Breaking News

2018 ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയം ഡാം മാനേജ്‌മെന്റിന്റെ ഗുരുതരമായ വീഴ്ചയാണെന്നുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞു

Date:
malayalamvaarthakal-news-State-rejects-Amicus-Curiae’s-flood-report

2018 ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയം ഡാം മാനേജ്‌മെന്റിന്റെ ഗുരുതരമായ വീഴ്ചയാണെന്നുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞു

മിക്കസ് ക്യൂറി ജേക്കബ് പി. അലക്സിന്‍റെ 2018 ല്‍ കേരളത്തില്‍ ഉണ്ടായ മഹാ പ്രളയം മനുഷ്യ നിര്മിതമാണെന്നും, ഡാം മാനേജ്മെന്റിന്‍റെ ഗുരുതരമായ വീഴ്ചയാണെന്നുമുള്ള വാദവും റിപ്പോര്‍ട്ടും കേരള സര്‍ക്കാര്‍ തള്ളി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന നിലപാടാണ് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്. ഹൈക്കൊടതിക്ക് സമര്പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത് അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന് ഒട്ടും തന്നെ ശാസ്ത്രീയമായ പിന്ബലമില്ലെന്നാണ്. ശാസ്ത്ര്‍ വിദഗ്ദര്‍ നിരസിച്ച ചില സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണത്രേ അമിക്കസ്ക്യൂറി ഈ റിപ്പോര്‍ട്ടു തയാറാക്കിയത്.

സത്യവാങ്ങ്മൂലത്തില്‍ പറയുന്ന മറ്റൊരുകാര്യം അതിശക്തമായ മഴയുടെ തീവ്രതകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്നു കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ ആധികാരികമായി ഉറപ്പിച്ചു പറഞ്ഞതാണെന്നുമാണ്. അമിക്കസ്ക്യൂറി ജേക്കബ് പി. അലക്സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു മുഴുവനുംതന്നെ സംഭവിച്ചുപോയ മഹാപ്രളയം മനുഷ്യ നിര്മിതമാണെന്നും, ഡാം മാനേജ്മെന്റിന്‍റെ ഗുരുതരമായ വീഴ്ചയാണെന്നുമുള്ളതാണ്, അതുകൂടാതെ ഇതിനെതിരെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. മഹാപ്രളയ ദുരന്തം വേണ്ടതുപോലെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു നിരന്തര ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ അമിക്കസ്ക്യുറിയെ നിയോഗിച്ചത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort