Breaking News
malayalamvaarthakal-beauty-manicure1
ബ്യൂട്ടി പാര്‍ലര്‍

മുക്കറിയാം ലോകത്ത് ഏറ്റവും വിലമതിക്കപ്പെടുന്നത്  സ്ത്രീയും അവളുടെ ശരീരവുമാണ്.
 
എല്ലാവരും പറയും സ്ത്രീ അമ്മയാണ്, സഹോദരിയാണ്, ഭാര്യയാണു,കാമുകിയാണ് എന്നൊക്കെ, ഒന്നും നിഷേധിക്കാനാകാത്ത കാര്യമാണ്,
 
പക്ഷെ എല്ലാറ്റിലും ഉപരി “സ്ത്രീ” തന്നെയാണ് ലോകത്തില്‍ ഏറ്റവും സുന്ദരമായ ദൈവ സൃഷ്ടി. സ്ത്രീ സൌന്ദര്യത്തിനു മുന്‍പില്‍ അടിയറവുപറയാത്ത പുരുഷ ജന്മങ്ങളില്ല.
 
 
പക്ഷെ സൌന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്നു. സൌന്ദര്യം അത് കാണുന്നവന്‍റെ കണ്ണിലാണേന്ന സിദ്ധാന്തവും പറയപ്പെടുന്നുണ്ട്. പക്ഷെ “സുന്ദരിയായ ഒരു സ്ത്രീ” യഥാര്‍ത്ഥത്തില്‍ ശ്രദ്ധാകേന്ദ്രം എന്ന വാക്കിന്‍റെ മറുവാക്കാണ്.
 
ഇന്ന് നമ്മുടെ നാട്ടിലെ ബ്യുട്ടി പാര്‍ലറുകള്‍ ഒരു പരിധി വരെ “സ്ത്രീയുടെ മുഖശ്രീയേ” സുന്ദരമാക്കാന്‍. തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട്.
 
പക്ഷെ അത് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട് എന്ന് ആധികാരികമായി ആര്‍ക്കും പറയാന്‍ കഴിയില്ല.
 
സജമായ സൌന്ദര്യമുള്ള ഒരു സ്ത്രീയ്ക്ക് ഒരു ബ്യുട്ടി പാര്‍ലര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.
 
സ്വന്തം സൌന്ദര്യത്തെക്കുറിച്ച് ആശങ്കകള്‍ ഉള്ള സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ് ബ്യുട്ടി പാര്‍ലരുകള്‍.
 
ഭാഗ്യവശാല്‍ നമ്മുടെ കേരളത്തിലെ സ്ത്രീകളില്‍ പ്രത്യേകിച്ചും ചെരുപ്പക്കാരികളായ സ്ത്രീകളില്‍ ഏതാണ്ട് പകുതിയിലേറെ എന്നല്ല,
 
മുക്കാല്‍ ഭാഗവും (90%) മുന്‍പറഞ്ഞ പോലെ സ്വന്തം സൌന്ദര്യത്തില്‍ ആശങ്കയുള്ളവരും, ആത്മ വിശ്വാസം കുറഞ്ഞവരുമാണ്.
 
അക്കാരണം കൊണ്ട് തന്നെ കേരളത്തിലെ ബ്യുട്ടി പാര്‍ലര്‍ ബിസിനസ്സും, അനുബന്ധ സൌന്ദര്യ പരിപാലന ഉപാധികളും ഇനിയും തഴച്ചു വളരും.

 
തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വന്തം നിലയ്ക്ക് ബ്യുട്ടി പാര്‍ലറുകള്‍ തുടങ്ങി നല്ല വരുമാനമുണ്ടാക്കാന്‍ കഴിയും.
  
ബ്യുട്ടി പാര്‍ലരുകളും അവരുടെ പ്രവര്‍ത്തനങ്ങളും സ്ത്രീയുടെ മുഖ സൌന്ദര്യത്തെ മാത്രമല്ല ലക്ഷ്യമിടുന്നത്.
 
മുഖ സൌന്ദര്യ പരിപാലനം മാതമല്ല ബ്യുട്ടി പാര്‍ലറുകളുടെ സെവന്‍ പരിധിയില്‍ വരുന്നത്.
 
സ്ത്രീയുടെ മുഖം, കൈകാലുകള്‍ തുടങ്ങി ആപാദ ചൂഡ പരിപാലനമാണ്‌ ഇക്കാലത്ത് ബ്യുട്ടി പാര്‍ലരുകളുടെ സേവനരംഗത്ത് കണ്ടുവരുന്നത്‌.
 
മുഖ സൌന്ദര്യമുള്ള സ്ത്രീയുടെ മറ്റു ശരീര ഭാഗങ്ങള്‍ ത്വക് രോഗങ്ങള്‍ ബാധിച്ചതാനെങ്കിലോ? സകല ഗമയും അവിടെ തീര്‍ന്നു.
 
അത് കൊണ്ടുതന്നെ സ്ത്രീയുടെ  മുഖ സൌന്ദര്യം, ചര്‍മ സംരക്ഷണം, കൈകാല്‍ നഖ ശുചിത്വം, അധിക രോമ നിവാരണം എന്നിങ്ങനെ പല വിധത്തിലുള്ള ഉപാധികളെ കൂട്ടിയിണക്കിക്കൊണ്ടുള്ള പാക്കേജുകളാണ്
ബ്യുട്ടി പാര്‍ലരുകള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നത്.

സാധാരണ കേരളത്തിലെ ബ്യുട്ടി പാര്‍ലറുകളില്‍ ഏകദേശം പതിനാലോളം സൌന്ദര്യ സംരക്ഷണ ഉപാധികള്‍ കസ്റ്റമേഴ്സായ സ്ത്രീകള്‍ക്ക് വേണ്ടി നിര്‍ലോഭം ചെയ്തു വരുന്നുണ്ട്.
 
അവയെക്കുറിച്ചു പറയാം. പക്ഷെ ഒന്നറിയുക, നിരന്തരം ബ്യുട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
അമിതമായ സൌന്ദര്യ സംവര്‍ദ്ധക ഉപാധികള്‍ നിരന്തരമായി (മുടക്കം കൂടാതെ) ഒരേ മുഖത്ത് തന്നെ പ്രയോഗിക്കുന്നതുകൊണ്ട് സംഭവിക്കാനിടയുള്ള ദൂഷ്യ ഫലങ്ങള്‍?
 
യഥാര്‍ത്ഥത്തില്‍ അങ്ങിനെയൊന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. മുഖ ചര്‍മത്തിന്‍റെ സഹജമായ നൈതിക ഗുണങ്ങള്‍ (മാര്‍ദ്ദവം, സ്നിഗ്ദത, മിനുസം, വിയര്‍പ്പു പ്രകടിപ്പിക്കാനുള്ള തക്കിന്‍റെ കഴിവ്) എന്നിവയെല്ലാം നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
 
നിരന്തരം ഒരേ പ്രവൃത്തി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ എല്ലാ കാര്യത്തിലുമെന്നപോലെ ഒരുപക്ഷെ അതിന്‍റെ ദൂഷ്യവശങ്ങളും അനുഭവിക്കേണ്ടിവരും.

അതിനൊരു ഉദാഹരണം പറയാം, ചിലയാളുകള്‍ കണ്ണുകള്‍ക്ക്‌ ഏതെങ്കിലും നിസ്സാര പ്രശ്നങ്ങളാണുള്ളതെങ്കില്‍ക്കൂടി കണ്ണട വയ്ക്കുന്നതായി കാണാറുണ്ട്‌.
 
പക്ഷെ കാലക്രമേണ അവര്‍ക്ക് കണ്ണട ഒഴിവാക്കാനാകാതെ വരുന്നു. അത് കണ്ണട കൂടാതെ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥ വരെ കൊണ്ടെത്തിക്കും.
 
ഇതിനു മലയാളത്തില്‍ പറയാറുണ്ട് “ ഒഴിവാക്കാനാകാത്ത അവസ്ഥ”,അതുകൊണ്ട് മാത്രം തീരുന്നില്ല, കാഴ്ച സംബന്ധമായ മറ്റു പ്രശ്നങ്ങളും മേല്‍പ്പറഞ്ഞ തരം  ആള്‍ക്കാര്‍ക്ക് വന്നുഭവിക്കാറുണ്ട്.  ഇത്തരം
വിലയിരുത്തലുകള്‍ക്കു പ്രസക്തിയുണ്ട്.
 
അതുകൊണ്ട് സ്ത്രീകള്‍ സ്വന്തം മുഖത്ത് അമിതമായ സൌന്ദര്യ പരിപാലനത്തിലേര്‍പ്പെടുമ്പോള്‍ ഒരു പുനരാലോചന നല്ലതാണ്.ഇന്ന് കേരളത്തില്‍ എവിടെ നോക്കിയാലും യാതൊരുവിധ കുറവുമില്ലാതെ  നൂറു
കണക്കിന് ബ്യുട്ടി പാര്‍ലറുകള്‍ കാണാം. അതിനു വേണമെങ്കില്‍ മറ്റൊരു വ്യാഖ്യാനം കൂടി നല്‍കാനാകും. നല്ലൊരു ശതമാനം സ്ത്രീകളും ഇക്കാലത്ത് “ബ്യുട്ടിപാര്‍ലര്‍” എന്ന ആശയത്തിനു പിന്തുണയേകി അത് ഒരു വ്യവസായമായി മാറ്റിക്കൊണ്ടിരിക്കുന്നു.
 
കേരളത്തിലെ വീട്ടമ്മമാരില്‍ തീരെ കുറവല്ലാത്ത ഒരു നിശ്ചിത ശതമാനം സ്ത്രീകള്‍ സ്വന്തമായി ബ്യുട്ടി പാര്‍ലറുകള്‍ നടത്തുന്നുണ്ട്. അതിന്‍റെ ആധികാരികതയെക്കുറിച്ചു അവിടം സന്ദര്‍ശിക്കുന്നവര്‍ അത്ര ശ്രദ്ധിക്കാറില്ലെന്ന് വേണം പറയാന്‍.
 

എന്തുതന്നെയായാലും ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബ്യുട്ടിപാര്‍ലറുകള്‍ ഉള്ള സ്ഥലം ഒരു പക്ഷെ ഇന്ത്യയായിരിക്കും. ഇങ്ങു തെക്കെയറ്റത്തു കിടക്കുന്ന കേരളം തന്നെയായിരിക്കണം ബ്യുട്ടി പാര്‍ലര്‍
വിഷയത്തില്‍ ഇന്ത്യയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം.
 
ഇന്ന് പലര്‍ക്കും പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വിഷയമാണ് സ്വയം ഒരു ബ്യുട്ടിഷ്യനായിത്തീരുകയെന്നത്.പക്ഷെ അത് അത്ര എളുപ്പമായ ഒരു കാര്യമായി ആരും കരുതേണ്ടതില്ല. പറയുമ്പോള്‍ സിംപിളായിത്തോന്നാമെങ്കിലും കുറഞ്ഞത്‌ ബിരുദമെങ്കിലും ഉള്ള സ്ത്രീകള്‍ ഈ രംഗത്തേക്കു വരുന്നതാണ് ഏറെ അഭികാമ്യം.
 
ഇന്ന് പൊതുവേ കേരളത്തില്‍ കണ്ടു വരുന്ന ഒരു പ്രവണത, അല്പം സ്മാര്‍ട്ട്നെസ് ഉണ്ടെങ്കില്‍ എത്ര വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീയാണെങ്കില്‍ക്കൂടി എളുപ്പത്തില്‍ ചെന്നുപെടാവുന്ന ഒരു രംഗമായി ബ്യുട്ടിഷ്യന്‍ ഫീല്‍ടു മാറിയിരിക്കുന്നതായിട്ടാണ്.
 

ഒരു ബ്യുട്ടിഷ്യനാകാന്‍ ഏതൊരു സ്ത്രീയ്ക്കും ആഗ്രഹിക്കാം. പക്ഷെ ആ തൊഴിലിന്‍റെ ആധികാരികത അവകാശമാക്കാന്‍ ഒരു അടിസ്ഥാന യോഗ്യത വേണ്ടേ? ഏതൊരു തൊഴിലിനും ഒരന്തസ്സുണ്ട്,
 പക്ഷേ അത് ചുളുവില്‍ സമ്പാദിച്ചതാകരുത്, അതിനേക്കാളുപരി ജീവനുള്ള മറ്റൊരു ശരീരത്തില്‍ സ്വന്തം കഴിവുകള്‍ പ്രകടമാക്കുന്ന ഒരു തൊഴിലാണ് ബ്യുട്ടിഷ്യന്‍റെത്.

അന്യ ശരീരത്തിന്‍റെ, പ്രത്യേകിച്ച് സ്ത്രീകളുടെ ചര്‍മത്തിന്‍റെ കാര്യമായതുകൊണ്ടു തന്നെ ഒരു ബ്യുട്ടിഷ്യന് നിയതമായ ഒരു മിനിമം വിദ്യാഭ്യാസ യോഗ്യത കേവലം അടിസ്ഥാന യോഗ്യതയ്ക്കും അപ്പുറം നിശ്ചയിക്കേണ്ടതാണ്. ശരീര ശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മില്‍ അജ ഗജാന്തരമുണ്ടെന്നു എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
 
നിങ്ങളിലെ സ്ത്രീയുടെ ബ്യുട്ടിഷ്യനാകാനുള്ള ആഗ്രഹം അനുമോദനം അര്‍ഹിക്കുന്നു.ഒരു കൈ നോക്കുന്നത് തെറ്റാണെന്ന് ആരും പറയില്ല. സ്വന്തം തൊഴില്‍ ചെയ്തു,ഭര്‍ത്താവിനെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീയോട് മറ്റുള്ളവര്‍ക്ക് ബഹുമാനം തോന്നാതെ തരമില്ല.
 
പക്ഷെ തൊഴില്‍ ബ്യുട്ടീഷ്യനാണ്, “ബ്യുട്ടി” അഥവാ “മുഖ സൌന്ദര്യം”വര്‍ദ്ധിപ്പിക്കുകയാണ് ഒരു ബ്യുട്ടിഷ്യന്‍റെ പ്രഥമമായ ചുമതല. തീരെ കുറവല്ലാത്ത വിദ്യാഭ്യാസത്തിനുശേഷം ആദ്യമേ വേണ്ടത് ആത്മ വിശ്വാസമാണ്.
 
പിന്നെ അല്പം ധൈര്യം കൂടിയുണ്ടെങ്കില്‍ “ബ്യുട്ടിഷ്യന്‍” യോഗ്യതയോടൊപ്പം തീര്‍ച്ചയായും നിങ്ങള്‍ക്കും ഒരു ബ്യുട്ടിഷ്യനാകാം.. ഒരു ശ്രമം നടത്തി നോക്കൂ.വിജയം നിങ്ങളുടെ പെര്‍ഫോമന്‍സ് അനുസരിച്ചിരിക്കും.
 
അതെ “നിങ്ങള്‍ക്കും ഒരു ബ്യുട്ടിഷ്യനാകാം,നല്ല നല്ല പെര്‍ഫോമന്‍സ് നല്കാനുള്ള കഴിവുണ്ടെന്നുള്ള  തോന്നല്‍ കൈവിടാതെതന്നെ ആദ്യ ചുവടു വച്ചോളൂ,നിങ്ങള്‍ക്കും ഒരു ബ്യുട്ടീഷ്യനാകാം.

 
ഇനി നമുക്ക് ആദ്യമേ പറഞ്ഞ സ്ത്രീകളുടെ സൌന്ദര്യ സംരക്ഷണത്തിന്‍റെ ഭാഗമായി സാധാരണ ബ്യുട്ടി പാര്‍ലറുകളില്‍ ചെയ്തുകൊടുക്കുന്ന ഉപാധികളെക്കുറിച്ചു പറയാം. അവ യഥാക്രമം ഇങ്ങിനെയാണ്‌.
 
1.Pedicure  (പെടിക്യൂര്‍)
2.Manicure (മാനിക്യൂര്‍)
3.Bleaching (ബ്ലീച്ചിംഗ്)
4.Make up (മേയ്ക്കപ്പ്)
5.Facial (ഫേഷ്യല്‍)
6.Waxing (വാക്സിംഗ്)
7.Hot Oil Massage (ഹോട്ട് ഓയില്‍ മസാജ്)
8.Henna (ഹെന്ന)
9.Hair Conditioning (ഹെയര്‍ കണ്ടീഷനിംഗ്)
10.Hair Straightening (ഹെയര്‍ സ്ട്രൈറ്റനിംഗ്)
11.Blow Dry (ബ്ലോ ഡ്രൈ)
12.Treading (ത്രെഡിംഗ്)
13.Perming (പെര്‍മിംഗ്)
14.Modeling Makeup (മോഡലിംഗ് മേയ്ക്കപ്പ്)
 
ഓരോ ഇനം സൌന്ദര്യ പരിപാലന ഉപാധികളെക്കുറിച്ചും ചെറിയ വിവരണം തരാം
 
കാല്‍, നഖ, പാദ സംരക്ഷണം സൌന്ദര്യ പരിപാലനത്തിന്‍റെ ആദ്യപടിയായി കണ്ടോളൂ.ഏതൊരു സ്ത്രീയുടെയും പാദങ്ങളിലെ വൃത്തിയെ മനസ്സിലാക്കിയാല്‍ ആ സ്ത്രീയുടെ പരമാവധി വ്യക്തിഗത ശുചിത്വ ബോധത്തെക്കുറിച്ചു
മനസ്സിലാക്കാന്‍ കഴിയും.
 
പാദങ്ങള്‍ക്കുമുണ്ട്‌ അതിന്‍റെതായ ഭംഗി. പക്ഷേ നിര്‍ഭാഗ്യവശാല്‍ പല സ്ത്രീകളും അക്കാര്യത്തെക്കുറിച്ചു ബോധവതികളല്ല.
 
 അധികം വലുതല്ലാത്തതും, തീരെ ചെറുതല്ലാത്തതുമായ സ്ത്രീപാദങ്ങള്‍ കാഴ്ചയില്‍ സുന്ദരമായിരിക്കും. പക്ഷെ വൃത്തി വേണം.
 
പാദസരങ്ങള്‍ എല്ലാത്തരം  സ്ത്രീ പാദങ്ങള്‍ക്കും ചേരില്ല. അധികം വലുതല്ലാത്ത നല്ല വൃത്തിയുള്ള സ്ത്രീ പാദങ്ങള്‍ക്കു പാദസരം അണിഞ്ഞാല്‍ അത് കാണാന്‍ നല്ല ചന്തമുണ്ടാകും എന്ന് മാത്രമല്ല അത്തരം സ്ത്രീകള്‍ ശ്രദ്ധിക്കപ്പെടും.
 
കാല്‍ – നഖ – പാദ സംരക്ഷണം – (Pedicure) സൌന്ദര്യ സംരക്ഷണം എന്ന ആശയത്തിനു വ്യാപ്തിയുണ്ട്.
ഒരിക്കലും മുഖ സംരക്ഷണം മാത്രമല്ല അതിന്‍റെ പരിധിയില്‍ വരുന്നത്.
 
കാല്‍പ്പാദങ്ങള്‍ക്ക് സൌന്ദര്യ സംരക്ഷണ കാര്യത്തില്‍ സ്ത്രീകള്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. കേവലം മുഖ സൌന്ദര്യ സംരക്ഷണം എന്ന സംജ്ഞ യില്‍  നിന്നും കാലം ഒരുപാട് മാറി.
 
കാല്‍പ്പാദങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സൌന്ദര്യ പരിപാലനത്തിന്‍റെ  ചുറ്റുവട്ടത്തിലാണ്  ലോകം.
വളരെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട കാര്യമാണ് കാല്‍പ്പാദ സൌന്ദര്യ സംരക്ഷണം.

നാല് കാര്യങ്ങളുടെ ഏകകമാണ് ഈ പറഞ്ഞ സൌന്ദര്യ പരിപാലന ശൈലി, അതിനു  പെടിക്യൂര്‍ (Pedicure) എന്നു പറയുന്നു.  
 
കാലുകള്‍, പാദങ്ങള്‍,  കാല്‍ വിരലുകള്‍, നഖങ്ങള്‍ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള   സൌന്ദര്യ പരിപാലനമാണ്പെടിക്യൂര്‍.
                                                
ഇനി എങ്ങിനെയാണ് പെഡിക്യൂര്‍ ചെയ്യേണ്ടതെന്ന് പറയാം. സംഗതി പാദപരിപാലനമാണെന്ന് കരുതി നിസ്സാരമായി കാണേണ്ടതില്ല. അങ്ങേയറ്റം ശ്രദ്ധയോടെതന്നെ വേണം പെഡിക്യൂര്‍ ചെയ്യേണ്ടത്.
 
ഇക്കാലത്ത് സ്വന്തം സൌന്ദര്യ സംരക്ഷണത്തില്‍ താല്പര്യമുള്ള സ്ത്രീകള്‍ ഒരു പാട് താല്പര്യമോടെ ചെയ്തുവരുന്ന ഒരു ഉപാധിയാണ് പെഡിക്യൂര്‍.
 
ഇതിനു വിധേയമായ പാദങ്ങള്‍ കാഴ്ചയില്‍ സുന്ദരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ,
 
എന്നതിലുപരി പെഡിക്യൂര്‍ ചെയ്തവര്‍ക്ക് അനല്പമായ ആത്മവിശ്വാസവും ഉണ്ടായിരിക്കും.
 
പെഡിക്യൂര്‍ എങ്ങിനെയാണ് ചെയ്യേണ്ടത്?

സ്ത്രീകള്‍ പൊതുവേ അവരുടെ സൌന്ദര്യ സങ്കല്പകാര്യത്തില്‍ സമാനത പുലര്‍ത്തുന്നവരായിരിക്കും. ക്യുട്ടെക്സ്‌ അഥവാ നെയില്‍ പോളിഷ് ഏതാണ്ട് 70 %  ത്തോളം സ്ത്രീകളുടെയും ദൌര്‍ബല്യമാണ്. അത് അരോഗ്യകരമായ
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
 
എന്നുവച്ചാല്‍ നിലവാരം കുറഞ്ഞ നെയില്‍ പോളീഷുകള്‍ വളരെ കുറഞ്ഞതോതിലെങ്കിലും നഖങ്ങളില്‍ നിന്ന് ഇളകി ഭക്ഷണത്തിലൂടെ ഉദരത്തില്‍ പ്രവേശിക്കും.
 
ഇത് വളെരെ സാവാധാനത്തില്‍ കുറേശെ, കുറെശ്ശെയായി സംഭവിക്കുന്ന ഒരു കാര്യമാണ്.
 
ക്രമേണ അകാരണമായ വയറു വേദന പോലുള്ള കാര്യങ്ങള്‍ വന്നു പെട്ടേക്കാം. എന്തുമാവട്ടെ,
 
ഇക്കാരണം കൊണ്ടോന്നും സ്ത്രീകള്‍ നെയില്‍ പോളീഷുപയോഗം നിര്‍ത്താന്‍ പോണില്ല.
 
1.പെഡിക്യൂര്‍ ചെയ്യന്നതിനു മുന്‍പ്  നെയില്‍ പോളീഷ് ഇട്ടിട്ടുണ്ടെങ്കില്‍  അസറ്റോണ്‍ (Acetone) ഉപയോഗിച്ചു തുടച്ചു മാറ്റണം.  അതിനു പറ്റിയ മീഡിയയാണു  അസറ്റോണ്‍.

 
നെയില്‍ പോളീഷു തുടച്ചു കളയാന്‍ വേറെയും  മാര്‍ഗങ്ങളുണ്ടെങ്കിലും സാധാരണ  ബ്യുട്ടിഷ്യന്‍സ് അസറ്റൊനാണ്‌ ഉപയോഗിക്കുന്നത്.  
 
2. നെയില്‍  Filer ഉപയോഗിച്ചു നഖങ്ങള്‍ വശങ്ങളില്‍ നിന്നും മധ്യഭാഗത്തെക്ക് ഉരച്ചു ഷേയ്പ്പ് വരുത്തുക. അല്ലെങ്കില്‍ ആവശ്യമുണ്ടെങ്കില്‍ കട്ട് ചെയ്യുക.
 
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോഴും  വശ്ങ്ങളില്‍ നിന്നും മധ്യഭാഗത്തേക്കാണ് ഉരച്ചു ഷേയ്പ്പ് ചെയ്യേണ്ടതെന്നാണ്. പിന്നെ കട്ട് ചെയ്യേണ്ട ആവശ്യമുണ്ടെന്നു  ഉറപ്പു വരുത്തിയ ശേഷം മാത്രം കട്ട്
ചെയ്യുക.
 
 
3. ഇനി  അടുത്ത ഘട്ടത്തിലേക്ക് കടക്കാം. പെഡിക്യൂര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക ഓരോ ഘട്ടത്തിനും അതിന്‍റെതായ പ്രാധാന്യമുണ്ട്.
 
ഒരു  ബേസനില്‍  ചെറു ചൂടുവെള്ളടുക്കുക. ഇനി അതിലേക്കു അല്പം സോപ്പ് ലായനിയോ, ഷാപൂവോ,അല്ലങ്കില്‍ സര്‍ഫോ ചേര്‍ക്കുക.
 
കൂടാതെ ഈ ലായനിയിലേക്ക് അല്പം ചെറുനാരങ്ങാ നീരോ, എട്ടോ പത്തോ തുള്ളി ഹൈഡ്രോജെന്‍ പെറോക്ക്സൈടോ  ഒഴിക്കുക,
 
അമോണിയ  വേസ്റ്റുണ്ടെങ്കില്‍ അതും അല്പം  ഒഴിക്കാവുന്നതാണ്. അഞ്ചോ ആരോ തുള്ളി ഡെട്ടോള്‍ ഉണ്ടെങ്കില്‍ അതും നല്ലതാണ്. അടുത്ത ഘട്ടം ഇവയെല്ലാം കൂടി നല്ലവണ്ണം ഇളക്കിച്ചെര്‍ത്ത്‌  പതപ്പിക്കുക എന്നതാണ്.
 
 
 തുടര്‍ന്ന് കാല്‍പ്പാദങ്ങള്‍ രണ്ടും ഏതാണ്ട് 20 മിനിട്ടോളം ആ വെള്ളത്തില്‍ മുക്കി വയ്ക്കുക എന്നതാണ്.
 
അതിനു ശേഷം പാദങ്ങള്‍ രണ്ടും വൃത്തിയാക്കലാണ് അടുത്ത ഘട്ടം.
 
അതിനു വേണ്ട ഉപകരണങ്ങള്‍ Nail Brush, Foot Scrapper, Pumice stone എന്നിവയാണ്.
 
മേല്‍പ്പറഞ്ഞ മിശ്രിത ലായനിയില്‍  ഏതാനും മിനിട്ടുകള്‍  പാദങ്ങള്‍ രണ്ടും മുക്കി വച്ചതിനുനുശേഷം അടുത്ത ഘട്ടം വൃത്തിയാക്കല്‍ തന്നെയാണ്.
 
അതിനു വേണ്ട പ്രത്യക സാധനങ്ങള്‍ ഉപോഗിച്ച് പാഠങ്ങള്‍ രണ്ടും വൃത്തിയാക്കുക.
 
പിന്നീട് തണുത്ത വെള്ളത്തില്‍ നല്ലതുപോലെ കഴുകി, പാദങ്ങളില്‍ പുരണ്ട ലായനിയുടെ അംശങ്ങള്‍ മുഴുവന്‍ കഴുകിപ്പോയി എനൂ ഉറപ്പു വരുത്തിയ ശേഷം  ഒരു ടവ്വല്‍ കൊണ്ട് തുടച്ചു വൃത്തിയാക്കുക.

പിന്നീടു അല്പം  കോട്ടന്‍ എടുത്തു ഓറഞ്ച് സ്റ്റിക്കില്‍ ചുറ്റി ഹൈഡ്രജന്‍ പെറോക്‌സൈഡിൽ മുക്കി നഖങ്ങളുടെ വശങ്ങളില്‍ പുരട്ടുക.

ഇനിവേണ്ടത് മിനുസപ്പെടുത്തലാണ്. നഖങ്ങളുടെ വശങ്ങളില്‍ പുരട്ടിയ ശേഷം Cuticle  മിനുസപ്പെടുത്തുക. ലൂസായ Cuticle കാണാനിടയുണ്ട്.അവ Cuticle Pusher ഉപയോഗിച്ചു പുറത്തേക്ക് തള്ളി വെക്കുക.

തുടര്‍ന്ന് മസാജിങ്ങ്  വേണം.  അത് അധികം നേരം വേണമെന്നില്ല,ഏതാണ്ട് ഒരു 5 മിനിട്ട് മതി. ക്രീം അല്ലെങ്കില്‍ ഓയില്‍ ഉപയോഗിച്ചു 5 മിനിട്ട് സമയം മസ്സാജ് ചെയ്യണം.ഇതു രണ്ടു രീതിയിലാണ് ചെയ്യേണ്ടത്, വാസ്തവത്തില്‍ ഇത് സര്‍ക്കുലേഷന്‍ മസാജ് ആണ്. ക്രീം അല്ലെങ്കില്‍ ഓയില്‍ ഉപയോഗിച്ചു ക്ലോക്ക് വയിസ്സായും ആന്‍റി ക്ലോക്ക് വയിസ്സായും നല്ല സര്‍ക്കുലേഷന്‍ മസാജ് പാദങ്ങള്‍ക്കു  കൊടുക്കുക. ഇവിടെ ശ്രധ്ധിക്കേണ്ട ഒരു കാര്യമുണ്ട്.

വ്യത്യസ്തതരം മസാജുകളാണ് പാദങ്ങള്‍ക്ക് കൊടുക്കേണ്ടത്.വിരലുകള്‍ക്ക്സൈഡ്  പ്രേസ്സിംഗ് കൊടുത്തുകൊണ്ടുള്ള കാലിനു മുഴുവനായ സര്‍ക്കുലേഷന്‍ മസാജാണ് വേണ്ടത്.ഇതിന്‍റെ വ്യത്യസ്തതകള്‍ അറിയേണ്ടതുണ്ട്. ഒന്നാമത്തെ രീതി,വളയിടുന്നതു പോലെയാണ്, പിന്നെ പിഞ്ചിംഗ്, ടാപ്പിംഗ്, വേവ് മൂവ്മെന്‍റ് തുടങ്ങിയ സര്‍ക്കുലേഷന്‍ മസ്സാജുകളാണ്  പാദങ്ങള്‍ക്കു നല്‍കേണ്ടത്.

ഇനി അടുത്ത് പറയാന്‍ പോകുന്നത് കൈ – വിരല്‍ – നഖസംരക്ഷണത്തെക്കുറിച്ചാണ്. ഇതും നിസ്സാരമായി കാണേണ്ട ഒരു സൌന്ദര്യ പരിപാലനത്തിന്‍റെ ഭാഗമല്ല.

കൈ – വിരല്‍ – നഖ സംരക്ഷണം (Manicure)
സൌന്ദര്യ സംരക്ഷണത്തിന്‍റെ കാര്യം പറയുമ്പോള്‍ ശരീരത്തിലെ എല്ലാ അംഗ, അവയവങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കേണ്ടതുണ്ടോ?
ചിലര്‍ക്കെങ്കിലും അത്തരം സംശയങ്ങള്‍ സ്വാഭാവികം. എന്നാല്‍ അത്തരം സംശയങ്ങള്‍ക്ക് കാര്യമില്ല,
സൌന്ദര്യ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനം തീര്‍ച്ചയായും കൈ – വിരല്‍ – നഖ സംരക്ഷണത്തിനുണ്ട്. അതിനു Manicure എന്ന് ഇന്ഗ്ലീഷില്‍ പറയും. ഇത്തരം സൌന്ദര്യ സംരക്ഷണ ഉപാധികള്‍
കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.

Manicure (കൈ – വിരല്‍ – നഖ സംരക്ഷണം)  ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗങ്ങള്‍

ഇതുകൊണ്ട് പലതരം ഗുണങ്ങള്‍ ഉണ്ടെന്നു വേണം പറയാന്‍. അകെക്കൂടി കാണാന്‍ നല്ല വൃത്തിയുണ്ടായിരിക്കും എന്നത് മാത്രമല്ല,Manicure സ്വന്തം കൈവിരലുകളും നഖങ്ങളും എല്ലാക്കാലവും ശുചിത്വമോടെയും വൃത്തിയായുമിരിക്കേണ്ടതിന്‍റെ ആവശ്യകതയെ സ്ത്രീകളെ ബോധ്യപ്പെടുത്തുന്നു.സ്ത്രീയുടെ മുഖ സൌന്ദര്യ കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതുകൊണ്ട് കാര്യമില്ല.
സൌന്ദര്യ  സംരക്ഷണ കാര്യത്തില്‍ സ്ത്രീ അവളുടെ എല്ലാ അംഗങ്ങള്‍ക്കും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.
നല്ല സുന്ദരിയാണെങ്കില്‍ക്കൂടി ശരീര ഭാഗങ്ങള്‍ ഭംഗിയായി സൂക്ഷിക്കുന്നില്ലയെങ്കില്‍ അവളുടെ സൌന്ദര്യം വ്യര്‍ത്ഥം എന്നുവേണം കരുതാന്‍.
1.       Manicure ചാഞ്ഞു വളരുന്ന നഖങ്ങളുടെ അലസമായ വളര്‍ച്ചയെ തടയുന്നു. അത്കൊണ്ട് തന്നെ കാഴ്ചയില്‍ നഖങ്ങള്‍ സുന്ദരമായിരിക്കും.
2.       നഖം വിണ്ടുകീറല്‍, പിളര്‍ന്നു പോകല്‍ എന്നിവയെ നിയന്ത്രിക്കുന്നു.എന്നതുകൊണ്ടുതന്നെ അന്യരുടെ അരോചകമായ “കൈനോട്ടം” ഒഴിവാക്കാനാകും.

3.       മസ്സാജ് ചെയ്യുന്നതിന്‍റെ  ഫലമായി രക്തചംക്രമണം കൂടുന്നു. തന്മൂലം കൈകള്‍ എപ്പോഴും ജീവസ്സുറ്റതായി കാണപ്പെടും.
 
4.       കൈകളില്‍ നിന്ന് ചുളിവുകള്‍ അപ്രത്യക്ഷമാകും കൈകള്‍ക്ക് മൃദുത്വം ലഭിക്കുന്നു. ചുരുക്കിപ്പ്രറഞ്ഞാല്‍ കൈകളുടെ യുവത്വം നഷ്ടപ്പെടുന്നില്ല എന്ന് സാരം.   
 
ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം. എങ്ങിനെയാണ് Manicure ചെയ്യുന്നതെന്ന്  നോക്കാം.
മുന്‍ പറഞ്ഞതുപോലെ , Manicure  അഥവാ (കൈ – വിരല്‍ – നഖസംരക്ഷണം) മറ്റേതു സൌന്ദര്യ സംരക്ഷണവുമെന്നതുപോലെ  വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.അതിന്‍റെ ഗൌരവം ഒരിക്കലും കുറച്ചു കാണേണ്ടതില്ല. ഇന്ന് ലോകമെമ്പാടും Manicure   ഏറെ പ്രചാരം നേടിക്കഴിഞ്ഞു, ഇത് സൌന്ദര്യ
സംരക്ഷണത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിത്തീര്‍ന്നിരിക്കുന്നു.Manicure  ചെയ്യേണ്ട രീതി
ആദ്യമെ ശ്രദ്ധിക്കേണ്ടത്  കൈവിരലിന്‍റെ ശുധ്ധിയെയാണ്.ഒരു പക്ഷെ അപൂര്‍ണമായ പഴയ നെയില്‍ പോളീഷ് അഭംഗിയോടെ കൈവിരല്‍ നഖങ്ങളില്‍ കണ്ടേക്കാം.
1.അങ്ങിനെ പഴയ നെയില്‍ പോളീഷ്  കൈവിരല്‍ നഖങ്ങളില്‍ ഉണ്ടെങ്കില്‍ Acetone പഞ്ഞിയില്‍ മുക്കി നെയില്‍ പോളീഷ് അമര്‍ത്തി തുടച്ചു കളയണം.അടുത്തതു നഖങ്ങളെ ശ്രദ്ധിക്കുക എന്നതാണ്, നഖങ്ങള്‍ അമിതമായി
വളര്‍ന്നിട്ടുണ്ടെങ്കില്‍
2. ഒരു നെയില്‍ കട്ടര്‍ കൊണ്ട് നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക. ഇനിനഖങ്ങളുടെ മിനുസം എങ്ങിനെയുണ്ടെന്ന് നോക്കണം.മിക്കവാറും നഖങ്ങള്‍ക്ക് മിനുസമോ, തിളക്കമോ കാണാനിടയില്ല.അതുകൊണ്ട് 3. ഒരു നെയില്‍ Filer കൊണ്ട് നഖങ്ങള്‍ രാകി മിനുസപ്പെടുത്തുക,അപ്പോള്‍ നഖങ്ങള്‍ക്ക് നല്ല തിളക്കം വരുന്നതായി കാണാം. അടുത്തത് കൈകള്‍ ചെറു ചൂടുവെള്ളത്തില്‍ ആഴ്ത്തി വെയ്ക്കുക എന്നതാണ്

.4. ഒരു പാത്രം ചെറുചൂടുവെള്ളത്തില്‍ ഷാമ്പൂ , സര്‍ഫ് അല്ലെങ്കില്‍ സോപ്പ്ലായനി അല്പം ചേര്‍ത്ത് 20 മിനിട്ട് നേരം കൈകള്‍ മുക്കി വയ്ക്കുക.അതിനുശേഷം,കൈകള്‍ വൃത്തിയാക്കേണ്ടതുണ്ട്, അതിനു നെയില്‍ ബ്രഷ്
ഉപയോഗിച്ചാല്‍ മതി.
5. നെയില്‍ ബ്രഷ് ഉപയോഗിച്ചു കൈകള്‍ ബ്രഷ് ചെയ്തു വൃത്തിയാക്കുക.കൈകള്‍ വൃത്തിയായിയെന്നു ബോധ്യപ്പെട്ട ശേഷം അടുത്ത പ്രവൃത്തിയിലേക്ക് കടക്കാം.6. നല്ല വെള്ളത്തില്‍ കൈകള്‍ കഴുകി ടവ്വല്‍
കൊണ്ട് തുടയ്ക്കുക.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort