Breaking News

“കല്ലട കേസ്” തുടക്കത്തിലെ അട്ടിമറിക്കാന്‍ ശ്രമം: ആളെ തിരിച്ചറിയാനുള്ള “ഐഡന്റിഫിക്കേഷന്‍ പരേഡ്” നു തൊട്ടുമുന്‍പുതന്നെ കുറ്റവാളിക്ക് ജാമ്യം

Date:
malayalam-vaarthakal-kallada-bus-case

“കല്ലട കേസ്” തുടക്കത്തിലെ അട്ടിമറിക്കാന്‍ ശ്രമം: ആളെ തിരിച്ചറിയാനുള്ള “ഐഡന്റിഫിക്കേഷന്‍ പരേഡ്” നു തൊട്ടുമുന്‍പുതന്നെ കുറ്റവാളിക്ക് ജാമ്യം

ടുത്തയിടെ ഏറെ വിവാദം സൃഷ്ടിച്ച “കല്ലട കേസ്” തുടക്കത്തിലേ തന്നെ അട്ടിമറിക്കാനുള്ള ശ്രമമോ? എന്ന് വേണം കരുതാന്‍, കോടീശ്വരനായ കല്ലട മുതലാളി സുരേഷിന് നല്ല രാഷ്ട്രീയ സ്വാധീനവും ഗുണ്ടാ സെറ്റപ്പുമുണ്ട്. പണം വലിച്ചെറിയാന്‍ യാതൊരു മടിയുമില്ലാത്ത കല്ലട സുരേഷിന് നിയമവും പോലീസുമെല്ലാം ചൊല്പ്പടിയിലാക്കാനുള്ള കെല്‍പ്പുണ്ട്. ഐഡന്റിഫിക്കേഷന്‍ പരേഡ് വൈകിപ്പിച്ചുകൊണ്ടു (തടയിട്ടുകൊണ്ട്) കേസിനെ ദുര്‍ബല്മാക്കാനുള്ള ശ്രമം ഉള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. കുറ്റവാളിയെ തിരിച്ചറിയാനുള്ള “ഐഡന്റിഫിക്കേഷന്‍ പരേഡ്‌” നു മുന്‍പുതന്നെ പണവും രാഷ്ട്രീയ സ്വധീനവുമുപയോഗിച്ച് കുറ്റവാളിക്ക് ജാമ്യം നേടിക്കൊടുത്തു. ഇത് നമ്മുടെ സര്‍ക്കാരിന്റെയും നിയമ വ്യവസ്ഥിതിയുടെയും പാളിച്ചയാണ്.

പണവും രാഷ്ട്രീയ സ്വധീനവുമുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ ഏതു കൊലപാതകിക്കുപോലും രക്ഷപ്പെടാനാകുമെന്നു പയാതെ വയ്യ. കല്ലട ബസ് യാത്രക്കാരെ ക്രൂരമായി കയ്യേറ്റം ചെയ്ത സംഭവത്തെത്തുടര്‍ന്ന് ഏഴു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബസിലെ ജീവനക്കാരും അവര്‍ നിയോഗിച്ച ഗുണ്ടകളും ചേര്‍ന്ന് പണം മുടക്കി യാത്ര ചെയ്ത മാന്യന്മാരായ യാത്രക്കാരെയാണ് നിഷ്കരുണം മര്‍ദ്ദിച്ചത്. പൊതുജനങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത് എതിര്‍പ്പിനെത്തുടര്‍ന്നു കേരളപ്പോലീസും സര്‍ക്കാരും ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. തിങ്കലാഴ്ച് നടത്താനിരുന്ന ഐഡന്റിഫിക്കേഷന്‍ പരേഡിനു മുന്‍പുതന്നെ ഈ കേസ് അട്ടിമറിക്കാനുള്ള സാധ്യത മറനീക്കി പുറത്തുവന്നു.

പ്രോസിക്യൂഷന്‍ കോടതിയില്‍ ഐഡന്റിഫിക്കേഷന്‍ പരേഡ് ഇതുവരെ നടത്താതിരുന്നത് അറിയ്ക്കതിരുന്നതുകൊണ്ട് ഈ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇതേത്തുടര്‍ന്ന് മൂന്നാം പ്രതി കോടതിയില്‍ ആവശ്യമായ പണം കെട്ടി ജാമ്യം നേടി. പിന്നീട് കോടതി ഏ കേസിന്‍റെ നിജസ്ഥിതി മനസ്സിലാക്കുകയും മറ്റു പതികള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. പോലീസ് പറയുന്നതു അവര്‍ പ്രോസേക്യൂട്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതര്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്കരുതെന്ന് സൂചിപ്പിച്ചിരുന്നതാണ്. തുടര്‍ന്നു പോലീസ് നേരിട്ട് കോടതിയെ സമീപിച്ചു പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort