Breaking News

സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേ കുടുക്കാന്‍ ഗൂഡാലോചന: ചെന്നൈ IIT M Tech ബിരുദധാരി അറസ്റ്റില്‍

Date:
malayalam-vaarthakal-george-allencherry-news

സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേ കുടുക്കാന്‍ ഗൂഡാലോചന: ചെന്നൈ IIT M Tech ബിരുദധാരി അറസ്റ്റില്‍

ടുത്ത കാലത്ത് സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഒരു ഭൂമി/വസ്തു ഇടപാടുണ്ടായിരുന്നു. അതില്‍ സഭയുടെ അമരത്തിരിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലെഞ്ചേരിക്ക് നിര്‍ണായകമായ ഒരു പങ്കുണ്ടെന്ന് പരക്കെ സംസാരവും വാര്‍ത്താമാധ്യമ പ്രചാരവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യന്‍ സഭകളിലെ കര്ദ്ദിനാളന്മാരോ മെത്രാപ്പോലീത്തമാരോ, എന്തിനു പുരോഹിതന്മാര്‍ പോലും ഭൂമി/വസ്തു ഇടപാടുകളിലോ സ്വത്ത് തര്‍ക്കങ്ങളിലോ ഉള്‍പ്പെടുന്നത് അത്യപൂര്‍വമാണ്. അത്തരം സംഭവങ്ങള്‍ സഭാ ചരിത്രത്തില്‍ കണ്ടെത്താനാകുക പ്രയാസമാണ്. ക്രിസ്ത്യന്‍ സഭകള്‍ എക്കാലവും അതാതു അതിരൂപതകളിലെ മാടമ്പി സ്വഭാവമുള്ള ചില സമ്പന്ന കുടുംബങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. സീറോ മലബാര്‍ സഭയുടെ അധീനതയില്‍ കണക്കില്ലാത്ത കോടികളുടെ ആസ്തിയുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വസ്തു/ഭൂമി ഇടപാടുകള്‍, ക്രയ വിക്രയങ്ങള്‍ എന്നിവ സഭാ മേലധ്യക്ഷന്മാര്‍ക്കു സ്വതന്ത്രമായി നിര്‍വഹിക്കാന്‍ പറ്റുന്നതല്ല. ഇവിടെ പരാമര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ആലെഞ്ചേരി സാത്വിക ഗുണങ്ങള്‍ അശേഷം പോലുമില്ലാത്ത വ്യക്തിയാണെന്ന് പ്രത്യേകിച്ചു എടുത്തു പറയേണ്ടതില്ലലോ.

അയാളുടെ സംസാരം ശ്രദ്ധിച്ചാല്‍ ഗര്‍വും അഹങ്കാരവും പെട്ടെന്ന് മനസ്സിലാകും. ഒരുപക്ഷെ ഇക്കാരണം കൊണ്ടായിരിക്കണം സഭയില്ത്തന്നെ അദ്ദേഹത്തിനു നിരവധി എതിരാളികളുണ്ട്. രാജകീയ ജീവിതം നയിക്കുന്ന സഭാ തലപ്പത്തിരിക്കുന്ന മേലധ്യക്ഷന്മാര്‍ അഹങ്കാരികളാകുക സ്വഭാവികം, അവര്‍ പലപ്പോഴും സ്വയം രാജാക്കന്മാരണെന്നാണ് ഭാവിക്കുന്നത്. ഇനി ശീര്‍ഷകത്തില്‍ പറഞ്ഞതുപോലെ പ്രസക്തമായ കാര്യങ്ങളിലേക്ക് കടക്കാം. സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് എറ്റവും പുതിയ വാര്‍ത്ത, അതില്‍ ഭാഗഭാക്കായ പ്രധാന പ്രതി ചെന്നൈ IIT M Tech ബിരുദധാരിയായ ഒരു യുവാവാണത്രേ? ആദിത്യന്‍ എന്നാണ് ഇയാളുടെ പേര്. ഇന്ന് 19 ആം തീയതി ഞായറാഴ്ച രാവിലെ പോലീസ് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി.എറണാകുളം, തേവര കോന്തുരുത്തി സ്വദേശിയായ ആദിത്യന് സഭയുടെ ഉള്ളില്‍ നിന്നുതന്നെ ശക്തമായ പിന്ബലമുണ്ട്.

സീറോ മലബാര്‍ സഭയുടെ തട്ടിപ്പ് രേഖകള്‍ (കൃത്രിമ രേഖകള്‍) അശേഷം പോലും സംശയം തോന്നാത്ത വിധത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലെഞ്ചേരിക്കെതിരെ Duplicate ഉണ്ടാക്കാനുള്ള വൈദഗ്ദ്യം നേടിയിരുന്ന ആദിത്യന് നല്ല പ്രതിഫലം ലഭിച്ചു കാണണം. കര്‍ദ്ദിനാളിനു എതിരെയുള്ള കൃത്രിമ തട്ടിപ്പ് രേഖകള്‍ ഇന്റര്‍നെറ്റില്‍ ആദ്യമായി അപ് ലോഡു ചെയ്തത് ആദിത്യനാണെന്ന് പോലീസ് കണ്ടെത്തി. അയാള്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ റിസേര്‍ച്ച്‌ അനലിസ്റ്റു ആണ്. ചെന്നൈ അഡയാര്‍ IIT യില്‍ നിന്ന് M Tech നേടിയ ശേഷം ഇയാള്‍ റീസേര്‍ച്ച്‌ ചെയ്യുകയായിരുന്നു. അയാള്‍ പറയുന്നത് സീറോ മലബാര്‍ സഭയിലെ ഒരു പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരമാണത്രേ കര്‍ദ്ദിനാള്‍ മാര്‍ ആലെഞ്ചേരിക്കെതിരായി തട്ടിപ്പ് രേഖകള്‍ നിര്‍മ്മിച്ചത്. തേവരയിലുള്ള ഒരു കടയിലിരുന്നുകൊണ്ടാണ് ആദിത്യന്‍ സീറോ മലബാര്‍ സഭയുടെ കൃത്രിമ രേഖകള്‍ കര്‍ദ്ദിനാളിനെതിരെ ചമച്ചുണ്ടാക്കിയത്. അതിനുവേണ്ടി ഉയോഗിച്ച കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്ത ആദിത്യനെ പിന്നീടു മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort