Breaking News

നടന്‍ “വിനായകനെതിരെ” മോഡല്‍ മൃദുലാ ദേവി

Date:
malayalamvaarthakal-news-model-mridula-aginst-vinayakan

നടന്‍ “വിനായകനെതിരെ” മോഡല്‍ മൃദുലാ ദേവി

മുന്‍ മോഡലായ മൃദുലാ ദേവി ശശിധരന്‍ നടന്‍ വിനായകനെതിരെ ലൈംഗിക പെരുമാറ്റ ദൂഷ്യ ആരോപണം ഉന്നയിക്കുന്നു. വിനായകന്‍ ഇപ്പോള്‍ പഴയ വിനായകനല്ല. മലയാളത്തിലും തമിഴിലും സ്റ്റാര്‍ വാല്യൂ ഉള്ള നടനാണ്‌. അടുത്തയിടെ വിക്രമിന്‍റെ വില്ലനായി ധ്രുവ നക്ഷത്രത്തില്‍ അഭിനയിച്ചതിനു ഒരു കോടി രൂപയാണ് വിനായകന്‍ പ്രതിഫലമായി വാങ്ങിച്ചത്. കേരള രാഷ്ട്രീയത്തില്‍ വിനായകന്‍റെ നിലപാടുകള്‍ക്കെതിരെ മോഡല്‍ മൃദുല സോഷ്യല്‍ മീഡിയില്‍ ചില ഇഷ്യൂസ് ഉണ്ടാക്കിയത് വിനായകനെതിരെ നിരന്തരം സൈബര്‍ ആക്രമണത്തിനു കാരണമായി. ഫേസ് ബൂക്കിലൂടെയുള്ള മൃദുലയുടെ വെളിപ്പെടുത്തലുകള്‍ വൈറലായിത്തീര്‍ന്നു. നിരവധിയാളുകള്‍ മൃദുലയെ പിന്തുണയ്ക്കാനും ആക്രമിക്കാനും തയ്യാറായി ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു.

മൃദുല പറയുന്നത് ശ്രദ്ധിക്കുക, ആക്രമിക്കപ്പെട്ട നടിയെ അനുകൂലിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിനായകനോട് ബഹുമാനമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്‍റെ സ്വന്തം അനുഭവത്തില്‍ വിനായകന്‍റെ സ്ത്രീ വിരുദ്ധ സമീപനം മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ എനിക്കയാളോട് അല്പം പോലും ബഹുമാനമില്ല. ഒരു പരിപാടിക്കുവേണ്ടി ഞാന്‍ വിനായകനെ ക്ഷണിച്ചപ്പോള്‍ അയാളോടൊപ്പം കിടക്ക പങ്കിടണമെന്നു പറഞ്ഞു. അയാള്‍ക്ക്‌ എന്‍റെ അമ്മയെയും കൂടി വേണമത്രേ? അയാളുടെ മൊബൈല്‍ സംഭാഷണം മുഴുവന്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വിനായകന്‍റെ ‘തൊട്ടപ്പന്‍” എന്ന സിനിമ ഞാന്‍ കാണുന്നുണ്ട്. ക്യാംപെയിനില്‍ ഞാന്‍ സജീവമായിരിക്കും. പക്ഷേ വിനായകനെ ജാതീയമായി ആക്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അതിനു തയ്യാറുമല്ല. അതേ സമയം വിനായകന്‍റെ ജാതി അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങളോട് ഞാന്‍ പിന്തുണ കാണിക്കും. എന്നു മാത്രമല്ല, സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി കാണുന്ന വിനായകന്‍റെ അധമ സംസ്കാരത്തെ എതിര്‍ക്കുകയും ചെയ്യും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort