Breaking News

ഇപ്രാവശ്യം തൃശൂര്‍ പൂരം അവതാളത്തിലാകുമോ? ആന ഉടമകള്‍ ആനകളെ വിട്ടു നല്‍കാത്തതുകൊണ്ട് പൂരം കമ്മിറ്റി ആശങ്കയില്‍

Date:
malayalam-vaarthakal-thrissur-pooram

ഇപ്രാവശ്യം തൃശൂര്‍ പൂരം അവതാളത്തിലാകുമോ? ആന ഉടമകള്‍ ആനകളെ വിട്ടു നല്‍കാത്തതുകൊണ്ട് പൂരം കമ്മിറ്റി ആശങ്കയില്‍

ത്സവങ്ങളിലും അമ്പലച്ചടങ്ങുകളിലും പങ്കെടുക്കുന്നതില്‍ നിന്ന് ഗജ രാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ലക്ഷണമൊത്ത ആനയെ കേരള സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ആന ഉടമകള്‍ തൃശൂര്‍ പൂരത്തിന് തങ്ങളുടെ ആനകളെ വിട്ടു നല്‍കില്ലെന്ന നിലപാടെടുത്തതുകൊണ്ട് ഇപ്രാശ്യത്തെ തൃശൂര്‍ പൂരം അവതാളത്തിലാകുമോ? കണ്ടറിയണം. പൂരം കമ്മിറ്റി ആശങ്കയിലാണ്, എന്നതുപോലെതന്നെ പൂരപ്രേമികളും ആന പ്രേമികളും ആകെ വിഷമത്തിലാണ്. മേയ് 13 നു കൊണ്ടാടനിരിക്കുന്ന ത്രിശൂര്‍ പൂരത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് തൃശൂര്‍ ജനതയും ലോകമെംബാടുമുള്ള പൂര പ്രേമികളും. പൂരാഘോഷ കമ്മിറ്റിയും മേയ് 13 ലെ പൂരം കെങ്കേമമാക്കാനുള്ള ഉത്സാഹത്തിലിരിക്കുമ്പോഴാണ്‌ ആനയുടമകളുടെ അപ്രതീക്ഷിത തീരുമാനം. ആനയുടമകള്‍ പറയുന്നത്ത്‌ മേയ് 11 നു ശേഷം തങ്ങളുടെ ആനകളെ ഉത്സവച്ചടങ്ങുകള്‍ക്കും മറ്റും വിട്ടു നല്‍കേണ്ടതില്ലായെന്നാണ്.

ആന ഉടമകള്‍ പറയുന്നത് കേരളത്തിലെ ഉല്സവാഘോഷങ്ങളെ തകര്‍ക്കാന്‍ വേണ്ടി കേരളത്തിലെ വനം വകുപ്പ് ബോധപൂര്‍വം ചെയ്യുന്നതാണത്രേ തെച്ചിക്കോട്ടു രാമചന്ദ്രന്‍ ആനയെ നിരോധിക്കല്‍. വിഖ്യാതമായ ത്രുശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളെല്ലാംതെന്നെ ആനയുടമകളുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് ആശങ്കയിലാണ്. കേരളത്തിലെ മുന്‍ നിര ക്ഷേത്ര ദേവസ്വങ്ങളും കേരള സര്‍ക്കാരും ആനയുടമകളുമായി ഒരു ചര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോള്‍ കേരളത്തിന്റെ കൃഷി വകുപ്പ് മന്ത്രി പറഞ്ഞത് ആനയുടമകളുടെ നിലപാട് നിര്‍ഭാഗ്യകരമാനെന്നാണ്.

എന്നാല്‍ ആനയുടമകള്‍ ഒരു പ്രസ്‌ മീറ്റ് സംഘടിപ്പിച്ചു പറഞ്ഞത് മേയ് .11 നു ശേഷം തങ്ങളുടെ ആനകളെ ക്ഷേത്രോത്സവ പരിപാടികള്‍ക്കും മറ്റും വിട്ടു കൊടുക്കുന്നതല്ലഎന്നാണ്. കേരളത്തിലെ ക്ഷേത്രോല്സവങ്ങളെ തകര്‍ക്കാന്‍ വനം വകുപ്പ് മനപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് ആനയുടമകള്‍ പറയുന്നു. കേരള വനം വകുപ്പും അതിന്റെ മന്ത്രി കെ. രാജുവും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്നും അവര്‍ പറയുന്നു.കാര്യങ്ങള്‍ എന്തൊക്കെയായാലും തുശൂര്‍ പൂരത്തിന് കൊടിയേരിയ ഈ അവസരത്തില്‍ ആനയുടമകള്‍ കടുത്ത നിലപാടെടുത്തത് ഒട്ടും ശരിയായില്ലെന്ന അഭിപ്രായം പരക്കെയുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort