Breaking News

സ്വര്‍ണ മാല കവര്‍ന്ന മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച തയ്യല്‍ക്കാരന് പോലീസ് വക പുതിയ സൈക്കിള്‍

Date:
malayalam-vaarthakal-cherthala-soman-police-buy-cycle

സ്വര്‍ണ മാല കവര്‍ന്ന മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച തയ്യല്‍ക്കാരന് പോലീസ് വക പുതിയ സൈക്കിള്‍

ബൈക്കില്‍ വന്നെത്തി യുവതിയുടെ മാല കവര്‍ന്നെടുക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടാന്‍ സഹായിച്ച തയ്യല്‍ക്കാരന് ചേര്‍ത്തല പോലീസിന്റെ സ്നേഹ സമ്മാനം “ഒരു സൈക്കിള്‍”. കഴിഞ്ഞ ദിവസം ചേർത്തലയിലാണ് ഈ മാതൃകാപരമായ പ്രവൃത്തി അരങ്ങേറിയത്. ബൈക്കില്‍ പാഞ്ഞെത്തിയ കള്ളന്‍, പി. എസ. സി കോച്ചിംഗ് സെന്ററില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുക്കുന്നത് സോമന്‍ എന്ന തയ്യല്‍ക്കാരന്റെ ശ്രദ്ധയില്‍ പെട്ടു.

അയാള്‍ എതിര്‍ ദിശയില്‍ നിന്നും സൈക്കിളില്‍ വരുകയായിരുന്നു, വളരെ സാഹസികമായി സോമന്‍ മാല കവര്‍ന്നയാളെ കീഴ്പ്പെടുത്തി. മാല കവര്‍ന്നെടുത്ത ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ സോമന്‍ തന്റെ സൈക്കിള്‍ ബൈക്കിനു മുന്നിലേക്ക്‌ തള്ളിവിട്ടു , ബൈക്കിന്റെ ബാലന്‍സ് തെറ്റിച്ചു വീഴിക്കയായിരുന്നു. പെട്ടെന്നുതന്നെ സോമനും ഒന്ന് രണ്ടു ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് മാല കവര്‍ന്നയാളെ കീഴ്പ്പെടുത്തി അടുത്തുള്ള പോലീസ് സ്റെഷനില്‍ ഏല്‍പ്പിച്ചു.

ഈ ശ്രമത്തിനിടെ സോമന്‍റെ സൈക്കിലിനു മുകളിലൂടെ ബൈക്ക് കയറിയിറങ്ങി സൈക്കിള്‍ പാടെ തകര്‍ന്നിരുന്നു. അതിനു പകരമായി ചേര്‍ത്തല അര്ത്തുങ്ങള്‍ പോലീസ് സ്റെഷനിലെ പോലീസുകാരെല്ലാം ചേര്‍ന്ന് പിരിവെടുത്ത് ഒരു പുതിയ സൈക്കിള്‍ വാങ്ങി സോമന് നല്‍കുകയായിരുന്നു. പുതിയ സൈക്കിളിനു 6000 രൂപയോളം ചിലവായി. പോലീസുകാര്‍ ഒരു മീറ്റിങ്ങു വിളിച്ചുകൂട്ടി സോമന്റെ സാഹസികതയും ധൈര്യത്തെയും അഭിനന്ദിച്ചു സംസാരിക്കുകയും എല്ലാവരുടെയും സാന്നിധ്യത്തില്‍ വച്ചു പുതിയ സൈക്കിള്‍ സമ്മാനിക്കുകയും ചെയ്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort