്മം ഉള്ളതായി കാണപ്പെടുന്നു.
അവ
1. വരണ്ട ചര്‍മ്മം (Dry Skin)
2.സാധാരണ ചര്‍മ്മം (Normal Skin)
3എണ്ണ മയമുള്ള ചര്‍മ്മം (Oily Skin)
4. മിശ്ര ചര്‍മ്മം (Combination Skin)
5.സചേതന ചര്‍മ്മം (Sensitive Skin)  എന്നിവയാണ്.

നമ്മുടെ ശരീരത്തില്‍ റ്റി – സോണ്‍ (T – Zone) എന്നൊരു ഭാഗമുണ്ട്.ചര്‍മ്മത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചു പറയുമ്പോള്‍ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങള്‍ക്കും   അതിന്‍റെതായ പ്രസക്തിയുണ്ട്.ഇനി എന്താണ് റ്റി സോണ്‍ എന്ന് പറയാം. നെറ്റിത്തടത്തിന്‍റെ മധ്യഭാഗം,മൂക്ക്, ചുണ്ട്, താടി എന്നിവ ഉള്‍പ്പെടുന്ന ഈ ഭാഗമാണ് റ്റി – സോണ്‍.ആദ്യം മിശ്ര ചര്‍മ്മമുള്ളവരെക്കുറിച്ച് പറയാം.ഇത്തരക്കാരില്‍ (മിശ്ര ചര്‍മ്മമുള്ള) റ്റി സോണില്‍ കൂടുതല്‍ എണ്ണമയമുള്ളതായി കാണപ്പെടുന്നു. എന്ന് മാത്രമല്ല, പിന്നെയുമുണ്ട്കാര്യങ്ങള്‍.മിശ്ര ചര്‍മ്മമുള്ളവരില്‍ കവിള്‍ത്തടങ്ങള്‍, ചെവിക്കുതാഴെ, കണ്ണുകളുടെ ഇരു വശങ്ങള്‍ എന്നീ ഭാഗങ്ങള്‍ സ്പര്‍ശനം കൊണ്ട് മനസ്സിലാക്കാനാകും.വരണ്ട ചര്‍മ്മമാണ് ഈ ഭാഗങ്ങളുടെ പ്രത്യേകത.
 
എണ്ണമയം പുറപ്പെടുവിപ്പിക്കുന്ന ഓയില്‍ ഗ്ലാന്ടു പ്രവര്‍ത്തനക്ഷമതയില്‍ പലകാരണങ്ങള്‍ കൊണ്ട് പിന്നോക്കം
പോകുന്നതുകൊണ്ടാണ്.ഓയില്‍ ഗ്ലാന്ടു ശരിയായ വിധത്തില്‍ അതിന്‍റെ  ധര്‍മം നിര്‍വഹിച്ചില്ലെങ്കില്‍ ചര്‍മ്മം വരണ്ടതായിത്തീരാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും വേറെ ചില കാരണങ്ങള്‍കൊണ്ടും വരണ്ട ത്വക്ക് സംഭവിക്കാറുണ്ട്.
ഇത്തരം ചര്‍മ്മം നമ്മുടെ ശരീരവും ആയുസ്സുമായി നേരിട്ട്ബന്ധപ്പെട്ടിരിക്കുന്നു. വയസ്സാകാന്‍ നാമാരും ഇഷ്ടപ്പെടുന്നില്ല, എന്ന് മാത്രമല്ല എല്ലാക്കാലവും ചെറുപ്പമായിരിക്കണമെന്നും ആഗ്രഹിക്കുന്നു.പക്ഷെ വരണ്ട ചര്‍മ്മമുള്ളവര്‍ താരതമ്യേന എളുപ്പത്തില്‍പ്രായമേറിവരുന്നതായിട്ടാണ് കണ്ടുവരുന്നത്‌.
 
ഏറ്റവും കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു ചര്‍മ്മമാണ് ഇത്.എളുപ്പത്തില്‍ പ്രായാധിക്യത്തെ കാണിക്കുന്നതാണ് ഇത്തരത്തിലുള്ള ചര്‍മ്മം.അക്കാരണം കൊണ്ട് തന്നെ ഇത്തരം ചര്‍മ്മം എപ്പോഴും സംരക്ഷണവും പരിപാലനവും ആവശ്യമുള്ള തരത്തില്‍പ്പെടുന്ന ഒന്നാണ്.അതിനു പലതരം മാര്‍ഗങ്ങള്‍ അവലംബിക്കാം. ത്വക്കിന് ഈര്‍പ്പം നിലനിര്‍ത്താനുതകുന്ന പലതരം മോയിസ്ചറയ്സറുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണല്ലോ.
 
ഇത്തരം ചര്‍മ്മത്തിന് ഓയില്‍ മസ്സാജ് ഗുണപ്പെടുന്നതായിട്ടു കണ്ടുവരുന്നുണ്ട്.പലതരത്തിലുള്ള ഓയിലുകള്‍ ഇത്തരം ചര്‍മ്മത്തിനു മാത്രമായി മാര്‍ക്കറ്റില്‍ വരുന്നുണ്ട്ഇവിടെ ഫലപ്രദമാക്കുന്നത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള ശാസ്ത്രീയമാര്‍ഗങ്ങളാണ്.പക്ഷെ അതിനാകട്ടെ പരിമിതികളുണ്ടുതാനും.വരണ്ട ചര്‍മ്മം താരതമ്യേന പ്രശ്നാധിഷ്ടിതമാണ്.
എന്നുവച്ചാല്‍ വരണ്ട ചര്‍മ്മമുള്ളവരായ പെണ്‍കുട്ടികളും സ്ത്രീകളും ചര്‍മ്മത്തെ ഈര്‍പ്പം നിലനിര്‍ത്തും വിധം സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണമെന്നു ചുരുക്കം.
 
ഇനി കോമ്പിനേഷന്‍ സ്കിന്നിനെക്കുറിച്ചു പറയാം. ഇത്തരം ചര്‍മ്മമുള്ളവരും സംരക്ഷണത്തിന്‍റെ കാര്യത്തില്‍ അധികം വിഭിന്നരല്ല. എല്ലാത്തരം ചര്‍മ്മത്തിനും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചര്‍മ്മ സംരക്ഷണം ആവശ്യമാണ്.പരിപാലന വിഷയത്തില്‍ നിന്നും ഒഴിവായ ചര്‍മ്മം സത്യത്തില്‍ ഉഷ്ണ മേഖലാ രാജ്യമായ ഇന്ത്യയില്‍ എവിടെയുമില്ല. കാലാവസ്ഥയുടെ
സഹജമായ ഉഷ്ണപ്രകൃതം കൊണ്ട് തന്നെ ഇന്ത്യക്കാരായ സ്ത്രീകളുടെ ചര്‍മ്മം എപ്പോഴും സംരക്ഷണം ആവശ്യപ്പെടുന്ന ഒന്നാണ്.
 
കോമ്പിനേഷന്‍ ചര്‍മ്മം നെറ്റി, മൂക്ക്, താടി  ഭാഗങ്ങളില്‍ റ്റി-സോണ്‍ എണ്ണമയമായിരിക്കും.ബാക്കി ഭാഗം വരണ്ടതുമായിരിക്കും. ഇത്തി രിച്ചറിഞ്ഞു അതിനനുസരണമായ ചര്‍മ്മ ചികിത്സകളില്‍ ഏര്‍പ്പെടുന്നത്അഭികാമ്യമായിരിക്കും.സ്വന്തം സൌന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന ഏതൊരു പെണ്‍കുട്ടിയും,അല്ലെങ്കില്‍ സ്ത്രീയും സ്വന്തം ശരീര ചര്‍മ്മം ഏതു ഗണത്തില്‍പ്പെടുന്നതാനെന്നു തിരിച്ചറിയേണ്ടതാവശ്യമാണ്. ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്.നമ്മുടെ നാട്ടിലെ, അതായത് കേരളത്തിലെ മലയാളി മങ്കമാര്‍ (അതില്‍പെണ്‍കുട്ടികളും, യുവതികളും, പക്വമതികളായ സ്ത്രീകളും പെടും)പൊതുവേ സ്വയം സുന്ദരികളാകാന്‍ ശ്രമിക്കുന്നവരാണ്,
 
അഥവാ സൌന്ദര്യ സംരക്ഷണത്തില്‍  ശ്രദ്ധാലുക്കളാണ്. പക്ഷെ അതില്‍ നല്ലൊരു ശതമാനത്തിനും സ്വന്തം ശരീരചര്‍മ്മം ഇതു
ഗണത്തില്‍പ്പെടുന്നുവെന്ന് അറിയില്ല. എല്ലാവര്‍ക്കും സുന്ദരികളാകണം,കൃത്യമായ അവബോധമില്ലാതെ തന്നെ ഏതെങ്കിലുമൊരു ബ്യുട്ടി പാര്‍ലര്‍ തേടിപ്പോകും എന്നുമാത്രമല്ല, അവിടെയുള്ള യോഗ്യതയില്ലാത്ത ബ്യുട്ടിഷ്യന്‍റെ നിര്‍ദേശാനുസരണം സ്വന്തം മുഖം വിട്ടുകൊടുക്കുകയും ചെയ്യും.ഒരു ബ്യുട്ടിഷ്യനെ സന്ദര്‍ശിക്കും മുന്‍പ് കുറഞ്ഞപക്ഷം ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കിയിരിക്കണം. എന്തൊക്കെയാണ് ഒരു ബ്യുട്ടിഷ്യന്‍ ചെയ്യുക?
 
ഓരോ മുഖത്തിനും ഇണങ്ങുന്ന സൌന്ദര്യ സംവര്‍ദ്ധകങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ പ്രാപ്തയാണോ? ഒരു ബ്യുട്ടിഷ്യന്‍ എന്നാ നിലയില്‍ അവര്‍ക്ക് എന്ത് യോഗ്യതയാണുള്ളതു? നമ്മുടെ നാട്ടിലെ ബ്യുട്ടിഷ്യന്മാരില്‍ ഏതാണ്ട് 70% വും യഥാര്‍ഥത്തില്‍ പ്രോഫഷനലി ക്വാളിഫൈഡ് അല്ല. “മുറിവൈദ്യന്‍ ആളെ കൊല്ലും” എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ?
എന്ന് പറഞ്ഞതുപോലെ യോഗ്യതയില്ലാത്ത ബ്യുട്ടിഷ്യന്മാര്‍  താരതമ്യേ അപാകതയില്ലാത്ത സ്ത്രീമുഖങ്ങള്‍പോലും പലതവണളിലായി കാഴ്ചയില്‍ തീരെ മോശമാക്കും.

   

ഇനി കോമ്പിനേഷന്‍ സ്കിന്നിനെക്കുറിച്ചു പറയാം. ഇത്തരം ചര്‍മ്മമുള്ളവരും സംരക്ഷണത്തിന്‍റെ കാര്യത്തില്‍ അധികം വിഭിന്നരല്ല. എല്ലാത്തരം ചര്‍മ്മത്തിനും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചര്‍മ്മ സംരക്ഷണം ആവശ്യമാണ്.പരിപാലന വിഷയത്തില്‍ നിന്നും ഒഴിവായ ചര്‍മ്മം സത്യത്തില്‍ ഉഷ്ണ മേഖലാ രാജ്യമായ ഇന്ത്യയില്‍ എവിടെയുമില്ല. കാലാവസ്ഥയുടെ  സഹജമായ ഉഷ്ണപ്രകൃതം കൊണ്ട് തന്നെ ഇന്ത്യക്കാരായ സ്ത്രീകളുടെ ചര്‍മ്മം എപ്പോഴും സംരക്ഷണം ആവശ്യപ്പെടുന്ന ഒന്നാണ്.കോമ്പിനേഷന്‍ ചര്‍മ്മം നെറ്റി, മൂക്ക്, താടി  ഭാഗങ്ങളില്‍ റ്റി-സോണ്‍ എണ്ണമയമായിരിക്കും.ബാക്കി ഭാഗം വരണ്ടതുമായിരിക്കും. ഇത്തി രിച്ചറിഞ്ഞു അതിനനുസരണമായ ചര്‍മ്മ ചികിത്സകളില്‍ ഏര്‍പ്പെടുന്നത്അഭികാമ്യമായിരിക്കും.
 
സ്വന്തം സൌന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന ഏതൊരു പെണ്‍കുട്ടിയും,അല്ലെങ്കില്‍ സ്ത്രീയും സ്വന്തം ശരീര ചര്‍മ്മം ഏതു
ഗണത്തില്‍പ്പെടുന്നതാനെന്നു തിരിച്ചറിയേണ്ടതാവശ്യമാണ്. ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്.നമ്മുടെ നാട്ടിലെ, അതായത് കേരളത്തിലെ മലയാളി മങ്കമാര്‍ (അതില്‍പെണ്‍കുട്ടികളും, യുവതികളും, പക്വമതികളായ സ്ത്രീകളും പെടും)
പൊതുവേ സ്വയം സുന്ദരികളാകാന്‍ ശ്രമിക്കുന്നവരാണ്,അഥവാ സൌന്ദര്യ സംരക്ഷണത്തില്‍  ശ്രദ്ധാലുക്കളാണ്. പക്ഷെ അതില്‍
നല്ലൊരു ശതമാനത്തിനും സ്വന്തം ശരീരചര്‍മ്മം ഏതു ഗണത്തില്‍പ്പെടുന്നുവെന്ന് അറിയില്ല. എല്ലാവര്‍ക്കും സുന്ദരികളാകണം,
 
കൃത്യമായ അവബോധമില്ലാതെ തന്നെ ഏതെങ്കിലുമൊരു ബ്യുട്ടി പാര്‍ലര്‍ തേടിപ്പോകും എന്നുമാത്രമല്ല, അവിടെയുള്ള യോഗ്യതയില്ലാത്ത ബ്യുട്ടിഷ്യന്‍റെ നിര്‍ദേശാനുസരണം സ്വന്തം മുഖം വിട്ടുകൊടുക്കുകയും ചെയ്യും.ഒരു ബ്യുട്ടിഷ്യനെ സന്ദര്‍ശിക്കും മുന്‍പ് കുറഞ്ഞപക്ഷം ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കിയിരിക്കണം. എന്തൊക്കെയാണ് ഒരു ബ്യുട്ടിഷ്യന്‍ ചെയ്യുക?ഓരോ മുഖത്തിനും ഇണങ്ങുന്ന സൌന്ദര്യ സംവര്‍ദ്ധകങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ പ്രാപ്തയാണോ? ഒരു ബ്യുട്ടിഷ്യന്‍ എന്ന നിലയില്‍ അവര്‍ക്ക് എന്ത് യോഗ്യതയാണുള്ളതു?
 
നമ്മുടെ നാട്ടിലെ ബ്യുട്ടിഷ്യന്മാരില്‍ ഏതാണ്ട് 70% വും യഥാര്‍ഥത്തില്‍ പ്രോഫഷനലി ക്വാളിഫൈഡ് അല്ല. “മുറിവൈദ്യന്‍ ആളെ കൊല്ലും” എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ?എന്ന് പറഞ്ഞതുപോലെ യോഗ്യതയില്ലാത്ത ബ്യുട്ടിഷ്യന്മാര്‍  താരതമ്യേന
അപാകതയില്ലാത്ത സ്ത്രീമുഖങ്ങള്‍പോലും പലതവണളിലായി കാഴ്ചയില്‍ തീരെ മോശമാക്കും.ഇനി സെന്‍സിറ്റിവ് ചര്‍മ്മത്തെക്കുറിച്ചു പറയേണ്ടതുണ്ട്,  അത് പേര്സൂചിപ്പിക്കുന്നത് പോലെ ലോലമായ ചര്‍മ്മമാണ്.എന്തും വളരെപ്പെട്ടെന്നു
ഏല്‍ക്കുന്ന വിധത്തിലുള്ള ത്വക്കാണ് സെന്‍സിറ്റീവ് ചര്‍മ്മം.
 
ചെറിയ ചൂടുപോലും ബാധിക്കും, തണുപ്പ് അധികമായാലും പ്രശ്നം എന്നത്മാത്രമല്ല ഇത്തരം ചര്‍മ്മത്തില്‍ വളരെപെട്ടെന്ന് ത്വക് രോഗങ്ങള്‍ പിടിപെട്ടേക്കാം.സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ എന്ത് ചെയ്താലും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമാണ്. ഏതു തരത്തില്‍പ്പെട്ട ചര്‍മ്മമാണെന്ന് കൃത്യമായി മനസ്സിലാക്കിവേണം  സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ ട്രീറ്റ്മെന്‍റ് ചെയ്യേണ്ടത്, ഇല്ലെങ്കില്‍
അതിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും.സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ ബ്ലീച്ചു, ത്രെഡിംഗ്, വാക്സിംഗ് ഇവ
ചെയ്യുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ വേണ്ടതാണ്. 100% കൃത്യമായ അറിവോടുകൂടെയല്ലാതെ   സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ ഒന്നുംതന്നെ ചെയ്യാന്‍ പാടുള്ളതല്ല.
 
സംരക്ഷണം കൂടാത്ത സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം.ചര്‍മ്മത്തിന്‍റെ സ്നിഗ്ദത കാത്തു സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ പരിപാലനം അത്യന്താപേക്ഷിതമാണ്,പ്രായം ഏറി വരുംതോറും സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ പലതരത്തില്‍പ്പെട്ട പ്രശ്നങ്ങള്‍ കണ്ടു വരും. മദ്ധ്യ വയസിനോടടുക്കുമ്പോള്‍ത്തന്നെ ഒരു പക്ഷെ ഏറെ വയസ്സായതായി തോന്നിച്ചേക്കാം.എന്ത് പറഞ്ഞാലും സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ 40  വയസ്സ്കഴിയുമ്പോള്‍ത്തന്നെ ത്വക്ക് വരള്‍ച്ച ഉള്‍പ്പെടെ നിരവധി ചര്‍മ്മ പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും.ത്വക് പ്രശ്നങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല. മുന്‍ പറഞ്ഞതുപോലെ സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ അതിന്‍റെ ലോല  സ്വഭാവം കൊണ്ട് തന്നെ എന്ത്തരം വ്യതിയാനങ്ങള്‍ വേണമെങ്കിലും പ്രതീക്ഷിക്കാവുന്നതാണ്.
 
അത് പലവിധത്തിലാകാം. ഇത്തരം ചര്‍മ്മമുള്ളവര്‍ പെട്ടെന്ന് മാനസിക സമ്മര്‍ദ്ദത്തിനു  അടിമകളായിത്തീര്‍ന്നേക്കാം. കാരണം മറ്റൊന്നല്ല ചര്‍മ്മത്തില്‍4 0 വയസ്സ് കഴിഞ്ഞാല്‍ പ്രത്യക്ഷത്തില്‍ വിധ മാറ്റങ്ങളും കണ്ടു വരും.ആരും സ്വയം പ്രായം  ചെന്നവരായിത്തീരാന്‍ ഇഷ്ടപ്പെടില്ലല്ലോ? പ്രത്യേകിച്ചു സ്ത്രീകള്‍ എല്ലാകാലവും ചെറുപ്പമായിരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്‌.സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ 40 കഴിയുമ്പോള്‍ ത്വക്ക് വരണ്ടു പോകുക മാത്രമല്ല, ചിലപ്പോള്‍ ചുളിവുകള്‍ ഉണ്ടാകാനും മസിലുകള്‍ അയഞ്ഞു തൂങ്ങാനും തുടങ്ങും.ഇത്തരം പ്രശ്നങ്ങള്‍ താരതമ്യേന ദുര്‍ബലരായ സ്ത്രീകളെ മാനസികമായി തളര്‍ത്തുകയും ചെയ്യും. ഇങ്ങിനെയൊക്കെയാണെങ്കിലും പ്രായം  40  കടന്നാല്‍ സ്ത്രീകള്‍ തങ്ങളുടെ സെന്‍സിറ്റിവ് ചര്‍മ്മത്തില്‍ അത്യന്താപേക്ഷിതമായി വേണ്ട പരിപാലനവും ചികിത്സകളും ചെയ്യേണ്ടതാണ്.
 
യൌവനം വിടപറയുമ്പോള്‍ പൊതുവേ സ്ത്രീകള്‍ മാനസികമായി അസ്വസ്ഥരാകും. അതുകൊണ്ട് മധ്യവയസ്സു വേണ്ടതുപോലെ കൈകാര്യംചെയ്യാന്‍ ശ്രമിക്കണം.പിന്നീടു വരുന്ന വയസ്സും വാര്‍ദ്ധക്യവും സമചിത്തതയോടെ നേരിടുന്നതിനു മുന്‍പ് സ്വന്തം ശരീര ചര്‍മ്മം അതിനര്‍ഹമായ പരിഗണനയോടെ പരിപാലിക്കാന്‍ ശ്രമിക്കണം,പ്രത്യേകിച്ചും സെന്‍സിറ്റീവ് ചര്‍മ്മമുള്ള സ്ത്രീകള്‍ തക്കിലെ ചുളിവുകളും അയഞ്ഞു തൂങ്ങിയ മസിലുകളും ഒരു പരിധിവരെയെങ്കിലും പ്രശ്നമാകാതിരിക്കാനുള്ള ശ്രമം നടത്തണം,അതിനുവേണ്ട ചര്‍മ്മ ചികിത്സകളും മസ്സാജുകളും ചെയ്തുകൊണ്ടിരുന്നാല്‍ മദ്ധ്യവയസ്സിന്‍റെ ചര്‍മ്മാധിഷ്ടിത പ്രശ്നങ്ങള്‍ കുറെയൊക്കെ ഒഴിവാക്കാനാകും. ഒരു നിമിഷം ചിന്തിക്കൂ,മധ്യവയസ്സു ഒരു വയസ്സേ അല്ല, പടിഞ്ഞാറന്‍ വിദേശ രാജ്യങ്ങിലും,അമേരിക്കയിലും, യു. കെ യിലുമൊക്കെ 70 വയസ്സിലും സ്ത്രീകള്‍ഊര്‍ജ്വസ്വലരായി ജീവിതം ആസ്വദിക്കുന്നുണ്ട്.
 
ഇന്ത്യന്‍ വനിതകളും അവരെ ജീവിത ശൈലിയില്‍ അനുകരിക്കണം വയസ്സായി എന്ന ചിന്ത ഒരിക്കലും മനസ്സിനെ അലട്ടാതിരിക്കാന്‍ 40 ലെത്തിയ സ്ത്രീകള്‍ പ്രത്യകം ശ്രദ്ധിക്കണം.ചെറുപ്പം നിലനിര്‍ത്താനുള്ള നിരവധിയായ അത്യാധുനിക ബ്യുട്ടിട്രീറ്റ്മെന്‍റ്കള്‍ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ 40  ലെത്തിയ വനിതകളെ സന്തോഷവതികളായിരിക്കൂ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort