Breaking News

മോഹന്‍ലാല്‍ ചങ്ങനാശേരിയില്‍ സ്ഥാനാര്‍ത്ഥിയാകുമോ?

Date:

തിരുവനന്തപുരം: ജാതിരാഷ്ട്രീയവും മതരാഷ്ട്രീയവും മൂലം കേരളം കലങ്ങിമറിയുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥിത്വം വാര്‍ത്തായുകന്നത്. ഒരു പ്രമുഖ ദിനപത്രമാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇപ്പോള്‍ തെലുങ്കുചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആന്ധ്രയിലുള്ള മോഹന്‍ലാല്‍ പക്ഷെ ഈ വാര്‍ത്ത നിഷേധിച്ചുകഴിഞ്ഞു. പിന്നെ, എന്തിനാണ് ഇങ്ങിനെയൊരു വാര്‍ത്ത പ്രചരിച്ചത്. .

കേരളത്തിലെ ഒരു പ്രമുഖസമുദായത്തിന്റെ പിന്തുണയോടെയാണ് മോഹന്‍ലാല്‍ മത്സരിക്കുകയെന്നാണ് പ്രചാരം. നേരത്തെ ഈ സമൂദായത്തിന്റെ ആസ്ഥാന ഓഫീസ് ചങ്ങനാശേരിയില്‍ സന്ദര്‍ശിക്കാനെത്തിയ നടന്‍ സുരേഷ്‌ഗോപി അപമാനിക്കപ്പെട്ടിരുന്നു. പക്ഷെ മോഹന്‍ലാലിന് ഈ സമൂദായം അവരുടെ ആസ്ഥാനമന്ദിരത്തില്‍ ഹൃദയംഗമമായ സ്വീകരണം നല്‍കിയിരുന്നു. ബിജെപിയുമായി ഈ സമുദായത്തിന് വലിയ പ്രശ്‌നമില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് ഈ സമുദായനേതാക്കള്‍ അന്ന് സുരേഷ് ഗോപിയെ അപമാനിച്ചുവിട്ടത്.

മാണിഗ്രൂപ്പ് മോഹന്‍ലാലിന് സീറ്റ് നല്‍കും

പക്ഷെ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ സീറ്റാണ് ചങ്ങനാശേരി നിയമസഭാമണ്ഡലം. സി.എഫ്. തോമസാണ് ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. മോഹന്‍ലാലിന് മത്സരിക്കാന്‍ മോഹമുണ്ടെങ്കില്‍ മാണിഗ്രൂപ്പ് ഈ സീറ്റ് കോണ്‍ഗ്രസിന് കൈമാറാനും തയ്യാറാണെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ സൂചനയുണ്ടായിരുന്നു.

പക്ഷെ മോഹന്‍ലാല്‍ ചങ്ങനാശേരിയില്‍ മത്സരിക്കുന്ന വാര്‍ത്ത വെറും കെട്ടിച്ചമച്ച കഥയാണെന്നും അടുത്തിടെ പുറത്തിറങ്ങാന്‍ പോകുന്ന ഒരു മലയാള ചിത്ത്രതിന്റെ പ്രചാരണാര്‍ത്ഥം പടച്ചുവിടുന്നതാണെന്നും ആണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചങ്ങനാശേരിക്കാരനായ ഒരു രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പറയുന്നു. കേരളത്തിന്റെ ജാതിരാഷ്ട്രീയം മുഴുവന്‍ തുറന്നു കാട്ടുന്നതാണ് ഈ സിനിമയത്രെ.

കേരളാരാഷ്ട്രീയത്തിന്റെ പല മുഖങ്ങളും പച്ചയ്ക്ക് പറഞ്ഞിട്ടുള്ള രഞ്ജി പണിക്കരാണത്രെ ഈ പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍.

മലയാളസിനിമയിലെ പുതിയ വാണിജ്യതന്ത്രം

പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മോഹന്‍ലാല്‍ ചങ്ങനാശേരിയില്‍ നിന്നും മത്സരിക്കുമെന്ന വാര്‍ത്ത വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്ന് കരുതുന്നു. മലയാള സിനിമയിലെ പുതിയ വാണിജ്യതന്ത്രത്തിന്റെ മറ്റൊരു മുഖമാണത്രെ ഈ സ്ഥാനാര്‍ത്ഥീത്വവാര്‍ത്തയുടെ പ്രചാരണം. ചിത്രമിറങ്ങുന്നതിന് മുമ്പ് ആ ചിത്രത്തെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ അതില്‍ അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാറുകളെ ആധാരമാക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക. പ്രചാരണം അതിന്റെ മുര്‍ധന്യത്തിലെത്തുമ്പോവായിരിക്കും ചിത്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുക. അപ്പോഴേക്കും ചിത്രത്തിന് കോടികളുടെ പരസ്യം ചെയ്തയത്രയും പ്രചാരം ലഭിച്ചുകഴിഞ്ഞിരിക്കും. ഈ പ്രചാരത്തിന്റെ പിന്തുണയോടെ ചിത്രം തിയറ്ററില്‍ എത്തുമ്പോഴേക്കും കാണികള്‍ ഇരച്ചുകയറും. ഇതാണ് തന്ത്രം.

ഇത്തരം തന്ത്രം നേരത്തെ രഞ്ജിത് തന്റെ സ്പിരിറ്റ് എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലിനെവെച്ച് പ്രയോഗിച്ചിരുന്നു. മോഹന്‍ലാല്‍ മുഴുക്കുടിയനായി മാറിയിരിക്കുന്നു എന്നതായിരുന്നു അന്നത്തെ ചൂടന്‍വാര്‍ത്ത. മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് എല്ലാവരും അത് ഏറെക്കുറെ വിശ്വസിച്ച് തുടങ്ങിയപ്പോഴാണ് സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മുഴുക്കുടിയന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

എന്തായാലും വാര്‍ത്ത മോഹന്‍ലാല്‍ നിഷേധിച്ച സ്ഥിതിയ്ക്ക് ചങ്ങനാശേരി നിയമസഭാ മണ്ഡത്തില്‍ മോഹന്‍ലാല്‍ മത്സരിക്കുകയില്ല, പകരം ചങ്ങാനശേരി എംഎല്‍എയാകുന്ന ഒരു തട്ടുപൊളിപ്പന്‍ കഥാപാത്രമായി മോഹന്‍ലാല്‍ കേരളത്തെ ഇളക്കിമറിക്കാനെത്തും എന്നാണ് ഇപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വെച്ച് പറയാന്‍ കഴിയുക. ഇനി നടന്‍ സലിംകുമാര്‍ ഏതോ സിനിമയില്‍ പറഞ്ഞ ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍ ഇനി മോഹന്‍ലാല്‍ ചങ്ങനാശേരിയില്‍ ശരിക്കും മത്സരിക്കുന്നുണ്ടെങ്കിലോ?

സ്വന്തം ലേഖകൻ

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort