Breaking News
malayalamvaarthakal-beauty-romavalarcha-face-electrolisys
അനാവശ്യ രോമങ്ങള്‍

രോമമുള്ളത്  പുരുഷന്മാരെ സംബന്ധ്ധിച്ചിടത്തോളം നല്ല ലക്ഷണമായി
പറഞ്ഞു വരുന്നു.
 
ശരീരത്തിലെ രോമങ്ങള്‍ പുരുഷന്മാര്‍ക്ക് പുരുഷ ലക്ഷണമാണ്. അതെ സമയം സ്ത്രീ ശരീരത്തിലും മുഖത്തുമുള്ള രോമവളര്‍ച്ച അവരെ മാനസികമായി തളര്‍ത്തും.
 
നമ്മുടെയെല്ലാം മുഖം വെറുതെ മിനുമിനുത്തതല്ല, നമ്മുടെയെല്ലാം മുഖത്തിനു രോമത്തിന്‍റെ ഒരു ആവരണമുണ്ട്.നിര്‍ഭാഗ്യവശാല്‍ ചിലസ്ത്രീകള്‍ പലയിടത്തും പരിഹാസ്യം എട്ടു വാങ്ങാറുണ്ട്
 
കാരണം അവരുടെ മുഖത്തെ അമിത രോമ വളര്‍ച്ച തന്നെ. ചിലര്‍ ഒരു പക്ഷേ പുരുഷന്മാരെ അതിശയിപ്പിക്കും വിധം രോമ വളര്‍ച്ചയുള്ളവരായി കാണപ്പെടുന്നുണ്ട്.
 
ചില സ്ത്രീകളുടെ രോമത്തിനു പുരുഷന്മാരുടെ മീശപോലെ കട്ടിയും കറുത്ത നിറവുമുണ്ട്.ഇതിനു ശരീര ശാസ്ത്രപരമായകാരണങ്ങളുണ്ട്.
 
ചിലപ്പോഴെങ്കിലും ശരീരത്തിലെ ഗ്രന്ഥികള്‍ അപക്വമായി അവയുടെ കര്‍മ്മം നിര്‍വഹിച്ചു പോകുന്നു.
 
സ്ത്രീകളിലെ അമിത രോമ വളര്‍ച്ച, ഒരുപക്ഷെ പുരുഷന്മാരെപ്പോലെ കാണപ്പെടുന്നത് അഡ്രിനാലിന്‍ ഗ്രന്ഥികളുടെ അതിസ്രവം മൂലമാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
 
ചില സ്ത്രീകളുടെ മേല്‍ചുണ്ടിനു മുകളില്‍ പരുഷ സമാനം നനുത്ത കറുത്ത രോമങ്ങള്‍ കാണപ്പെടാറുണ്ട്. സ്ത്രീകളുടെ മേല്‍ചുണ്ടിനു മുകളിലുള്ള രോമത്തിനു ബ്ലീച്ചിംഗ് പതിവായി ചെയ്‌താല്‍ മതിയാകും.
 
ഇത് സ്ത്രീകളില്‍ വളരെ ഫലവത്തായി കാണപ്പെടുന്നുണ്ട്.ഇത് ഒരുപക്ഷെ നിസാരമായി തോന്നാമെങ്കിലും ചിലപ്പോഴെങ്കിലും പ്രശ്ന സങ്കീര്‍ണമാകാറുണ്ട്.
 
കാരണം മറ്റൊന്നല്ല അപൂര്‍വമായി മേല്‍ചുണ്ടിനു മുകളിലും,പുറത്തും കവിളുകളിലും (ചിലപ്പോള്‍ താടിയിലും) ചില സ്ത്രീകള്‍ക്ക് അസാധാരണമായ  രോമവളര്‍ച്ച സംഭവിക്കാറുണ്ട്.
 
അത്തരം സ്ത്രീകള്‍ മാനസികമായി തകര്‍ന്നു പോകുമെന്ന പറയേണ്ടതില്ലല്ലോ.അവിടെയാണ് പ്രശ്നം സങ്കീര്‍ണമാകുന്നത്. (തുടരും)

അധിക രോമ വളര്‍ച്ചമൂലം മാനസിക സമ്മര്‍ദ്ദത്തിലായ  സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ട്. ഇതിനു മൂന്ന് തരം പ്രയോഗങ്ങള്‍ ഉണ്ട്,
1.പ്രതിവിധിയായി ആദ്യമേ ചെയ്യാവുന്നത് നിറം മാറ്റല്‍ (ബ്ലീച്ചിംഗ്) ആണ്.
ഇത് വളരെ ഫലപ്രദമായ ഒരു പ്രയോഗമാണ്.

മേല്‍ ചുണ്ടിനു മുകളില്‍ കറുത്ത രോമങ്ങള്‍ കട്ടിയായി ഉണ്ടായാല്‍ ചെയ്യാവുന്ന മൂന്നു കാര്യങ്ങളില്‍ ആദ്യത്തേത് ബ്ലീച്ചിംഗ് തന്നെയാണ്.ഇത് ഒരു പരിധിവരെ പ്രയോജനകരമാണ്.
2.രണ്ടാമത്തെത് രാസക്രിയയാണ് – ഇത് ഒരുതരം രോമ സംഹാരികള്‍ കൊണ്ടുള്ള പ്രയോഗമാണ്.സംഹാരത്തിന്‍റെ സ്വഭാവം അറിയാമല്ലോ, അത് നശിപ്പിച്ചു കളയല്‍ തന്നെയാണ്. എന്ന് വച്ചാല്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നര്‍ത്ഥം.
രോമങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വീര്യം കുറഞ്ഞ രോമ സംഹാരികള്‍ ഉപയോഗിക്കുന്നതുകൊണ്ട് (അത്ര നല്ലതല്ലായെങ്കിലും) പ്രശ്ന രഹിതമായിത്തന്നെ ഗുണം ചെയ്യുന്നുണ്ട്. വീര്യം കുറഞ്ഞ രോമ സംഹാരികള്‍ മൂന്നാഴ്ചയില്‍ ഒരിക്കല്‍ പ്രയോഗിക്കാം.
3.ഇനിയുള്ളതു ഇലക്ട്രോളിസിസ് ആണ്.

ഇതും രോമ നിവാരണത്തിനു ഗുണം ചെയ്യുന്നിണ്ട്.
ഒരു പക്ഷെ ബ്യുട്ടി കെയര്‍ സെന്‍റെറുകളില്‍ ഏറ്റവും കൂടുതല്‍ നടത്തപ്പെടുന്ന അധിക രോമനിവാരണ മാര്‍ഗം ഇലക്ട്രോളിസിസ് തന്നെയായിരിക്കണം.ഇനിയും പലതും ഇക്കാര്യത്തില്‍ പറയേണ്ടതുണ്ട്.മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഓരോരുത്തരുടെയും ആഗ്രഹപ്രകാരം അവരവര്‍ക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു രോമ നിവാരണത്തിനുവേണ്ടി ചെയ്യാവുന്നതാണ്. ആദ്യത്തെ രണ്ടുരീതികള്‍ അല്പം ശ്രദ്ധിച്ചു വേണം ചെയ്യേണ്ടത്. കാരണം അതില്‍ അല്പം അപകടം പതിയിരിപ്പുണ്ട്. ആദ്യത്തെ രണ്ടു രീതികളില്‍ എതെങ്കിലുമൊന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു പരീക്ഷണം സ്വന്തം ശരീരത്തില്‍ ചെയ്തെ തീരു.

അതിനായി വാങ്ങുന്ന പദാര്‍ത്ഥത്തില്‍ ചെറിയൊരു അംശമെടുത്ത് ഒരു ചെറിയ പൊട്ടു പോലെ കൈത്തണ്ടയില്‍ പുരട്ടണം. അലര്‍ജി ഇല്ലായെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിത്. ഈ ഒരു ചെറിയ പരീക്ഷണം കൂടാതെ അധികരോമ വളര്‍ച്ച ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ സ്വന്തം മുഖം കൂടുതല്‍ വൃത്തികേടായേക്കാം.
പിന്നെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇലക്‌ട്രോളിസിസ് ശ്രമിച്ചു നോക്കാവുന്നതാണ്.അതിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. താരതമ്യേനെ പരിചയക്കുറവുള്ളവരെക്കൊണ്ട് ഇലക്‌ട്രോളിസിസ് പ്രവൃത്തിയിലെര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്.
എന്നതുപോലെ ഇലക്‌ട്രോളിസില്‍ ലൈസന്‍സുള്ളവരേക്കൊണ്ട് വേണം രോമ നിവാരണം ചെയ്യേണ്ടത്.
ഇലക്‌ട്രോളിസില്‍ രോമനിവാരണം ചെയ്യുന്ന  സമ്പ്രദായം താരതമ്യേന പണച്ചിലവുള്ള കാര്യമാണ്.
അതുകൊണ്ട് തന്നെ ചികിത്സയുടെ കാല ദൈര്‍ഘ്യം അറിയേണ്ടതുണ്ട്. അതിനുവേണ്ടിവരുന്ന സമയം കാലേകൂട്ടി ചോദിച്ചറിഞ്ഞുവേണം ഇലക്‌ട്രോളിസ് ചെയ്യാന്‍. അല്ലെങ്കില്‍  ഒരു പക്ഷെ നിങ്ങളുടെ പണം രോമം
കൊഴിഞ്ഞുപോകുന്നതുപോലെ തീര്‍ന്നുകൊണ്ടേയിരിക്കും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort