Breaking News

ചൈനയും പാക്കിസ്ഥാനും തമ്മില്‍ ഒരു ചെറിയ ആകാശ ഇടപാട്, പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ വക കിടിലന്‍ ബോംബര്‍ വിമാനം

Date:
malayalam-vaarthakal-pakistan-china-jf-17-jet

ചൈനയും പാക്കിസ്ഥാനും തമ്മില്‍ ഒരു ചെറിയ ആകാശ ഇടപാട്, പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ വക കിടിലന്‍ ബോംബര്‍ വിമാനം

പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് പുതുവീര്യം പകരാന്‍ ചൈനയുടെ കിടിലന്‍ ബോംബര്‍ ജെറ്റ് ഉപാധികളില്ലാതെ ചൈന പാക്കിസ്ഥാന് കൈമാറി. അറ്റകുറ്റപ്പണികള്‍ ചെയ്തു നവീകരിച്ച ബഹുവിധ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന JF 17 പോര്‍ വിമാനമാണ് ചൈന പാകിസ്തന്നു നല്‍കിയത്. ഏതാണ്ട് ഒരു ദശാബ്ദം മുന്‍പ് (10 വര്ഷം മുന്‍പ്) ഇരു രാജങ്ങളും തമ്മില്‍ തീരുമാനമേടുത്തിരുന്ന ഒരു പദ്ധതിയുടെ (വിമാന വികസനത്തിന്റെയും വെളിച്ചത്തിലാണ് ഈ പോര്‍വിമാന കൈമാറ്റം. ഏകദേശം 10 വര്ഷം മുന്‍പ് ചൈനയും പാക്കിസ്ഥാനും സംയുക്തമായി ഒറ്റ എഞ്ചിന്‍ ലൈറ്റ് JF വിമാനങ്ങളുടെ വികസനവും നിര്‍മാണവും സംബന്ധമായ ഒരു കരാറില്‍ ഒപ്പ് വയ്ക്കുകയുണ്ടായി.

2007 ല്‍ ചൈന ആദ്യത്തെ ബാച്ചു JF 17 പോര്‍വിമാനങ്ങള്‍ ബെയിജിങ്ങിനു നല്‍കിയതാണ്. പിന്നീട് അത് പാക്കിസ്ഥാന്‍ എയര്‍ ഫോഴ്സ് കമ്മീഷന്‍ ചെയ്തതാണ്. ഒരു ദശാബ്ദത്തിനു ശേഷമുള്ള ഉപയോഗത്തിനുശേഷം ആദ്യത്തെ ബാച്ചിലെ JF 17 യുദ്ധവിമാനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടി വന്നതിനാല്‍ അവ ചൈനയിലേക്ക് കൊണ്ടുപോയിരുന്നു. ഏവിയേഷന്‍ ഇന്‍ഡസ്ട്രി ഓഫ് ചൈനയുടെ കീഴിലുള്ള ചാന്ഗ്ഷാ 5712 എയര്‍ ക്രാഫ്റ്റ് ഇന്ഡസ്ട്രി കമ്പനിയാണ് ആദ്യത്തെ ബാച്ചിലെ വിമാനം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ചൈനയ്ക്കു കൈമാറുന്നത്.

AVIC യില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത വിമാനം ഇതാദ്യമായിട്ടാണ് ചൈന പാക്കിസ്ഥാന് കൈമാറുന്നത്. ഈ വിമാനം വളരെയധികം വ്യാപകമായി ഉപയോഗിച്ചിട്ടുള്ള പതിപ്പായ ഒരു നാലാം തലമുറ വിമാനമാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort