Breaking News

ലോകത്തിന്‍റെ ഭാഷ ഇംഗ്ലീഷുതന്നെ, എന്തിനു ലോകത്തിന്‍റെ സ്പന്ദനം ഇംഗ്ലിഷ് ഭാഷയാണെന്ന് പറയേണ്ടിവരും. പക്ഷെ അംഗീകാരമില്ലാത്ത 2000 ത്തോളം സ്കൂളുകള്‍ അടച്ചു പൂട്ടുകയാണ്.

Date:
malayalamvaarthakal-news-Around 200-unrecognised-English-medium-schools-in-Kerala-to-be-closed-down

ലോകത്തിന്‍റെ ഭാഷ ഇംഗ്ലീഷുതന്നെ, എന്തിനു ലോകത്തിന്‍റെ സ്പന്ദനം ഇംഗ്ലിഷ് ഭാഷയാണെന്ന് പറയേണ്ടിവരും. പക്ഷെ അംഗീകാരമില്ലാത്ത 2000 ത്തോളം സ്കൂളുകള്‍ അടച്ചു പൂട്ടുകയാണ്.

കേരളത്തിലെ 2000 ത്തോളം വരുന്ന അംഗീകാരമില്ലാത്ത ഇംഗ്ലീഷ് സ്കൂളുകള്‍ ഉടന്‍ അടച്ചു പൂട്ടേണ്ടി വരും. അടുത്ത അധ്യയന വർഷം മുതല്‍ കേരളത്തിലെ അംഗീകാരമില്ലാത്ത എല്ലാ ഇംഗ്ലീഷ് സ്കൂളുകളും അടച്ചു പൂട്ടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇത് ഈമാസം മേയ് 23 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സ്കൂളുകളില്‍ നിന്ന് പഠിച്ചു പുറത്തുവരുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ 8 ആം ക്ലാസുവരെ ചേര്‍ന്നു പഠിക്കാന്‍ TC അഥവാ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നെ 9, 10 ക്ലാസുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പ്രവേശന പരീക്ഷാ ഫലവും മാത്രമേ കണക്കിലെടുക്കാവുയെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് പ്രകാരം 870 ഓളം സ്കൂളുകള്‍ CBSE ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ അഫിലിയേഷന് അപേക്ഷ നല്കിയിട്ടുണ്ട്. ഇപ്പറഞ്ഞ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റു നല്‍കിയിട്ടില്ല.

ഏതെല്ലാം സ്കൂളുകളാണോ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകുന്നത്, അത്തരം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തിനുവേണ്ടി ശ്രമിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചില മാനദന്ടങ്ങള്‍ വച്ചിട്ടുണ്ട്. കുറഞ്ഞത്‌ 350 കുട്ടികള്‍ വേണം. 2 ഏക്കര്‍ 80 സെന്റു ഭൂമി വേണം. കൂടാതെ കളിസ്ഥലവും മറ്റു ആവശ്യ സൌകര്യങ്ങളും വേണം. പക്ഷെ, കേരളത്തിലെ വലിയൊരു ശതമാനം ഇംഗ്ലീഷ് സ്കൂളുകള്‍ക്കും ഇപ്പറഞ്ഞ മാനദണ്ടങ്ങളനുസരിച്ചുള്ള സൌകര്യങ്ങളില്ല. 7 ആം ക്ലാസു വരെ പഠനം സാധ്യമാകുന്ന ഇത്തരം സ്കൂളുകളിലധികവും വിദ്യാര്‍ഥികള്‍ 350 ല്‍ താഴെയാണ്. ഇത്തരം 7 ആം ക്ലാസ്സുവരെ മാത്രം പഠന സൌകര്യങ്ങളുള്ള സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അഫിലിയേഷന്‍ ആവശ്യമില്ല.

പൊതു വിദ്യാഭ്യാസ ഉണര്‍വു ദൌത്യത്തിന്റെ കാര്യത്തില്‍ വിദഗ്ദനായ ഡോ: രതീഷ്‌ കാളിയാടന്‍ പറയുന്നത്‌ അഫിലിയേഷന്‍ കൂടാതെ നിയമ സാധുതയില്ലാത്ത ഇത്തരം സ്കൂളുകളെല്ലാം തുടരാന്‍ അനുവദിക്കില്ലായെന്നാണ്. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥ് പറയുന്നത് സര്‍ക്കാര്‍ അഫിലിയെഷനു വേണ്ടിയുള്ള എല്ലാ അപേക്ഷകളും സൂഷ്മ നിരീക്ഷണത്തിലാണേന്നും ഉടന്‍ ആവശ്യമായ നടപടിയുണ്ടാകുമേന്നുമാണ്. അതേ സമയം “ആള്‍ കേരള സെല്‍ഫ് ഫിനാന്‍സിംഗ് സ്കൂളു”കളുടെ പ്രസിടന്റ്റ് രാംദാസ് കതിരൂര്‍ പറയുന്നത് “അംഗീകാരമില്ലാത്തതിന്‍റെ പേരിലാണ് ഇത്തരം സ്കൂളുകള്‍ പൂട്ടുന്നത്, എന്നാല്‍ സര്‍ക്കാര്‍ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ഞങ്ങള്‍ ഇതിനെതിരെ കോടതിയില്‍ പോകുമെന്നും അവര്‍ പറയുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort