Breaking News

“വാട്സ്ആപ് ബഗ്” ഉറപ്പിച്ചതിനു “ഫേസ്ബുക്ക്‌” ഒരു കേരള വിദ്യാര്‍ഥിയെ ആദരിക്കുന്നു

Date:
malayalamvaarthakal-news-model-mridula-aginst-vinayakan

“വാട്സ്ആപ് ബഗ്” ഉറപ്പിച്ചതിനു “ഫേസ്ബുക്ക്‌” ഒരു കേരള വിദ്യാര്‍ഥിയെ ആദരിക്കുന്നു

ലപ്പുഴ സ്വദേശിയായ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്ക് ലോകത്തിലെ നമ്പര്‍. 1 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്കിന്‍റെ ആദരം. വാട്ട്സ് ആപ്പ് ആപ്ലിക്കേഷനിലുള്ള ഗുരുതരമായ ഒരു പിഴവ് കണ്ടെത്തിയതിനാണ് 19 കാരനായ കെ. എസ്. അനന്തകൃഷ്ണന്‍ എന്ന ബി.ടെക് വിദ്യാര്‍ഥിയെ ഫേസ് ബുക്ക്‌ ആദരിച്ചത്. മറ്റുള്ളവര്‍ക്ക് ഉപയോഗിക്കുന്ന ആളറിയാതെ വാട്ട്സ് ആപ്പിലുള്ള മുഴുവന്‍ ഫയലുകളും മാറ്റിക്കളയാന്‍ പറ്റുന്ന പ്രോഗ്രാമിലോ, സിസ്റ്റത്തിലോ ഉള്ള ഒരു തകരാര്‍ ശരിപ്പെടുത്തിയതിനാണ് ഫേസ് ബുക്ക്‌ മിടു മിടുക്കനായ ഈ യുവാവിനെ ആദരിക്കുന്നത്. അനന്ത കൃഷ്ണന്‍ ഗുരുതരമായ ഈ പിഴവ് മൂന്നു മാസം മുനപു തന്നെ കണ്ടെത്തിയതാണ്.

രണ്ടു മാസത്തെ നിരീക്ഷണത്തിനു ശേഷം ഫേസ് ബുക്ക്‌ അധിക്രുതര്‍ അനന്ത കൃഷ്ണനുമായി ബന്ധപ്പെടുകയും 500 ഡോളര്‍ പാരിതോഷികമായി നല്‍കുകയും ചെയ്തു. അതുകൂടാതെ ഫേസ് ബുക്കിന്‍റെ ഹാള്‍ ഓഫ് ഫെയ്മില്‍ അനന്ത കൃഷ്ണന്റെ പേര് കുറിക്കുകയും ചെയ്തു. ഫേസ് ബുക്കില്‍ (ഈ വര്‍ഷത്തെ നന്ദി പ്രകടന ഭാഗത്ത്) 80 ആമത്തെ സ്പോട്ടിലാണ് അനന്ത കൃഷ്ണന്റെ പേര് ചേര്‍ത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ ഫേസ് ബുക്കിലോ അതിന്‍റെ ആപ്പ്ളിക്കേഷന്‍സിലോ ഗുരുതരമായ പിഴവു കണ്ടുപിടിക്കുന്നവര്‍ക്കാണ് ഫേസ് ബുക്ക്‌ അവാര്‍ഡുകള്‍, പാരിതോഷിതങ്ങള്‍, കാഷ്പ്രൈസ്, ഹാള്‍ ഓഫ് ഫെയിം എന്‍ട്രി എന്നിവ നല്‍കുന്നത്. ഇന്‍റെര്‍നെറ്റിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സദാചാരപരമായ ഹാക്കിംഗ് എങ്ങിനെ ചെയ്യാമെന്ന് ഗവേഷണം ചെയ്യുകയാണ് അനന്തകൃഷ്ണന്‍. കേരള പോലീസിന്‍റെ സൈബര്‍ഡോമുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അനന്ത കൃഷ്ണന്‍. ആലപ്പുഴ മങ്കൊമ്പ് കൃഷ്ണ വിഹാറിലെ കൃഷ്ണ കുമാറിന്‍റെയും മാതൃഭൂമി എജെന്റ് ശ്രീജയുടെയും മകനാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *