Breaking News

ലോകത്തിന്‍റെ ഉരുക്ക് വനിത ഇന്ത്യയുടെ ഇറോം ഷര്‍മിള ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മമേകി

Date:
malayalamvaarthakal-news-iron-ladi-irom-chanu-sharmila

ലോകത്തിന്‍റെ ഉരുക്ക് വനിത ഇന്ത്യയുടെ ഇറോം ഷര്‍മിള ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മമേകി

രുപക്ഷെ ലോകത്തില്‍ ജീവിച്ചതില്‍ വച്ച് ഏറ്റവും കരുത്തയായ വനിത, കഠിനമായ മനോബലത്തിന്‍റെ പ്രതീകം ,ഇന്ത്യയുടെ മണിപ്പൂര്‍ സ്വദേശിനി ഇറോം ചാനു ഷര്‍മിള ബാംഗ്ലൂരിലെ ഒരു ആശുപത്രിയില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, രണ്ടും പെൺകുഞ്ഞുങ്ങളാണ്‌ , പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. ഈ പ്രസവം മാതൃദിനത്തിന്റെ അതെ ദിവസത്തിലാണ് ഉണ്ടായത്.യാദൃച്ഛികമാണെങ്കിൽ കൂടി ലോകമാതൃദിനത്തിന് ഒരു സ്ത്രീയ്ക്ക് അമ്മയാകാന്‍ കഴിയുന്നത്‌ ഭാഗ്യമാണ്. അതും ഒരേ സമയം രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. ഇറൊം ഷര്‍മിളയുടെ ഭര്‍ത്താവ് ബ്രിട്ടീഷുകാരനായ ടെസ്മോണ്ട് കൌട്ടിനോയാണ്. ഇറൊം ഷര്‍മിളയും ബ്രിട്ടീഷുകാരനുമായ ടെസ്മോണ്ടും വര്‍ഷങ്ങളോളം പ്രണയിച്ചു വിവാഹിതരായവരാണ്.

ഇറോം ഷര്‍മിളയുടെ അങ്ങേയറ്റം സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും നാളുകളില്‍ അവര്‍ക്ക് താങ്ങും തണലുമായി നിന്നയാളാണ് ടെസ്മോണ്ട്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി ജനിച്ച ഇരട്ടക്കുട്ടികള്‍ രണ്ടു പേരും ഓരോ മിനിട്ട് വ്യത്യാസത്തിലാണ് പിറന്നത്‌. നിക്സ് ശാഖി, ആട്ടം താര എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. പ്രസവം സിസ്സെറിയന്‍ ആയിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയും അവരുടെ രണ്ടു കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ്.. തികച്ചും യാദൃചികമായാണ് ലോക മാതൃദിനത്തിന്‍റെയന്നുതന്നെ അവര്‍ രണ്ടു പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.

ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല. ഇറൊം ഷര്‍മിള അവരുടെ പ്രസവദിനം ലോക മാതൃ ദിനത്തിലാണെന്ന് അറിയുന്നതുതന്നെ അവരോട് പറയുമ്പോഴാണ്. അവരുടെ ഭര്‍ത്താവ് പറയുന്നത്ത്‌ അടുത്തയാഴ്ചയാണ് സിസ്സെറിയന്‍ നിശ്ചയിച്ചിരുന്നത്. പക്ഷെ നേരത്തെതന്നെ വേദന തുടങ്ങിയതുകൊണ്ടാണ് പെട്ടെന്ന് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതും പ്രസവം നടന്നതും. കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും 35 ആഴ്ചത്തെ വളര്‍ച്ചയുണ്ടായിരുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort