Breaking News
malayalamvaarthakal-beauty-allergy
അലര്‍ജി

ലര്‍ജി ഇപ്പോള്‍ വളരെ പരിചിതമായ ഒരു വാക്കായിത്തീര്‍ന്നിരിക്കുന്നു.
ഒരു പക്ഷെ ഈയടുത്ത കാലത്ത്  മാത്രമായിരിക്കണം അലര്‍ജി എന്ന വാക്ക് ഇത്രയ്ക്ക് പോപ്പുലറായതു. അതിനെക്കുറിച്ചു  പറയുകയാണെങ്കില്‍ അലര്‍ജി.  

അലര്‍ജി പല വിധമുണ്ട്, ഓരോ ശരീരത്തിലും ഓരോ വിധത്തിലാണ് അലര്‍ജി മൂലമുള്ള വിപരീത പ്രതികരണങ്ങള്‍ സംഭവിക്കുക.
 
ഉദാഹരണത്തിന് തുടര്‍ച്ചയായ തുമ്മല്‍ ഒരു തരം അലര്‍ജിയുടെ.പ്രതികരണമാണ്. ഡസ്റ്റ് അലര്‍ജി (Dust Allergy) എന്ന് പറയപ്പെടുന്ന ഒരുതരം അലര്‍ജിയുണ്ട്. അത് “പൊടി” ശ്വസിക്കുന്നതുമൂലം സംഭവിക്കുന്നതാണ്.
 
ശ്വാസം മുട്ടലാണ്  ഇതിന്‍റെ  ലക്ഷണം. ചില ശരീരങ്ങളില്‍ ചില കാറ്റേറ്റാല്‍ മതി ശരീര ഭാഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഇങ്ങിനെ അലര്‍ജി നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകമെമ്പാടും സര്‍വ സാധാരണമായ
ഒരസുഖമായിരിക്കുകയാണ്.
 
അലര്‍ജിയെ പല വിധത്തില്‍ വ്യാഖ്യാനിക്കാനാകും. ചുരുക്കിപ്പറഞ്ഞാല്‍ അലര്‍ജി തീരെ നിസ്സാരമായിക്കാണാനാകാത്ത, എന്നാല്‍ അതീവ ഗുരുതരമല്ലാത്ത ഒരസുഖമാണ്.
 
നമ്മുടെ കേരളത്തില്‍ ഇന്നത്തെ വളരേ മാറിയ പരിതസ്ഥിതിയില്‍ നാനാവിധ കാരണങ്ങള്‍കൊണ്ട് ജനസംഖ്യയില്‍ ഏതാണ്ട് 40% ഓളം വരുന്ന ജനങ്ങള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അലര്‍ജിയുടെ ഉപദ്രവങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
 
അലര്‍ജിയെ സംബന്ധിച്ച ഒരു നിര്‍വചനം തരാം. അതിങ്ങനെയാണു” നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ എതെങ്കിലും  ഒന്ന് വ്യത്യസ്തമായി പ്രതികരിച്ചു നമ്മുടെ ശരീരത്തില്‍ പ്രതികൂല ഫലമുണ്ടാക്കുന്നതാണ് അലര്‍ജി.
 
അത് നമ്മുടെ ശരീരത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. സാധാരണായി അലര്‍ജിക്ക് നമുക്ക് അറിയാവുന്ന ചില ലക്ഷണങ്ങളുണ്ട്‌.ദേഹം ചൊറിഞ്ഞു തടിക്കുക, തീപൊള്ളലേറ്റതുപോലെ പാടുകള്‍ ഉണ്ടാകുക, തുമ്മുക ഇവയെല്ലാമാണ് അവയില്‍ ചിലത്.
 

പക്ഷെ അലര്‍ജിയെ സംബന്ധിച്ചു ആളുകള്‍ക്ക് അവരുടെതായ ധാരണകളും നിഗമനങ്ങളുണ്ട്, ഒരു പക്ഷെ അത് തെറ്റാണെങ്കില്‍ക്കൂടി അവര്‍ അത് ശരിയെന്നു വിശ്വസിക്കുന്നു.
 

മേയ്ക്കപ്പിന് അലര്‍ജിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നിങ്ങളില്‍ പലരും പറയും അലെര്‍ജിക്ക് മേയ്ക്കപ്പുമായി വളരെ ബന്ധമുണ്ടന്നു?
 
അങ്ങിനെ വിശ്വസിച്ചു പോകുന്നതില്‍ തെറ്റ് പറയാനാകില്ല, കാരണം നമ്മുടെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മേയ്ക്കപ്പ് സാമഗ്രികളില്‍ നല്ലൊരു ശതമാനം ബ്രാണ്ടുകള്‍ക്കും ഗുണമേന്മ തീരെയില്ല.
 
അക്കാരണം കൊണ്ട് തന്നെ മേയ്ക്കപ്പ് ചെയ്യന്ന മുഖങ്ങളില്‍ സംഭവിച്ചേക്കാവുന്ന വിപരീത ഫലങ്ങളെ നാം അലര്‍ജിയായി തെറ്റിദ്ധരിച്ചെക്കാം.
 
എന്നാല്‍ അത്ഭുതം  എന്നെ പറയേണ്ടു, മേയ്ക്കപ്പ് അലര്‍ജിയുണ്ടാക്കുന്ന കാര്യത്തില്‍ താരതമ്യേനെ പ്രശ്നങ്ങളില്ലാത്ത നിരുദ്രപകാരിയാണ്.
 
യഥാര്‍ത്ഥ കാരണം തിരിച്ചറിയാതെ പലപ്പോഴും നാം മേയ്ക്ക്പ്പിനെ പഴി ചാരാറുണ്ട്.
 
ഇക്കാര്യത്തില്‍ എന്താണ് വാസ്തവം? എന്തുകൊണ്ട് നാം തെറ്റിദ്ധരിക്കപ്പെട്ടതു ശരിയെന്നു കരുതുന്നു?
 
അത് നമ്മുടെ അറിവ്കേടു  കൊണ്ട്തന്നെ, സംശയം വേണ്ട, ഭക്ഷണ സാധനങ്ങളോ, അല്ലെങ്കില്‍ പുതുതായി തിരഞ്ഞെടുത്ത സുഗന്ധ ദ്രവ്യങ്ങളോ ആയിരിക്കും പ്രധാന പ്രതി,
 
പക്ഷെ നാം മേയ്ക്കപ്പിനെ ഒന്നടങ്കം കുറ്റപ്പെടുത്തുകയാണ് പതിവ്. ആദ്യമേ അലര്‍ജി തോന്നാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം.
 
ശേഷം മാത്രം കഴിക്കുക.
 
സുഗന്ധ ദ്രവ്യങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തീയ ശേഷം മാത്രം ഉപയോഗിക്കുക.
 
അലര്‍ജി തോന്നിയാല്‍ ശുചീകരണികള്‍ പരിശോധിക്കണം, മേയ്ക്കപ്പനുസാരികളും ശ്രദ്ധിയ്ക്കണം.
 
അലര്‍ജി തോന്നിയാല്‍ അത് കണ്ടത്താന്‍ മാര്‍ഗങ്ങളുണ്ട്. അല്പം ബുദ്ധി പ്രയോഗിക്കുകയെ വേണ്ടു, ഓരോന്നും പ്രത്യേകം പ്രത്യേകം  ഉപയോഗിച്ചു നോക്കുക,
 
തീര്‍ച്ചയായും അലര്‍ജിയുടെ കാരണം വ്യക്തമാകും, തുടര്‍ന്ന് അലര്‍ജിക്ക് കാരണമായത്‌ മനസ്സിലാക്കി അതിനെ എന്നെന്നേക്കുമായി ഒഴിവാക്കുക. ചമയക്കോപ്പുകള്‍ എന്ന് വച്ചാല്‍ മികച്ചതും വൃത്തിയുള്ളതുമായ മേയ്ക്കപ്പ് സാമഗ്രികള്‍ മാത്രം ഉപയോഗിക്കുക.
 
ഭക്ഷണ സാധനങ്ങള്‍ പഴകിയതല്ലെന്നും നല്ലതാണെന്നും ഉറപ്പു വരുത്തിയ ശേഷം മാത്രം കഴിക്കുക.
 
ചമയക്കോപ്പുകള്‍ ഗുണമേന്മയുള്ളതുമാത്രം  ഉപയോഗിക്കൂവെന്നു നിഷ്കര്‍ഷ പുലര്‍ത്തുക. ഉപയോഗിക്കും മുന്‍പേ ഒരു പരിശോധന നടത്തുക. അലര്‍ജി തോന്നാനാനുള്ള സാധ്യതയെ വിലയിരുത്തി തിരിച്ചറിയുക.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort