Breaking News

മോഡലാകാന്‍ കടുത്ത മോഹവുമായി ഫോട്ടോ ഷൂട്ടിനുചെന്ന യുവതിയെ സ്റ്റുഡിയോ ഉടമ ബലാല്‍സംഗം ചെയ്തു

Date:
malayalamvaarthakal-news-studio-owner-arrested-rape-case

മോഡലാകാന്‍ കടുത്ത മോഹവുമായി ഫോട്ടോ ഷൂട്ടിനുചെന്ന യുവതിയെ സ്റ്റുഡിയോ ഉടമ ബലാല്‍സംഗം ചെയ്തു

റണാകുളത്തെ ഒരു സ്റ്റുഡിയോ ഉടമയെ സ്ഥലത്തെ ഒരു യുവതിയെ ബലാല്‍സംഗം ചെയ്തതിന്റെ പേരില്‍ എറണാകുളംനോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. മോഡല്‍ ആകാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ഫോട്ടോ ഷൂട്ടിനു സ്റ്റുഡിയോയില്‍ ചെന്നതാണ് യുവതി. എറണാകുളം കലൂരിലുള്ള ജോര്‍ജ് എടെന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മുഹമ്മദ്‌ എന്ന മധ്യ വയ്സ്കനാണ് ഫോട്ടോ ഷൂട്ടിനു ചെന്ന യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയത്.

22 വയസുള്ള യുവതിക്ക് മോഡലിങ്ങിൽ അഭിനിവേശം കൂടുതലായിരുന്നു, അതുപ്രകാരം സ്റ്റുഡിയോ ഉടമയോട് ഫോട്ടോ ഷൂട്ട്‌ ചെയ്യണമെന്നു ആവശ്യപ്പെട്ടിരുന്നു. ട്രയല്‍ റൂമില്‍ അവള്‍ ഡ്രസ്സ്‌ മാറുന്ന സമയത്ത് സ്റ്റുഡിയോ ഉടമ അവളുടെ നഗ്ന ഫോട്ടോകള്‍ എടുത്തു. പിന്നീടു അതെ ഫോട്ടോകള്‍ കാണിച്ചു അവളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരവധി തവണ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. പോലീസ് നിയാസ് മുഹമ്മദ്‌ എന്ന സ്റ്റുഡിയോ ഉടമയില്‍ നിന്ന് യുവതിയുടെ നഗ്ന ഫോട്ടോകള്‍ പിടിച്ചെടുത്തു.

എറണാകുളം ജില്ലയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ പലപ്പോഴും അരങ്ങേറുന്നുണ്ട്. വളരെ കുറച്ചു മാത്രമേ പുറത്ത് വരാറുള്ളു. സ്ടുടിയോകളിലും മറ്റും നഗ്ന ഫോട്ടോ കാണിച്ചു ബ്ലാക്ക് മേയിലിങ്ങിനു വിധെയരായി ബലാല്‍സംഗം ചെയ്യപ്പെടുന്ന പല പെണ്‍കുട്ടികളും നാണക്കെടോര്‍ത്ത് പുറത്ത് പറയാതെ സഹിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സ്റ്റുഡിയോകള്‍ക്ക് പുറമേ നിന്നുള്ള ഗുണ്ടാ സംരക്ഷണവും ലഭിക്കുന്നുണ്ട്. അതും ഇത്തരം വാര്‍ത്തകള്‍ പുരത്തുവരാത്തത്തിനു ഒരു കാരണമാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *