Breaking News

ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ വിവിധ തരം മാര്‍ഗങ്ങളുണ്ട്

Date:
malayalam-vaarthakal-skin-beauty-bath
ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ വിവിധ തരം മാര്‍ഗങ്ങളുണ്ട്

മ്മുടെ ചര്‍മ്മം നമ്മുടെ ശരീരത്തിന്‍റെ സന്തുലിതയെ സംരക്ഷിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ചര്‍മ്മമാണെന്ന്അറിയാമല്ലോ? എപ്പോഴും വൃത്തിയാണു നമ്മുടെ ചര്‍മ്മം കാംക്ഷിക്കുന്നതെങ്കിലും അക്കാര്യത്തില്‍ നാം ബദ്ധ ശ്രധ്ധാലുക്കളല്ല.
 
ചര്‍മ്മം എല്ലായ്പ്പോഴും വൃത്തിയായിരിക്കുവാന്‍ ശ്രദ്ധിക്കണം. ഉഷ്ണ മേഘല രാജ്യമായ ഇന്ത്യയില്‍ വെള്ളത്തിന്‍റെ  ദൗര്‍ലഭ്യം രൂക്ഷമാണ്,എന്നതുകൊണ്ടുതന്നെ ഒരുപക്ഷെ രണ്ടു നേരം കുളി പ്രയാസമായിരിക്കും.ദിവസം ഒരുനേരമെങ്കിലും വൃത്തിയായി കുളിച്ചു ചര്‍മ്മത്തെ വര്‍ദ്ധിച്ച ചൂടില്‍ നിന്നും, അഴുക്കു, മാലിന്യം, പൊടി എന്നിവകളില്‍ നിന്നും സംരക്ഷിക്കണം.
 
ദിവസവും രണ്ടു നേരം കുളിക്കണമെന്നതാണ് ശരിയായ രീതി.അനുദിനം നമ്മുടെ ശരീരത്തില്‍ പലതും സംഭവിക്കുന്നുണ്ട്, പക്ഷെ നാം അതറിയുന്നില്ല.ഓരോ ദിവസവും  നമ്മുടെ ശരീരത്തില്‍ പഴയ കോശങ്ങള്‍ നശിച്ചുപോയി പുതിയത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
 
നമ്മുടെ ശരീര ചര്‍മ്മം എത്ര വൃത്തിയായി സൂക്ഷിച്ചാലും പഴയകോശങ്ങള്‍ ഉരിഞ്ഞുപോകുകയെന്ന പ്രക്രിയക്ക് വിധേയമാകുന്നതിനാല്‍ പൊടി അവശേഷിക്കും.നമ്മുടെ ശരീരത്തില്‍ നാം അറിയാതെ പൊടി ഉള്‍പ്പെടെ പലതരം
മാലിന്യങ്ങള്‍ പറ്റിപ്പിടിക്കുന്നുണ്ട്, നാം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് മൂലം സ്വന്തം ശരീരത്തെക്കുറിച്ചു എപ്പോഴും ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
 
പിന്നെ എത്ര സൂക്ഷിച്ചാലും അന്തരീക്ഷ മാലിന്യം അതിരൂക്ഷമാണെന്ന കാരണം കൊണ്ടുതന്നെ നമ്മുടെ ശരീരത്തില്‍ കുറഞ്ഞ തോതിലെങ്കിലും അഴുക്കു പിടിക്കാതിരിക്കില്ല.ശരീരത്തില്‍ പറ്റിപ്പിടിക്കുന്നത് മാലിന്യങ്ങള്‍ മാത്രമല്ല, പൊടിയുടെ
രൂപത്തില്‍ മൃത കോശങ്ങളുടെ അധിക സാന്നിധ്യവും  ശരീര ചര്‍മ്മത്തില്‍ കാണപ്പെടും.
 
നമ്മുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ട് പലതുണ്ട്ഗു ണങ്ങള്‍, ചര്‍മ്മ  രോഗങ്ങള്‍  അകന്നു നില്‍ക്കുമെന്നത് മാത്രമല്ല,ചകിരിയോ ഇഞ്ചയൊ ഉപയോഗിച്ചു തേച്ചുകുളിക്കുമ്പോള്‍ അത് ഒരു മസ്സാജിന്‍റെ ഗുണം ചെയ്യുന്നുണ്ട്, ശരീരത്തില്‍ നിറയെ രക്ത ഓട്ടം കൂടും,ശരീരം കൂടുതല്‍ ഊര്‍ജസ്വലമാകും
 
ശരീര ചര്‍മ്മത്തെ പരിപാലിക്കുന്നതുകൊണ്ട് ബോധപൂര്‍വം തന്നെ ശരീരത്തില്‍ അഴുക്കും മാലിന്യങ്ങളും പറ്റാതെ ശുദ്ധമായിരിക്കാനുള്ള പ്രവണത സ്വാഭാവികമായും നമ്മില്‍ വന്നു ചേരും.ആരോഗ്യസംരക്ഷണം ദീര്‍ഘായുസ്സിന്‍റെ ഭാഗമാണെങ്കില്‍ ചര്‍മ്മ സംരക്ഷണം ആരോഗ്യമുള്ള ശരീരത്തിനു കൂടിയേ തീരു.
 
നാം ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും നമ്മുടെ ശരീരം ഇഞ്ചയൊ പീച്ചത്തൊണ്ടോ ഉപയോഗിച്ചു ഉരച്ചു കഴുകണം.
സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ പരിസര ശുചീകരണത്തിന്‍റെയും ആവശ്യകത പറയാനാകൂ.
പരിസര ശുചീകരണം ശരിയായി ചെയ്തില്ലെങ്കില്‍ അത് നമ്മുടെ ശരീര ചര്‍മ്മത്തെ കൂടുതല്‍ മലിനമാക്കും. കാരണം നമ്മുടെ പരിസരം നമ്മുടെ ജീവിതത്തില്‍ നിന്നും ഒരിക്കലും വേറിട്ട്‌ നില്‍ക്കുന്നില്ല.
 
ശരീരം ഉരച്ചു കഴുകുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പറഞ്ഞുവല്ലോ, ചകിരി ഉപയോഗിക്കാതിരിക്കുന്നതാണ് വളരെ നല്ലത്,ചകിരി പരുപരുത്തതായതുകൊണ്ട് ഉറച്ചു തേച്ചു കുളിക്കുമ്പോള്‍ ശരീരത്തില്‍ പോറല്‍ വീഴാനിടയുണ്ട്.ശരീര ചര്‍മ്മം പലതരത്തില്‍ ഉണ്ടെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു, ചര്‍മ്മ സംരക്ഷണത്തിന്‍റെ  കാര്യത്തില്‍ ഓരോ തരം ചര്‍മ്മത്തിനും ഓരോ തരം
ഉപാധികളാണ് വേണ്ടത്.
 
ചര്‍മ്മ പരിപാലനത്തില്‍ ഏര്‍പ്പെടും മുന്‍പ് സ്വന്തം ചര്‍മ്മം ഏതു ഗണത്തില്‍പ്പെടുന്നുവെന്നു ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം,പ്രത്യേകിച്ചു 40 ല്‍ എത്തിനില്ക്കുന്നതോ, 40 കഴിഞ്ഞതോ ആയ സ്ത്രീകള്‍ വളരെ ശ്രധ്ധിക്കേണ്ടതുണ്ട്.. സ്വന്തം ചര്‍മ്മത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടെങ്കില്‍ മാത്രമേ ഏതെങ്കിലും തരത്തില്‍പ്പെട്ട ചര്‍മ്മ സംരക്ഷണ
ഉപാധികള്‍ പ്രയോഗിക്കാവൂ.
 
മുഖത്ത് എണ്ണ മയം കൂടുതലായി അനുഭവപ്പെടുന്ന സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.അത്തരക്കാര്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ പറയാം.കടലമാവ് കുഴച്ചു പാടപോലെ മുഖത്ത് പിടിപ്പിക്കണം.ഏതാനും മിനിട്ടുകള്‍ അങ്ങിനെ പോകട്ടെ, ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞു കഴുകിക്കളഞ്ഞാല്‍ മുഖത്തെ എണ്ണമയം മാറിക്കിട്ടും.
 
ഇത് സൌന്ദര്യ പരിപാലനത്തിന്‍റെ ഒരു വിദൂര ശ്രമത്തിന്‍റെ ആദ്യപടി മാത്രം. ഇങ്ങിനെ വ്യത്യസ്ത തരം ഉപാധികളുടെ ഒരു പ്രദക്ഷിണം തന്നെയുണ്ട്‌.എണ്ണമറ്റ രീതിയില്‍ സ്ത്രീകളുടെ മുഖസൌന്ദര്യം സാധ്യമാക്കുന്ന സംവര്‍ദ്ധകോപാധികള്‍ നൂറുകണക്കിന് അനുദിനം ലഭ്യമായിക്കൊണ്ടിരിക്കുന്നു. ഒന്നിനും മെനക്കെടാന്‍ തയ്യാറില്ലാത്ത സുഖമതികളായ സ്ത്രീകള്‍ക്ക്
സൌന്ദര്യ പരിപാലനം ഒരു പ്രശ്നമല്ല,
 
എങ്കിലും ഇക്കാലത്ത് അത്തരം ഗണത്തില്‍പ്പെട്ട സ്ത്രീകള്‍ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപെടും.കാരണം ജാടകളുടെ ലോകത്താണ് നാമിന്നു ജീവിക്കുന്നത്, ബ്യുട്ടിഷ്യന്‍,ബ്യുട്ടി പാര്‍ലര്‍, ബ്യുട്ടി കോണ്‍സെപ്റ്റ്, ബ്യുട്ടി ആന്‍ഡ്‌ കോസ്മെറ്റിക്സ്
എന്നീ ഒരേ മുഖ ബഹു ഭാവങ്ങളോടു സന്ധി ചെയ്യാതെ ഇടത്തരക്കാരായ സ്ത്രീകള്‍ക്ക് പോലും സമൂഹം മാന്യത കല്‍പ്പിക്കാത്ത ഒരു ലോകത്താണ്നാം ജീവിക്കുന്നത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort