Breaking News

ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍മ്മിച്ച് വീടിന്റെ കാര്യത്തിൽ പഞ്ചായത്ത് ഓഫീസര്‍മാരുടെ ശരിയായ പങ്കു സൂഷ്മമായി അനേഷിക്കാന്‍ ഓംബുട്സ്മാന്‍ ഉത്തരവിട്ടു.

Date:
malayalam-vaarthakal-mg-sreekumar-lexuary-life

ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍മ്മിച്ച് വീടിന്റെ കാര്യത്തിൽ പഞ്ചായത്ത് ഓഫീസര്‍മാരുടെ ശരിയായ പങ്കു സൂഷ്മമായി അനേഷിക്കാന്‍ ഓംബുട്സ്മാന്‍ ഉത്തരവിട്ടു.

കൊച്ചി ബോള്‍ഗാട്ടി കൊട്ടാരത്തിനു സമീപം അറിയപ്പെടുന്ന ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍മിച്ച് വീടിനെതിതിരെ നിയമാനുസരണമായ നിര്മിതിയല്ലെന്നു പരാതിയും ആരോപണവും. എം.ജി ശ്രീകുമാറിന് ബോള്‍ഗാട്ടിയില്‍ ഒരു വീടുണ്ട്, അത് എറണാകുളം കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്ന ആരോപണത്തിനു മൂര്‍ച്ചകൂടുകയാണ്. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള ഒരു പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനാല്‍ വിജിലന്‍സ് ഡയറകറ്റ്റെറ്റു ഒരു റിപ്പോര്‍ട്ടോടുകൂടിയുള്ള ശുപാര്‍ശ ഇതിനുവേണ്ടിത്തന്നെ നല്‍കിയത് അര്‍ത്ഥവത്തായി.

വിജിലന്‍സ് പറയുന്നത് പഞ്ചായത്ത് ഓഫീസര്മാര്‍ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു ഓംബുട്സ്മാന്‍ അന്വേഷണം നടത്തണമെന്നുതന്നെയാണ്. പഞായത്ത് രാജ് ആക്ട് 271 (G) അടിസ്ഥാനമാക്കിയുള്ള അന്വേഷണം വേണമെന്നാണ് വ്ജിലന്‍സ് ആവശ്യപ്പെടുന്നതു. ഇക്കാര്യത്തില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയോ വിജിലന്‍സ് അന്വേഷണം നടത്തുകയോ വേണ്ടതില്ലയെന്നുംകൂടി വ്ജിലന്‍സ് നിര്‍ദ്ദേശിക്കുകയുണ്ടായി. 2010 ലാണ് എം.ജി ശ്രീകുമാര്‍ എറണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരത്തിനു സമീപം 11.50 സെന്റു സ്ഥലം വാങ്ങുന്നത്.

തീരദേശ സംരക്ഷണ നിയമങ്ങള്‍ (Coastal Regulation Zone) പാലിക്കാതെ അതിനെ മറികടന്നുകൊണ്ട്‌ എം.ജി ശ്രീകുമാര്‍ തന്റെ വീട് നിര്‍മ്മിച്ചുവെന്നാണ് പിന്നീട് ആരോപണം ഉയര്‍ന്നത്.പഞ്ചായത്ത് രാജ് നിയമങ്ങളും എം.ജി ശ്രീകുമാര്‍ കാറ്റില്‍ പറത്തിയത്രേ? കളമശ്ശേരി സ്വദേശിയായ ഗിരീഷ്‌ ബാബുവാണ് എം.ജി ശ്രീകുമാറിനെതിരെ ആദ്യമായ് പ്രതികരിച്ചതും പഞ്ചായത്ത് ഓഫീസര്‍മാര്‍ അന്ധികൃതമായി തീരദേശ നിയമങ്ങള്‍ പാലിക്കാതെ വന്‍തുക കൈക്കൂലി വാങ്ങിക്കൊണ്ട് എം.ജി ശ്രീകുമാറിന്‍റെ വീടുപണിയുന്നതിനുവേണ്ടി അനുമതി നല്കിയെന്നാരോപിച്ചുകൊണ്ട് വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

അതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ടത്. അന്നത്തെ മുളവുകാട് പഞ്ചായത്ത് അസിസ്റ്റന്റ്റ് എന്ജിനീയരോടും പഞ്ചായത്ത് സെക്രട്ടറിയോടും എം.ജി ശ്രീകുമാര്‍ കക്ഷി ചേരുകയും ചെയ്തു. തുടര്‍ന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി പെട്ടെന്നുള്ള പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. വിജിലന്‍സ് ടീം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു രണ്ടു പ്രാവശ്യം സമയം നീട്ടിക്കൊടുക്കുകയുണ്ടായി. പഞ്ചായത്ത് അധികൃതരുടെ ഗുരുതരമായ വീഴ്ച വരുത്തിയെന്ന വസ്തുതയിലേക്കാണ് റിപ്പോര്‍ട്ടു വിരല്‍ ചൂണ്ടിയത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort