Breaking News

ഇന്ത്യന്‍ ക്രിക്കറ്റു വിഹായസ്സില്‍ പ്രഭ ചൊരിയുന്ന നക്ഷത്രങ്ങള്‍.. മഹേന്ദ്ര സിംഗ് ധോണി :

Date:
M S Dhoni, malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ ക്യാപ്ടനും മികച്ച ഒരു ക്രിക്കററര്‍ എന്ന നിലയില്‍ ലോക പ്രശസ്തനുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റരും അദ്ദേഹമാണ്. ജനനം ബീഹാറിലെ രാഞ്ചിയിലാണ്, വയസ്സ് 34. ധോണിക്ക് രാജിവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ക്രീക്കററ് പ്രവേശവും, തുടര്‍ന്ന് നേടിയ മുന്‍പൊരിക്കലുമില്ലാത്ത വിജയങ്ങളും ഏതൊരു ക്രിക്കറ്റ് പ്രേമിയേയും ആവേശം കൊള്ളിക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും നവീന പ്രതീകമാണ് ധോണി. കളിക്കളത്തിലെ മാന്യനായ ധോണി “ സച്ചിനെപ്പോലെ തന്നെ” എല്ലാ കളിക്കാര്‍ക്കും റോള്‍ മോഡലാണ്. കളിക്കളത്തില്‍ എതിരാളിയെ എടുത്തു ചാട്ടമില്ലാതെ ആക്രമിക്കും, വിജയത്തിലും സമചിത്തത കൈവിടില്ല.

ഒരു പ്ക്വമതിയായ കളിക്കാരന്‍. ധോണി സര്‍വ സമ്മതന്‍. ക്രിക്കറ്റിന്റെ നേതൃത്വം നല്‍കുന്ന ധോണിയേ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്‍റെ സ്വന്തം സംഭാവനകളിലെ വഴിത്തിരിവുകളായിട്ടാണ് നാം കാണേണ്ടത്. ക്രിക്കറ്റു ചരിത്രമായി അവലോകനം ചെയ്യുമ്പോള്‍ ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിലെ ഓരോ വഴിത്തിരിവുകളും നാഴികക്കല്ലുകളായി പരിണമിക്കുന്നതും നാം അംഗീകരിച്ചെ പറ്റു. അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വിജയം 2011 ലെ ലോക കപ്പു വിജയമാണ്.ODI ടീമില്‍, ധോണി പലപ്പോഴും ഒറ്റക്ക് പൊരുതുന്ന പോരാളിയായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ വിജയങ്ങള്‍ നേടാന്‍ അദ്ദേഹത്തിന്റെ ഉജ്വലമായ നേതൃത്വം ഒരുപാടു സഹായകമായിട്ടുണ്ട്. ധോണിയുടെ ക്യാപ്ടന്‍സിയില്‍ ICC യുടെ മൂന്ന് തുടര്‍ വിജയങ്ങള്‍ നേടാനായത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാണ്.

ധോണി കയ്യടക്ക്കി വച്ചിരുന്ന റിക്കാര്‍ഡുകള്‍ ഗംഭീരമായിരുന്നെങ്കിലും പലപ്പോഴും അദ്ദേഹത്തിന്‍റെ ടീം ക്യാപ്ടന്‍സി വിമര്‍ശന വിധേയമായിരുന്നു, പ്രത്യേകിച്ചും വിദേശങ്ങളിലെ ഇന്ത്യന്‍ ടീമിന്‍റെ തുടര്‍ പരാജയങ്ങളുടെ ഉത്തരവാദിത്വം ധോണിയിയുടെ ചുമലില്‍ വയ്ക്കാനാണ് പലരും ശ്രമിച്ചത്. 100 ODI മാച്ചുകള്‍ വിജയിച്ച ആദ്യത്തെ ഇന്ത്യന്‍ ക്യാപ്ടന്‍ എന്ന ബഹുമതിയും ധോണിക്കുള്ളതാണ്. ഒരു ക്യാപ്ടന്‍ എന്നാ നിലയ്ക്ക് 2013 ലാണ് ധോണി കളിക്കളത്തില്‍ ഏറ്റവും ശോഭിച്ച്ചിട്ടുള്ളത്. 2015 ലോക കപ്പു സെമി ഫൈനലില്‍ ഇന്ത്യയെ വിജയകരമായി നയിച്ചതും ധോണി തന്നെ. 2014 മെല്‍ബോണ്‍ ടെസ്റ്റില്‍ വച്ചു ധോണി ടെസ്റ്റ്‌ ക്രിക്കറ്റില്‍ തന്‍റെ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ്‌ ക്രിക്കറ്റിലും ODI സീരീസിലുമായി ഏറ്റവും കൂടുതല്‍ വിജയം നേടിയ ഇന്ത്യന്‍ ക്യപ്ടനാണ് മഹേന്ദ്ര സിംഗ് ധോണി.

2007 ല്‍ അദ്ദേഹം ODI ക്യപ്ടന്‍സി രാഹുല്‍ ദ്രാവിഡിനു കൈമാറിയതാണ്. ലിമിറ്റഡ് ഓവേഴ്സ് ക്രിക്കറ്റില്‍ മഹത്തരമായ ഫിനിഷിംഗ് കാഴ്ചവച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെടും. ധാരാളം അവാര്‍ഡുകളും അദ്ദേഹത്തെ തേടിഎത്തിയിട്ടുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ധോനിക്ക് രാജിവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്, ഇന്ത്യന്‍ ടെരിട്ടോറിയല്‍ ആര്‍മിയുടെ ലഫ്റ്റനന്ട് കേണല്‍ പദവി, എന്നിങ്ങനെ ബഹുമതികളും ലഭിച്ചിട്ടുണ്ട്.മഹേന്ദ്ര സിംഗ് ധോണി, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശ്ശസ്സ് ഉയര്‍ത്തിയ മഹത് വ്യക്തിത്വത്തിനുടമയാണ്. ഇന്ത്യ എന്നും ധോനിയോട് കടപ്പെട്ടിരിക്കുന്നു.

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort