Breaking News

പ്ലുസ് ടു പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്നു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

Date:
malayalam-vaarthakal-girl-committed-to-suicide

പ്ലുസ് ടു പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്നു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പ്ലസ്‌ ടു പരീക്ഷകളില്‍ തോറ്റു, അവള്‍ക്കു തോന്നി “ഇനിയെന്തിനു ജീവിക്കണം”, പിന്നൊന്നും ആലോചിച്ചില്ല, നേരെ പുഴയ്ക്കു കുറുകെയുള്ള പാലത്തിലേക്ക് നടന്നു, ഒറ്റച്ചാട്ടം, അതോടെ തീര്‍ന്നു ഒരു ജീവിതം. കൌമാരത്തിലേക്ക് കടന്നതേയുള്ളൂ. പറവൂര്‍ ഗവന്‍മെന്റു ഹയര്‍ സെക്കണ്ടറി സ്കൂളിലെ അതുല്യ അന്ന വിദ്യാര്‍ഥിനിയാണ് പ്ലുസ് ടു തോറ്റുപോയതിനു മനം നൊന്തു പുഴയില്‍ ചാടി ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച പ്ലസ്‌ ടു പരീക്ഷാഫലം വന്നു ഫലം അറിഞ്ഞ ശേഷം ഉച്ചയ്ക്ക് 1 മണിയോടെ അതുല്യ പറവൂര്‍ കുറ്റിച്ചിര പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. പാലത്തിനു സമീപത്തു താമസിക്കുന്നവര്‍ ഈ വിവരം പോലീസിനെയും ഫയര്‍ ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് അതുല്യയുടെ മൃതദേഹം പുഴയില്‍ നിന്നും വീണ്ടെടുത്തു.

അതുല്യ എന്ന ഈ പെണ്‍കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നു. പ്ലസ്‌ വോണ്‍ പരീക്ഷയില്‍ ഭേദപ്പെട്ട മാര്‍ക്ക് വാങ്ങിയതായിരുന്നു. അവളുടെ അദ്ധ്യാപികമാര്‍ പറയുന്നത് അടുത്തയിടെയായി അവള്‍ പഠന കാര്യത്തില്‍ മോശമായെന്നും തീരെ പിന്നോക്കം പോയിയെന്നുമാണ്. അതുല്യയുടെ അച്ഛന്‍ ബാബുരാജും അമ്മ റീനയും വിവാഹ ബന്ധം വേര്‍പിരിഞ്ഞവരാന്. അതിനു ശേഷം അച്ഛനും അമ്മയും പുനര്‍ വിവാഹിതരാകുകയും ചെയ്തു. അതുല്യ ഇടവിട്ട് മാറി മാറി അച്ഛന്റെയും അമ്മയുടെയും വീടുകളില്‍ താമസിച്ചുകൊണ്ടാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. മാതാപിതാക്കളുടെ കുത്തഴിഞ്ഞ ജീവിതത്തില്‍ സ്നേഹം കിട്ടാതെ വളര്‍ന്നവളാണ് അതുല്യ എന്ന പെണ്‍കുട്ടി. അവള്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ അവളുടെ മാതാപിതാക്കള്‍ക്കുള്ള പങ്കു തള്ളിക്കളയാനാകുന്നതല്ല. അതുല്യയുടെ മൃത ദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *