Breaking News

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇടിച്ചു പൊളിച്ചു വരുന്നുണ്ട്

Date:
malayalam-vaarthakal-kaalavarsham-rain-days

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇടിച്ചു പൊളിച്ചു വരുന്നുണ്ട്

നാളെ കഴിഞ്ഞു മറ്റെന്നാള്‍ മുതല്‍ പെരുമഴയായിരിക്കും. പക്ഷെ ആദ്യമേ പറഞ്ഞിട്ടുണ്ട്, മഴയുടെ കാര്യമല്ലേ കേരളത്തിലാണെങ്കില്‍ നിരന്തരം കാലാവസ്ഥാ പ്രവചനം എന്തുകൊണ്ടോ ശരിയാകുന്നില്ല. മഴയുടെ വരവിനെക്കുറിച്ച് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാകാന്‍ വിധിക്കപ്പെട്ടവരാണോ എപ്പോഴും? ഇപ്പോള്‍ ഇതാ ഏറ്റവും പുതിയ കാലവസ്ഥാ പ്രവചന പ്രകാരം മറ്റെന്നാള്‍ വ്യാഴാഴ്ച മുതല്‍ വിശ്വസിക്കാമെങ്കില്‍ പെരുമഴയായിരിക്കും.

ഇപ്പോള്‍ ഇതാ കേരളത്തിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചന പ്രകാരം മറ്റെന്നാള്‍ വ്യാഴം മുതല്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമാണത്രേ ഉണ്ടാകാന്‍ പോകുന്നതു , അതിന്‍റെ ദിവസം കൃത്യമായും പറഞ്ഞിരിക്കുന്നു. ജൂണ്‍ 6, 2019 , സാധാരണ ഗതിയില്‍ എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കാറാകുമ്പോള്‍ മോശമല്ലാത്ത മഴ പെയ്യാറുണ്ട്. അത്തരം ഒരു ധാരണയിലാണോ നമ്മുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചനങ്ങള്‍ പടച്ചു വിടുന്നതെന്ന് അറിയില്ലല്ലോ? ഇപ്രാവശ്യം വളരെ കുറഞ്ഞ അളവില്‍ മാത്രമേ വേനല്‍ മഴ ലഭിച്ചിട്ടുള്ളൂ. സാധാരണ വര്‍ഷങ്ങളിലെ മഴയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഒരു പക്ഷെ നേര്‍പകുതി മാത്രമേ ഇപ്രാവശ്യം പെയ്തിട്ടുള്ളൂ. മാര്ച്ചു 1 നും മേയ് 31 നു മിടയ്ക്ക് എല്ലാ വര്‍ഷവും അത്യാവശ്യം വേനല്‍ മഴ ലഭിക്കാറുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പ്രകാരം 55 ശതമാനത്തോളം മഴയ്ക്ക്‌ കുറവുണ്ടായിരിക്കുമെങ്കിലും 169.6 ഘന മീറ്റര്‍ മാത്രമേ, 379.7 മില്ലി മീറ്റര്‍ മഴയാണ് പെയ്യാന്‍ സാധ്യതയുള്ളത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ പെയ്തേക്കുമെന്നാണ് സൂചന. കേരളത്തില്‍ പലയിടത്തും 40 മുതല്‍ 50 കിലോമീറ്റെര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ട് എല്ലാ ജില്ലകളും ജാഗ്രതയോടെയിരിക്കണമെന്നു നിര്‍ദ്ദേശമുണ്ട്.

ഏറ്റവും കുറഞ്ഞ മഴ ലഭിക്കാന്‍ സാധ്യതയുള്ളത് കാസര്‍കോട് ജില്ലയിലാണ്. വെറും 64 മില്ലി മീറ്റര്‍ മഴ മാത്രമാണ് കാസര്‍കോട് ജില്ലയില്‍ ലഭിക്കനിടയുള്ളത്. അതെ സമയം ആലപ്പുഴ ജില്ലയില്‍ 272. 9 മില്ലി മീറ്റര്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ പെയ്തു മഴയുടെ കുറവായി 77 ശതമാനമാണ് പ്രതീക്ഷിക്കുന്നത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort