Breaking News

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ തട്ടിപ്പുരേഖകള്‍ ചമച്ചു അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഗൂഡാലോചന നടത്തിയത് ഫാദര്‍ ടോണി കല്ലൂക്കാരന്‍

Date:
malayalam-vaarthakal-george-alencherry

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ തട്ടിപ്പുരേഖകള്‍ ചമച്ചു അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഗൂഡാലോചന നടത്തിയത് ഫാദര്‍ ടോണി കല്ലൂക്കാരന്‍

ഫാദര്‍ ടോണി കല്ലൂക്കാരനാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചെരിക്കെതിരെ തട്ടിപ്പ് രേഖകള്‍ ചമച്ചു അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഗൂഡാലോചന നടത്തിയതെന്നു തെളിഞ്ഞു. പോലീസ് ഫാദറിനെ അറസ്റ്റു ചെയ്തു. ഏതാനും മാസങ്ങളായി സീറോ മലബാര്‍ സഭ മാത്രമല്ല, കേരളത്തിലെ എല്ലാ സഭകളും ഇക്കാര്യത്തില്‍ വളരെ ജാഗ്രരൂകരായിരുന്നു. കേരളത്തില്‍ വളരെയേറെ ഇളക്കങ്ങള്‍ സൃഷ്ടിച്ച ഒരു സംഭവമായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള പ്രമാദമായ കേസും മറ്റു പ്രശ്നങ്ങളും. മലയാളത്തിലെ എല്ലാ ദിന പത്രങ്ങള്‍ക്കും നല്ലൊരു സ്കൂപ്പ് കിട്ടിയ പോലെയാണ്. അതവര്‍ ശരിക്കും ആഘോഷിക്കുകയും ചെയ്തു. നാളിതുവരെ കേരളത്തിലെ ക്രിസ്ത്യാനികള്‍ മാത്രമല്ല മറ്റെല്ലാ മതസ്ഥരും വിശ്വസിച്ചിരുന്നത് കര്‍ദിനാള്‍ ജോര്‍ജ് ആലെഞ്ചേരി അല്പം പ്രശ്നക്കാരനായ പുരോഹിതനാനിന്നാണ് . ഇപ്പോള്‍ ഇത് സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവന്നിരിക്കുന്നു.

മുരിങ്ങൂര്‍ സാഞ്ചോ നഗറിലെ സെന്റ്‌ ജോസഫ്‌ പള്ളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരനാണ് ആലഞ്ചേരി സംഭവത്തിലെ പ്രധാന കണ്ണിയെന്ന് തെളിയിക്കപ്പെട്ടു. ഇനി കര്‍ദ്ദിനാളിനു വിശ്രമിക്കാം. എന്തുകൊണ്ട് ഒരു പള്ളി വികാരിക്ക് ഒരു കര്‍ദ്ദിനാളിനോട് കടുത്ത വിരോധം തോന്നണമെന്നത് ആലോചനാ വിഷയമാക്കേണ്ടതാണ്. ആദിത്യന്‍ എന്ന് പേരുള്ള Mtech ബിരുദ ധാരിയാണ് ഫാദര്‍ ടോണിയുള്‍പ്പെടെയുള്ളവര്‍ക്കെല്ലാം വേണ്ട സഹായങ്ങളെല്ലാം ചെയ്തത്. ഇയാള്‍ കൊച്ചി തേവരയിലുള്ള കോന്തുരുത്തി നിവാസിയാണ്. അയാള്‍ കോന്തുരുത്തി പള്ളിയുടെ അംഗവുമാണ്. ഫാദര്‍ ടോണി കല്ലൂക്കാരനാണ് കര്‍ദ്ദിനാള്‍ മാര്‍ ആലെഞ്ചേരിക്കെസിലെ നാലാം പ്രതി. ഫാദര്‍ ടോണി കല്ലൂക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്. ഏതാനും നാളുകള്‍ക്കു മുനപു തൃക്കാക്കര മജിസ്രെട്ടു കോടതിയില്‍ നിന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലെഞ്ചേരിക്കെതിരായ ഭൂമി/വസ്തു ഇടപാടുകളുടെ കാരണത്താല്‍ ഒരു അന്വേഷണ ഉത്തരവ് ചെന്നിരുന്നു. ഒരു മുന്‍‌കൂര്‍ ജാമ്യത്തിനായി ഫാദര്‍ ടോണി കല്ലൂരാന്‍ വക്കീല്‍ മുഖേനെ ശ്രമം തുടങ്ങി വളരെ വലിയ ഒരു ഗൂഡാലോചന തന്നെ ഇതിന്റെ പിന്നില്‍ നടന്നിട്ടുണ്ട്. വൈദികര്‍ ഉള്‍പ്പെടെ ഈ കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദിത്യന്‍ എന്നയാളെക്കൊണ്ട് കൃത്രിമമായ തട്ടിപ്പ് രേഖകള്‍ ഉണ്ടാക്കിയെന്നു പോലീസ് ഉറപ്പിച്ചു പറയുക മാത്രമല്ല, സംശയാതീതമായി തെളിയിക്കുകയും ചെയ്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort