Breaking News

തൊപ്പി നിര്‍മാണത്തിന്‍റെ തിളങ്ങുന്ന പാരമ്പര്യവുമായി തളങ്ങര

Date:
malayalamvaarthakal-news-thalangara-thoppikal-kasaragod

തൊപ്പി നിര്‍മാണത്തിന്‍റെ തിളങ്ങുന്ന പാരമ്പര്യവുമായി തളങ്ങര

ളങ്ങര തൊപ്പികള്‍ ലോക പ്രശസ്തമാണ്, തളങ്ങര തൊപ്പികളുടെ ചരിത്രം പരിശോധിച്ചാല്‍ അത് വളരെ പ്രാചീനമായ പരമ്പരാഗതമായ നിര്‍മാണ ശൈലിയുടെ സംഭാവനയാണ് തളങ്ങര തൊപ്പികള്‍. കാസര്‍കോടുള്ള തളങ്ങര എന്ന സ്ഥലം വളരെ പ്രശസ്തമാണ്. പ്രശസ്ത കവി ഉബൈദിന്റെ ജന്മ നാടാണ് തളങ്ങര. ഒരു കാലത്ത് കേരളത്തിലെ കള്ളക്കടത്തുകാരുടെ സങ്കേതമായിരുന്നു തളങ്ങര. കാസര്‍കോട് വെസ്റ്റു ഹില്ലിലുള്ള തലങ്ങര എന്ന സ്ഥലത്ത് നിര്‍മിക്കുന്ന തളങ്ങര തൊപ്പികള്‍ നിര്‍മിതിയുടെ പ്രത്യേകതകൊണ്ട് ലോകശ്രദ്ധയാകർഷിച്ച തൊപ്പിയാണ്‌.ചുരുക്കിപ്പറഞ്ഞാല്‍ കോഴിക്കോടന്‍ ഹല്‍വ എന്ന് പറയുന്നതുപോലെ തളങ്ങര തൊപ്പിയും സുസ്ഥിരമായ പേരെടുത്തു കഴിഞ്ഞു.

തളങ്ങര തൊപ്പികളുടെ നൂറ്റാണ്ടുകള്‍ നീളുന്ന പാരമ്പര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത് അബ്ദുല്‍ രഹീം ആണ്. എപ്പോള്‍ തലങ്ങര തൊപ്പി നിർമാണത്തിനു നേതൃത്വം നല്‍കുന്നത് അബ്ദുല്‍ രഹീം എന്നുപേരുള്ള ഒരു വയോധികനാണ്.അദ്ദേഹത്തിന്റെ പിതാവില്‍ നിന്നാണ് അബ്ദുല്‍ രഹീമിന് ഈ തൊഴിലില്‍ നിന്ന് പരിശീലനം കിട്ടുന്നത്. ഇത് ഇവരുടെ പരമ്പരാഗത തൊഴിലാണ് തലങ്ങര തൊപ്പികളുടെ നൂറ്റാണ്ടുകള്‍ രഹീം എന്ന മേല്‍പ്പറഞ്ഞ വയോധികനാണ്. ഈ പരമ്പരാഗത തൊപ്പി നിര്‍മാണ വൈദഗ്ദ്യം അദ്ദേഹത്തിനു ലഭിക്കുന്നത് പിതാവായ അബൂബക്കര്‍ മുസല്യാരില്‍ നിന്നാണ്. അദ്ദേഹത്തിനു പിതാവ് മുഹമ്മദില്‍ നിന്നാണ് തൊപ്പി നിര്‍മാണത്തൊഴില്‍ പഠിക്കുന്നത്.

രണ്ടു വർഷം മുന്‍പ് അബൂബക്കര്‍ മുസ്സല്യാര്‍ നിര്യാതനായി, പിന്നീടാണ് അദ്ദേഹത്തെ തൊപ്പി നിര്‍മാണത്തില്‍ സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ മകനായ അബ്ദുല്‍ രഹീം ഈ തൊഴില്‍ ഏറ്റെടുക്കുന്നത്. അദ്ദേഹം ഭാര്യപിതാവുമായി ചേര്‍ന്നാണ് ഇപ്പോള്‍ തൊപ്പി നിര്‍മാണം നടത്തുന്നത്. ഭാര്യ പിതാവ് വിദേശത്ത് നിന്നും മടങ്ങി വന്നയാളാണ്. അജ്ജാസ് എന്ന് പേരുള്ള ഇദ്ദേഹം ഗള്‍ഫു നാടുകളില്‍ തൊപ്പി നിര്‍മിച്ചു വിറ്റ് പരിചയമുള്ളയാളാണ്. പക്ഷെ ഇപ്പോള്‍ തലങ്ങരയുടെ സ്പെഷ്യല്‍ തൊപ്പികളുടെ വില്പനയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു തളങ്ങര തൊപ്പി പൂര്‍ണമാകാന്‍ 15 ദിവസത്തോളമെടുക്കും. ഏതായാലും തലങ്ങര തൊപ്പിനിര്‍മാണത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ഈ ബിസിനസ്സ് തുടര്‍ന്നുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നാണ് അബ്ദുല്‍ രഹീം പറയുന്നത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort