Breaking News

കമല്‍ഹാസന്‍റെ നാവു മുറിച്ചു കളയണം,പറയുന്നത് തമിഴ്‌നാട് മന്ത്രി

Date:
malayalamvaarthakal-news-kamalhaasan-new-statement

കമല്‍ഹാസന്‍റെ നാവു മുറിച്ചു കളയണം,പറയുന്നത് തമിഴ്‌നാട് മന്ത്രി

ഴിഞ്ഞ ദിവസം ഉലകനായകന്‍ കമല്‍ ഹാസന്‍ ഒരു വെടി പൊട്ടിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി മഹാത്മാ ഗാന്ധിയെ വധിച്ച നാഥ് രാം ഗോഡ്സേ ആണത്രേ. കമലിന്റെ ഈ പ്രസ്താവന ബി, ജെ. പി യെയും കേന്ദ്ര സര്‍ക്കാരിനെയും പ്രകോപിതരാക്കിയെന്നു പറയാതെ വയ്യ. കഴിഞ്ഞ വര്‍ഷം മക്കള്‍ നീതി മയ്യം (എം.എന്‍.എം) എന്ന പേരില്‍ കമല്‍ ഹാസന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയുണ്ടായി. അതിനു മുന്‍പുതന്നെ കമല്‍ ഹാസന്‍ ബി,ജെ,പി യോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴും അത് തുടരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ കമലിന്റെ ഈ പ്രസ്താവനയോട് പ്രതികരിച്ചത് ഇങ്ങിനെയാണ്‌ “കമലിന് കൊലപാതകിയെയും ഭീകര വാദിയെയും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നാണ്.

ഈ പ്രസ്താവനക്കെതിരെ ഏറ്റവും രൂക്ഷമായ പ്രതികരണം ലഭിച്ചത് കമലിന്റെ സ്വന്തം നാടായ തമിഴ് നാട്ടില്‍ നിന്ന് തന്നെയാണ്. തമിഴ് നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി (ക്ഷീരം, ക്ഷീര വികസന വകുപ്പ് മന്ത്രി) പറഞ്ഞത് നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്റെ നാവു മുറിക്കണമെന്നാണ്. അതെ, സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ തീവ്രവാദി നാഥ് രാം ഗോട്സെയാണെന്ന കമല്‍ ഹാസന്‍റെ പ്രസ്താവന ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. ബി. ജെ.പിയും കേന്ദ്ര നേതൃത്വവും പറയുന്നതു ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാന്‍ കമല്‍ ഹാസന്‍ നടത്തുന്ന തന്ത്രമാണിതെന്നാണ്. ഏതായാലും സമീപ ഭാവിയില്‍ കമല്‍ ഹസന്‍ തമിഴ്നാട് രാഷ്ട്രീയത്തിലും തിളങ്ങും താരമാകുമെന്നുവേണം പ്രതീക്ഷിക്കാന്‍.

കമല്‍ ഹാസന്‍ പറഞ്ഞതിനെ എങ്ങിനെ എതിര്‍ക്കാന്‍ കഴിയും? ഇന്ത്യ സ്വാതന്ത്ര്യം നേടി അധികമാകുന്നതിനു മുന്‍പുതന്നെ ഗാന്ധിജിയെ വെടിവച്ചു കൊന്നുവല്ലോ. കൊന്നതോ ഹിന്ദു മത ഭ്രാന്തന്‍ നാഥ് രാം ഗോട്സെയും. അതുകൊണ്ടുതന്നെ ആ സംഭവം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകര പ്രവര്‍ത്തിയാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോ വികാരം ഹിന്ദു വര്‍ഗീയതയല്ലാതെ മറ്റൊന്നുമല്ല. മേയ് 19നു തമിഴ് നാട് അറവക്കുറിച്ച്ചിയില്‍ ബൈ ഇലെക്ഷന്‍ നടക്കുന്നതിനു മുന്നോടിയായി ആ നിയോജക മണ്ഡലത്തിലെ ന്യൂന പക്ഷ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വേണ്ടിയാണത്രേ കമല്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്. കമലിന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യത്തെ ഇലക്ഷന്‍ കമ്മീഷന്‍ നിരോധിക്കണമെന്നും കമലിന്റെ നാവു മുറിക്കണമെന്ന് പറഞ്ഞ തമിഴ്‌നാട് മന്ത്രി പറയുകയുണ്ടായി. .

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort