Breaking News

നിപ്പ: മുന്‍ കരുതലും സുരക്ഷയുമാണ് ആവശ്യം, പരിഭ്രാന്തിയും പേടിയും വേണ്ടേ, വേണ്ട

Date:
malayalam-vaarthakal-nipha-virus-in-kerala-2019

നിപ്പ: മുന്‍ കരുതലും സുരക്ഷയുമാണ് ആവശ്യം. പരിഭ്രാന്തിയും പേടിയും വേണ്ടേ, വേണ്ട

നിപ്പ വീണ്ടും പരിഭ്രാന്തി പടര്‍ത്തുന്നു, പത്ര വാര്‍ത്തകളും സോഷ്യല്‍ മീഡിയയും നിപ്പയെ ഏട്റ്റെടുത്തിരിക്കുകയാണ്, വവ്വാലുകള്‍ കടിച്ച മാങ്ങ പോലുള്ള പഴവര്‍ഗങ്ങളില്‍ നിന്നാണ് നിപ്പ വൈറസ് മനുഷ്യ ശരീരത്തില്‍ കടന്നു കയറുന്നതെന്ന് കണ്ടുപിടിക്കപ്പെട്ടതാണല്ലോ? നിപ്പ മാരകമാണ് , സംശയം വേണ്ട. ഇപ്പോള്‍ കേരളം ഒന്നടങ്കം വീണ്ടും നിപ്പ പേടി സ്വപ്നത്തിന്‍റെ വരുതിയിലാണ് . പത്രമാധ്യമങ്ങളുടെ സ്കൂപ്പും സെന്‍സേഷനും നിപ്പ തന്നെ. പരിഭ്രാന്തരാകരുതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭയം ഒരിക്കലും ഒരു പരിഹാരമല്ല. അതേസമയം ആവശ്യമായ മുന്‍കരുതല്‍ എടുക്കുകയാണ് പരമ പ്രധാനം. നിപ്പയെ സംബന്ധിച്ച അനാവശ്യമായ പ്രചരണങ്ങളില്‍ വീണു പോകാതിരിക്കുക, സംയമനവും ധൈര്യവും കൈവിടാതിരിക്കുക. വഴിതെറ്റിച്ചു വിടുന്ന അറിയിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും ഒരാള്‍ക്ക് നിപ്പ വൈറസ് ബാധയുണ്ടെന്നു സംശയം തോന്നിയാല്‍ ഒട്ടും വൈകാതെ അയാള്‍ക്ക്‌ ആവശ്യമായ ഏറ്റവും യുക്തമായ വൈദ്യസഹായവും പരിചരണവും നല്‍കുക. ഇക്കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വേണ്ടത്.

എന്താണ് നിപ്പ വൈറസ്?

ലോക ആരോഗ്യ സംഘടനയായ WHO യുടെ കണ്ടെത്തല്‍ പ്രകാരം നിപ്പ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങിനെയാണ്‌. നിപ്പ വൈറസ് എന്നാല്‍ അത് അത് ജൂനോട്ടിക് പാരാമയിക്സോ വൈറസ് ആണ് . ഇത് പരത്തുന്നത് ഒരു പ്രത്യക തരം വവ്വാലുകളാണ്. (പടെറോപ്പൊടിടെ ഇനത്തില്‍പ്പെട്ട വവ്വാലുകലാണ്‌ നിപ്പ പരത്തുന്നത്) ഈ നിപ്പ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത്‌ മനുഷ്യരിലും പന്നികളിലുമാണത്രേ? ഇത് ലോകത്ത് ആദ്യമായി കണ്ടെത്തിയത് മലേഷ്യയിലും സിംഗപ്പൂരിലുമാണ്. അത് ലോകം വ്യക്തമായും അറിഞ്ഞു തുടങ്ങിയത് 1998 നും 1999 നും ഇടയിലാണ്. നിപ്പ ബാധിതനായിക്കഴിഞ്ഞാല്‍ 5 മുതല്‍ 14 ദിവസത്തിനകം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്‌. പനി, തലവേദന, തല നേരെ നിക്കാത്ത വിധം തൂക്കം, മാനസിക പിരിമുറുക്കം, ആശയക്കുഴപ്പം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുക. വേണ്ട സമയത്ത് ഏറ്റവും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണ സാധ്യത കൂടുതലാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort