Breaking News

പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കറുടെ മരണവും കാറപകടവും ആസൂത്രിതമായ കൊലപാതകമോ?

Date:
malayalam-vaarthakal-balabhaskar-case

പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കറുടെ മരണവും കാറപകടവും ആസൂത്രിതമായ കൊലപാതകമോ?

കാറപകടത്തില്‍ മരണമടഞ്ഞ ബാല ഭാസ്കറുടെ മുന്‍ മാനേജര്‍മാര്‍ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തി. ഇക്കാരണത്താല്‍ ബാല ഭാസ്കറുടെ മരണം വാസ്തവത്തില്‍ അപകട മരണം തന്നെയായിരുന്നോ, അതോ ആസൂത്രിതമായ കൊലപാതകമാണോ ? എന്ന് കണ്ടെത്തേണ്ട അവസ്ഥയിലാണ് കേരള പോലീസ്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിനു പോലീസ് പിടിയിലായ പ്രകാശന്‍ തമ്പിയെന്നയാള്‍ മരണമടഞ്ഞ ബാല ഭാസ്കറുടെ മുന്‍ സംഗീത സംഘാടകനും മാനേജരുമായിരുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ പ്രധാന ആരോപിതനായ വിഷ്ണു ബാല ഭാസ്കരുടെ ഫൈനാന്ഷ്യല്‍ മാനേജരായിരുന്നു.

ഈ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബാല ഭാസ്കരുമായി തൊഴില്‍ പരമായി അടുപ്പമുള്ള രണ്ടുപേര്‍ ഭാഗഭാക്കുകളായി വന്നതിനാല്‍ സ്വാഭാവികമായും ബാല ഭാസ്കരുടെ മരണത്തില്‍ അസാധാരണത്വമില്ലേയെന്നു സംശയിച്ചുപോകും. അതെ സംശയം ബലപ്പെട്ടതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ബാല്ഭാസ്കരുടെ പിതാവ് കെ.സി ഉണ്ണി ബാലഭാസ്കരുടെ മരണത്തില്‍ സംശയം ഉന്നയിക്കുന്നതും അസ്വാഭാവികതയുണ്ടെന്നു പറയുന്നതും. ഏതായാലും ബാല ഭാസ്കരുടെ പിതാവ് കെ.സി ഉണ്ണി ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് മുന്‍പില്‍ ഒരു പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ബാല ഭാസ്കരുടെ പിതാവ്. ബാല ഭാസ്കരുടെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ എഴുതിയത് പ്രകാശന്‍ തമ്പിയും വിഷ്ണുവും ബാല ഭാസ്കരുടെ മാനേജര്‍മാര്‍ അല്ലെന്നും അവര്‍ സംഗീത പരിപാടികളുടെ ഓര്‍ഗനൈസര്മാര്‍ മാത്രമാണെന്നുമാണ്.

ബാല്ഭാസ്കരുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത് ബാല്യകാലം തൊട്ടേ ബാല ഭാസ്കര്‍ക്ക് വിഷ്ണുവിനോട് അടുപ്പമുണ്ടായിരുന്നുവെന്നാണ്. അതെ സമയം എട്ടു വര്ഷം മുന്‍പ് വരെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന .പ്രകാശ്‌ തമ്പിയാണത്രേ ബാലഭാസ്കരുടെ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നതും അതുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തിയിരുന്നതും ബാല ഭാസ്കരുടെ ബന്ധുക്കള്‍ പാലക്കാടുള്ള ഒരു ആശുപത്രി ഉടമയ്ക്കെതിരെ സംശയം ഉയര്‍ത്തിയിട്ടുണ്ട്. പ്രസ്തുത ആശുപത്രി ഉടമയുമായിട്ടു വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും അടുത്ത ബന്ധമുണ്ടന്നു ബാല ഭാസ്കരുടെ പിതാവ് കെ.സി ഉണ്ണി പറയുന്നു.

സുഹൃത്തുക്കള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ബാല ഭാസ്കരുടെ ദാരുണമായ അപകടാവസ്ഥയില്‍ മരണത്തിനു മുന്‍പ് അദ്ദേഹത്തെ ആദ്യം ചെന്ന് കണ്ടത് പ്രകാശന്‍ തമ്പിയാണ്. അത്രയും ദാരുണമായ സംഭവത്തിനു ശേഷം പ്രകാശനും വിഷ്ണുവും അകന്നു നിന്നിരുന്നുവത്രേ? അതിനു ശേഷം ഇക്കൂട്ടര്‍ക്ക് വിദേശത്ത് പല ഇടപാടുകളും ഉള്ളതായിട്ട് ആരോപണം ഉയര്‍ന്നിരുന്നു. അതിനോടനുബന്ധിച്ച് വിഷ്ണു ഇടയ്ക്കിടയ്ക്ക് വിദേശത്തോട്ടു പൊകുമായീരുന്നത്രെ? ബാല ഭാസ്കരുടെ ബന്ധുക്കള്‍ പറയുന്നത് ബന്ധുക്കളാണെന്നുണ്ടെങ്കില്‍ക്കൂടി അവര്‍ക്ക് പോലുമറിയാത്ത ബാല ഭാസ്കരുടെ സാമ്പത്തിക ഇടപാടുകള്‍ അറിയാവുന്നത് വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കുമാണേന്നാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *