Breaking News

സൂക്ഷിക്കുക, കേരളത്തിലങ്ങോളം മീന്‍ ചന്തകളില്‍ മാരകമായ രാസ പദാര്‍ഥങ്ങള്‍ തളിച്ച മത്സ്യം വില്പനയ്ക്ക്.വിഷ മത്സ്യം ഉപയോഗിക്കരുത്

Date:
malayalamvaarthakal-news-fishes-in-kerala-full-of-chemicals

സൂക്ഷിക്കുക,കേരളത്തിലങ്ങോളം മീന്‍ ചന്തകളില്‍ മാരകമായ രാസ പദാര്‍ഥങ്ങള്‍ തളിച്ച മത്സ്യം വില്പനയ്ക്ക്.വിഷ മത്സ്യം ഉപയോഗിക്കരുത്

പ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ വളരെ മോശം, മാസങ്ങള്‍ പഴക്കമുള്ള ഈ മത്സ്യങ്ങളില്‍ കേടുപറ്റാതിരിക്കാന്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസ പദാര്‍ഥങ്ങള്‍ തളിക്കുകയും തൂവുകയും ചെയ്തിട്ടുള്ള ഈ മത്സ്യങ്ങള്‍ ഉപയോഗിക്കാതിരിക്കുക.പ്രധാനമായും ആലപ്പുഴ, ചാരുമൂട്‌, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ വില്പന നടത്തുന്ന മത്സ്യങ്ങള്‍ ഏറെ ദോഷമുണ്ടാക്കുന്നതാനെന്നു വ്യക്തമായി.

കേരളത്തിലെ ആരോഗ്യ സുരക്ഷ വകുപ്പ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫുഡ്‌ സേഫ്ടി) കേരളമാകെയുള്ള മത്സ്യ മാര്‍ക്കെറ്റുകളില്‍ അന്വേഷണം തുടങ്ങി. പ്രാരംഭമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം മത്സ്യ മാര്‍ക്കറ്റുകളെയാണ് അന്വേഷണ വിധേയമാക്കുന്നത്. കേരളത്തില്‍ പലയിടത്തും വില്‍ക്കുന്ന മത്സ്യങ്ങള്‍ക്ക് രുചി തീരെയില്ല, അതിനു കാരണം പഴക്കവും മത്സ്യങ്ങളിലെ വിഷ സാന്നിധ്യവുമാണ്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ മത്സ്യ മാര്‍ക്കെറ്റുകളില്‍ നിന്ന് സാമ്പിള്‍ മത്സ്യങ്ങള്‍ എടുത്തു ഫുഡ്‌ സേഫ്റ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഫോര്‍മാലിന്‍, അമോണിയ എന്നി മാരക വസ്തുക്കള്‍ മത്സ്യങ്ങളില്‍ കേടു പറ്റാതിരിക്കാന്‍ വേണ്ടി ചേര്‍ത്തു കാണുമെന്നാണ് വിശ്വസിക്കുന്നത്. മഹാ രാഷ്ട്ര, ഗുജറാത്ത്‌, ഓടീഷ ,ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍ തോതില്‍ മത്സ്യം ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. കേരളം ഒരുപക്ഷെ ഇന്ത്യയിലെ ഈട്ട്വും കൂടുതല്‍ മത്സ്യ ഉപ ഭോക്താക്കളുള്ള നാടാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ കാലം മത്സ്യങ്ങള്‍ കേടു കൂടാതിരിക്കാന്‍ കേരളാ വിപണിയിലെ വമ്പന്മാര്‍ ശ്രധ്ധിക്കുന്നതിന്റെ ഭാഗമാണ് ഫോര്‍മാലിന്‍, അമോണിയ പോലുള്ള വിഷ രാസ വസ്തുക്കള്‍ മത്സ്യങ്ങളില്‍ കലര്‍ത്തുന്നത്.

ശുദ്ധ ജല മല്‍സ്യങ്ങളായ പല ഇനങ്ങളും ആന്ധ്ര പ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടു. അവയിലും മാരകമായ രാസ് വസ്തുക്കള്‍ കലര്ത്തുന്നതായി കേരള ഫുഡ്‌ സേഫ്റ്റി വിഭാഗത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാലവര്‍ഷം പിടിച്ചു കഴിഞ്ഞാല്‍ രൂക്ഷമായ മത്സ്യ ക്ഷാമം അനുഭവപ്പെടുന്നത് മുന്നില്‍ക്കണ്ടുകൊണ്ട് ടോണ്‍ കണക്കിനു മത്സ്യങ്ങളാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort