Breaking News

ചര്‍മ്മ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍

Date:
malayalam-vaarthakal-beauty-tips-coconut-juice
ചര്‍മ്മ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍

മ്മുടെ നിത്യ ജീവിതത്തില്‍ ചിര പരിചിതമായ പഴവര്‍ഗങ്ങളും പാലും മറ്റും ഉപയോഗിച്ചുകൊണ്ട് സ്ത്രീകള്‍ക്കായി പലവിധത്തിലുള്ള സൗന്ദര്യ പരിരക്ഷണ മാര്‍ഗങ്ങളും അവലംബിക്കാന്‍ കഴിയും.
ഇപ്പോഴും കോസ്മെറ്റിക്കുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന്പറയേണ്ടതില്ലല്ലോ?
 
തികച്ചും പരിശുദ്ധമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു മാത്രമേ  സ്ത്രീകളുടെ മുഖ സൗന്ദര്യ  ചര്‍മ്മ പരിപാലന കാര്യങ്ങള്‍ നിര്‍വഹിക്കാവൂ.അല്ലെങ്കില്‍ ചിലപ്പോള്‍ പണിപാളിയെന്നു വന്നേക്കാം. രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ/ചര്‍മ പരിപാലന മാര്‍ഗങ്ങള്‍ വിപരീത ഫലങ്ങള്‍ ഉളവാക്കും എന്നുവച്ചാല്‍ മുഖം വിക്രുതമായേക്കാം എന്ന് സാരം. നമ്മുടെ പരമ്പരാഗത രീതിയിലുള്ള നാടന്‍ മാര്‍ഗങ്ങള്‍ എക്കാലവും പ്രസക്തമാണ്,എന്ന് തന്നെയല്ല ഇക്കാലത്ത് ഏറ്റവും മികച്ചത്ത നി നാടന്‍ മാര്‍ഗങ്ങളിലൂടെയുള്ള സൗന്ദര്യ/ ചര്‍മ പരിപാലനങ്ങളാണ്.
 
ആയുര്‍വേദത്തിലും മറ്റും നൂറുകണക്കിന് സൗന്ദര്യ/ ചര്‍മ സംരക്ഷണപരിപാലന മാര്‍ഗങ്ങളെക്കുറിച്ചു  പ്രതിപാദിച്ചിട്ടുണ്ട്.
ഇപ്പോള്‍ തനി നാടന്‍ എന്ന് പറയാവുന്ന നല്ലൊരു ബ്ലീച്ചിംഗ്ഏജന്റിനെക്കുറിച്ചു പറയാം.ഇത് വളരെ എളുപ്പം നിര്‍മ്മിക്കാവുന്ന ഒരു മിശ്രിതമാണ്.കാര്യമായ  ചിലവുമില്ല. അത് ഇപ്പോഴും ലഭ്യമാകുന്ന തക്കാളി,ചെറുനാരങ്ങ. പാല് എന്നിവ ഉപയോഗിച്ചുള്ള ഉപാധിയാണ്.
 
തക്കാളി നീര്, ചെറുനാരങ്ങ നീര്, പാല് എന്നിവ ഓരോ ടീസ്പൂണ്‍ വീതമെടുത്തു മിശ്രിതമാക്കിയത് നല്ലൊരു ബ്ലീച്ചിംഗ് എജെന്റാണെന്ന്തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഇത് ചര്‍മത്തില്‍ പുരടണം, ശേഷം കഴുകിക്കളയണം. പക്ഷെ ഒന്നുണ്ട്
നിങ്ങളുടെ ചര്‍മ്മം ശുചിത്വമുള്ളതാണോയെന്നു പരിശോധിക്കണം.അതിനുശേഷം വേണം മേല്‍പ്പറഞ്ഞ മിശ്രിതം ത്വക്കില്‍ പുരട്ടെണ്ടത്. ഈ മിശ്രിതം ത്വക്കില്‍ പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം.
 

ഇത് താരതമ്യേനെ ചെലവ് കുറഞ്ഞതും വളരെ ചര്‍മത്തിന് ഏറെ ഗുണകരവുമായ ഒരു ബ്ലീച്ചിംഗ് ഏജന്റാണ്.നമുക്കറിയാം ശൈത്യകാലം വെറുതെ മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ സുഖകരമായ കാലവസ്ഥയാണെങ്കിലും നമ്മുടെ ചര്‍മ്മത്തിനു ഗുണകരമല്ല,
കാരണം കൂടിയ തണുപ്പ് ചര്‍മത്തിലെ ശ്വേത ഗ്രന്ധികള്‍ക്ക് നാശം വിതയ്ക്കുന്നുണ്ട്.തണുത്തകാറ്റ് ചര്‍മത്തിനെ സാരമായി ബാധിക്കുന്നുണ്ട്, ഇത് പക്ഷെ പലര്‍ക്കുമാറിയില്ല. തണുത്ത കാറ്റ് ത്വക്കിനെ വരണ്ടതാക്കുന്നു.

ഇത്തരം ചര്‍മ്മ വരള്‍ച്ചയെ തടയുന്നതിന് ചില പ്രകൃതി നിയമങ്ങളുണ്ട്,അതായതു ചര്‍മ്മ വരള്‍ച്ചയെ തടയുന്നതിന് ഒരുതരം ശാരീരിക എണ്ണ ഉല്പ്പാദിപ്പിക്കെണ്ടതായുണ്ട്.ഇപ്പറഞ്ഞ ശാരിരിക എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ഗ്രന്ധികള്‍ക്ക് ശൈത്യകാലത്ത്‌ സാധിക്കുന്നില്ല.  മുന്‍പറഞ്ഞ തക്കാളി, ചെറുനാരങ്ങ നീര്, പാല് എന്നിവേ ഓരോ ടീസ്പൂണ്‍ വീതമെടുത്തു ഉണ്ടാക്കുന്ന മിശ്രിതം തണുപ്പുകാലത്ത് ഒരു ചരമ കവചം പോലെ പ്രവര്‍ത്തിച്ചു ത്വക്കിനെ സംരക്ഷിക്കുന്നുണ്ട്.
               
ശൈത്യ കാലത്ത് ത്വക്കിലുണ്ടാകുന്ന വരള്‍ച്ചയെ ചെറുക്കുന്നതിന് വളരെ ലളിതവും നാടനുമായ ചില തരം ചര്‍മ്മ പരിപാലന മാര്‍ഗങ്ങളുണ്ട്.ഒരു ഉപാധിയെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു. ശൈത്യ കാലയളവില്‍ സ്ത്രീയുടെ ചര്‍മം നിരവധി പ്രതിസന്ധികളെ നേരിടുന്നുണ്ടുവെന്നു പറഞ്ഞു കഴിഞ്ഞുവല്ലോ?അതില്‍ പ്രധാനമാണ്, മുന്‍ പറഞ്ഞ ചര്‍മ വരള്‍ച്ചയുടെ കാര്യം. ഈസമയത്ത് സ്ത്രീകള്‍ (40) ള്‍ താഴെ പ്രായമുള്ളവര്‍ ചര്‍മ പരിരക്ഷയ്ക്കായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
അത് തീര്‍ച്ചയായും പ്രകൃത്യാലുള്ള പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനു പ്രയോജനപ്പെടുന്ന കാര്യമായിരിക്കണം. കുളിക്കുന്നതിനു മുന്‍പ് ചെയ്യേണ്ടുന്നകാര്യങ്ങളാണ്,പാല്പ്പാടയും ഒലിവെണ്ണയും പനിനീരും ചേര്‍ത്ത മിശ്രിതം കുളിക്കുന്നതിനു
ഇരുപതു  മിനിട്ട് മുന്‍പ്  ചര്‍മ്മത്തിന് പുറമേ പുരട്ടിയ ശേഷം മാത്രം കുളിക്കുക.

 

കൈകള്‍ മൃദുലവും മിനുസവുമുള്ളതായി സംരക്ഷിക്കണമെങ്കില്‍, താല്പര്യമുണ്ടെങ്കില്‍ അവയില്‍ ഏതാനും തുള്ളി ഒലിവെണ്ണകൂടി ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്.എണ്ണമയമുള്ള കൈകള്‍ക്ക് പ്രത്യേകതരം പരിപാലന ഉപാധിയാണുള്ളത്.
അത് താരതമ്യേന എളുപ്പവുമാണ്. കുളിച്ചതിനുശേഷം തക്കില്‍ യുഡി കൊളോന്‍ (Eau de cologne) പുരട്ടുക.എന്താണ് യുഡി കൊളോനെന്നു അറിയാമല്ലോ? അത് എല്ലാത്തരം പെര്‍ഫ്യും നിര്‍മാണത്തിനും ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥമാണ്.അതിന്‍റെ സുഗന്ധം അപാരമാണ്.
 
എണ്ണമയമുള്ള ചര്‍മത്തില്‍ കുളിച്ചതിനുശേഷം യുഡികൊളോന്‍ പുരട്ടുകയും അതിനുശേഷം പൌഡര്‍ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.ഇനി അടുത്തത് കൈമുട്ടുകളാണ്, സ്ത്രീയുടെ സൗന്ദര്യത്തിന്‍റെ കാര്യം പറയുമ്പോള്‍ കൈമുട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്.ചില സ്ത്രീകളുടെ കൈമുട്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആകെ കറുത്ത്കരിവാളിച്ചിരിക്കും.സൗന്ദര്യമുള്ള മുഖവും അവയവ ഭംഗിയും ഒക്കെയുണ്ടെങ്കിലും കരുവാളിച്ച മുട്ടുകൈകള്‍ ഉള്ള ഒരു സ്ത്രീ അക്കാരണം കൊണ്ടുതന്നെ
അനാകര്‍ഷമായിത്തീരും.
 
സ്ത്രീയുടെ മൊത്തം സൌന്ദര്യം വിലയിരുത്തുമ്പോള്‍ നിശ്ചയമായും അനാകര്‍ഷകമായ മുട്ടുകൈകള്‍ ഒരു അവലക്ഷണമായി അവശേഷിക്കും.താരതമ്യേനെ എളുപ്പത്തില്‍ വിക്രുതമാകാന്‍ സാധ്യതയുള്ള ശരീര ഭാഗമാണ് കൈമുട്ടുകൾ .അവിടത്തെ ചര്‍മ്മം പൊതുവേ മൃദുലമായിരിക്കും. എളുപ്പത്തില്‍ തകരാറിലാകാന്‍ സാധ്യതയുള്ള ഭാഗമാണ് കൈമുട്ടിന്‍റെ ചര്‍മം.

പാല്‍പ്പൊടി

പാലുണ്ടാക്കുകയോ, പാല്‍ച്ചായയൊ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പനീയങ്ങളുണ്ടാകുകയോ മാത്രമല്ല പാല്‍പ്പൊടിയുടെ ഉപയോഗം. അത് ഒരു സൌന്ദര്യ സംവര്‍ദ്ധക ഉല്‍പ്പന്നം കൂടിയാണ്.സ്ത്രീ ശരീര ചര്‍മ്മത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാനുള്ള കഴിവ് പാൽപൊടിക്കു ഉണ്ടെന്നു ഒരു പക്ഷെ ഈ അടുത്ത കാലത്തായിരിക്കണം
ഇന്ത്യന്‍ സ്ത്രീകള്‍ മനസ്സിലാക്കുന്നത്.
 
പാല്‍പ്പൊടി വെള്ളരിക്കാനീരും ഏതാനും തുളളി പനിനീരും ചേർത്ത് കുഴമ്പു പരുവമാക്കി കരുവാളിപ്പുള്ള ചര്‍മ്മത്തില്‍ പുരട്ടിയാല്‍ കരുവാളിപ്പ് മാറിപ്പോകും.പാല്‍പ്പൊടിക്കു വേറെയുമുണ്ട് ഗുണങ്ങള്‍, നമുക്കറിയാം കുഞ്ഞുങ്ങളെ
പലപ്പോഴും പാല്‍മണം തോന്നാറുണ്ട്,
 
അവരുടെ ശരീര ചര്‍മ്മം വളരെ മൃദുലമായിരിക്കും. എന്നതുപോലെ പാല്‍പ്പൊടി, വെള്ളരിക്കാനീര്, ഏതാനും തുള്ളി പനീ നീര് എന്നിവ ചേര്‍ത്ത് കുഴമ്പു പരുവമാക്കി പുരട്ടിയാല്‍ ചര്‍മ്മം വളരെ മൃദുലമാകും ഒരു പക്ഷെ ശിശുക്കളെപ്പോലെ.
 
തേങ്ങാ വെള്ളം

സര്‍വ സാധാരണമായ തേങ്ങാവെള്ളത്തിനു ആയുര്‍വേദം പണ്ടേ പല ഗുണങ്ങളും കല്പ്പിച്ചിരുന്നു.അല്പം വൈകിയാണെങ്കിലും നമ്മുടെ ബ്യുട്ടി കെയര്‍ സങ്കല്‍പ്പത്തിലും തേങ്ങ വെള്ളത്തിനു മാന്യമായ സ്ഥാനം ലഭിച്ചിരിക്കുന്നു.

തെങ്ങവെള്ളത്തിനു ഗുണപരമായ പല മാറ്റങ്ങളും ചര്‍മ്മത്തില്‍ വരുത്തുവാന്‍ സാധിക്കുമത്രേ. ചൂട് പൊള്ളല്‍ മാറാന്‍ തേങ്ങ വെള്ളം പ്രയോജനപ്പെടുന്നുണ്ട്.വേനല്ക്കാലത്ത് സ്ത്രീ ചര്‍മ്മത്തില്‍ സംഭവിക്കാവുന്ന പുകച്ചില്‍, ചൂട് പൊള്ളൽ എന്നിവയ്ക്ക് തേങ്ങാവെള്ളം ഒരു പ്രതിവിധിയാണ്.
 
തേങ്ങ വെള്ളത്തില്‍ കുളിക്കുന്നതും, ചര്‍മ്മത്തില്‍ തേങ്ങ വെള്ളം തേച്ചു പിടിപ്പിക്കുന്നതും തീക്കിലെ ചൂട് പൊള്ളല്‍ മാറ്റി ചര്‍മ്മത്തെ മിനുസമേറിയതും മാര്‍ദ്ദവമുള്ളതുമാക്കുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort